സ്ഥലം കണ്ണൂര്‍
: സി. പി. എം എന്ന വിപ്ലവ പാര്‍ട്ടിയുടെ (തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്നും മുന്‍പ്
പേരുണ്ടായിരുന്നു ) കേരളത്തിലെ ഈറ്റില്ലം. മറ്റെല്ലാ കമ്മ്യുണിസ്റ്റ് കേന്ദ്രങ്ങളെയും
പോലെ പാര്‍ട്ടിയെ അമ്മയായും മതമായും കണ്ടു, പുലരാനിരിക്കുന്ന വിപ്ലവത്തെ സ്വപനം
കണ്ട് കഴിഞ്ഞിരുന്ന സാധാരണക്കാരന്റെ ഒരു കാലം ഇവിടെയും ഉണ്ടായിരുന്നു.