തിങ്കളാഴ്‌ച, ഓഗസ്റ്റ് 27, 2012

ഓണം ആഘോഷിക്കാത്തവരെ നാട് കടത്തണോ ! നിലവിളക്ക് കൊളുത്താത്തവരെ തൂക്കിക്കൊല്ലണോ !മുസ്ലിംകളെക്കൊണ്ട് ഓണം ആഘോഷിപ്പിക്കാനും, പരസ്പരം കാണുമ്പോള്‍ ഹസ്തദാനം ചെയ്ത് സലാം പറയുന്നതിന് പകരം കൈകൂപ്പി നമസ്കാരം പറയിപ്പിക്കാനും,  ഭൂരിപക്ഷ സമൂഹം നല്ല കാര്യമായി ആചരിച്ചു വരുന്ന നിലവിളക്ക് കൊളുത്തല്‍ ബിസ്മി ചൊല്ലുന്നതിനു പകരമായി ചെയ്യിപ്പിക്കാനും ഇവിടെ കുറെ ആളുകള്‍ ഓരിയുടുന്നത് കണ്ടു ... ഇവിടെ പാവങ്ങളായ ഞങ്ങള്‍ ഈ പറഞ്ഞതൊന്നും ചെയ്യാതെ തന്നെ മറ്റൊരു മനുഷ്യനും ദ്രോഹം ചെയ്യാതെ എല്ലാവര്ക്കും നന്മ വരണം എന്നാഗ്രഹിച്ചു കൊണ്ട് മറ്റൊരാള്‍കും ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ സ്വന്തം വിശ്വാസം ആത്മാര്‍ഥമായി അനുഷ്ടിച്ചു പോകണമെന്ന് ആഗ്രഹിക്കുന്ന  ഇന്ത്യാക്കാരായി ജീവിച്ചു പോകാന്‍ സമ്മതിക്കുമോ ആവോ ...????

തിങ്കളാഴ്‌ച, ഏപ്രിൽ 02, 2012

അഞ്ചാംമന്ത്രി വന്നാല്‍ ഒലിച്ചുപോകുന്ന സമുദായ സന്തുലനം !!

 സമുദായ സന്തുലനത്തെ പറ്റി ഇങ്ങനെ കണക്കെടുക്കുന്ന കണക്കപിള്ളമാരോക്കെ ഇവിടെ ഇതിനു മുന്‍പും ജീവനോടെ ഉണ്ടായിരുന്നോ എന്ന് ഏതു ഒന്നാം ക്ലാസുകാരനും ചോദിച്ചു പോകും.അത്രയ്ക്കുണ്ട് സമുദായ സെന്‍സസ്‌ എടുക്കുന്നവരുടെ എണ്ണം.മുസ്ലിം ലീഗെന്ന പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു നേടിയ എം.എല്‍.എ മാരുടെ എണ്ണം വെച്ച് ചോദിക്കാവുന്നതിലും കുറച്ചു മന്ത്രിമാരെ ചോദിച്ചപ്പോഴേക്കും സമുദായ സന്തുലനത്തെ ക്കുറിച്ചും സാമൂഹ്യ സമത്വത്തെ ക്കുറിച്ചും പറയുന്ന പ്രവാചകന്മാരെ തട്ടിയിട്ടു  വഴി നടക്കാന്‍ പറ്റാത്ത അവസ്ഥ. ചാനലൊന്നു തുറന്നാലും പത്രം നിവര്ത്തിയാലും കാണാനുള്ളത് ഒന്നേയുള്ളൂ . അഞ്ചാം മന്ത്രിയും സമുദായ സന്തുലനവും.

വ്യാഴാഴ്‌ച, മാർച്ച് 15, 2012

കാവിതാലിബാനിസം സി.പി.എം വക :സംവിധാനം : സ്വാമി ജയരാജന്‍സ്ഥലം കണ്ണൂര്‍ : സി. പി. എം എന്ന വിപ്ലവ പാര്‍ട്ടിയുടെ (തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്നും മുന്‍പ് പേരുണ്ടായിരുന്നു ) കേരളത്തിലെ ഈറ്റില്ലം.  മറ്റെല്ലാ കമ്മ്യുണിസ്റ്റ്‌ കേന്ദ്രങ്ങളെയും പോലെ പാര്‍ട്ടിയെ അമ്മയായും മതമായും കണ്ടു, പുലരാനിരിക്കുന്ന വിപ്ലവത്തെ സ്വപനം കണ്ട് കഴിഞ്ഞിരുന്ന സാധാരണക്കാരന്‍റെ ഒരു കാലം ഇവിടെയും ഉണ്ടായിരുന്നു.

ശനിയാഴ്‌ച, ഫെബ്രുവരി 25, 2012

ഹംസ്സാക്കാന്‍റെ ചക്കപ്പഴവും കാന്തപുരത്തിന്‍റെ മുടിപ്പള്ളിയും“തന തന നാ ചക്കപ്പഴം പഴുത്തു...
ടി. കെ ഹംസ പറിച്ചു ..
എ. പി ക്കു കൊടുത്തു ........”

ഈ വരികളില്‍ തുടങ്ങുന്ന ഗാനം എന്‍റെ കുട്ടിക്കാലത്ത് ഞാന്‍ ഒരു പാട് തവണ കേട്ട് കൊണ്ടിരുന്നതാണ് .പിന്നീട് ഇതുവരെയുള്ള കാലത്തിനിടയ്ക്ക ഓരോ തെരഞ്ഞടുപ്പ് വേളകളിലും മലപ്പുറം ജില്ലയില്‍ ഈ ഗാനം ഓരോ കവലകളിലും , ഓരോ വെടിവട്ട സദസ്സുകളിലും പിന്നെയും പാടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു .

ബുധനാഴ്‌ച, ഫെബ്രുവരി 22, 2012

കത്താതെ കത്തുന്ന മുടി : കാന്തപുരത്തോട്‌ ഒന്‍പത് ചോദ്യങ്ങള്‍

“മുടി വിവാദം” ഇനിയും അണഞ്ഞിട്ടില്ല അണയുന്ന മട്ടുമില്ല. കത്തിച്ചാല്‍ കത്തുമെന്നും , കത്തില്ലെന്നും , കത്തിച്ചു തെളിയിക്കണമെന്നും കത്തിക്കാതെ തന്നെ തെളിഞ്ഞതാണെന്നും എന്നൊക്കെ പറഞ്ഞു വിവാദം കത്തുന്നതിനിടയിലാണ് കാന്തപുരം ഉസ്താദിന്‍റെ ഏറ്റവും അടുത്ത കൂട്ടുക്കാരും