
നാലാളുടെ മുന്നില്‍ ഞാനും ഒരു എം . ബി . എ ക്കാരനാനെന്നു പറയാന്‍വേണ്ടി എങ്ങനെയൊകെയോ പഠിച്ചു പാസായ സര്‍ട്ടിഫിക്കറ്റും കൊണ്ട് കേരളത്തിന്റെ തെരുവുകളില്‍ കുറെയൊക്കെ തേരാ പാരാ അലഞ്ഞെങ്കിലും .... മനസ്സില്‍ കൊണ്ട്നടക്കുന്ന ജോലി തരാന്‍ (ഇസ്തിരി ചുളിയാത്ത പണി) ഒരു “കുത്തകമൂരാച്ചി മുതലാളിമാരും” തയ്യാറാവാതിരിക്കുകയും കുറച്ചു കഴിവും ഒരു ചാക്ക് അഹങ്കാരവും, ഒരു ലോഡ് സ്വപ്നങ്ങളും ഉളളത് കൊണ്ട് തന്നെ എന്റെ പ്രിയപ്പെട്ട നാടിനെയും ഉമ്മയുടെ സ്നേഹം നിറഞ്ഞ സാമീപ്യവും , പച്ചപ്പ് നിറഞ്ഞ എന്റെ പ്രകൃതിയെയും പുഴകളെയും ഓരോ മഴക്കാലത്തും എനിക്ക് വലയിട്ടു പിടിക്കാന്‍ വേണ്ടി മാത്രം മലമുകളിലെ ചെറിയ കുഴികളില്‍നിന്നും കുത്തിയൊലിച്ചുവരുന്ന വെള്ളത്തിനൊപ്പം എന്നെത്തേടിവരുന്ന എന്റെ പ്രിയപ്പെട്ട വാളയെയും, മഞ്ഞളേട്ടയെയും, വരാലിനെയും, പാരവെക്കാനും വെടിപറഞ്ഞിരിക്കാനും എപ്പോഴും സന്നദ്ധമാകുന്ന എന്റെ നാട്ടിലെ കൂട്ടുകാരെയും , സമരങ്ങളും, മുദ്രാവാക്യങ്ങളും , ജയിലുമൊക്കെ എന്നെ പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട പാര്‍ട്ടിയെയും, പിന്നെ എന്റെ എല്ലാമെല്ലാമായ എന്റെ ബീവിയെയും ഒക്കെവിട്ട് ഒരു ദുബായ്ക്കാരനാകണമെന്ന മോഹവുമായാണ് ഞാന്‍ വിസിറ്റ് വിസയില്‍ ഇവിടെ എത്തിയത് ....
മര്യാദക്ക് ടൈ പോലും കെട്ടാനറിയാത്ത ഞാന്‍ കൊട്ടും സ്യൂട്ടുമൊക്കെയിട്ട് ജോലി തെണ്ടിയെങ്കിലും സുരാജ് പറഞ്ഞത് പോലെ ഇന്റര്‍വ്യൂ സമയത്ത് മുഖത്തൊളിപ്പിച്ചു വച്ച സകലമാന ഫ്രോടത്തരങ്ങളും പുറത്തുവരുന്നത് കൊണ്ട് തന്നെ ഒരു തെണ്ടിയും എനിക്ക് പണിതന്നിരുന്നില്ല......
അവസാനം വിസിറ്റ് വിസ തീരാന്‍ നാലുദിവസം മാത്രം ബാക്കി നില്‍ക്കെ പാകിസ്ഥാനിയായ എന്റെ മുതലാളിയുടെ സമയം മോശമായത് കൊണ്ടാകും എനിക്ക് ജോലി തരാന്‍ തോന്നിയത് .....അങ്ങനെ ഒരുപാട് ഓര്‍മ്മകളും വിരഹ ദു;ഖവുമൊക്കെയായി ഞാനും ഒരു ദുഫായിക്കരനായി .
അവസാനം വിസിറ്റ് വിസ തീരാന്‍ നാലുദിവസം മാത്രം ബാക്കി നില്‍ക്കെ പാകിസ്ഥാനിയായ എന്റെ മുതലാളിയുടെ സമയം മോശമായത് കൊണ്ടാകും എനിക്ക് ജോലി തരാന്‍ തോന്നിയത് .....അങ്ങനെ ഒരുപാട് ഓര്‍മ്മകളും വിരഹ ദു;ഖവുമൊക്കെയായി ഞാനും ഒരു ദുഫായിക്കരനായി .
![]() |
ജലീല്‍ സാര്‍ ജൂനിയറുമായി |
വിസിറ്റ് വിസയിലുള്ളപ്പോള് തന്നെ ഷാര്‍ജയിലുള്ള ബി . ബി എ. ഡിപ്പാര്‍ട്ട്മെന്റിന്റെ ആദ്യ ഹെഡും, ഒരു കോളേജിലും സീറ്റ് കിട്ടാതെ അലഞ്ഞു നടന്നു അവസാനം ബി .ബി .എ.ക്ക് ജോയിന്‍ ചെയ്ത ഞങ്ങള്‍ ആദ്യ ബാച്ച്കാരുടെ മെന്ററും ആയ ജലീല്‍സാര്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു . അന്ന് കഴിഞ്ഞില്ലെങ്കിലും ബി . ബി .എ ആദ്യബാച്ചില്‍ പഠിച്ചവരില്‍ ഫസലുറഹ്മാന്, മുനീര്‍ , ഹനീഫ, ഷാഫി (നായി ബസാര്‍ ) പിന്നെ ഞാനും അടക്കം അഞ്ചു പേരാണ് യു എ യില്‍ ഉള്ളത്, പല ജോലിത്തിരക്കുകളും കാരണം ഞങ്ങള്‍ എല്ലാവര്ക്കും ഫോണ്വഴിയല്ലാതെ ഒത്തുകൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലായിരുന്നു.
![]() |
"ഫസ് ലൂ കുറച്ചു ഒതുങ്ങിയിരിക്കൂ" ഫസലുവിന്റെ കൂടെയിരിക്കാന്‍ ഹനീഫയും ഷാഫിയും ബുദ്ധിമുട്ടുന്നു ..ജലീല്‍ സാറിന്റെ വീട്ടില്‍ |
നേരത്തെ തീരുമാനിച്ചത് പ്രകാരമാണ് എന്റെ യു . എ . യിലെ ആദ്യ പെരുന്നാള്‍ ദിവസംതന്നെ ഷാര്‍ജയിലുള്ള ജലീല്‍ സാറിന്റെ വീട്ടിലേക്കു ഞങ്ങള്‍ എല്ലാവരും തിരിച്ചത്. ഞാന്‍ എതുന്നതിന്റെ മുന്‍പ് തന്നെ എല്ലാ വില്ലാളി വീരന്മാരും അവിടെ എത്തിയിട്ടുണ്ടായിരുന്നു അജ്മാനില്‍ നിന്ന് ഷാഫിയും , ദുബായില്‍ നിന്ന് ഹനീഫയും , അബൂദാബിയില്‍ നിന്ന് മുനീറും ഫസലുവും, .... ഭാര്യയുടെ ഫാമിലിയോടൊപ്പം ഒന്നുരണ്ടു സ്ഥലത്ത് പോകാനുള്ളത് കൊണ്ട് കുറച്ചു വൈകിയാണ് ഞാനെത്തിയത് ...കുറെ നേരമായി അവര്‍ എന്നെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
![]() |
ജൂനിയര്‍ ജലീല്‍ സാര്‍ |
നാലര വര്‍ഷങ്ങള്‍ക്കു ശേഷം “നായിബസാര്” ഷാഫിയെ ആദ്യം കാണുകയായിരുന്നു , തടിച്ചു കൊഴുത്ത് വെളുത്തു...ചുവന്നു ഒരു കോലമായിരിക്കുന്നു ചെറുക്കന് , ജലീല്‍ സാറും ആകെ മാറിയിരിക്കുന്നു തടിക്കു കാര്യമായ പുരോഗതിയൊന്നുമില്ലെങ്കിലും ജലീല്‍ സാറിന്റെ സ്വഭാവം പിടിക്കാത്തത് കൊണ്ടാണെന്ന് തോന്നുന്നു ..മുടിയൊക്കെ സാറിനെ വിട്ടു പോയിരിക്കുന്നു . ......ഒരു വര്‍ഷം കഴിഞ്ഞു കാണുന്ന ഹനീഫയും തടിച്ചു കൊഴുത്തു വീട്ടുകാരെക്കൊണ്ട് “ഉടനെ കല്യാണം കഴിപ്പിക്കണം” എന്ന് പറയിപ്പിക്കാന്‍ പാകത്തില്‍ ആയിട്ടുണ്ട്. മുനീറിനെയും ഫസലുവിനെയും ഇടയ്ക്കിടയ്ക്ക് കണ്ടു സായൂജ്യമടയാറുള്ളത്കൊണ്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല ,
![]() |
"എന്നെ കാണുന്നുണ്ടോ "....ഒരു ഗ്രൂപ് ഫോട്ടോ .....ജലീല്‍ സാറിന്റെ കൂട്ടുകാരന് എടുത്തത് |
ഒരു അന്തവും കുന്തവുമില്ലാതെ ബി .ബി എ യില്‍ എത്തിയ ആദ്യ നാളുകളിലെ ഒരു ഒരുപാട് ഓര്‍മ്മകള്‍ക്കൊപ്പം ജലീല്‍ സാറിനെപ്പോലെ സുന്ദരനായ സാറിന്റെ ഒരു വയസ്സ് പൂര്‍ത്തിയാകാത്ത മോനും ഞങ്ങള്‍ക്കിടയില്‍ ഓടിക്കളിച്ചു ...ഞങളെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങള്‍ കണ്ട ഞങ്ങളുടെ പ്രിയപ്പെട്ട സാര്‍ സ്നേഹത്തോടെ വിളമ്പിയ ബിരിയാണി കഴിക്കുമ്പോള്‍ മനസ്സില്‍ ഇ . എം. ഇ .. എ കോളേജില്‍ ആദ്യവര്‍ഷം നടത്തിയ ഇഫ്താര്‍ പാര്‍ട്ടിയാണ് ഓടി വന്നത്,,ബിരിയാണിക്ക്, എല്ലാവരും കൂടി പിരിച്ചെടുത്ത് നടത്തിയ ഇഫ്താര്പാര്ട്ടിയിലെ അന്നത്തെ ബിരിയാണിയുടെ, സ്നേഹത്തിന്റെ, ഓര്‍മ്മകളുടെ അതേരുചി.
![]() | |||||||||||||||||||||||||||||||||||||||||||||||||||
"ജലീല്‍ സാര്‍ പോവല്ലേ ഒരു ഫോട്ടോ കൂടി..... ഫെയ്സ്ബുക്കില്‍ ഇടാനാ | " |
ജലീല്‍ സാറിന്റെ ഫ്ലാറ്റിനു താഴെ നിന്നൊരു ദൃശ്യം
പിന്നെയും ഓര്‍മ്മകളിലേക്ക് ഒരു ഊളിയിടല്......കോളേജ് വാനില്‍ മീന്‍വല്ലം വെള്ളച്ചാട്ടത്തിലേക്കും , മലമ്പുഴ ഡാമിലേക്കും പോയ ആദ്യ ടൂറിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍...ഹനീഫ് സാറിന്റെയും ജാഫര്‍ മുണ്ടശേരിയുടെയും നാടന്‍ പാട്ടുകളും , മഞ്ജുള മാഡത്തിന്റെ മധുരമുള്ള ശബ്ദത്തിലുള്ള പാട്ടുകളും , മരങ്ങള്‍ക്കിടയിലൂടെ സാഹസികമായി ചെങ്കുത്തായ കുന്നു കയറിയതും , തണുത്തുറഞ്ഞ വെള്ളച്ചാട്ടത്തില്‍ ജലീല്‍ സാറിന്റെ കൂടെയുള്ള ഒരടിപൊളി കുളിയും...അത് കഴിഞ്ഞു മലമ്പുഴയിലെ ഡാമില്‍ കാറ്റിനൊപ്പം തുള്ളിക്കളിക്കുന്ന ഓളപ്പരപ്പില്‍ ആ വലിയ തോണിയില്‍ ആടിയുലഞ്ഞുള്ള ഒരിക്കലും മറക്കാനാകാത്ത ഒരു തോണി യാത്രയും അതിനിടയില്‍ ഡാമിലെ കൊച്ചു ദീപില്ഇറങ്ങി സന്തോഷം കൊണ്ട് തല കുത്തി മറഞ്ഞതും എല്ലാം ഓര്‍മകളില്‍ തിളങ്ങി നിന്നു.... പിന്നെയും ഒരുപാട് നേരം ഒരുപാട് പറഞ്ഞ്...പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെ ...ജലീല്‍ സാറിന്റെ ഉമ്മയെയും ഉപ്പയും സഹോദരനെയും ..പരിചയപ്പെട്ട് ....സ്നേഹമിട്ടു കലക്കിയ ചായയും കുടിച്ചു ഞങ്ങള്‍ ഇറങ്ങി ....ഷാഫിയുടെ (നായിബസാര്) അജ്മാനിലെ റൂമിലേക്ക്..
![]() |
ഷാഫിയുടെ കൊട്ടാരത്തില്‍ |
അത് നമ്മുടെ “ആ മറ്റേ “നായി”” ശാഫിയല്ലേ എന്നൊന്നും ആരും നിസാരമാകേണ്ട അവന് ഒരു ബല്ല്യ കമ്പനിയുടെ ഇമ്മിണി ബല്ല്യ അക്കൌണ്ടന്റ് ആണ്...രാത്രി പെരുന്നാള്‍ ദിവസമായത് കൊണ്ട് ടാക്സിക്ക് വേണ്ടി ഷാര്‍ജയില്‍ കുറെ അലഞ്ഞെങ്കിലും അവസാനം അവനന്റെ റൂമില്‍ എത്തി ...ഷാഫിയുടെ സ്നേഹോഷ്മളമായ സല്കാരം കണ്ടപ്പോള്‍ ആദ്യമായി ഭാര്യവീട്ടില്‍ വിരുന്നിനു പോയത് ഒര്മ്മവന്നു ..അത്രയ്ക്ക് മുന്തിയ സല്കാരം ...... അതൊരു രാത്രിയായിരുന്നു കഴിഞ്ഞമൂന്നുനാല് വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍ പോലും അനുഭവിചിട്ടില്ലാത്ത സൌഹൃദത്തിന്റെ വസന്തം പെയ്തിറങ്ങിയ മനോഹരമായ രാത്രി ....ഇ, എം . ഇ. എ യുടെ ചുറ്റുവട്ടത്ത് കുമ്മിണിപ്പറമ്പിലോ , എയര്‍പ്പോട്ട് റോഡിലോ ഏതോ ഒരു പരീക്ഷാകാലത്ത് പഠിക്കാനെന്നു പറഞ്ഞു റൂമെടുത്ത് താമസിച്ചത് പോലെ .... അവിടെ എല്ലാവരും കയറിവന്നു ..ജീവിതത്തിലെ ഒരു വസന്തത്തിനു സാക്ഷികളായ ഞങ്ങളുടെ മുഴുവന്‍ കൂട്ടുകാരും ….. പ്രിയപ്പെട്ടവരേ ..അവിടെക്കൂടിയ ഞങ്ങള്‍ നിങ്ങളെ എല്ലാവരെയും ഓര്‍ത്തു...കഴിഞ്ഞുപോയ ആ മൂന്നു വര്‍ഷത്തിലെ ഓരോ നിമിഷവും അവിടെ കടന്നുപോയി .....ആ കോളേജിലെ തന്നെ ഏറ്റവും സജീവമായ നമ്മുടെ ക്ലാസ്സിലെ മുഴുവന്‍ പേരും ...അവിടെ കയറിവന്നു ...നമ്മള് ഒരുമിച്ചു നാടന്‍പാട്ടുകള്‍ പാടി ....ആദ്യവര്‍ഷം തന്നെ റാഗിംഗ് എന്തെന്നോ സീനിയേഴ്സ് എന്തെന്നോ നോക്കാതെ എന്നെ റാഗ്ച്യ്തത്തിനു നമ്മള് ഫൈനല്ഇയരുകാരെ നമ്മുടെ ക്ലാസ്സിന്റെ മുന്‍പിലിട്ടു പൊതിരെ തല്ലി....ആരും നടത്താത്തയത്രയും മനോഹരമായ ഇഫ്താര്‍ പാര്‍ട്ടിആ കോളേജില്‍ നമ്മള് ആദ്യമായി നടത്തി.....ആരും ടൂര്‍ പോകാത്ത ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും നമ്മള് നിരവധി ടൂര്‍ പോയി ..എല്ലാവരും ടൂര്‍ പോകുന്ന മൂന്നാം വര്‍ഷം ഒരു വെരൈറ്റിക്കു വേണ്ടി നമ്മള് മാത്രം ടൂര്‍ പോയില്ല
![]() |
മുനീര്‍ എന്നാ കാമരാ മാന്‍ എടുത്ത ഫോട്ടോ |
.....പ്രണയവും പ്രണയവിവാഹത്തിനും നാം സാക്ഷികളായി ...രണ്ടാം വര്‍ഷം തന്നെ നമ്മുടെ ക്ലാസില്‍ ഒരു പുതിയാപ്ല പിറന്നു...ലൈനിട്ട ആറു പേരില്‍ നാല് പേരും അതേ പെണ്‍കുട്ടിയെ തന്നെ കല്യാണം കഴിച്ചു (ഞാനടക്കം) ഒരാള്‍ കല്യാണത്തിനുള്ള ഡേയ്റ്റും കാത്തു നില്കുന്നു ....അങ്ങനെ മധുരിക്കുന്ന ഒരുപാട് ഓര്‍മ്മകള്‍ നിമിഷങ്ങള്‍ ....ഒരുപാട് ..”സപ്പ്ളി” കൊണ്ട് നിറഞ്ഞ ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും ....അത് എഴുതിഎടുക്കാന്‍ മെനക്കെട്ട മൂന്നാം വര്‍ഷം അങ്ങനെ ഒരുപാട് കാലം ......അവസാനം ലേഡീസ് ഹോസ്റ്റല്‍ ലക്ഷ്യം വെച്ചുള്ള നമ്മുടെ വോളിബോള്‍ കളി....അങ്ങനെ എല്ലാം നിറഞ്ഞു നിന്ന ഒരു രാത്രി .....
ഒരിക്കല്‍ കൂടി ഇ.എം. ഇ. എ യിലെ നമ്മള് മൂന്നു വര്‍ഷവും പഠിച്ച നമ്മുടെ ക്ലാസില്‍ ഒരിക്കല്‍ കൂടി ജലീല്‍ സാര്‍ ക്ലാസ്സെടുത്ത പോലെ ,,,
![]() |
ഷാര്‍ജയിലെ ടാക്സി തെണ്ടിയൊരു അലച്ചില്‍ |
രാത്രി കിടന്നപ്പോള്‍ ഒരുപാട് വൈകി ....ഓര്‍മ്മകളെ താലോലിച്ചു ഉറങ്ങിയെന്കിലും കോളേജില്‍ പഠിക്കുമ്പോള്‍ മഹാ കൂതറയും ..ഇപ്പോള്‍ മഹാ മുത്തഖിയുമായ ഫസലു നേരത്തെ തന്നെ നിസ്കരിക്കാന്‍ വിളിച്ചുണര്‍ത്തി ...
ഷാഫിയുടെ ചിലവില്‍ തന്നെ പ്രഭാത ഭക്ഷണവും കഴ്ഹിച്ചു ഞങ്ങള്‍ അഞ്ചു പേരും......അഞ്ചു വഴിക്ക് ഇനി അടുത്ത പെരുന്നാളിന് ഇത് പോലെ വീണ്ടും കൂടാമെന്ന ഉറപ്പോടെ ....
അവിടെ നിന്നിറങ്ങുമ്പോള്‍ എല്ലാവരും കൊതിച്ചു പോയി ...ഒരിക്കലെങ്കിലും ആ ഇ.എം . ഇ. എ . കോളേജില്‍ നമ്മള് മുഴുവന്‍ പേരും ..ശംലിയും , ഹാജറയും, ശാഹിദയുമടക്കം...ആ ക്ലാസില്‍ ഒരു ദിവസം മുഴുവനായി ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു മിച്ചു കൂടാന്‍ കഴിഞ്ഞെങ്കില്‍ .....ഞങ്ങളുടെ പ്രിയപ്പെട്ട അദ്യാപകരായ .. ജലീല്‍ സാറും , ഷബീര്‍ സാറും , ഷെരീഫ് സാറും , അനസ് സാറും , ഷീനാ മിസ്സും , മഞ്ജുള മിസ്സും , ലയാ മാഡവും , കൃഷ്ണകുമാര്‍ സാറും , ഷംസു സാറും , പ്രിയപ്പെട്ട ടി. പി സാറുമൊക്കെ...ഒരിക്കല്‍ കൂടി ഞങ്ങള്‍ക്ക് ക്ലാസ്സെടുത്തെങ്കില് ....!!!!!!!
കൊതിച്ചുപോകുന്നു ....
![]() |
ഷാഫിയുടെ റൂമില്‍ എല്ലാവരും ചേര്‍ന്ന് ഒരിക്കല്‍ കൂടി |
![]() | ||||||
ഫസലുക്കാക്കാന്റെ കത്തിക്ക് ഇപ്പോഴും പഴേ മൂര്ച്ചതന്നെ ...ഹനീഫ സഹിക്കുകയാണ് |
![]() | ||
ഇങ്ങനെയും ചിലര്‍ എന്താ ചെയ്യാ....????? | ഒരു ടി .വി. കാണല്‍ |
![]() |
ഫസലുവിന്റെ സ്വഭാവത്തിനു ഇപ്പോയും ഒരു മാറ്റവും ഇല്ല ..ഒരു ഫോട്ടോ പോസ് കണ്ടില്ലേ ..ഷാഫിയുടെ ഫ്ലാറ്റിനു താഴെ നിന്നൊരു കാഴ്ച |
![]() |
വെശക്കുന്നു ..ഹോട്ടലിലേക്ക് ഒരു ഓട്ടം..ഷാഫിയുടെ ഫ്ലാറ്റിനു താഴെ |
ഈ പോസ്റ്റിനെ ക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ കുറിച്ചിടുമല്ലോ....നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടാല്‍ ഈ ബ്ലോഗിന്റെ ലിങ്ക് ..ഇ. എം. ഇ. എ കൂട്ടുകാര്‍ക്ക് കൂടി ഷെയര്‍ ചെയ്യുമല്ലോ .....!!!!!!!
മറുപടിഇല്ലാതാക്കൂitz really great man.. when i read it me also think about our past, the great three years in emea collage as the first batch of BBA students... really i miss my collage days and never will be back that.... With love JABIR GIYAS
മറുപടിഇല്ലാതാക്കൂGood job salam...Najmudheen
മറുപടിഇല്ലാതാക്കൂdear salam thanks alot.........really nice/////haneefa
മറുപടിഇല്ലാതാക്കൂsalu kutta adipoli ayikunoooooooooooooooo
മറുപടിഇല്ലാതാക്കൂnice,
മറുപടിഇല്ലാതാക്കൂalso visit www.vpkmmhss.blogspot.com
വീണ്ടും ഇതുപോലെയുള്ള കൂതറ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു :)
മറുപടിഇല്ലാതാക്കൂസ്നേഹപൂര്വ്വം
പഞ്ചാരക്കുട്ടന്‍
ഓര്‍മകള്‍ അതിന് ഒരു വല്ലാത്ത ഭാവമാണല്ലെ
മറുപടിഇല്ലാതാക്കൂആശംസകള്...
മറുപടിഇല്ലാതാക്കൂormmakal athimadhuratharam......!
മറുപടിഇല്ലാതാക്കൂ