വ്യാഴാഴ്‌ച, മാർച്ച് 15, 2012

കാവിതാലിബാനിസം സി.പി.എം വക :സംവിധാനം : സ്വാമി ജയരാജന്‍സ്ഥലം കണ്ണൂര്‍ : സി. പി. എം എന്ന വിപ്ലവ പാര്‍ട്ടിയുടെ (തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്നും മുന്‍പ് പേരുണ്ടായിരുന്നു ) കേരളത്തിലെ ഈറ്റില്ലം.  മറ്റെല്ലാ കമ്മ്യുണിസ്റ്റ്‌ കേന്ദ്രങ്ങളെയും പോലെ പാര്‍ട്ടിയെ അമ്മയായും മതമായും കണ്ടു, പുലരാനിരിക്കുന്ന വിപ്ലവത്തെ സ്വപനം കണ്ട് കഴിഞ്ഞിരുന്ന സാധാരണക്കാരന്‍റെ ഒരു കാലം ഇവിടെയും ഉണ്ടായിരുന്നു.


കാലം മാറി സന്ദേശം എന്ന സിനിമയില്‍ ബേബി കൊട്ടാരക്കര പറയുന്നത് പോലെ അത്യാവശ്യം എല്ലാവരും സാക്ഷരത നേടിക്കഴിഞ്ഞു. അത് കൊണ്ട് തന്നെ പഴയ പോലെ പാര്‍ട്ടിയില്‍ വലിയ വിശ്വാസമൊന്നുമില്ല ജനങ്ങള്‍ക്ക്. സ്വന്തം ധനസമ്പാദനത്തിനു വേണ്ടി വിപ്ലവത്തെയും വര്‍ഗ ബോധത്തെയും ആവശ്യാനുസരണം നേതാക്കള്‍ എടുത്തു ഉപയോഗിക്കുന്ന രീതി ജനങ്ങള്‍ക്കും ഏറെക്കുറെ മനസ്സിലായത്തിന്‍റെ അലയൊലി കണ്ണൂരിലെ ഈ അടുത്ത കാലത്ത് നടന്ന പലതെരഞ്ഞെടുപ്പുകളിലും പ്രകടമാണ്.


കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പാര്‍ട്ടി അറിയാതെ ഒന്നും നടക്കാന്‍ പാടില്ല എന്നാണു പാര്‍ട്ടിയുടെ ശാട്യം . എസ്. എഫ്. ഐ. യുടെ പതാകയില്‍ എഴുതിവെച്ചിരിക്കുന്ന സ്വാതന്ത്ര്യത്തെ ക്കുറിച്ച് ആരെങ്കിലും അവിടെ  മിണ്ടിയാല്‍ അത് പറഞ്ഞവന്‍റെ തല അറുത്തെടുത്ത് പാര്‍ട്ടിയുടെ ദൈവമായ കാരല്‍മാര്ക്സിന്റെയോ , അല്ലെങ്കില്‍ അയല്‍ രാജ്യത്ത് പാര്‍ട്ടി കോടികള്‍ മുടക്കി സൂക്ഷിക്കുന്ന വേസ്റ്റ് ബോഡിയുടെ ഉടമയായ പാര്‍ട്ടി നേതാവിന്‍റെ ഫോട്ടോക്ക് മുന്‍പിലോ സമര്‍പ്പിക്കും .
പാര്‍ട്ടി ഗ്രാമങ്ങളിലെ സ്വാതന്ത്ര്യമെന്നാല്‍ പാര്‍ട്ടി നേതാകള്‍ക്കും പാര്‍ട്ടി പ്രവത്തകര്‍ക്കും എന്ത് തോന്നിവാസവും തെമ്മാടിത്തരവും ചെയ്യാനുള്ള ലൈസന്സ് എന്നാണു വിവക്ഷ. പാര്‍ട്ടി നേതാകള്‍ക്ക് സ്വാതന്ത്ര്യത്തോടെ  ചെയ്തു ആര്‍മാദിക്കാവുന്ന കലാപരിപാടികള്‍ ഇവയൊക്കെയാണ് കൊലപാതകം , ബലാല്‍സംഘം( ശശി സ്പെഷ്യല്‍ & ഏറണാം കുളം മോഡല്‍ ) ,പീഡനം തുടങ്ങിയവ..കണ്ണൂരിലും ബംഗാളിലും സി. പി. എമ്മിന്‍റെ ചുവന്ന കൊടി പലപ്പോഴും കാവിനിറം കെട്ടിയാടാറുണ്ട്. കേരളത്തിലെ സി പി എമ്മിന്‍റെ കമാണ്ടറായ സഖാവ് പിണറായി വിജയന്‍റെ പ്രിയപ്പെട്ട ശിഷ്യനും സകലകാമ കലാ വല്ലഭനുമായ സഖാവ്: പി. ശശിയെ കയ്യിലിരിപ്പിന്റെ പേരില്‍ പുറത്താക്കപ്പെട്ടപ്പോള്‍ പകരം സിപിഎമ്മിന്‍റെ കണ്ണൂരെന്ന രാജ്യഭരണം പതിച്ചു കിട്ടിയത് നരേന്ദ്രമോഡിയുടെ മുഖ:ച്ചായയുള്ള സഖാവ് ജയരാജന്‍ സാറിനാണ്.
കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പല നിസ്കാരപ്പള്ളികളും മദ്രസ്സകളും ഖബര്സ്ഥാനുമൊക്കെ നോക്ക് കുതിയായി നില്‍ക്കുന്നതിന്‍റെ കാരണം മലപ്പുറത്തും കോഴിക്കോട്ടും ഇസ്ലാമിന്‍റെ സംരക്ഷക വേഷം കെട്ടിയാടുന്ന സി .പി. എം തന്നെയാണെന്ന് കേള്കുമ്പോള്‍ ആര്കെങ്കിലും ചിരി വരുന്നുണ്ടെകില്‍ അതിന്‍റെ ഉത്തരവാദി ഞാനല്ല .

ജയരാജന്‍ കണ്ണൂരില്‍ ഭരണം ഏറ്റെടുത്തതിനു ശേഷം മുസ്ലിം പേരുള്ള പലതിനോടും പാര്‍ട്ടിക്ക് വലിയ താല്‍പര്യമില്ല. മുസ്ലിം പെരുള്ളതിന്‍റെ പേരില്‍ മാത്രം പല സഖാകള്‍ക്കും  ജയരാജന്‍ സ്വാമിയുടെ വിശ്വസ്തരുടെ കയ്യില്‍ നിന്ന് ആവോളം തല്ലുകിട്ടിയ റിപ്പോര്‍ട്ടുകള്‍ അടുത്ത കാലത്തായി കൂടുതല്‍ വന്നുകൊണ്ടിരിക്കുന്നു.
ഇതിനിടയിലാണ് ജയരാജനും കേരളരാഷ്ട്രീയത്തിലെ “കാക്കതൂറി” അപ്പുക്കുട്ടനുമായ ടി. വി രാജേഷും ആക്രമിക്കപ്പെട്ടു എന്നതിന്‍റെ പേരില്‍ കണ്ണൂര്‍ ജില്ലയില്‍ സി. പി. എമ്മു കാര്‍ അബ്ദുല്‍ ശുക്കൂര്‍ എന്ന വിദ്യാര്‍ഥിയെ ക്രൂരമായി കൊലപ്പെടുത്തുകയും കൂടെയുള്ള വിദ്യാര്‍ഥിയെ കൊല്ലാന്‍ വേണ്ടിതന്നെ ആക്രമിക്കുകയും ചെയ്തത്.കൊലപാതകവുമായി ബന്ധപ്പെട്ടു പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഓരോ മലയാളിയുടെയും മനസ്സില്‍ ഭീതിയും, സി.പി. എം. എന്ന പാര്‍ട്ടിയുടെ മതേതരത്വം എന്ന വാചാടോപത്തിന്‍റെ നിരര്‍ത്ഥകഥയുമാണ് ബോധ്യപ്പെടുത്തുന്നത്. കൊല്ലാനെന്ന ലക്ഷ്യത്തോടെ പിന്തുടരപ്പെട്ട വിദ്യാര്‍ഥികള്‍ ജീവന് വേണ്ടി കേണപേക്ഷിച്ചുവെങ്കിലും വളരെ ആസൂത്രിതമായി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായി വയലില്‍ പിടിച്ചു കൊണ്ടുപോയി പരസ്യമായി കുറ്റവിചാരണ നടത്തി ക്രൂരമായി ആളുകള്‍ നോക്കിനില്‍ക്കെ കൊന്നൊടുക്കുകയും ചെയ്തു. ഇത് സാധാരണ കണ്ണൂരില്‍ നടന്നിട്ടുള്ള സി. പി.എമ്മിന്‍റെ നീണ്ട കാലത്തെ കൊലപാതക ട്രാക്ക് റെക്കോര്‍ഡുകളില്‍ കാണാന്‍ കഴിയാത്ത ഒരു അപൂര്‍വത ഇവിടെ പ്രകടമാണ്.


 ഈ കൊലപാതകത്തിനു ശേഷവും കണ്ണൂരില്‍ മുസ്ലിം നാമത്തിലുള്ള സ്ഥാപനങ്ങളും വെക്തികളും വ്യാപകമായി ആക്രമിക്കപ്പെട്ടതും , കൊല്ലപ്പെട്ട വെക്തിയുടെ കുടുമ്പത്തെ സഹായിക്കാന്‍ വേണ്ടി പള്ളികളില്‍ നടത്തിയ പിരിവിനെയും സി.പി.എന്ന മുസ്ലിം “സംരക്ഷക”(!!!???) പാര്‍ട്ടി എതിര്‍ത്തതും ഇവിടെ എടുത്തു പറയേണ്ടതാണ് . ഈ സംഭവത്തിന്‌ ശേഷം മുസ്ലിം പേരുള്ള സി. പി. എം പ്രവര്‍ത്തകര്‍ പോലും വ്യാപകമായി സി.പി.എം. പ്രവര്ത്തകരാല്‍ ആക്രമിക്കപ്പെട്ടത് ജയരാജന്‍ എന്ന സംഘ ചാലകിന്റെ മോഡിനിറം കൂടുതല്‍ വ്യക്തമാക്കുന്നു.കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത കാവി താലിബാനിസമാണ് ജയരാജന്‍റെ നിര്‍ദേശാനുസരണം സി.പി. എം. പ്രവര്‍ത്തകരായ ആര്‍. എസ്.എസ്. കാര്‍ നടത്തിയത് .രാഷ്ട്രീയമായി ഉത്തരം മുട്ടുമ്പോഴും വിദ്വേഷം തോന്നിയാലും എന്ത് തെമ്മാടിത്തരവും ചെയ്യാന്‍ മടിയില്ലാത്ത മഹാനാണ് നരേന്ദ്ര മോഡി ജയരാജനെന്നു ഏഷ്യാനെറ്റ് ന്യൂസിലെ ശാജഹാന്‍ തെളിവുകളും വീഡിയോ ക്ലിപ്പുമടക്കം പറഞ്ഞുതരും.
കണ്ണൂരിലെ സി.പി.എമ്മിനിടയിലുള്ള ചോര്‍ച്ച തടയാനും ജനാതിപത്യ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച ഇല്ലാതാകാനും ജയരാജനെന്ന ആര്‍ . എസ്.എസ് ഏജന്‍റ് സംഘപരിവാര്‍ ശക്തികളുടെ സഹായത്തോടെ ശ്രമിച്ചാല്‍ എതിര്‍ക്കുന്നവരെ മുഴുവന്‍ കാവി താലിബാനിസത്തിലൂടെ ഇല്ലാതാകാന്‍ കഴിയുമെന്നുള്ള ധാരണ അസ്ഥാനത്താണ് സാര്‍ . അങ്ങേയുടെ മകനടക്കം കുടുംബത്തിലെ എല്ലാവരും ബോംബുനിര്‍മാണം, തലവെട്ടു.കൊലപാതകം അടക്കമുള്ള വിദഗ്ത വിദ്യാഭ്യാസം  നേടിയവരാനെന്നു ഞങ്ങള്‍ക്ക് അറിയാം.കണ്ണൂരിലെ സി.പി.എമ്മിന്‍റെ തകര്‍ച്ചക്ക് തടയിടാന്‍ ആര്‍.എസ്.എസ്. ഗുണ്ടകളെയും കൊണ്ട് മുസ്ലിംകളെ മുഴുവന്‍ ഇല്ലായ്മ ചെയ്‌താല്‍ പാര്‍ട്ടി രക്ഷപ്പെടുമെന്ന് കരുതുന്നുവെങ്കില്‍ അത് വിഡ്ഢിത്തമാണ് ജയരാജന്‍ സാര്‍. അതിനു അങ്ങയുടെ മുഖത്ത് ഇപ്പോള്‍ തെളിയുന്ന നരേന്ദ്ര മോഡിയുടെ മുഖഭാവം മാത്രം മതിയാവില്ല. ഒരു അബ്ദുല്‍ ശുക്കൂറിനു പകരം ആയിരം ഷുക്കൂറുമാരുടെ ശബ്ദം ഇവിടെ ഉയരുക തന്നെചെയ്യും   

പിന്‍മൊഴി : ഒരു ഇല അടര്‍ന്നു വീഴുമ്പോഴേക്കും മുസ്ലിംവേട്ട,വ്യാജ ഏറ്റുമുട്ടല്‍ തുടങ്ങി വാര്‍ത്തകള്‍ കൊണ്ട്നിറക്കുന്ന മാധ്യമം പത്രം,  ദേശാഭിമാനി ഒഴികെ എല്ലാ പത്രത്തിലും വാര്‍ത്ത വന്നിട്ടും കണ്ണൂര്‍ എഡിഷനില്‍ പോലും ഒരു വരി വാര്‍ത്ത ഇതുമായി ബന്ധപ്പെട്ടു കൊടുത്തിട്ടില്ല. വെല്‍ഫയര്‍ പാര്‍ട്ടിക്കും ജീവിക്കണം ഇടതു മുന്നണിയില്‍ ഒരു സീറ്റ്‌ സാര്‍ , പ്ലീസ്.....ഒരു സീറ്റ്

26 അഭിപ്രായങ്ങൾ:

 1. അജ്ഞാതന്‍മാർച്ച് 16, 2012 12:57 AM

  പാര്‍ട്ടി കോടതിയുടെ രണ്ടു മണിക്കൂറ് വിചാരണക്ക് ശേഷം ജനമധ്യത്തില്‍ വച്ച് ഷുക്കൂറിനെ വെട്ടി ക്കൊന്നു എന്ന് ലീഗിന്റെ വാദം .മൊബൈലില്‍ ഫോട്ടോ എടുത്ത് സി പി എം നേതാക്കള്‍ക്ക് അയച്ച് കൊടുത്ത് ജയരാജന്റെ വാഹനം തടഞ്ഞവരുടെ കൂട്ടത്തില്‍ഷുക്കൂര്‍ഉണ്ടായിരുന്നോ എന്ന് വീഡിയോ ദൃശ്യങ്ങള്‍ ചെക്ക് ചെയ്ത് ഉറപ്പുവരുത്തി ആജ്ഞ യനുസരിച്ച് കൊലപ്പെടുത്തി എന്ന് .ജീവന്‍ രക്ഷിക്കണം എന്ന് പറഞ്ഞ് ഷുക്കൂറിന്റെ സഹോദരന്റെ മൊബൈലിലേക്ക് വിളിച്ച് സഹായം അഭ്യര്‍ത്തിക്കാന്‍ വിചാരണക്കിടെ ഷുക്കൂറിന് രണ്ട് മണിക്കൂറോളം അവസരം കിട്ടി എന്നും പറയുന്നു ,എന്ത് കൊണ്ട് ഈ സഹോദരന്‍ അപ്പോള്‍ തന്നെ പോലീസിനെ അറിയിച്ചില്ല ?എന്ത് കൊണ്ട് ഈ സഹോദരന്‍ നാട്ടുകാരെ കൂട്ടി ഷുക്കൂരിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല ? എന്നിട്ട് ഈ സഹോദരന്‍ ചാനലില്‍ വന്നിരുന്ന് എത്ര ഉത്സാഹത്തോടെ യാണ് സംസാരിക്കുന്നത് ,സഹോദരന്‍ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ ഒരു വിഷമവു മില്ലാതെ ,,രണ്ടു മണിക്കൂര്‍ വിചാരണ സമയം കിട്ടിയിട്ടും അവരെ രക്ഷിക്കാന്‍ കഴിയാത്ത വിധം കൊലയാളികള്‍ എന്താ എ കെ 47 കൊണ്ടായിരുന്നോ നിന്നത് ?ഇത്രയും നാട്ടുകാരുടെ മുന്നില്‍ വച്ച് വെട്ടി ക്കൊലപ്പെടുതിയത് കണ്ടു നിന്ന നാട്ടുകാര്‍ എന്ത് മനുഷ്യരാണ് ? എന്ത് നാടാണത് ?
  എന്താണ് ഉമ്മച്ചന്റെ പോലീസിനു നാല് മണിക്കൂര്‍ സമയം കൊണ്ട് ഒരു മനുഷ്യന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയില്ലേ പിന്നെ എന്തിനാണ് അയാള്‍ ഈ നാട് ഭരിക്കുന്നത്‌ .... കടപ്പാട് . അനില്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പോലീസിനോ വിളിച്ചോ എന്നൊക്കെ വഴിയെ വരും അന്വേഷണം നടക്കാട്ടെ അതിനു മുന്‍പേ ബേജാറാവല്ലെ കോയാ

   ഇല്ലാതാക്കൂ
  2. അജ്ഞാതന്‍മാർച്ച് 19, 2012 7:09 AM

   ജീവന്‍ രക്ഷിക്കാന്‍ സി പി എം ന് തന്നെ കഴിയില്ലേ ...വെട്ടി ക്കൊന്നവര്ക്ക് കുഴപ്പമൊന്നുമില്ല..പോലീസിനെ അറിയിച്ചില്ല എന്ന തെറ്റു കാണാന്‍.....

   ഇല്ലാതാക്കൂ
  3. അഭിപ്രായ വെത്യാസത്തോടെ തന്നെ എന്റെ ബ്ലോഗ്‌ വായിക്കുകയും ഇവിടെ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തതിനു നന്ദി

   ഇല്ലാതാക്കൂ
 2. ഒടുക്കം ‘മാധ്യമ’ത്തിനിട്ട് ഒരു കൊട്ട്.അതാണിപ്പോഴത്തെ ലീഗ് സ്റ്റൈൽ !

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അച്ചടിക്കാന്‍ ഉപയോഗിക്കുന്ന ഓരോ മാഷിത്തുള്ളിയിലും ലീഗിന്‍റെ ചോരയോടുള്ള ദാഹം പിന്നെ എന്തിനാണ് സഹോദരാ .ഒന്നേയുള്ളൂ വെല്‍ഫയര്‍ പാര്‍ട്ടിക്കും കിട്ടണം വോട്ട്.

   ഇല്ലാതാക്കൂ
  2. അഭിപ്രായ വെത്യാസത്തോടെ തന്നെ എന്റെ ബ്ലോഗ്‌ വായിക്കുകയും ഇവിടെ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തതിനു നന്ദി

   ഇല്ലാതാക്കൂ
 3. പ്രിയ സഹോദര താങ്കള്‍ പറയാന്‍ ശ്രമിക്കുനത് ജയരാജന്‍ RSS അജെന്റ്റ്‌ ആണെന്നാണോ ആണെങ്ങില്‍ നിങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല സോറി

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആര്‍ . എസ . എസിന്‍റെ പണി എടുക്കാന്‍ ആര്‍ . എസ് . എസ്സി ന്‍റെ മെമ്പര്‍ഷിപ്പ് എടുക്കണമെന്നില്ല.. ജയരാജന്‍ ചെയ്യുന്നത് അതല്ലേ സഹോദരാ

   ഇല്ലാതാക്കൂ
  2. അഭിപ്രായ വെത്യാസത്തോടെ തന്നെ എന്റെ ബ്ലോഗ്‌ വായിക്കുകയും ഇവിടെ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തതിനു നന്ദി

   ഇല്ലാതാക്കൂ
 4. RSS കൊലക്കതിയില്‍നിന്നും രക്ഷപെട്ട ആളാണ് ജയരജനെന്നു ആര്‍ക്കാണ് അറിയാത്തത് അന്നൊന്നും ലീഗ് കാരെ കണ്ടില്ലലോ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

   ഇല്ലാതാക്കൂ
  2. അഭിപ്രായ വെത്യാസത്തോടെ തന്നെ എന്റെ ബ്ലോഗ്‌ വായിക്കുകയും ഇവിടെ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തതിനു നന്ദി

   ഇല്ലാതാക്കൂ
 5. ഇവിടെ ജയരാജനും സി പി.എമ്മും ചെയ്യുന്നത് ആര്‍ എസ് എസ് ചെയ്യുന്ന പണിയാണ് . അതുകൊണ്ടാണ് മുസ്ലിമ്കളെ തെരഞ്ഞു പിടിച്ചു ആക്രമിക്കുന്നതും മുസ്ലിം നാമധാരികളായ സഖാക്കളെപ്പോലും സി.പി.എമ്മുകാര്‍ കണ്ണൂരില്‍ വേട്ടയാടുന്നത്. ജയരാജന് ആര്‍ എസ് എസ് മെമ്പര്‍ഷിപ്പ് കൊടുത്തോ എന്നതല്ല ഇവിടെ പ്രശനം ജയരാജനും കണ്ണൂരിലെ സി.പി.എമ്മും ചെയ്യുന്നത് ആര്‍.എസ്.എസ്. ചെയ്യുന്ന അതേ പണിയോ അതിനെക്കാളും കൂടുതലോ ആണ് . മനുഷ്യനെ പച്ചക്ക് കൊന്നു രസിക്കുന്ന സി.പി.എം സിദ്ധാന്തം ശേരിയാണെന്നു തന്നെയല്ലേ മുകളിലെ രണ്ടു സഖാകളും സമര്തിക്കുന്നത്. കഷ്ട്ടം തന്നെ . ഒന്നേ ചോദിക്കാനുള്ളൂ അപ്പുക്കുട്ടന്‍ രാജേഷു ചോദിച്ച അതേ ചോദ്യം നിങ്ങള്‍ക്കുമില്ലേ അമ്മയും പെങ്ങളും അനിയന്മാരുമൊക്കെ

  മറുപടിഇല്ലാതാക്കൂ
 6. നിങ്ങള്‍ ഒരു കാര്യം മനസിലാക്കുക മുസ്ലിം എന്നുപറഞ്ഞാല്‍ ലീഗ് അല്ല നിങ്ങളുടെ പാര്‍ട്ടി ഉടെ പെരില്‍നിന്നും മുസ്ലിം ഒഴിവാക്കിയാല്‍ മുസ്ലിം സമുദായം രക്ഷപെടും ഇപ്പോള്‍ നിങ്ങള്‍ ചെയ്യുന്ന എല്ലാ തെട്ടുകല്കും പഴി കേള്കുന്നത് മുസ്ലിം സമുദായമാണ് കണ്ണൂരില്‍ മുസ്ലിങ്ങള്‍ എപ്പോളും C P M ന്റെ കൂടെയാണ് സി പി എം എപ്പോളും മുസ്ലിംകളെ സംരക്ഷിച്ചിട്ടുണ്ട് നിങ്ങള്‍ ചരിത്രം പഠിക്കാന്‍ ശ്രമിക്കു ലീഗ് കാര്‍ പറയുന്നത് മാത്രം വിശ്വസിക്കരുത് അതിന്റെ പേരില്‍ ഒരുപാടു സഘാക്കളെ നഷ്ടപ്പെട്ട പ്രസ്ഥാനമാണ്‌ സി പി എം

  മറുപടിഇല്ലാതാക്കൂ
 7. സി.പി.എമ്മുകാരാണോ മുസ്ലിം സംരക്ഷകര്‍ ...നിങ്ങളാണോ ചരിത്രം പഠിപ്പിക്കുന്നത്‌ ..കണ്ണൂര്‍ ജില്ലയില്‍ ശക്തമായ പാര്ട്ടിഗ്രാമങ്ങളില്‍ പലമുസ്ലിം പള്ളികളിലും ബാങ്ക് വിളിക്കാനുള്ള അവകാശം സി.പി.എം നിഷേധിച്ചിരിക്കുന്നു ചെന്ന് കമ്മറ്റി സഖാകളോട് അന്വേഷിച്ചാല്‍ അവര്‍ പറഞ്ഞു തരും എവിടെയാണെന്ന് . പിന്നെ നിങ്ങള്‍ മുപ്പതു കൊല്ലം അട്ടയെപ്പോലെ പറ്റിക്കിടന്ന ബംഗാളില്‍ നിങ്ങളുടെ വിപത്തില്‍ നിന്നും ജനങ്ങള്‍ മമതയെ അധികാരം ഏല്‍പ്പിച്ചപ്പോള്‍ അവര്‍ ആ സംസ്ഥാനത്ത് ആറു മാസത്തിനുള്ളില്‍ അംഗീകാരം കൊടുത്തത് 10500 മുസ്ലിം മദ്രസ്സകള്‍ക്കാണ് എന്ന് വെച്ചാല്‍ സി.പി.എമ്മുകാര്‍ ഒരു മദ്രസ്സക്കുപോലും അമ്ഗീഗാരം കൊടുത്തില്ലെന്ന് അതുകൊണ്ടാണ് ആറുമാസം കൊണ്ട് ഇത്രയും കൊടുക്കേണ്ടി വന്നത് . മ്സുളികളുടെ ബംഗാളിലെ സ്ഥിതി ഹരിജനഗലെക്കാളും താഴെയാണ് . പ്രകാശ്‌ കാരാട്ട് സെക്രെട്ടറിയായ പി.ബി.തന്നെ യല്ലേ ബംഗാളിലെ സി.പി.എമ്മിനെയും നിയന്ത്രിക്കുന്നത്‌ .ആ പി.ബിയില്‍ തന്നെയല്ലേ സഖാവ് പിണറായി വിജയനും കോടിയേരിയും അംഗമായുള്ളത് . ചരിത്രം പഠിക്കുന്നത് എല്ലാവര്ക്കും നല്ലതാണ് .കൂടുതല്‍ പഠിപ്പിച്ചാല്‍ ആ ചരിത്രം തിരിഞ്ഞു കുത്താനും സാധ്യതയുണ്ട് സൂക്ഷിക്കുക

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അഭിപ്രായ വെത്യാസത്തോടെ തന്നെ എന്റെ ബ്ലോഗ്‌ വായിക്കുകയും ഇവിടെ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തതിനു നന്ദി

   ഇല്ലാതാക്കൂ
 8. സലമിന്റെ നടെവിടെയനെന് എനിക്കറിയില്ല എന്നാലും കണ്ണൂരില്‍ ബാങ്ക് വിളിക്കാത്ത ഒരു പള്ളി പോലുമില്ലെന് എനിക്ക് ഉറപ്പുതാരന്‍ കഴിയം പിന്നെ ബംഗാളിലെ കാര്യം ജനങ്ങള്‍ക്ക്‌ ഇഷ്ടമാല്ലെങ്ങില്‍ സി പി എം അല്ല ആരായാലും ജനങ്ങള്‍ ഒഴിവാക്കും അതാണ് ജനാധിപത്യം മനസ്സിലായോ സലിം പറയുന്നത് കേട്ടാല്‍ തോന്നും ബെന്ഗാല്‍ ഇപ്പോള്‍ ലീഗാണ് ഭരിക്കുന്നതെന്ന് സലിം ഒരു കാര്യം അറിഉമോ ബംഗാളില്‍ മുമ്പ് മദ്രസ പ്രവര്‍ത്തിക്കാന്‍ ആരുടയൂം അനുമതി ആവസ്യമില്ലയിരുന്നു ഇപ്പോളാണ് നിയമപ്രകാരം അംഗീകാരം നിര്ഭന്ധമാക്കിയത് അറിയാമോ..........

  മറുപടിഇല്ലാതാക്കൂ
 9. കൊലപാതകവുമായി ബന്ധപ്പെട്ടു പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഓരോ മലയാളിയുടെയും മനസ്സില്‍ ഭീതിയും, സി.പി. എം. എന്ന പാര്‍ട്ടിയുടെ മതേതരത്വം എന്ന വാചാടോപത്തിന്‍റെ നിരര്‍ത്ഥകഥയുമാണ് ബോധ്യപ്പെടുത്തുന്നത്.

  മറുപടിഇല്ലാതാക്കൂ
 10. ലീഗ് കാര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം നിങ്ങള്‍ എന്ട്തുകൊണ്ട് ഇങ്ങനെ ചിന്തിക്കുന്നു c p m കാര്‍ മരിക്കുമ്പോള്‍ ആരും കരയുന്നത് കനാരില്ലലോ......................

  മറുപടിഇല്ലാതാക്കൂ
 11. ആത്മഹത്യ ചെയ്യാന്‍ വേണ്ടി തൂങ്ങിയവാന്‍ കയറു പൊട്ടി വീണു മരണപ്പെട്ടാല്‍ ആര്കാന് സങ്കടമുണ്ടാകുക അത് തന്നെ യല്ലേ സി.പി.എം ചെയ്യുന്നത് . കൊല്ലാനും ചാവാനും മാത്രമല്ലേ സി.പി.എം കണ്ണൂരില്‍ പഠിപ്പിക്കുന്നത്‌ .പാര്‍ട്ടിക്ക് വേണ്ടി കൊല്ലുന്നതും മരിക്കുന്നതുമാണ് ഏറ്റവും നല്ല കാര്യമെന്ന് അണികളെ പഠിപ്പിച്ചാല്‍ പിന്നെ എങ്ങനെയാണ് അവര്‍ നേരെ യാവുക . ലീഗിന്‍റെ മാര്‍ഗം പക്ഷെ അതല്ല ജീവിക്കാനും ജീവിപ്പിക്കുകയുമാണ് ലീഗിന്‍റെ ലക്‌ഷ്യം.

  താങ്കളുടെ അഭിപ്രായത്തിനു നന്ദി

  മറുപടിഇല്ലാതാക്കൂ
 12. c p m കാര്‍ മനുഷ്യരാനെന്നെങ്ങിലും സമ്മതിക്കു ...........

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തീര്‍ച്ചയായും ഞങ്ങള്‍ക്ക് മരിച്ചു ചിന്തിക്കാനാവില്ലല്ലോ ലീഗുകാര്‍ അല്ലല്ലോ ശുകൂരിനെ കൊന്നത്


   താങ്കളുടെ അഭിപ്രായത്തിനു നന്ദി

   ഇല്ലാതാക്കൂ
 13. അജ്ഞാതന്‍മാർച്ച് 27, 2012 1:29 PM

  ഇത് സ്റ്റാലിനിസം .....
  തളിപ്പറമ്പില്‍ സി .പി .എം നടപ്പകിയത് ശുദ്ധ സ്റ്റാലിനിസമാന്‍ .....
  സി .പി .എം കാണിക്കുന്ന സ്റ്റാലിനിസ്റ്റ് ഭീഗരതയെ ..
  പിറന്നു വീണ മണ്ണിനും മാനതിന്നും വേണ്ടി പൊരുതി നില്‍കുന്ന സാമ്രാജ്യത്ത കാഴുകന്മാരോട് സന്ധിയില്ല സമരം പ്രക്യപിച്ച താലിബാന്‍ പോരളികളോട് ഉപമികുന്നതിന്റെ പിന്നിലെ ഗൂഡ ലക്ഷ്യം എന്താണ് ....??

  മറുപടിഇല്ലാതാക്കൂ
 14. ഇത് വായിച്ചപ്പോള്‍ സത്യത്തില്‍ ചര്‍ദിക്കാന്‍ ആണ് തോന്നുന്നത്...
  ചെമ്മാട്ടുനിന്നു ഇടക്ക് കണ്ണൂരിലേക്ക് ഒന്ന് പോയി നോക്കിയാല്‍ തീരും ഈകൃമി കടി,
  അവിടെ ബാങ്ക് കൊടുക്കാന്‍ പറ്റാത്ത പള്ളിയുണ്ടത്രേ...!!!!
  വര്‍ഗീയത തലക്കു പിടിച്ചാല്‍ പിന്നെ എന്ത് ചെയ്യും...

  പിന്നെ തന്തയില്ലാത്തരം കാണിച്ചാല്‍ അടി കിട്ടും അത് സ്വാപാവികം
  ശുക്കൂരിനും അതാണ്‌ കിട്ടിയേ...
  അതിനു കിടന്നു നട്ടാല്‍ മുളക്കാത്ത നൊണ ഇറക്കണോ...??
  അരിയില്‍ സഖാക്കളെ വെട്ടി കൊല്ലാക്കൊല ചെയ്യുമ്പോള്‍ ഓര്‍ക്കണം ഒരിക്കല്‍ തിരിച്ചടി കിട്ടും എന്ന്...

  പിന്നെ പള്ളിയില്‍ ആചെറ്റയുടെ പേരില്‍ പിരിവിനു വന്നാല്‍
  ഞങ്ങള്‍ മുസ്ലിംകള്‍ നോക്കിയിരിക്കില്ലാ അത്അല്ലാണ്ടെ ഭവനമാണ്
  അവിടെ തെമ്മാടികള്‍ക്ക് പിരിക്കാനുള്ള സ്ഥലമല്ല അതൊക്കെ പുറത്തു...
  അതേതു പാര്‍ട്ടിയായാലും ശരി ...

  പിന്നെ ഇരുന്നൂറു പേര്‍ നോക്കി നിന്ന് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു ശുക്കൂരിനെ കൊന്നു ...
  ഇതെന്താ വെള്ളരിക്കാ പട്ടണമോ ഇതൊക്കെ നമ്പാന്‍...
  പണ്ട് നാതാപുരത്തു നിസ്ക്കാരപായേല്‍ ബാലാല്സങ്കം ചെയ്യപ്പെട്ട ഉമ്മേം ഒന്‍പതുകാരിമോളും ..
  പെറ്റോന്നു പോയി അന്യെഷിക്കൂ അപ്പൊ അറിയാം ലീഗിണ്ടേ വര്‍ഗീയ നുണകഥ കളുടെ ചരിത്രം...

  ജയരാജനെ വര്‍ഗീയ വാദിയാക്കിയാല്‍ പാണക്കാട്ടെ തങ്ങള്‍പോലും വിശ്വസിക്കൂല....

  ശുക്കൂരിനെ കൊന്നത് സഖാക്കള്‍ തന്നെയാണ് അല്ലാന്നു ആരേലും പറഞ്ഞോ...
  ഭരണം കയ്യില്‍ ഇല്ലേ ...നിങ്ങള്‍ തൂക്കി കൊല്ലൂ ....
  എന്നാലും പേ ഇളകിയ പട്ടികളെ ഇനിയും നാട്ടുകാര്‍ തല്ലി കൊല്ലും അത് മറ്റുള്ളവര്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ ആണ്...
  അത് നാടിന്ടെ കടമയാണ്...  അടിവര:-ഇത് പ്രസിദ്ദീകരിക്കാന്‍ സാധ്യത ഇല്ലെന്നറിയാം...ഡിലീറ്റ് ചെയ്യും മുന്‍പ് വായിച്ചതിനു നന്ദി...:)

  മറുപടിഇല്ലാതാക്കൂ