.

....അധികം വൈകുന്നതിനു മുന്‍പ് തന്നെ ...ഡ്രൈവര്‍ ഹിലാല്‍ ഭായ് എന്റെ മുന്പില് വണ്ടി കൊണ്ട്വന്നു നിര്‍ത്തി മുന്‍പ് പലതവണ എന്നെ ഡ്രോപ്പ് ചെയ്യാന്‍ വന്നത് കൊണ്ട് തന്നെ ഹിലാല്‍ ഭായിക്ക് എന്റെ ഫ്ലാറ്റിലേകുള്ള വഴി സുപരിചിതമാണ് .......പുറകിലെ സീറ്റില്‍ മറിയം ഉണ്ടായിരുന്നു .....ഞാന്‍ കാറിലേക് കയറിയപ്പോള്‍ തന്നെ ഒരു ഗുഡ്മോര്‍ണിംഗ് കൊണ്ട് അവളെന്നെ ഒന്ന് വിഷ് ചെയ്തു ..
..... ഇന്ന് അവളും എന്റെ കൂടെ.വരുന്നുണ്ട് ...എനിക്ക് ഫുജൈറയില്‍ ഇന്നുള്ളത് രണ്ടു മീറ്റിംഗ് ആണ് ..അവള്‍ക് .ഫുജൈറ പോര്‍ട്ടിലെ ഒരു കമ്പനിയില്‍..ഐ എം എസിന്റെ ട്രെയിനിംഗ് ആണ് ഉള്ളത് . ........ ഫുജൈറ ഒഴികെ യു എ യി യിലെ എല്ലാ എമിറേറ്റുകളിലും.....കമ്പനി ആവശ്യത്തിനാണെങ്കിലും....ഒരു പാട് തവണ പോകാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്......പക്ഷെ ഫുജൈറയിലെക് ആദ്യമായി പോകുന്നത് കൊണ്ട് തന്നെ എനിക്കൊരല്പം സന്തോഷമുണ്ടായിരുന്നു .......മൂന്നു മണിക്കൂര്‍ യാത്രയുള്ളത് കൊണ്ട് തന്നെ പത്തു മണിക്കുള്ള മീറ്റിങ്ങിനു എത്താന്‍ ...രാവിലെ തന്നെ പോകേണ്ടാതുണ്ടായിരുന്നു ........ മറിയത്തിനും പത്തുമണിക്ക് തന്നെയാണ് ട്രെയിനിംഗ് .......
മറിയം വളരെ നേരത്തെ തന്നെ പിന് സീറ്റില്‍ കയറി ഉറക്കം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ..... നേരത്തെ തന്നെ എഴുനേറ്റു പോരേണ്ടി വന്നതിന്റെ ഉറക്കച്ചടവ് അവളുടെ മുഖത്തുണ്ട് ....... മറിയം ഞങ്ങളുടെ കമ്പനിയിലെ ......ട്രെയിനിംഗ് മാനാജെര് ആണ് ..... അവള് പാകിസ്ഥാനിലെ ലാഹോര്‍ .... സ്വദേശിയാണ്...അവള് ഇവിടെ ഭര്‍ത്താവിനോടൊപ്പം താമസിക്കുന്നു ....എന്റെ ഡ്രൈവര്‍ ഹിലാല്‍ ഭായി പട്ടാണിയാണ് ...എനിക്ക് ഹിന്ദിയോ ഉറുദുവോ അറിയാത്തതുകൊണ്ട് ...കമ്മ്യൂണിക്കേശന്‍ അത്യാവശ്യം ബുദ്ധിമുട്ടാറുണ്ട് .....എന്നാലും ഒരു വിധം ഒപ്പിക്കും ....
അബൂദാബിയില്‍ നിന്നും ദുബായിലേക് നിത്യവും പോകുന്നതു കൊണ്ട് മക്തൂം റോഡില്‍ പ്രതെകിച്ച് എനിക്ക് പുതുമയൊന്നും തോന്നിയില്ല ...ഞാന്‍ എ സി യുടെ തണുപ്പ് ഒന്ന്കൂടി കൂട്ടിവെച്ചു...രാവിലെത്തന്നെ നല്ല ചൂട് വരുന്നുണ്ട് ...
എപ്പോഴാണ് ഉറങ്ങിയതെന്നു ഓര്‍മയില്ല ...ഉണര്‍ന്നപ്പോള്‍ മക്തൂം റോട്ടില് നിന്നും ഫുജൈറ, ഹത്ത തുടങ്ങിയ സ്ഥലത്തേക് പോകുന്ന റോഡില്‍ എത്തിയിരിക്കുന്നു ...ഇത് വരെ കണ്ടതില്‍ നിന്നും കുറച്ചുകൂടി ഹരിതാഭമായിട്ടാണ..എനിക്ക് ഈ റോഡ് അനുഭവപ്പെട്ടത് ..റോഡില്‍ കൂടുതല്‍ തിരക്കില്ല .....ഇടയ്ക്കിടെ കാണുന നല്ലഈത്തപ്പഴ തോട്ടങ്ങള്‍ മേഞ്ഞു നടക്കുന്ന ഒട്ടകകൂട്ടങ്ങള്‍ ... യു എ യി യിലെ മരുഭൂമികളില്‍ ഞാന്‍ പൈപ്പ് വെള്ളമില്ലാതെ വളരുന്ന മരങ്ങള്‍ അധികം കണ്ടിട്ടില്ല ....പക്ഷെ ഫുജൈറ പോകുന്ന വഴി അങ്ങനെ ഒരുപാട് മരങ്ങളെ എനിക്ക് കാണാനായി ......കാറിന്റെ പിന്‍സീറ്റില്‍ അപോഴും മറിയം ഉറങ്ങുക തന്നെ യാണ് ....കാര്‍ ഷാര്‍ജയില്‍ നിന്നും ഫുജൈറയിലേകുള്ള റോട്ടിലേക് കയറി ...ഇടയ്ക്കിടെ വരുന്ന ചെറു പട്ടണങ്ങളും പരുക്കന്‍ പാറകള്‍ ധാരാളം നിറഞ്ഞ റോഡ് സൈഡ് ഇടക്കൊക്കെ കേരളത്തിലെ മലയോര പ്രദേശങ്ങളെ ഓര്‍മിപ്പിച്ചു..... കുന്നുംപുറത്തുനിന്നും കൊണ്ടോട്ടി പോകുന്ന വഴിയോട് ചിലപ്പോഴൊക്കെ എനിക്ക് സാമ്യം തോന്നി ...ഇടയ്ക്കു വരുന്ന നല്ല ഈന്തപ്പഴ തോട്ടങ്ങളും ചെറിയ പച്ചക്കറി തോട്ടങ്ങളും എനിക്ക് ഈ രാജ്യത്തെ പുതിയ അനുഭവമാണ് നല്‍കിയത് ....
ഞങ്ങള്‍ മസാഫിയിലെത്തി ....അവിടന്നങ്ങോട്ടുള്ള യാത്ര വളരെ മനോഹരമായിരുന്നു .....കുന്നുകളും പാറകളും നിറഞ്ഞു നില്കുന്ന വഴികളിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന മനോഹരമായ റോഡു ....ഈ രാജ്യത്തു വന്നതിനു ശേഷം എനിക്കിത് വരെ ഇത്ര മനോഹരമായ ഒരു യാത്രാനുഭവം ഉണ്ടായിട്ടില്ല ......വലിയ പാറകള്‍ അടങ്ങിയ മനോഹരമായ മലകള്‍ ഇടയ്ക്കിടെ സൂര്യനെ മറയ്ക്കുന്നു ...വളഞ്ഞു പുളഞ്ഞു പോകുന്ന പാതകള്‍ പതുക്കെ മലകള്കിടയിലൂടെ കയറുകയാണ് ..ഇടക്കെപ്പോയോ എനിക്ക് കേരളത്തില്‍നിന്നു ഊട്ടിയിലേകുള്ള യാത്ര പോലെ തോന്നു ...ആ വലിയ പാറക്കുന്നുകള്കിടയില് .....മനോഹരമായ കൃഷി സ്ഥലങ്ങള്‍ എനിക്ക് അത്ഭുതമാണ് തോന്നിയത് ..കൃഷി സ്ഥലത്തോട് ചേര്ന്നുനില്കുന്ന.....ചെറിയ കുടിലുകളും ഞാന്‍ കണ്ടു ..അതെന്നില്‍ ചെറിയ ഒരു ഭീതി ഉണ്ടാകാതിരുന്നില്ല .....ഗള്ഫിലേകുള്ള ...മോഹന സ്വപ്നങ്ങളും പേറി കുടുംബത്തെ നോക്കാന്‍ വിമാനം കയറിയ എത്രയോ സാധാരണക്കാരായ ഇന്ത്യക്കാരോ ..ബംഗ്ലാദേശുകാരോ പാകിസ്ഥാനികളോ ഒക്കെ ആയിരിക്കും ആ കുടിലുകളില്‍ എല്ലാ നൊമ്പരങ്ങളും ഉള്ളിലടക്കി ...കഷ്ട്ടപ്പെടുന്നത് ..... ഞങ്ങള്‍ ഫുജൈറയോടു അടുക്കുന്നതായി തോന്നി....ഇടയ്ക്കിടെ റോഡ് സൈഡില്‍ നിര നിരയായി നല്ല ഫ്രഷ് പച്ചക്കറിക്കടകള്‍ കാണാന്‍ തുടങ്ങി ....നല്ല ഒന്നാന്തരം ഫ്രുട്ടുകള് നിരത്തി വച്ചിരിക്കുന്നു..
“ഇവിടെ പച്ചക്കറിയും....ഫ്രൂട്ടുകളും നല്ല വിലക്കുറവാണ്”
മറിയം എന്നോട് പറഞ്ഞു .....അവളുടെ ഭര്‍ത്താവിനു ഇത്തിസലാത്തില്‍ ജോലി ഫുജറയിലെക് പ്രമോഷന് ശ്രമിക്കുന്ന കാര്യം അവള് എന്നെ അറിയിച്ചു .....അവള്‍ക്കും അങ്ങോട്ട് മാറാന്‍ വലിയ ഇഷ്ടമാണെന്നും അവള് പറഞ്ഞു
മനോഹരമായ മലനിരകളിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ആ പാതകള്കിടയിലൂടെ ഞങ്ങള്‍ ഫുജൈറയില്‍ എത്തി ....തിരക്കില്ലാത്ത ചെറിയ ഒരു നഗരം ....കുറച്ചു വലിയ കെട്ടിടങ്ങളും .....മറ്റും ഉള്ളതോഴിച്ചാല്..ദുബൈയോടും അബുദാബിയോടും താരതമ്യം ചെയ്യുമ്പോള്‍ ...ചെറിയ ഒരു നഗരം .....വലിയ തിരക്കോ ട്രാഫിക് ജമ്മോ ഒന്നും കണ്ടില്ല മൂന്നു മണിയോടെ എന്റെ മീറ്റിംഗ് എല്ലാം തീര്‍ന്നു മറിയത്തിന്റെ മീറ്റിംഗ് കഴിയണമെങ്കില്‍ അഞ്ചു മണിവരെ കാത്തിരിക്കണം .... ഞാന്‍ ഹിലാല്‍ ഭായിയെയും കൂട്ടി ഒരു നഗരപ്രദക്ഷിണം നടത്തി....ഫുജൈറ പാര്‍ക്കും മറ്റുമൊക്കെ കണ്ടു വന്നു ..ഒട്ടെരെ മലയാളികലെയും കണ്ടു...ഈ മലയാളികളുടെ ഒരു കാര്യം.......
അഞ്ചുമണി കഴിഞ്ഞു മറിയം വന്നപ്പോള്‍ ......വീണ്ടു തിരിച്ചു അബുദാബിയിലെക് .....പതിയെ കടലിനെ തേടി പോകുന്ന ചെഞ്ചായ മണിഞ്ഞ സൂര്യനെ അഭിമുഖമായി ഞങ്ങള്‍ മലയിറങ്ങി ....വീണ്ടും വളഞ്ഞു പുളഞ്ഞ പാതയിലൂടെ ....... ഇപ്പൊ മലകള്‍ക് കറുത്ത നിറം ..സൂര്യന്റെ കിരണമേല്കുമ്പോള് സുവര്‍ണ്ണ ചായം തൂവുന്ന മനിരകള് ...കണ്ണിനു മനോഹരം തന്നെ ,,,,,വളഞ്ഞു പുളഞ്ഞ പാതകള്‍ ഒരു പുതിയ അനുഭവം നല്കി ..
....സൂര്യന് അസതമിക്കാനായതോടെ ഞങ്ങള്‍ മസാഫിയിലെത്തി .... മറിയം കാര്‍ അവിടെ നിര്‍ത്താന്‍ പറഞ്ഞു ....അവള്‍ക് പുതിയ കാര്‍പറ്റ് വാങ്ങണം ...ഞങ്ങള്‍ ഒരു പാകിസ്ഥാനിയുടെ ..വലിയ കാര്‍പറ്റ് കടയില്‍ കയറി ....വിവിധ നിറത്തില്‍ വിവിധ ഡിസൈനില്‍ നിരത്തി വെച്ചിരിക്കുന്ന മനോഹരമായ കാര്‍പറ്റുകളില്‍ നിന്നും ഒന്ന് വിലപേശി വാങ്ങി .....
....സൂര്യന് അസതമിക്കാനായതോടെ ഞങ്ങള്‍ മസാഫിയിലെത്തി .... മറിയം കാര്‍ അവിടെ നിര്‍ത്താന്‍ പറഞ്ഞു ....അവള്‍ക് പുതിയ കാര്‍പറ്റ് വാങ്ങണം ...ഞങ്ങള്‍ ഒരു പാകിസ്ഥാനിയുടെ ..വലിയ കാര്‍പറ്റ് കടയില്‍ കയറി ....വിവിധ നിറത്തില്‍ വിവിധ ഡിസൈനില്‍ നിരത്തി വെച്ചിരിക്കുന്ന മനോഹരമായ കാര്‍പറ്റുകളില്‍ നിന്നും ഒന്ന് വിലപേശി വാങ്ങി .....
സലാം ..ഇവിടെ കാര്‍പറ്റിനു വളരെ ചീപ്ആണ്..ഇതേ സാധനത്തിനു അബുദാബിയില്‍ ഇതിന്റെ മൂന്നിരട്ടി വിലയുണ്ട് ....
അവള് വളരെ സന്തുഷ്ടയായിരുന്നു ......
യു എ യി ലെ എന്റെ സുഹ്ര്തുക്കളോട്.......... ഇത് വരെ ഫുജൈറ കാണാത്തവര്‍ ഒരിക്കലെങ്കിലും ഒന്ന് സന്ദര്‍ശിക്കുന്നത് നല്ല അനുഭവമായിരിക്കും ....സ്വന്തമായി വണ്ടി ഇല്ലാത്തവര്‍ക് ദുബൈയില്‍ നിന്നും ഷാര്‍ജയില്‍ നിന്നും ബസ് സൗകര്യം ഉണ്ടാകുമെന്നാണ് എനിക്ക് തോന്നുത് ,,,,, തികച്ചും നിങ്ങള്ക് ഒരു പുതിയ അനുഭവം തന്നെ ആയിരിക്കും ഫുജൈറ നല്‍കുക ...കൂട്ടത്തില്‍ നല്ല ഫ്രഷ് പച്ചക്കറികളും ഫ്രൂട്ട്സും ഒക്കെ കുറഞ്ഞ വിലയില്‍ വാങ്ങുകയും ചെയ്യാം.........
(((O)))
മറുപടിഇല്ലാതാക്കൂആദ്യ് കമന്റ് എന്റെ വക..
yantha najn parayou k.
മറുപടിഇല്ലാതാക്കൂചിത്രങ്ങൾ കുറവാണല്ലോ.
മറുപടിഇല്ലാതാക്കൂഭായീ..ആ അക്ഷരങ്ങള്‍ കുറച്ചു ചെരുതാക്കുന്നത് നല്ലതാണെന്ന് തോന്നുന്നു....
മറുപടിഇല്ലാതാക്കൂപിന്നെ ഫുജൈറ പോകുന്ന വഴിക്കുള്ള ആ മാര്‍ക്കെറ്റ് അത് എനിക്ക് വളരെ ഇഷ്ട്ടം ആയിരുന്നു കുറെ പ്രാവശ്യം പൊയ്ത്തും ഉണ്ട് കേട്ടാ
നല്ല വിവരണം ഒരു സഥലത്തിനെ കുറിച്ച് മനസ്സിലാക്കാന്‍ പറ്റി
മറുപടിഇല്ലാതാക്കൂനല്ല പോസ്റ്റ്...
മറുപടിഇല്ലാതാക്കൂ