
കാര്യങ്ങള്‍ എന്തൊക്കെ ആയാലും ഇപ്പോള്‍ പാര്‍ട്ടിയില്‍ വിഎസ് തന്നെയാണ് താരം,
തന്നെ വിമര്‍ശിച്ചിരുന്ന കാരാട്ടിനെക്കൊണ്ട് തന്നെ പാര്‍ട്ടി റിപ്പോര്‍ട്ടില്‍ തന്നെ അംഗീഗരിപ്പിച്ചു എന്ന് മാത്രമല്ല പ്രതിപക്ഷ നേതാവിന്റെ കുപ്പായംതുന്നി കാത്തിരുന്ന കോടിയേരി സഖാവിനെ വെട്ടി വീണ്ടും ആ കസേരയില്‍ കയറി ഇരിക്കാനും കഴിഞ്ഞു , ആനയിച്ചു ഇരുത്തിയതാവട്ടെ സാക്ഷാല്‍ കാരാട്ട്സഖാവും..
തന്നെ വിമര്‍ശിച്ചിരുന്ന കാരാട്ടിനെക്കൊണ്ട് തന്നെ പാര്‍ട്ടി റിപ്പോര്‍ട്ടില്‍ തന്നെ അംഗീഗരിപ്പിച്ചു എന്ന് മാത്രമല്ല പ്രതിപക്ഷ നേതാവിന്റെ കുപ്പായംതുന്നി കാത്തിരുന്ന കോടിയേരി സഖാവിനെ വെട്ടി വീണ്ടും ആ കസേരയില്‍ കയറി ഇരിക്കാനും കഴിഞ്ഞു , ആനയിച്ചു ഇരുത്തിയതാവട്ടെ സാക്ഷാല്‍ കാരാട്ട്സഖാവും..
നമ്മള് പറഞ്ഞു വന്നത് അതൊന്നുമല്ല വി എസ്സ് കുറച്ചു കാലമായി പാര്‍ട്ടിയില്‍ തുടര്‍ന്ന് വന്നിരുന്ന മൗനം ലംഗിച്ചതിനെക്കുരിച്ചാണ്. പി ബി യില്‍നിന്നും പുറത്താക്കല്‍, പെരുമാറ്റച്ചട്ടം, തുടങ്ങി ചങ്ങലക്കൂട്ടില്‍ നിന്നിരുന്ന വി എസ്സ് അപ്രതീക്ഷിതമായിട്ടാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ, കള്ളനാണയമെന്നും കുത്തകകളുടെ പുതിയ ചങ്ങാതിയെന്നുമൊക്കെ ഔദ്യോഗികപാര്ട്ടിക്കാര് വിളിക്കുന്ന സാക്ഷാല്‍ ബര്‍ലിന്‍ കുഞ്ഞനന്തന് നായരെ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ കുറ കാലമായി വി എസ്സി ന്റെ ഭാഗത്ത്നിന്നും കാര്യമായ സംഭാവാന കിട്ടാതിരുന്ന പത്രക്കാര്‍ക്കും സാമാന്യം നന്നയി ആഘോഷിക്കാനുള്ള വകയാണ് വി എസ് നല്‍കിയത്....
.
.
വി എസ്സിന്റെ സന്ദര്‍ശനം അറിഞ്ഞ ഉടന്‍ത്തന്നെ അതിനെ മൂക്ക് കയറിടാന്‍ ശ്രമിച്ചതാണ് നമ്മുടെ പിണറായിസാര്, ബര്‍ലിന്റെ വീട്ടില്‍നിന്നും ഊണ് കഴിക്കാനുള്ള പരിപാടി ആദ്യമേ പിണറായി വെട്ടിയെങ്കിലും വി എസ് സന്ദര്‍ശനം മാറ്റിവെച്ചില്ലെന്നു മാത്രമല്ല ഞാന്‍ ഇവിടുന്നു ഊണ് കഴിക്കുന്നില്ലെന്നും അതിനു പാര്‍ട്ടി വിലക്കേര്‍പ്പെടുത്തിയെന്നും അത് കൊണ്ട് വിലക്കില്ലാത്ത ഒരുഗ്ലാസ് ഇളനീര് കിട്ടിയാല്‍ കുടിക്കാമെന്നും പത്രക്കാരുടെയും തുറന്നു വെച്ച ക്യമാറക്കാരുടെയും മുന്നില്‍ വെച്ച് സഖാവ് കാച്ചിയ കാച്ച് വെറുമൊരു ഉണ്ടയില്ലാവെടിയല്ല കൃത്യം പിണറായി സഖാവിന്റെ നെഞ്ച് ലക്ഷ്യം വെച്ച് തന്നെയായിരുന്നു ..
.
അധികം വൈകുന്നതിന്റെ മുന്‍പേ വെടികൊണ്ടതിന്റെ സൂചനയെന്നോണം വി എസ്സിനെ ആജന്മശത്രുവായിക്കാണുന്ന ലോറന്സ്സാറിന്റെ പ്രതികരണവും ഔദ്യോകിക വിഭാഗത്തിന്റെ ആസ്ഥാന എഴുത്തുകാരനായ മാധവന്‍കുട്ടി സാറിന്റെ പ്രതികരണവും വി എസ്സിനെതിരെ വന്നത് അതിന്റെ തെളിവായിരുന്നു. വിലക്കുകളും ,അച്ചടക്ക നടപടികളും, ഇടക്കൊക്കെയുള്ള കീഴടങ്ങലും കൊണ്ട് നിരായുധനായ വി എസ് പാര്‍ട്ടി സമ്മേളനങ്ങള്‍ മുന്നില്‍ കണ്ടു തന്നെയാണ് ഇളനീരിനെ ആയുധമാകിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിന്റെ മുന്നോടിയായി പിണറായിക്കെതിരെ ബര്‍ലിന്‍ കുഞ്ഞനന്തന് നായരെ രംഗത്തിറക്കാനും അതിലൂടെ തനിക്ക് പറയാനുള്ളതൊക്കെ പറയിപ്പിക്കാനും വി എസ്സിന് ഒരു ഇളനീര് പ്രയോഗത്തിലൂടെ കഴിഞ്ഞിരിക്കുന്നു .
രാഷ്ട്രീയമായി വി എസ്സിനോട് വിയോജിപ്പുണ്ടെങ്കിലും ചെറിയ ചെറിയ സാധ്യതകളില്‍ നിന്നും ശത്രുക്കളെ പ്രത്യേകിച്ചും പാര്‍ട്ടിയിലെ തന്നെ ശത്രുക്കളെ അടിക്കാനുള്ള വടികണ്ടെത്തുന്ന വിയെസ്സിന്റെ മിടുക്ക് ഒന്ന്വേറെത്തന്നെ സമ്മതിച്ചു കൊടുത്തേമതിയാവൂ...
ട്ടേഏഏ ............. തേങ്ങ ഞാന്‍ ഉടച്ചു മൈക്ക് എന്റെ സുഹ്രത്ത് ശ്രീജിത്ത് കൊണ്ടോട്ടിക്ക് കൈമാറുന്നു ......................
മറുപടിഇല്ലാതാക്കൂ"വിവാഹം, മരണം, അസുഖം എന്നിവയുണ്ടാകുമ്പോള്‍ രാഷ്ട്രീയവൈരം നോക്കുന്ന പതിവ് തനിക്കില്ലെന്നും ബര്‍ലിന്റെ വീട്ടില്‍ പോയത് മനുഷ്യത്വപരമായിരുന്നുവെന്നും" എന്നുള്ള വീയെസ്സിന്റെ ഇന്നത്തെ പ്രസ്താവന കണ്ടില്ലേ !! പണ്ടത്തെ പോലെയൊന്നും അല്ല വീയെസ് ഇപ്പോള്‍. വിമര്‍ശിക്കുന്നവര്‍ക്ക് സ്പോട്ടില്‍ മറുപടി പറയുന്ന വീയെസ്സിന്റെ മനസ്സിലിരിപ്പ് എന്താണെന്നു വീയെസ്സിനെ അറിയൂ.
മറുപടിഇല്ലാതാക്കൂജബ്ബാരിക്ക ശ്രീജിത്ത് വരുന്നതിനു മുന്‍പേ ഞാന്‍ ഓവര്‍ ടേക്ക് ചെയ്തു :-(
മറുപടിഇല്ലാതാക്കൂവി എസ് ആരാ മോന് ....കാത്തിരുന്നു കാണാം
മറുപടിഇല്ലാതാക്കൂഓര്ക്കുക ..വടിയെടുത്തവന് വടിയാലെ
മറുപടിഇല്ലാതാക്കൂആറ്റിലേക്കച്യുതാ ചാടല്ലേ ചാടല്ലേ എന്ന് സ്കൂളില്‍ വെച്ച് ഒരു കവിത പഠിച്ചിരുന്നു... ഇത് ആരാണ് എഴുതിയതെന്ന് ഒര്മ്മയില്ലേലും ആരേക്കുറിച്ചാണ് എഴുതിയതെന്ന് ഇപ്പം നല്ല ഉറപ്പുണ്ട്...
മറുപടിഇല്ലാതാക്കൂപത്രങ്ങളുടെ ഒരു കാര്യം! വീ എസ്സ് തിന്നുന്നതു കുടിക്കുന്നതും നോക്കി നടക്കുന്ന പപ്പരാസികൾ! മഴ്പെയ്ത് റോഡുകൾ തോടുകളായിട്ടും ഇവന്മാർകൊന്നും ഒരനക്കവുമില്ല. ഇബ്രാഹീം കുഞ്ഞിനും കുഞ്ഞൂഞ്ഞിനും പണി കൊടുക്കേണ്ട നേരം കരിക്കു ചെത്തിക്കളിക്കുന്നു! ഹാ കഷ്ടം!
മറുപടിഇല്ലാതാക്കൂഞാനും മൈക്ക് ശ്രീജിത്തിനു കൈമാറുന്നു ...!
മറുപടിഇല്ലാതാക്കൂതന്ത്രങ്ങളുടേയും കുതന്ത്രങ്ങളുടെയും ഉസ്താദ്...
മറുപടിഇല്ലാതാക്കൂ