തിങ്കളാഴ്‌ച, ഏപ്രിൽ 02, 2012

അഞ്ചാംമന്ത്രി വന്നാല്‍ ഒലിച്ചുപോകുന്ന സമുദായ സന്തുലനം !!

 സമുദായ സന്തുലനത്തെ പറ്റി ഇങ്ങനെ കണക്കെടുക്കുന്ന കണക്കപിള്ളമാരോക്കെ ഇവിടെ ഇതിനു മുന്‍പും ജീവനോടെ ഉണ്ടായിരുന്നോ എന്ന് ഏതു ഒന്നാം ക്ലാസുകാരനും ചോദിച്ചു പോകും.അത്രയ്ക്കുണ്ട് സമുദായ സെന്‍സസ്‌ എടുക്കുന്നവരുടെ എണ്ണം.മുസ്ലിം ലീഗെന്ന പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു നേടിയ എം.എല്‍.എ മാരുടെ എണ്ണം വെച്ച് ചോദിക്കാവുന്നതിലും കുറച്ചു മന്ത്രിമാരെ ചോദിച്ചപ്പോഴേക്കും സമുദായ സന്തുലനത്തെ ക്കുറിച്ചും സാമൂഹ്യ സമത്വത്തെ ക്കുറിച്ചും പറയുന്ന പ്രവാചകന്മാരെ തട്ടിയിട്ടു  വഴി നടക്കാന്‍ പറ്റാത്ത അവസ്ഥ. ചാനലൊന്നു തുറന്നാലും പത്രം നിവര്ത്തിയാലും കാണാനുള്ളത് ഒന്നേയുള്ളൂ . അഞ്ചാം മന്ത്രിയും സമുദായ സന്തുലനവും.

വ്യാഴാഴ്‌ച, മാർച്ച് 15, 2012

കാവിതാലിബാനിസം സി.പി.എം വക :സംവിധാനം : സ്വാമി ജയരാജന്‍



സ്ഥലം കണ്ണൂര്‍ : സി. പി. എം എന്ന വിപ്ലവ പാര്‍ട്ടിയുടെ (തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്നും മുന്‍പ് പേരുണ്ടായിരുന്നു ) കേരളത്തിലെ ഈറ്റില്ലം.  മറ്റെല്ലാ കമ്മ്യുണിസ്റ്റ്‌ കേന്ദ്രങ്ങളെയും പോലെ പാര്‍ട്ടിയെ അമ്മയായും മതമായും കണ്ടു, പുലരാനിരിക്കുന്ന വിപ്ലവത്തെ സ്വപനം കണ്ട് കഴിഞ്ഞിരുന്ന സാധാരണക്കാരന്‍റെ ഒരു കാലം ഇവിടെയും ഉണ്ടായിരുന്നു.

ശനിയാഴ്‌ച, ഫെബ്രുവരി 25, 2012

ഹംസ്സാക്കാന്‍റെ ചക്കപ്പഴവും കാന്തപുരത്തിന്‍റെ മുടിപ്പള്ളിയും



“തന തന നാ ചക്കപ്പഴം പഴുത്തു...
ടി. കെ ഹംസ പറിച്ചു ..
എ. പി ക്കു കൊടുത്തു ........”

ഈ വരികളില്‍ തുടങ്ങുന്ന ഗാനം എന്‍റെ കുട്ടിക്കാലത്ത് ഞാന്‍ ഒരു പാട് തവണ കേട്ട് കൊണ്ടിരുന്നതാണ് .പിന്നീട് ഇതുവരെയുള്ള കാലത്തിനിടയ്ക്ക ഓരോ തെരഞ്ഞടുപ്പ് വേളകളിലും മലപ്പുറം ജില്ലയില്‍ ഈ ഗാനം ഓരോ കവലകളിലും , ഓരോ വെടിവട്ട സദസ്സുകളിലും പിന്നെയും പാടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു .

ബുധനാഴ്‌ച, ഫെബ്രുവരി 22, 2012

കത്താതെ കത്തുന്ന മുടി : കാന്തപുരത്തോട്‌ ഒന്‍പത് ചോദ്യങ്ങള്‍

“മുടി വിവാദം” ഇനിയും അണഞ്ഞിട്ടില്ല അണയുന്ന മട്ടുമില്ല. കത്തിച്ചാല്‍ കത്തുമെന്നും , കത്തില്ലെന്നും , കത്തിച്ചു തെളിയിക്കണമെന്നും കത്തിക്കാതെ തന്നെ തെളിഞ്ഞതാണെന്നും എന്നൊക്കെ പറഞ്ഞു വിവാദം കത്തുന്നതിനിടയിലാണ് കാന്തപുരം ഉസ്താദിന്‍റെ ഏറ്റവും അടുത്ത കൂട്ടുക്കാരും 

തിങ്കളാഴ്‌ച, ഓഗസ്റ്റ് 29, 2011

കെ.എം ഷാജിയുടെ ഗണേശോല്‍സവത്തിലെ കൈവെട്ടു കാരുടെ വെടിക്കെട്ട്‌






കഴിഞ്ഞ രണ്ടാഴ്ചയായി എന്‍റെ ചില ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ അയച്ചുതരുന്ന മെയിലുകളും ഫെയ്സ്ബുക്ക്‌ അടക്കമുള്ള  ചില സോഷ്യല്‍ സൈറ്റുകളിലെ ചിലരുടെ കലാപരിപാടികളുമാണ് എന്നെ ഇത്തരത്തിലൊരു കടുംകൈക്ക്  പ്രേരിപ്പിച്ചത്...റമളാന്‍ മാസത്തിലെ അവസാനത്തെ പത്തല്ലേ ...ലൈലതുല്‍ഖദറിന്‍റെ രാവിനോക്കെ സാധ്യത ഉള്ളതെല്ലേ എന്നൊക്കെ വിചാരിച്ചു കുറെയൊക്കെ കേട്ടില്ല കണ്ടില്ല എന്ന് നടിച്ചു....അതിനുമില്ലേ ചില പരിമിതികളൊക്കെ...? 

തിങ്കളാഴ്‌ച, ഓഗസ്റ്റ് 22, 2011

മന്മോഹന്‍ജീ... നിതീഷിനെ കണ്ടുപഠിക്കൂ




ഓരോ ദിവസവും പുതിയ അഴിമതിക്കഥകള്‍ പ്രസവിക്കപ്പെടുകയും...
ഭരണാധികാരികള്‍ പലരും ജയിലിലേക് നിര്‍ബന്ധിത തീര്‍ത്ഥാടനത്തിനു നിയോഗിക്കപ്പെടുകയും ചെയ്യുന്ന ഒരു രാജ്യമാണല്ലോ നമ്മുടെ പാവം ഇന്ത്യാ മഹാരാജ്യം . കൊണ്ഗ്രസ്സിനെയും  ബി.ജെ .പി യെയും മാറി മാറി പരീക്ഷിച്ചിട്ടും പുറത്ത് വന്നുകൊണ്ടിരിക്കുന്ന അഴിമതിക്കഥകളില്‍ ആരുടെ പേരിനോട് ചേര്‍ന്നാണ് കൂടുതല്‍ അക്കങ്ങളുള്ളതെന്നു നോക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണല്ലോ നാം.


വെള്ളിയാഴ്‌ച, ഓഗസ്റ്റ് 05, 2011

വല്ലഭന്.... ഇളനീരുമായുധം


ഇത് വായിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും തോന്നാം ഇയാളെന്താ പൂരം കഴിഞ്ഞിട്ടാണോ വെടിപോട്ടിക്കുന്നതെന്ന്  എന്നാല്‍ സംഗതി അതല്ല കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേ  കയര്‍ എടുക്കേണ്ടല്ലോ എന്നായിരുന്നു ഈ വിഷയത്തില്‍ എന്‍റെ നിലപാട്.

ഞായറാഴ്‌ച, ജൂലൈ 24, 2011

കാക്കയുടെ വായ്പുണ്ണ്‍ അഥവാ..... മുള്ളാന്‍ പോലും പറ്റാത്ത ഭരണ പക്ഷം ....



ഇങ്ങനെയുമുണ്ടോ ..ഒരു ഗതികേട്........അത്യാവശ്യം സമരങ്ങളും ....കേരളത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും....നാലഞ്ചു..... യാത്രകളുമൊക്കെ....നടത്തി .....കാത്തു ..കാത്തിരുന്ന് ഒന്ന് ഭരണം കിട്ടിയപ്പോള്.....ശരിക്കും .....കാകക്ക് പഴം പഴുത്ത് പാകമായപ്പോള്‍ വായ്പുണ്ണ് വന്ന അതേ അവസ്ഥ തന്നെ ......സാധാരണ ഭരണമെന്നൊക്കെ പറഞ്ഞാല്‍ എന്തൊരു പത്രാസാണ്......പോലീസും ഉദ്യോഗസ്ഥരും...ഒക്കെ ഓച്ചാനിച്ചുനില്കും ....അതിനു മന്ത്രിമാര്‍ ആകണമെന്നില്ലായിരുന്നു....