ചൊവ്വാഴ്ച, സെപ്റ്റംബർ 24, 2013

....ഇലക്ട്രിക്‌ ബെല്‍ ...






മഴപെയ്തോഴിഞ്ഞിട്ടും മരങ്ങള്‍ പെയ്യുന്നുണ്ടായിരുന്നു ..... ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയില്‍ മഴ ബാകിവെച്ചുപോയ ജലകണങ്ങള്‍ പറയുന്ന കിന്നാരത്തിന്‍റെ മര്‍മ്മരങ്ങള്‍ മാത്രം......മഴക്കാറുകള്‍ പുതപ്പിച്ച ഇരുട്ട് .. അവിടെ കൂടുതല്‍ ഭീകരമാക്കി ...

മരച്ചില്ലകള്‍ക്കിടയിലൂടെ ദൃശ്യമാകുന്ന ക്യാമ്പസിന്‍റെ വരാന്ത ശൂന്യമാണ് ... മഴ പെയ്തത് കൊണ്ടാകും എല്ലാവരും ക്ലാസ്സില്‍ തന്നെയിരിക്കുന്നത് ..... ഒരു വലിയ മഴത്തുള്ളി അവന്‍റെ നെറുകിലേക്ക് ഉറ്റിവീണു... 

ആരൊക്കെയോ വലിച്ചെറിഞ്ഞ ഐസ്ക്രീം കപ്പുകളും ... ചിപ്സിന്‍റെ കവറുകളും അവിടെ പരന്നു കിടക്കുന്നുണ്ടായിരുന്നു ....

തിങ്കളാഴ്‌ച, സെപ്റ്റംബർ 23, 2013

........ടാര്‍പോളിന്‍ ഷീറ്റ് ......








മാവില്‍ തീര്‍ത്ത ഇരട്ടപ്പലകയുള്ള കട്ടിലില്‍ അയാള്‍ നിശബ്ദനായി കിടക്കുന്നുണ്ടായിരുന്നു ... അടച്ചു വെച്ച കണ്ണുകളില്‍ കണ്ടു മതിയാകാത്ത കാഴ്ചകളുടെ നിരാശയുണ്ടോ .?..

 കട്ടിലിന്റെ നാലു വശത്തും പിന്നെ കസേരയിലും ഇരുന്നു ഖുര്‍ആന്‍ ഒതുന്നവരുടെ ശബ്ദം ആ ഇടുങ്ങിയ മുറിയില്‍ നിറഞ്ഞു ....  പത്തും.. പതിനൊന്നും പ്രായം തോന്നിക്കുന്ന നാലഞ്ചു കുട്ടികള്‍ നിവര്‍ത്തിപ്പിടിച്ച് ഖുറാനില്‍ നോക്കി ഓതുകയാണ് ...അതില്‍ അല്‍പ്പം മുതിര്ന്നവനെന്നു തോന്നിക്കുന്നവന്‍ ....ഇടയ്ക്കിടെ കൈകൊണ്ടു കാണിക്കുന്ന തമാശ കണ്ടു മറ്റുള്ളവരുടെ മുഖത്തും ചിരി വിടരുന്നു ...

 മുറിയുടെ ചുമരിനപ്പുരത്തുനിന്നും   തേങ്ങലുകളും വിതുമ്പലുകളും .. പലപ്പോഴും പുറത്തേക്കു ചാടി ....
കസേരയില്‍ ഇരുന്നു ഖുര്‍ആനോതുന്ന ദര്‍സ് വിദ്യാര്‍ഥിയുടെ മുഖത്ത് ഏല്പിച്ച ജോലിയുടെ ആത്മാര്‍ഥത നിഴലിച്ചു നിന്നു....

ഞായറാഴ്‌ച, സെപ്റ്റംബർ 22, 2013

.........ചവറ്റുകൂനയിലെ പ്രകാശം ......




















പൂരപ്പുഴ കഴിഞ്ഞപ്പോഴേ  ട്രെയിനിന്‍റെ  വേഗത കുറഞ്ഞു .... മഞ്ഞ പ്രതലത്തില്‍ കറുപ്പ് നിറം കൊണ്ട് പരപ്പനങ്ങാടി എന്നെഴുതിയത് കാണാനായി കണ്ണുകളെ ഞാന്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു ... ട്രെയിനിന്‍റെ വേഗത പിന്നെയും കുറഞ്ഞു വന്നു .. ഹൃദയത്തിന്‍റെ താളം മുറുകുന്നു ... രണ്ടു മാസത്തെ ബാംഗ്ലൂര്‍ വാസത്തിനു ശേഷം  നാട്ടിലേക്ക്.. ... എന്റെ പരപ്പനങ്ങാടി കാണാന്‍ .... എന്റെ സ്വന്തം ചെമ്മാട് കാണാന്‍ കൊതിയാകുന്നു .....
ട്രെയിനിന്‍റെ ശബ്ദം ഹൃദയ മിടിപ്പ് പോലെ പതിഞ്ഞ താളത്തിലായി  .... ഹൃദയത്തില്‍ സന്തോഷത്തിന്‍റെ പെരുമ്പറ ...

“ എവിടെ പരപ്പനങ്ങാടി എന്നെഴുതിയ്‌ ആ ബോര്‍ഡ്‌ ? !!! ” എന്റെ കണ്ണുകള്‍ പരതുകയാണ് ..

നല്ല വിശപ്പുണ്ട് രാത്രി ഒന്നും കഴിച്ചിട്ടില്ല .....കഴിക്കണമെന്ന് പലപ്പോഴും തോന്നി ....പക്ഷെ കഴിച്ചില്ല ... ബാംഗൂര്‍ ജീവിതത്തിനിടയില്‍ ആരോചകമായിപ്പോയ ഹോട്ടല്‍ ഭക്ഷണം കഴിക്കാന്‍  തോന്നിയില്ല... ഉമ്മന്‍റെ കൈകൊണ്ടു പരത്തിയ പത്തിരിയും ബീഫ്കറിയും  കണ്ണില്‍ നിരവധി തവണ വസന്തം വിരിയിച്ചപ്പോള്‍ വിശപ്പ്‌ സഹിക്കാനുള്ള ക്ഷമ എവിടെ നിന്നോ കിട്ടിയത് പോലെ ....

ട്രെയിന്‍ പതുക്കെ ഇരമ്പി നിന്നു... ഒരു സാമാന്യ്‌ മലയാളിളുടെ ആര്‍ത്തിയോടെ മുന്നില്‍  കണ്ടവരെയൊക്കെ ഉന്തി തള്ളി ഞാന്‍ പുറത്തെത്തി ...പ്ലാറ്റ്ഫോമില്‍ വലിയ തിരക്കില്ല ..ഞായറാഴ്ച ആയത് കൊണ്ടാകും ....