
ഭരണ പക്ഷത്തെ ഏതൊരു ഡൂകിലി നേതാവിനും ഈ സൌകര്യങ്ങളൊക്കെ ലഭിക്കുമായിരുന്നു ....ആരോടും എപ്പോഴും പിരിവു ചോദിക്കാവുന്ന അവസ്ഥ ....രസീതു കുറ്റിയുമായി ചെല്ലേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ....പോലീസ് സ്റ്റേഷനില്‍ ചെന്നാലും കിട്ടുമായിരുന്നു കളക്ടര്‍ക് കിട്ടുന്നതിലും നല്ല ഒരു കസേര........
ങാ...... അതൊക്കെ ഒരു കാലം........
ഇതിപ്പോ അങ്ങനെയാണോ അവസ്ഥ ......
ഭരണമുണ്ടെന്നു പറയാമെന്നല്ലാതെ ..എന്താ ഒരു ഗുണം
......സര്കാരുദ്യോഗസ്ഥര്കും...പോലീസുകാര്‍കുമൊന്നും.... നമ്മളെ ഒരു വിലയില്ല ....പിരിവു ചോദിച്ചു ചെന്നാല്‍ മുതലാളിമാരുടെ മുഖത്തും ഒരു അവജ്ഞ.....
......സര്കാരുദ്യോഗസ്ഥര്കും...പോലീസുകാര്‍കുമൊന്നും.... നമ്മളെ ഒരു വിലയില്ല ....പിരിവു ചോദിച്ചു ചെന്നാല്‍ മുതലാളിമാരുടെ മുഖത്തും ഒരു അവജ്ഞ.....
.ഈ സര്‍ക്കാര്‍... ഇതെപ്പോഴും മൂക്കുംകുത്തി വീഴില്ലേ....?.
..എന്നൊരു പുച്ഛം ....അവരുടെ മുഖത്ത് ....
മുന്‍പൊക്കെ മന്ത്രിമാരായാല്‍ എന്തൊരു സുഖമായിരുന്നു ......കുടുംബ സമേതം വിദേശ യാത്രകള്‍ ......ഒരു ചെറിയ പനിവന്നാലും ...അമേരിക്കയിലോ ലണ്ടനിലോ ചികില്‍സ .....മക്കള്കൊക്കെ വിദേശത്തെ ഉയര്‍ന്ന കോളേജുകളില്‍ പഠനം.....
പക്ഷെ ഉമ്മന്‍ചാണ്ടി സര്‍കാരിന് ആ വക ഭാഗ്യമൊന്നും കിട്ടുന്ന മട്ടില്ല
വിദേശത്തേക് പോയിട്ട് മൂത്രമൊഴിക്കാന്‍ പോകാന്‍ പറ്റാത്ത അവസ്ഥ .....മൂത്രമൊഴിച്ചു വരുമ്പോഴേക് സര്കാരുണ്ടാകുമോ എന്ന് ആര് കണ്ടു ..??......
ഏതായാലും പാലായിലെ പുലി മാണിസാര്‍ ബുദ്ധിയുള്ളവനാണ്. ...അല്ലെങ്കില്‍ ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയുടെ സമയത്ത് മൂത്രമൊഴിക്കാനും അത്യാവശ്യം ഒന്ന് കട്ടന്‍ചായ കുടിക്കാനും( ?) പോയ എം . എല്‍ .എ മാര്‍ വരുന്നന്തു വരെ പ്രസംഗം ദീര്ഗ്ഗിപ്പിചില്ലെങ്കില്‍
പിന്നെ തന്‍റെ മന്ത്രിക്കസേരയും ഈ സര്കാരും തന്നെയും നിലവിലുണ്ടാകില്ലെന്നു ടിയാന് തക്ക സമയത്ത് ഉദിച്ച ബുദ്ധിയാണ് ....യു . ഡി എഫ്..സര്കാരിനു തന്നെ രക്ഷയായത്.....
അല്ലെങ്കില്‍ സര്കാരും പത്രാസുമൊക്കെ താഴെക്കെടന്നെനെ .......
സംഗതി എന്തായാലും വല്ലാത്ത ഒരു ഗതികേടില്‍ തന്നെയാണ് ചാണ്ടി സാറും കുഞ്ഞാപ്പയുമൊക്കെ ....
കേരളത്തിലെ ഈ പനി സീസണില്‍ നാല് എം എല്‍ എ മാര്‍ക് ഒരുമിച്ചു പനിപിടിച്ചാല്‍ എന്താകും അവസ്ഥ ....സര്‍കാര് വീണത് തന്നെ ....അതല്ലെങ്കില്‍ വല്ല അസുഖവും ബാധിച്ചാല്‍ സഭയില്‍തന്നെ വെച്ച് ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കുന്നതിനെപ്പറ്റി ആലോചിക്കേണ്ടിയിരിക്കുന്നു........
നമ്മുടെ പ്രതിപക്ഷ നേതാവാണെങ്കില്‍ ഇപ്പോഴും മനസ്സില്‍ ലഡു പോട്ടുന്നതും കാത്തിരിപ്പാണ് .....ഇടക്കൊരു ലഡു പോട്ടിയതായിരുന്നു ,,,അതാണ് ആ മാണി പ്രസംഗം ദീര്‍ഗ്ഗിപ്പിച്ചു ഇല്ലാതാകിയത്....
ഏതായാലും ഇനി എം . എല്‍ എ മാരുടെയും മന്ത്രിമാരുടെയും ആരോഗ്യം നോകേണ്ട ചുമതലയും ആരോഗ്യ മന്ത്രി ഏറ്റെടുക്കേണ്ടി വരും ..ആഴ്ചയില്‍ ഓരോ സൌജന്യ മെഡിക്കല്‍ ചെക്ക്‌അപ്പ് ....ആരോഗ്യം നിലനിര്‍ത്താന്‍ വ്യായാമ മുറകള്‍ ഇതെല്ലം പരീക്ഷിക്കേണ്ടിയിരിക്കുന്നു....കൂടാതെ എം എല്‍ എ ..മാരുടെയും മന്ത്രിമാരുടെയും ...ഡ്രൈവര്‍മാര്‍ക് സുരക്ഷിത ഡ്രൈവിങ്ങിനെക്കുറിച്ച് പ്രത്യേക ക്ലാസ്സും വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത് നല്ലതായിരുക്കും ...അല്ലെങ്കില്‍ വല്ല ആക്സിഡെന്‍ടും പറ്റി എം . എല്‍ .എ .മാര്‍ വീട്ടീ കെടന്നാല്‍ പിന്നെ ഭരണത്തിന്‍റെ കാര്യം ഗോവിന്ദ......
എന്‍ എസ് യു സംസ്ഥാന പ്രസിഡന്റ് ഹൈബി ഈഡെന്‍ സാര്‍ സോണിയ മാഡത്തിന്റെയും രോഹുല്‍ മോന്റെയും ഇഷ്ട്ടക്കാരില്‍ ഒരാളാണ് അത് കൊണ്ടുതന്നെ എം . എല്‍ .എ ആയെങ്കിലും ഇടയ്ക്കിടെ മാഡത്തിന്റെ അടുത്ത് പോയി ഹാജര് കൊടുക്കുന്ന പതിവ് ഹൈബി സാറിനുള്ളതാണ്.....പക്ഷെ ഇത്തവണ സഭനടക്കുന്ന സമയത്ത് സോണിയ മാഡത്തിനെ കാണാന്‍ പോയതിനാണ് ചീഫ് വിപ്പ് പൂഞ്ഞാര്‍ കടുവ ഹൈബിയെ അടക്കമുള്ളവരെ സ്വകാര്യ ചാനലില്‍ വന്നു കടിച്ചു കുടഞ്ഞത് ...പാവം ഹൈബിക്കറിയില്ലല്ലോ ...ഒന്ന് ദല്‍ഹിവരെ പോയത് ഈ വിധം പുലിവാലാകുമെന്നു .....കഷ്ട്ടം അല്ലാതെന്തു പറയാന്‍
ഇനി ഏതായാലും എം എല്‍ എ മാരുടെ ആയുരാരോഗ്യ സൌഖ്യത്തിനും ദീര്‍ഗ്ഗായുസ്സിനും വേണ്ടി വേളാംകണ്ണിയിലും മറ്റും പോയി മുട്ടിപ്പായി പ്രാര്‍ഥിക്കുന്നതായിരിക്കും ചാണ്ടിസാറിനും മാണിസാരിനും നല്ലത് .....വിശ്വാസമുണ്ടെങ്കില്‍ മമ്പുറത്തോ മറ്റോ പോകന്നത് കുഞ്ഞാപ്പകും നല്ലതായിരിക്കുമേന്നേ ഈയുള്ളവന് പറയാനുള്ളൂ.....
ഇങ്ങനെ ഗതികെട്ട് ഭരിക്കുന്നതിലും ഭേദം പ്രതിപക്ഷത്തിരിക്കുന്നതല്ലേ എന്ന് ചാണ്ടി സാറിന് തോന്നിയാല്‍ കുറ്റം പറയാനാകുമോ .....?
പിന്നെ സഭയുള്ള ദിവസം മറ്റു സര്‍കീട്ടിനു (കല്യാണം, ഉത്ഘാടനം, പാര്‍ട്ടി മീറ്റിംഗ്, സമരം, ഡല്‍ഹിയിലും മറ്റുമുള്ള നേതാക്കളുടെ പെട്ടിചുമക്കാനോ അടുക്കളപ്പണിക്കോ) പോകുന്നവരുടെയും, സഭനടക്കുന്നതിന്നിടയില്‍ മൂത്രമൊഴിക്കാന്‍ , ചായകുടിക്കാന്‍ , പിന്നെ വേറെ വല്ലതും കുടിക്കാനോ കഴിക്കാനോ ഒക്കെ പോകുന്ന ഭരണപക്ഷ എം . എല്‍ . എ മാരുടെയും ശ്രദ്ധയ്ക്ക് ചീഫ് വിപ്പ് സാക്ഷാല്‍ പി . സി ജോര്‍ജ്ജ്കുട്ടിച്ചായന്‍ നല്ല ചൂരല്‍ വടിയുംപിടിച്ചു സഭാകവാടത്തില്‍ കാത്തു നില്പുണ്ടാകും ...തല്ലുകൊള്ലാതെ സൂക്ഷിക്കുക ......അല്ലെങ്കില്‍ പച്ചത്തെറി കേള്‍കേണ്ടി വരും ....
ഏതായാലും നമ്മുടെ അച്ചുമാമന് നല്ല പ്രതീക്ഷയാണ് .....അദ്ദേഹം കാത്തിരിക്കുകയാണ് ..മനസ്സില്‍ വീണ്ടും ലഡു പൊട്ടുന്നതും കാത്തു ....
ഇത് കേരളമല്ലേ ..ഇവിടെ ധാരാളം പനികളൊക്കെ..ഉണ്ടല്ലോ......!!!!!!!!!!!!!
പോരാത്തതിന് ഉരുള്‍പൊട്ടല്‍, ചുവന്നമഴ, അങ്ങനെ പലതും ...ഏതെങ്കിലും ഭരണ പക്ഷ എം എല്‍ എ മാര്‍.....!!!!!!!!!!?????????
സത്യം, പരമസത്യം. ഇനി സാമാജികർ കുറച്ചുകൂടി ജാഗരൂകരായേ മതിയാവൂ. പൊതുജനം രാഷ്റ്റ്രീയക്കാർക്കിട്ട് കൊടുത്ത് ഈ പണീയേതായാലും അസ്സലായി.
മറുപടിഇല്ലാതാക്കൂഒരു വാചകം കഴിഞ്ഞെന്തിനാ ഒന്നിലധികം ഫുൾ സ്റ്റോപ്പ്? ബോൾഡ് അക്ഷരങ്ങളൊഴിവാക്കി ഇത്തിരി വലിപ്പം കൂട്ടി നോക്കൂ. വായിക്കാനൊരു സുഖം കാണും.
പണി കൊടുത്താല്‍ കൊടുത്തത് പോലിരിക്കണം. അതിത്തവണ കേരളത്തിലെ ജനങ്ങള്‍ നല്ല വൃത്തിക്കും വെടിപ്പിനും കൊടുത്തിട്ടുണ്ട്..
മറുപടിഇല്ലാതാക്കൂആ നാവൊന്നു നീട്ടിയേ?? മഴക്കാലമാ ഇപ്പോൾ എപ്പോഴാ ഉരുൾപൊട്ടുക എന്നറിയാൻ മേലാ...
മറുപടിഇല്ലാതാക്കൂചില വ്യവസ്ഥിതികൾ; നമ്മുടെ വിധി; രസകരമായി അവതരിപ്പിച്ചു...
>> പി . സി ജോര്‍ജ്ജ്കുട്ടിച്ചായന്‍ നല്ല ചൂരല്‍ വടിയുംപിടിച്ചു സഭാകവാടത്തില്‍ കാത്തു നില്പുണ്ടാകും ...തല്ലുകൊള്ലാതെ സൂക്ഷിക്കുക ......അല്ലെങ്കില്‍ പച്ചത്തെറി കേള്‍കേണ്ടി വരും ....<<
മറുപടിഇല്ലാതാക്കൂഇത് കല്‍ക്കി.... :)
ഈ ഫോണ്ട് ഒന്ന് മാറ്റുമോ കുറച്ച് ലാര്‍ജ് അക്കൂ പ്ലീസ്
മറുപടിഇല്ലാതാക്കൂപ്രിയപ്പെട്ട ഷാജൂ , ചീരമുളക്...നിങ്ങളുടെ അഭിപ്രായം ..തീര്‍ച്ചയായും ഞാന്‍ മുഖവിലക്ക് എടുക്കുന്നു ...അടുത്ത ബ്ലോഗു പോസ്റ്റ് മുതല്‍ തീര്‍ച്ചയായും ഞാന്‍ ഫോണ്ട് ചേഞ്ച് ചെയ്യും .....ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമചോദിക്കുന്നു
മറുപടിഇല്ലാതാക്കൂചുരുക്കത്തില് ഇനിയെന്നും സാമാജികരുടെ പൊറുതി നിയമസഭാങ്കണത്തില്‍ തന്നെ ആയിരിക്കണമല്ലേ..?
മറുപടിഇല്ലാതാക്കൂ