ലേഖനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലേഖനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിങ്കളാഴ്‌ച, ജനുവരി 13, 2014

.... ആപ്പ് വെക്കുന്ന ആപ്പ്



ഇത്രയും വലിയ സ്വീകാര്യത ആം ആത്മി പാര്‍ട്ടിക്ക് കിട്ടിയത് എന്ത് കൊണ്ട് എന്ന് നിലവിലെ രാഷ്ട്രീയ നേതൃത്വം ഒരു വിചിന്തനത്തിന് തയ്യാറാവേണ്ടിയിരിക്കുന്നു .....  നിലവിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെയും ആശയമില്ലായ്മ കൊണ്ടല്ല ആം ആത്മി പാര്‍ട്ടി ഇത്രയും വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നത് ... മറിച്ചു നിലവിലെ  രാഷ്ട്രീയം  കൈകാര്യം ചെയ്യുന്ന കൈകളുടെ പരിശുദ്ധിയില്‍ സാധാരണക്കാര്‍ക്ക് അത്ര വിശ്വാസം പോര എന്നതാണ് കാരണം ..... നൂറ്റാണ്ടുകളുടെ പഴക്കവും ... ആദര്‍ശ പോരാട്ടത്തിന്‍റെ കെട്ടുകണക്കിന് ചരിത്രവും ഉള്ള പല പാര്‍ട്ടികളെയും നേതാക്കളെയുമാണ്‌ ജനം ചൂലെടുത്ത് ഓടിച്ചത് ഇനിയും ഒരുപാട് പേരെ ഓടിക്കാന്‍ കാത്തിരിക്കുന്നത് .... 


വ്യാഴാഴ്‌ച, ഒക്‌ടോബർ 03, 2013

പാത്തുമ്മക്കുട്ടി ഫാത്തിമ ആയാല്‍ പ്രശ്നങ്ങള്‍ തീരുമോ ?






പെണ്‍കുട്ടികളെ എല്ലാവരും പതിനാറില്‍ തന്നെ കെട്ടിക്കണം എന്ന് മുസ്ലിം സംഘടനകള്‍ ഫതവ ഇറക്കിയ രൂപത്തിലുള്ള വിവാദങ്ങള്‍ തികച്ചും അനവസരത്തിലുള്ളതാണ് .ഇന്നത്തെ കേരളയീയ മുസ്ലിം സമൂഹത്തില്‍ പതിനെട്ടിന് മുന്‍പ്‌ വിവാഹം കഴിപ്പിക്കുക എന്നത് വളരെ അപൂരവങ്ങളില്‍ അപൂര്‍വമായ ഒരു കാഴ്ചയാണ്.ഞാന്‍ ഒരു പെണ്‍കുട്ടിയുടെ പിതാവല്ല പക്ഷെ ഞാന്‍ രണ്ടു സഹോദരിമാരുടെ സഹോദരനാണ് ഞാന്‍ ഒരിക്കലും എന്റെ സഹോദരിയെ അവളുടെ ബിരുദം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ്‌ കെട്ടിച്ചയക്കാന്‍ ഉദ്ധേശിക്കുന്നേയില്ല, ഇത് തന്നെയാണ് കേരളീയ മുസ്ലിം ഉമ്മത്തിന്റെ സാമാന്യ ബോധവും ...


ഒരു പ്രത്യേക സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ടു ഉണ്ടായേക്കാവുന്ന നിയമ പ്രശങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടി , രാജ്യത്തിന്‍റെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച വിവാഹ പ്രായ ഏകീകരണ വിധിന്യായം  നിയമപരമായി പുനപ്പരിശോധനാ ഹര്‍ജി കൊടുക്കാനാണ് തീരുമാനിച്ചത് , ഒരു രാജ്യത്തിന്റെ നിയമം അനുസരിച്ച് പ്രവര്ക്കത്തിക്കുന്ന സംഘടനകള്‍ക്കോ വെക്തികള്‍ക്കോ ..രാജ്യത്തിന്‍റെ പരമോന്നത നീതിപീടത്തെ നിയമപരമായി സമീപിക്കാന്‍ പാടില്ല എന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക? മുസ്ലിം സംഘടനകള്‍ സമീപിക്കാന്‍ തീരുമാനിച്ചത് ഇന്ത്യയുടെ സുപ്രീം കോടതിയെ ആണ് ... അല്ലാതെ പാകിസ്ഥാന്‍റെയോ , അമേരിക്കയുടെതോ, ചൈനയുടെതോ അല്ലല്ലോ,  വിധി പുനപ്പരിശോധനാ ഹര്‍ജികള്‍ രാജ്യത്ത് സര്‍വസാധാരണമായി നടക്കുന്ന ഒന്നാണെന്നിരിക്കെ  മുസ്ലിം സംഘടനകള്‍ക്ക് മാത്രം അത് പാടില്ല എന്ന് ശഠിക്കുന്നത് എന്ത് ന്യായമാണ് ??.........


ശനിയാഴ്‌ച, ജനുവരി 12, 2013

വേലപ്പനും , ജാനുവിനും, പിന്നെ എനിക്കും വേണം പെന്‍ഷന്‍....!!!




 
രംഗം ഒന്ന്

വേലപ്പന്‍ കഠിനാദ്ധ്വാനിയായ മീന്‍ കച്ചവടക്കാരനാണ് , പുലര്‍ച്ചെ മൂന്നു മണിക്ക് എഴുനേറ്റ്‌ രണ്ടു മണിക്കൂര്‍ മീന്‍ വില്‍ക്കാന്‍ ഉപയോഗിക്കുന്ന ബൈക്കില്‍ യാത്ര ചെയ്തു ഹാര്‍ബറില്‍ പോയി മല്‍സ്യം വാങ്ങിച്ചാണ് ഇവിടെ തന്‍റെ ഗ്രാമത്തിലെ ജനങ്ങള്‍ക്ക്‌ മത്സ്യം വിതരണം നടത്തുന്നത് . കഴിഞ്ഞ മുപ്പതു വര്‍ഷമായിട്ടു വേലപ്പന്‍ ഇതേ ജോലി ചെയ്തു ജീവിക്കുന്നു . വേലപ്പന്‍റെ മീന്‍വണ്ടി വന്നില്ലെങ്കില്‍ മലമൂട്ടില്‍ കിടക്കുന്ന ആ കൊച്ചു ഗ്രാമത്തിലുള്ളവര്‍ക്ക് അന്ന് പച്ചമീന്‍ കൂട്ടി ചോറുണ്ണാന്‍ പറ്റില്ല. അറിഞ്ഞു കൊണ്ട് ഒരു ദിവസം പോലും വേലപ്പന്‍ തന്‍റെ സേവനം മുടക്കിയിട്ടുമില്ല അത് ഹര്‍ത്താലാണെങ്കിലും പണിമുടക്കാണെങ്കിലും, സമരമാണെങ്കിലും.

തിങ്കളാഴ്‌ച, ഓഗസ്റ്റ് 27, 2012

ഓണം ആഘോഷിക്കാത്തവരെ നാട് കടത്തണോ ! നിലവിളക്ക് കൊളുത്താത്തവരെ തൂക്കിക്കൊല്ലണോ !



മുസ്ലിംകളെക്കൊണ്ട് ഓണം ആഘോഷിപ്പിക്കാനും, പരസ്പരം കാണുമ്പോള്‍ ഹസ്തദാനം ചെയ്ത് സലാം പറയുന്നതിന് പകരം കൈകൂപ്പി നമസ്കാരം പറയിപ്പിക്കാനും,  ഭൂരിപക്ഷ സമൂഹം നല്ല കാര്യമായി ആചരിച്ചു വരുന്ന നിലവിളക്ക് കൊളുത്തല്‍ ബിസ്മി ചൊല്ലുന്നതിനു പകരമായി ചെയ്യിപ്പിക്കാനും ഇവിടെ കുറെ ആളുകള്‍ ഓരിയുടുന്നത് കണ്ടു ... ഇവിടെ പാവങ്ങളായ ഞങ്ങള്‍ ഈ പറഞ്ഞതൊന്നും ചെയ്യാതെ തന്നെ മറ്റൊരു മനുഷ്യനും ദ്രോഹം ചെയ്യാതെ എല്ലാവര്ക്കും നന്മ വരണം എന്നാഗ്രഹിച്ചു കൊണ്ട് മറ്റൊരാള്‍കും ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ സ്വന്തം വിശ്വാസം ആത്മാര്‍ഥമായി അനുഷ്ടിച്ചു പോകണമെന്ന് ആഗ്രഹിക്കുന്ന  ഇന്ത്യാക്കാരായി ജീവിച്ചു പോകാന്‍ സമ്മതിക്കുമോ ആവോ ...????

തിങ്കളാഴ്‌ച, ഏപ്രിൽ 02, 2012

അഞ്ചാംമന്ത്രി വന്നാല്‍ ഒലിച്ചുപോകുന്ന സമുദായ സന്തുലനം !!

 സമുദായ സന്തുലനത്തെ പറ്റി ഇങ്ങനെ കണക്കെടുക്കുന്ന കണക്കപിള്ളമാരോക്കെ ഇവിടെ ഇതിനു മുന്‍പും ജീവനോടെ ഉണ്ടായിരുന്നോ എന്ന് ഏതു ഒന്നാം ക്ലാസുകാരനും ചോദിച്ചു പോകും.അത്രയ്ക്കുണ്ട് സമുദായ സെന്‍സസ്‌ എടുക്കുന്നവരുടെ എണ്ണം.മുസ്ലിം ലീഗെന്ന പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു നേടിയ എം.എല്‍.എ മാരുടെ എണ്ണം വെച്ച് ചോദിക്കാവുന്നതിലും കുറച്ചു മന്ത്രിമാരെ ചോദിച്ചപ്പോഴേക്കും സമുദായ സന്തുലനത്തെ ക്കുറിച്ചും സാമൂഹ്യ സമത്വത്തെ ക്കുറിച്ചും പറയുന്ന പ്രവാചകന്മാരെ തട്ടിയിട്ടു  വഴി നടക്കാന്‍ പറ്റാത്ത അവസ്ഥ. ചാനലൊന്നു തുറന്നാലും പത്രം നിവര്ത്തിയാലും കാണാനുള്ളത് ഒന്നേയുള്ളൂ . അഞ്ചാം മന്ത്രിയും സമുദായ സന്തുലനവും.

വ്യാഴാഴ്‌ച, മാർച്ച് 15, 2012

കാവിതാലിബാനിസം സി.പി.എം വക :സംവിധാനം : സ്വാമി ജയരാജന്‍



സ്ഥലം കണ്ണൂര്‍ : സി. പി. എം എന്ന വിപ്ലവ പാര്‍ട്ടിയുടെ (തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്നും മുന്‍പ് പേരുണ്ടായിരുന്നു ) കേരളത്തിലെ ഈറ്റില്ലം.  മറ്റെല്ലാ കമ്മ്യുണിസ്റ്റ്‌ കേന്ദ്രങ്ങളെയും പോലെ പാര്‍ട്ടിയെ അമ്മയായും മതമായും കണ്ടു, പുലരാനിരിക്കുന്ന വിപ്ലവത്തെ സ്വപനം കണ്ട് കഴിഞ്ഞിരുന്ന സാധാരണക്കാരന്‍റെ ഒരു കാലം ഇവിടെയും ഉണ്ടായിരുന്നു.

ശനിയാഴ്‌ച, ഫെബ്രുവരി 25, 2012

ഹംസ്സാക്കാന്‍റെ ചക്കപ്പഴവും കാന്തപുരത്തിന്‍റെ മുടിപ്പള്ളിയും



“തന തന നാ ചക്കപ്പഴം പഴുത്തു...
ടി. കെ ഹംസ പറിച്ചു ..
എ. പി ക്കു കൊടുത്തു ........”

ഈ വരികളില്‍ തുടങ്ങുന്ന ഗാനം എന്‍റെ കുട്ടിക്കാലത്ത് ഞാന്‍ ഒരു പാട് തവണ കേട്ട് കൊണ്ടിരുന്നതാണ് .പിന്നീട് ഇതുവരെയുള്ള കാലത്തിനിടയ്ക്ക ഓരോ തെരഞ്ഞടുപ്പ് വേളകളിലും മലപ്പുറം ജില്ലയില്‍ ഈ ഗാനം ഓരോ കവലകളിലും , ഓരോ വെടിവട്ട സദസ്സുകളിലും പിന്നെയും പാടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു .

ബുധനാഴ്‌ച, ഫെബ്രുവരി 22, 2012

കത്താതെ കത്തുന്ന മുടി : കാന്തപുരത്തോട്‌ ഒന്‍പത് ചോദ്യങ്ങള്‍

“മുടി വിവാദം” ഇനിയും അണഞ്ഞിട്ടില്ല അണയുന്ന മട്ടുമില്ല. കത്തിച്ചാല്‍ കത്തുമെന്നും , കത്തില്ലെന്നും , കത്തിച്ചു തെളിയിക്കണമെന്നും കത്തിക്കാതെ തന്നെ തെളിഞ്ഞതാണെന്നും എന്നൊക്കെ പറഞ്ഞു വിവാദം കത്തുന്നതിനിടയിലാണ് കാന്തപുരം ഉസ്താദിന്‍റെ ഏറ്റവും അടുത്ത കൂട്ടുക്കാരും 

തിങ്കളാഴ്‌ച, ഓഗസ്റ്റ് 29, 2011

കെ.എം ഷാജിയുടെ ഗണേശോല്‍സവത്തിലെ കൈവെട്ടു കാരുടെ വെടിക്കെട്ട്‌






കഴിഞ്ഞ രണ്ടാഴ്ചയായി എന്‍റെ ചില ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ അയച്ചുതരുന്ന മെയിലുകളും ഫെയ്സ്ബുക്ക്‌ അടക്കമുള്ള  ചില സോഷ്യല്‍ സൈറ്റുകളിലെ ചിലരുടെ കലാപരിപാടികളുമാണ് എന്നെ ഇത്തരത്തിലൊരു കടുംകൈക്ക്  പ്രേരിപ്പിച്ചത്...റമളാന്‍ മാസത്തിലെ അവസാനത്തെ പത്തല്ലേ ...ലൈലതുല്‍ഖദറിന്‍റെ രാവിനോക്കെ സാധ്യത ഉള്ളതെല്ലേ എന്നൊക്കെ വിചാരിച്ചു കുറെയൊക്കെ കേട്ടില്ല കണ്ടില്ല എന്ന് നടിച്ചു....അതിനുമില്ലേ ചില പരിമിതികളൊക്കെ...? 

തിങ്കളാഴ്‌ച, ഓഗസ്റ്റ് 22, 2011

മന്മോഹന്‍ജീ... നിതീഷിനെ കണ്ടുപഠിക്കൂ




ഓരോ ദിവസവും പുതിയ അഴിമതിക്കഥകള്‍ പ്രസവിക്കപ്പെടുകയും...
ഭരണാധികാരികള്‍ പലരും ജയിലിലേക് നിര്‍ബന്ധിത തീര്‍ത്ഥാടനത്തിനു നിയോഗിക്കപ്പെടുകയും ചെയ്യുന്ന ഒരു രാജ്യമാണല്ലോ നമ്മുടെ പാവം ഇന്ത്യാ മഹാരാജ്യം . കൊണ്ഗ്രസ്സിനെയും  ബി.ജെ .പി യെയും മാറി മാറി പരീക്ഷിച്ചിട്ടും പുറത്ത് വന്നുകൊണ്ടിരിക്കുന്ന അഴിമതിക്കഥകളില്‍ ആരുടെ പേരിനോട് ചേര്‍ന്നാണ് കൂടുതല്‍ അക്കങ്ങളുള്ളതെന്നു നോക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണല്ലോ നാം.


വ്യാഴാഴ്‌ച, ജൂൺ 30, 2011

സ്വാശ്രയ വിദ്യാഭ്യാസം ; നീതി വേണ്ടത് ജനങ്ങള്‍ക്


 ഒന്നരപ്പതിട്ടണ്ടായി കേരളത്തില്‍ സജീവമായി മുഴങ്ങിക്കേള്‍കുന്ന പ്രശ്നമാണ് ശ്വാശ്രയ വിദ്യാഭ്യാസമ് അഴിച്ചെടുക്കുന്തോരും  കുരുക്കു മുറുകുന്ന കാഴ്ച കഴിഞ്ഞ കുറേ വര്‍ഷമായി  കേരളീയര്‍ കണ്ടു കൊണ്ടിരിക്കുകയാണ് ....ഈ അനിശ്ചിതത്വത്തില്‍ എല്ലാവര്കും കൃത്യമായ  പങ്കുണ്ട് ....കാലാകാലങ്ങളിലുള്ള സര്കാരുകള്‍കും , മാനേജ്മെന്റുകള്‍ക്കും ....ഇടയ്ക്കിടെ വിധിപ്രസ്താവം നടത്തുന്ന കോടതികള്‍കും ..പിന്നെ കാര്യമറിയാതെ ....തെരുവില്‍ ഇറങ്ങുന്ന വിദ്യാര്‍ഥി സംഘടനകള്‍ക്കും  .
...