തിങ്കളാഴ്‌ച, ജനുവരി 21, 2013

ശവപ്പെട്ടിക്ക് വില കൂട്ടി







മൗനം
അതയാളുടെ സ്ഥായീ ഭാവം ...

മഴ പെയ്തു ..
 പ്രളയം ... നാശം മാത്രം
അയാള്‍ മൗനം തുടര്‍ന്നു..
അവര്‍ പാടി അയാള്‍ "ദിവ്യന്‍"


ഭൂകമ്പം........
 കെട്ടിടങ്ങള്‍ക്ക് പകരം ,
പൊടിക്കാട് നിറഞ്ഞു ....
അയാള്‍ നിശബ്ദന്‍ ...
അവര്‍ പറഞ്ഞു അയാള്‍ "ശുദ്ധന്‍ "


ശനിയാഴ്‌ച, ജനുവരി 12, 2013

വേലപ്പനും , ജാനുവിനും, പിന്നെ എനിക്കും വേണം പെന്‍ഷന്‍....!!!




 
രംഗം ഒന്ന്

വേലപ്പന്‍ കഠിനാദ്ധ്വാനിയായ മീന്‍ കച്ചവടക്കാരനാണ് , പുലര്‍ച്ചെ മൂന്നു മണിക്ക് എഴുനേറ്റ്‌ രണ്ടു മണിക്കൂര്‍ മീന്‍ വില്‍ക്കാന്‍ ഉപയോഗിക്കുന്ന ബൈക്കില്‍ യാത്ര ചെയ്തു ഹാര്‍ബറില്‍ പോയി മല്‍സ്യം വാങ്ങിച്ചാണ് ഇവിടെ തന്‍റെ ഗ്രാമത്തിലെ ജനങ്ങള്‍ക്ക്‌ മത്സ്യം വിതരണം നടത്തുന്നത് . കഴിഞ്ഞ മുപ്പതു വര്‍ഷമായിട്ടു വേലപ്പന്‍ ഇതേ ജോലി ചെയ്തു ജീവിക്കുന്നു . വേലപ്പന്‍റെ മീന്‍വണ്ടി വന്നില്ലെങ്കില്‍ മലമൂട്ടില്‍ കിടക്കുന്ന ആ കൊച്ചു ഗ്രാമത്തിലുള്ളവര്‍ക്ക് അന്ന് പച്ചമീന്‍ കൂട്ടി ചോറുണ്ണാന്‍ പറ്റില്ല. അറിഞ്ഞു കൊണ്ട് ഒരു ദിവസം പോലും വേലപ്പന്‍ തന്‍റെ സേവനം മുടക്കിയിട്ടുമില്ല അത് ഹര്‍ത്താലാണെങ്കിലും പണിമുടക്കാണെങ്കിലും, സമരമാണെങ്കിലും.