
സാമ്പത്തിക പ്രതിസന്തി കുറയ്ക്കുക എന്ന ലക്ഷ്യത്തില്‍ രണ്ടു സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന നയം മുന്നോട്ടു വെച്ചതു ആന്റണി സര്‍ക്കാര്‍ ആയിരുന്നു ..ലക്ഷക്കണക്കിന് രൂപ കൊടുത്ത് അന്യ സംസ്ഥാനത്തെ നിലവാരമുള്ളതും ഇല്ലാത്തതുമായ കോളേജുകളില്‍ വിദ്യാഭ്യാസത്തിനു പോകേണ്ടി വരുന്ന സാഹചര്യത്തില്‍ നിഷ്പക്ഷമായി കാര്യങ്ങള്‍ വിലയിരുത്തുന്ന ഏതൊരാള്കും ന്യായമെന്നും ശരിയെന്നും തോന്നാവുന്നതായ നയമാണ് അന്നത്തെ മുഖ്യമന്ത്രി ആന്റണിയും വിദ്യഭ്യാസ മന്ത്രി സൂപ്പിയും ചേര്‍ന്ന് നടപ്പില്‍ വരുത്തിയത് .
.എന്നാല്‍ അന്ന് നടപ്പിലാകിയ സ്വാശ്രയ നയത്തിന്റെ ഗുണവശം ബോധ്യപ്പെടാന്‍ ശ്രമിക്കാതെ കേവല രാഷ്ട്രീയ ലക്ഷ്യവും ലാഭവും മനസ്സില്‍കണ്ട് സമരത്തിനിറങ്ങിയ എസ്. എഫ് . ഐ യും ഇടതു വിദ്യാര്‍ഥി സംഘടനകളും ആ അഞ്ചു കൊല്ലവും നടത്തിയ നിരന്തര സമരത്തിന്റെ ഭാഗമായി കേരളത്തിന്റെ പൊതു ഖജനാവിന് നൂറു കണക്കിന് കോടിരൂപയുടെ നഷ്ടമുണ്ടാകി എന്നതൊഴിച്ചാല്‍ എന്ത് നേട്ടമാണ് കേരളത്തിനും വിദ്യാര്തികല്കും ഉണ്ടായതെന്ന് വ്യക്തമാകേണ്ടത് എസ് . എഫ് . ഐ യും അവരെ സമരത്തിന് പറഞ്ഞയക്കുന്ന സി പി എമ്മു മാണ്. 98 സീറ്റൊടെ അധികാരത്തില്‍ എത്താന്‍ കഴിഞ്ഞെന്ന നേട്ടം ഒരുപക്ഷെ സി പി എമ്മിനെ വല്ലാതെ സന്തോഷിപ്പിച്ചിട്ടുണ്ടാവം ...അല്ലാതെ ഒരു നേട്ടവും കേരളത്തിനുണ്ടായില്ല ...സിന്ദു ജോയ് അടക്കമുള്ള കുറേ സഖാകള്ക് സ്വന്തം ശരീരത്തിനേറ്റ മുറിവുകളും പാടുകളും മാത്രം ബാകിയായി ...
.എന്നാല്‍ അന്ന് നടപ്പിലാകിയ സ്വാശ്രയ നയത്തിന്റെ ഗുണവശം ബോധ്യപ്പെടാന്‍ ശ്രമിക്കാതെ കേവല രാഷ്ട്രീയ ലക്ഷ്യവും ലാഭവും മനസ്സില്‍കണ്ട് സമരത്തിനിറങ്ങിയ എസ്. എഫ് . ഐ യും ഇടതു വിദ്യാര്‍ഥി സംഘടനകളും ആ അഞ്ചു കൊല്ലവും നടത്തിയ നിരന്തര സമരത്തിന്റെ ഭാഗമായി കേരളത്തിന്റെ പൊതു ഖജനാവിന് നൂറു കണക്കിന് കോടിരൂപയുടെ നഷ്ടമുണ്ടാകി എന്നതൊഴിച്ചാല്‍ എന്ത് നേട്ടമാണ് കേരളത്തിനും വിദ്യാര്തികല്കും ഉണ്ടായതെന്ന് വ്യക്തമാകേണ്ടത് എസ് . എഫ് . ഐ യും അവരെ സമരത്തിന് പറഞ്ഞയക്കുന്ന സി പി എമ്മു മാണ്. 98 സീറ്റൊടെ അധികാരത്തില്‍ എത്താന്‍ കഴിഞ്ഞെന്ന നേട്ടം ഒരുപക്ഷെ സി പി എമ്മിനെ വല്ലാതെ സന്തോഷിപ്പിച്ചിട്ടുണ്ടാവം ...അല്ലാതെ ഒരു നേട്ടവും കേരളത്തിനുണ്ടായില്ല ...സിന്ദു ജോയ് അടക്കമുള്ള കുറേ സഖാകള്ക് സ്വന്തം ശരീരത്തിനേറ്റ മുറിവുകളും പാടുകളും മാത്രം ബാകിയായി ...
എന്നാല്‍ രണ്ടാം മുണ്ടശേരിയെന്നു സ്വയം അവരോധിദനായ ബേബിക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല ...വിദ്യാര്‍ഥി സംഘടനകളുടെ പ്രലോപനതിനു വഴങ്ങി ചില പരീക്ഷണങ്ങള്കു മുതിര്‍ന്നെങ്കിലും തികച്ചും അപ്രായോകികമായ ആ പരീക്ഷണങ്ങള്‍ അവസാനം കോടതിയും തള്ളുന്ന കാഴ്ചയാണ് നാം കണ്ടത് ..പിന്നീട് നാം കണ്ടത് മനജെമെന്റുകള്ക് പൂര്‍ണമായും വഴങ്ങിക്കൊടുത്ത വിനീത വിധേയനായ ബേബിയെ ആണ് .അന്നൊന്നും ഒരക്ഷരം മിണ്ടാതെ പന്ജപുച്ചമടക്കി നില്കുന്ന സി പി എമ്മിനെയും . DYFI , SFI പ്രഭ്രിതികളെയുമാണ് നാം കണ്ടിരുന്നത് .ഇടതു സര്‍കാരിന്റെ കാലത്ത് സ്വാശ്രയ വിദ്യാഭ്യാസ മേഖല ഇതിനേകാള്‍ കുത്തഴിഞ്ഞു താറുമാരായ പ്പോയോന്നും ഈ വിഭാഗത്തിനെ മ്യുസിയങ്ങളില്‍ പോലും നാം കണ്ടിരുന്നില്ല .
മാത്രമല്ല കൂട്ടത്തില്‍ മക്കള്‍ക്കും മരുമക്കള്കുമൊക്കെ ഒരു കൊടിയും അരക്കോടിയും ഒക്കെ നല്കി സീറ്റ് തരപ്പെടുത്തുന്ന തിരക്കിലായിരുന്നു കുട്ടി സഖാകള്‍ ....മൂത്ത സഖാകളാകട്ടെ തങ്ങള്‍ നല്കിയ അഞ്ചു ജീവന് എന്തിനായിരുന്നോ അതേ രക്തത്തിന്റെ കറപുരണ്ട സ്ഥാപനത്തിന്റെ ചെയര്മാന് സ്ഥാനത്തിരുന്നുകൊണ്ട് സ്വന്തം കക്ഷിക്കാര്കും എതിര് കക്ഷിക്കാര്കും ...കോടികളുമായി വരുന്ന ഏതു കുത്തക മുതലാളിക്കും സീറ്റുകള്‍ നോട്ടിന്റെ എണ്ണം മാത്രം മാനദണ്ടമാകി വില്കുന്ന തിരക്കിലായിരുന്നു ....
കാലവും കഥയും മാറി ഒപ്പം ഭരണവും ചുരുങ്ങിയ ഭൂരിപക്ഷത്തിനാണെങ്കിലും യു ഡി എഫ് വീണ്ടും അടികാരത്തില്‍ എത്തിയിരിക്കുന്നു ..എല്ലാവര്‍ഷവും നടക്കാറുള്ളത് പോലെതന്നെ ഇത്തവണയും അരങ്ങേറിയ മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന മാമാങ്കം തുടങ്ങിയപ്പോയെകും ...അതാ കഴിഞ്ഞ അന്ജുകൊല്ലം ഒരു പണിയുമില്ലാതെ എ . കെ . ജി സെന്ററിന്റെ തിണ്ണയില്‍ ഉണ്ടുറങ്ങി ചൊറിയും കുത്തിയിരുന്ന എസ് . എഫ് ഐ കാറും DYFI കാരും കടന്നല് കൂട് ഇളകിയതു പോലെ കണ്ണില്‍ കണ്ടതെല്ലാം തച്ചുതകര്‍ത്തു അഴിഞ്ഞാടുന്നു ......
സ്വാശ്രയ പ്രശ്നത്തിന്റെ പേരില്‍ അഴിഞ്ഞാടുന്ന ഇടതു സംഘടനകള്‍ തങ്ങള്‍ നടത്തുന്ന സമരത്തിന്റെ ലക്ഷ്യവും എന്ത് നയമാണ് നടപ്പിലാകേണ്ടത് എന്ന കാഴ്ചപ്പാട് സര്കാരിനു മുന്നില്‍ വെക്കാനും തയ്യാറാവണം മാത്രമല്ല ബേബിച്ചായന് വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേകിച്ച് സ്വാശ്രയ മേഖലയില്‍ നടപ്പിലാകിയതിനെകാള് എന്ത് വലിയ പാതകമാണ് വെറും ഒന്നര മാസം മാത്രം പ്രായമുള്ള ഈ സര്‍ക്കാര്‍ നടപ്പിലാകിയതെന്നു പൊതു സമൂഹത്തോട് പറയാനുള്ള ബാധ്യതയും ഇടതു വിദ്യാര്‍ഥി യുവജന ( വയോജന - രമേശന് ഉള്‍പെടെ ) സംഘടനകള്കാണ്,.
....മെഡിക്കല്‍ പി ജി പ്രവേശനത്തിന് കോടിക്കണക്കിനു കോഴ വാങ്ങിയതിനു പുറമേ .....സര്‍ക്കാര്‍ കോട്ടയിലുള്ള അമ്പതു ശതമാനം സീറ്റ് വിട്ടു കൊടുക്കാതെ കോടികള്‍ക് മറിച്ചു വില്കാന് വേണ്ടി ....കോടതിയെ സമീപിച്ചത് സി പി എം ....സംസ്ഥാന കമ്മിറ്റി അംഗമായ എം വി ജയരാജനാണ് ...ഇടതു വിദ്യാര്‍ഥികള്‍ സമരം നടത്താന്‍ ഇനി സി പി എം ഓഫീസു തെരഞ്ഞെടുക്കുന്നതാവും നല്ലത് .........
അല്ലാതെ നടത്തുന്ന ഈ നിഴല്‍ യുദ്ധം കേരളത്തിനും അന്നത്തിനു വേണ്ടി മാത്രം കാകിയണിഞ്ഞ ...(.ക്രിമിനല്‍ വല്കരിക്കപ്പെടാത്ത ) സാധാരണ പോലീസുകാരന്റെ ജീവിതം തകര്കുമെന്നല്ലാതെ ....മറ്റൊരു നേട്ടവും ഉണ്ടാകിതരാന് പോകുന്നില്ല ....
കുറഞ്ഞ ഭൂരിപക്ഷതിനാനെകിലും അധികാരത്തിലേറ്റിയ ...ജനങ്ങളോടുള്ള കടപ്പാട് മറന്നു കൊണ്ടാവരുത് ...യു . ഡി എഫിന്റെ ...സ്വാശ്രയ നയം ....അമൃത മെഡിക്കല്‍ കോളേജിനെയും ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്മെന്റിനും മുന്നില്‍ മുട്ട് മടക്കിയിട്ടാവരുത് ...സ്വാശ്രയ നായ രൂപീകരണം മന്ത്രി സഭാ ഉപസമിതി ക്രിസ്ത്യന്‍ മാനേജ്മെന്റിന് തോന്നിയ പോലെ അഡ്മിഷന് നടത്താന്‍ എന്തിനാണ് അനുമതി നല്‍കിയത് ...
സര്‍ക്കാര്‍ നടപ്പിലാകേണ്ട വിദ്യാഭ്യാസ നയം സാധാരണക്കാരെയും പാവപ്പെട്ടവരെയും പരിഗണിചിട്ടാവണം ......വിദ്യാഭ്യാസ മന്ത്രി അബ്ദുരബ്ബിനെയും ...ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശിനെയും .. ഡി .വൈ . എഫ് . ഐ ...നേതാവ് വി .വി പ്രകാശിനെയും പോലെ മക്കളുടെ അഡ്മിഷന് വേണ്ടി അമ്പത് ലക്ഷവും ഒരു കോടിയുമോന്നും ഡൊണേഷന്‍ കൊടുക്കാന്‍ പ്രാപ്തി യില്ലാതവരാണ് കേരളത്തിലെ തൊണ്ണൂറു ശതമാനം രക്ഷിതാകളുമെന്നു ഈ നേതാകളും മുഖ്യമത്രിയും മനസ്സിലാകുന്നത് നല്ലതാണ് ....
പിന്നീട് തിരുത്തിയെങ്കിലും ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക് തോന്നിയത് പോലെ പ്രവര്‍ത്തിക്കാന്‍ അനുമതി കൊടുത്തത് മന്ത്രിസഭാ ഉപ സമിതിയാണ് .. ഈ സമിതി ചെയ്തത് കേരളത്തിലെ ജനങ്ങളോടുള്ള കനത്ത വെല്ലുവിളിയും ശുദ്ധ തെമ്മടിതരവുമാണ് ....ക്രിസ്ത്യന്‍ മാനേജ്മെന്റുമായി ചര്‍ച്ച നടത്തിയ ഉപസമിതിയില്‍ പങ്കെടുത്ത മാണിയും ... മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചെയ്തത് തെറ്റാണെങ്കിലും അതിന്റെ കാരണം സമുതായ വികാരമാണെന്ന് മനസ്സിലാകാമെന്കിലുമ് ..കേരളത്തിന് ഏറ്റവും ദീര്‍ഘ വീക്ഷണമുള്ള വിദ്യാഭ്യാസ മന്ത്രിമാരെ സമ്മാനിച്ച മുസ്ലിം ലീഗിന്റെ വിദ്യാഭ്യാസ മന്ത്രി മിസ്റ്റര്‍ അബ്ദുറബ്ബ് എന്തിനാണ് കൂടു നിന്നത് ..? ...സ്വന്തമായ നിലപാടില്ലായ്മയും നിഷ്ക്രിയത്വവും വലിയ യോഗ്യതയായി സമുദായം കാണുന്നില്ല ...പാര്‍ട്ടിയുടെ ഗ്രൂപ്പ് സമവാക്യത്തില്‍ വിനീത വിധേയന്റെ റോളില്‍ നിന്ന് കൈകലാകിയ മത്രിസ്ഥാനം സമൂഹത്തിനു നന്മ ചെയ്യാന്‍കൂടി ഉള്ളതാണെന്ന് മനസ്സിലാകിയാല്‍ നല്ലതാണ് ....പിതാവ് ആനപ്പുറത്തിരുന്നതിന്റെ പാരമ്പര്യം മകന്റെ ആസനത്തില്‍ കാണണമെന്നില്ല ....
hm
മറുപടിഇല്ലാതാക്കൂകോടതിയില് പോയി അമ്പതു ശതമാനം സീറ്റ് കൊടുക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ പരിയാരത്തിന്റെ ഭരണ സമിതിയുടെ തലപ്പത്ത് മുതിര്‍ന്ന സി. പി. എം നേതാവ് എം. വി. ജയരാജന്. ഇതേ ആവശ്യം നടപ്പില്‍ വരുത്താന്‍ കുട്ടി സഖാക്കളെ കച്ചകെട്ടി ഇറക്കി അടി മേടിച്ചു കൊടുക്കുന്നതും സി. പി.. എം നേതാക്കള്‍ .. ഇവിഅര്‍ എന്താണ് കരുതുന്നത്? കേരളത്തിലെ പൊതു സമൂഹത്തില്‍ മുഴുവനും കഴുതല് ആണെന്നോ?
മറുപടിഇല്ലാതാക്കൂ"പുശ്പഗിരി മാനേജ്മെന്റ് ശര്ക്കരിനെ പറ്റിച്ചു" എന്ന വിലാപം പുള്ളക്ക് ഓര്‍മ്മയുണ്ടോ? വളരെ മൃഗീയം പൈശാചികം.
മറുപടിഇല്ലാതാക്കൂ