തിങ്കളാഴ്‌ച, ഏപ്രിൽ 02, 2012

അഞ്ചാംമന്ത്രി വന്നാല്‍ ഒലിച്ചുപോകുന്ന സമുദായ സന്തുലനം !!

 സമുദായ സന്തുലനത്തെ പറ്റി ഇങ്ങനെ കണക്കെടുക്കുന്ന കണക്കപിള്ളമാരോക്കെ ഇവിടെ ഇതിനു മുന്‍പും ജീവനോടെ ഉണ്ടായിരുന്നോ എന്ന് ഏതു ഒന്നാം ക്ലാസുകാരനും ചോദിച്ചു പോകും.അത്രയ്ക്കുണ്ട് സമുദായ സെന്‍സസ്‌ എടുക്കുന്നവരുടെ എണ്ണം.മുസ്ലിം ലീഗെന്ന പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു നേടിയ എം.എല്‍.എ മാരുടെ എണ്ണം വെച്ച് ചോദിക്കാവുന്നതിലും കുറച്ചു മന്ത്രിമാരെ ചോദിച്ചപ്പോഴേക്കും സമുദായ സന്തുലനത്തെ ക്കുറിച്ചും സാമൂഹ്യ സമത്വത്തെ ക്കുറിച്ചും പറയുന്ന പ്രവാചകന്മാരെ തട്ടിയിട്ടു  വഴി നടക്കാന്‍ പറ്റാത്ത അവസ്ഥ. ചാനലൊന്നു തുറന്നാലും പത്രം നിവര്ത്തിയാലും കാണാനുള്ളത് ഒന്നേയുള്ളൂ . അഞ്ചാം മന്ത്രിയും സമുദായ സന്തുലനവും.