തിങ്കളാഴ്‌ച, ഏപ്രിൽ 02, 2012

അഞ്ചാംമന്ത്രി വന്നാല്‍ ഒലിച്ചുപോകുന്ന സമുദായ സന്തുലനം !!

 സമുദായ സന്തുലനത്തെ പറ്റി ഇങ്ങനെ കണക്കെടുക്കുന്ന കണക്കപിള്ളമാരോക്കെ ഇവിടെ ഇതിനു മുന്‍പും ജീവനോടെ ഉണ്ടായിരുന്നോ എന്ന് ഏതു ഒന്നാം ക്ലാസുകാരനും ചോദിച്ചു പോകും.അത്രയ്ക്കുണ്ട് സമുദായ സെന്‍സസ്‌ എടുക്കുന്നവരുടെ എണ്ണം.മുസ്ലിം ലീഗെന്ന പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു നേടിയ എം.എല്‍.എ മാരുടെ എണ്ണം വെച്ച് ചോദിക്കാവുന്നതിലും കുറച്ചു മന്ത്രിമാരെ ചോദിച്ചപ്പോഴേക്കും സമുദായ സന്തുലനത്തെ ക്കുറിച്ചും സാമൂഹ്യ സമത്വത്തെ ക്കുറിച്ചും പറയുന്ന പ്രവാചകന്മാരെ തട്ടിയിട്ടു  വഴി നടക്കാന്‍ പറ്റാത്ത അവസ്ഥ. ചാനലൊന്നു തുറന്നാലും പത്രം നിവര്ത്തിയാലും കാണാനുള്ളത് ഒന്നേയുള്ളൂ . അഞ്ചാം മന്ത്രിയും സമുദായ സന്തുലനവും.


ആന കൊടുത്താലും ആശകൊടുക്കരുത് എന്ന് പഴമക്കാര്‍ പറഞ്ഞത് മഞ്ഞളാം കുഴി അലിയെ മാത്രം ഉദ്ദേശിച്ചാണോ എന്നാണു എനിക്കിപ്പോള്‍ തോന്നുന്നത്. ഒരു മനുഷ്യനെ ഇത്രയ്ക്ക് പൂതി വെപ്പിക്കരുത്. അഞ്ചാം മന്ത്രി എന്ന് പറയാന്‍ തുടങ്ങിയിട്ട് തന്നെ കാലം ഒരു വര്ഷം കഴിഞ്ഞു. കാശ് കൊടുത്തു വാങ്ങാന്‍ പറ്റുന്നതാണെങ്കില്‍ ഇങ്ങനെ നാണം കെടാന്‍ നില്ക്കാതെ അലി എന്നേ അത് പിണറായിയിയുടെ കയ്യില്‍ നിന്ന് വാങ്ങുമായിരുന്നു . മന്ത്രിയാവാന്‍ പണം മാത്രം പോരെന്നുള്ളത് കൊണ്ടാണല്ലോ അലി മങ്കടയില്‍ നിന്നും പാണക്കാട്ടെക്ക് വണ്ടി വിട്ടത്. ഇതിപ്പോ അതാണോ കാര്യം നാളെ മന്ത്രിയാവും അല്ല മറ്റന്നാള്‍ മന്ത്രിയാവും എന്നൊക്കെ പറഞ്ഞു പറ്റിക്കുന്നു എന്ന് മാത്രമല്ല ഒരു പണിയുമില്ലാതെ തെക്ക് വടക്ക് ക്യാമറയും തൂകി നടക്കുന്ന ചാനലുകാര്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് തന്നെ കൊല്ലം ഒന്നാകാന്‍ പോകുന്നു. എന്നിട്ടും ചാണ്ടിച്ചായനും ചെന്നിത്തലക്കും ഒരു കുലുക്കവുമില്ല. വെറും മുപ്പത്തിയെട്ടു എം.എല്‍.എ മാരുള്ള കോണ്‍ഗ്രസ്സിനു പത്തു മന്ത്രിമാരും  ഒരു സ്പീക്കറും ഡെപ്യുട്ടി സ്പീക്കറും അടകം പന്ത്രണ്ടു സ്ഥാനങ്ങള്‍ വരെ ആകാം പക്ഷേ ഇരുപതു എം.എല്‍.എ. മാരുള്ള മുസ്ലിം ലീഗ് അഞ്ചാമത് ഒരു മന്ത്രിയെ ചോദിച്ചാല്‍ കേരളം ആകെ തരിപ്പണമാകും കേരളത്തിന്‍റെ സാമുദായിക ഘടന ആകെ തകര്‍ന്നൊലിച്ചു പോകും. 

 
ആരൊക്കെയാ കേരളത്തിന്‍റെ സാമുദായിക സന്തുലനം കാത്തു രക്ഷിക്കാന്‍ കച്ച കെട്ടിയിറങ്ങിയതെന്നല്ലേ..? സാക്ഷാല്‍ കെ.പി.സി,സി, പ്രസിഡണ്ട്‌ തന്നെ , നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരത്തിനിറങ്ങിയപ്പോഴേ മുഖ്യമന്ത്രി ക്കുപ്പയം തുന്നിയതാണ് .  അത് കിട്ടാത്തതിന്‍റെ കെറുവോ അതോ മ്സുലിം ലീഗ് ചോദിക്കുന്നത് കൊണ്ട് മാത്രമുള്ള കണ്ണ് കടിയോ സംഗതി എന്തൊക്കെ ആയാലും ചെന്നിത്തലയും കോണ്‍ഗ്രസ്സും പറയുന്ന ന്യായം ബുദ്ധിയുള്ള ഒരു മനുഷ്യനും മനസ്സിലാവുന്നതല്ല. എണ്‍പതിലേറെ സീറ്റില്‍ മത്സരിച്ചിട്ടും പകുതിയിലധികവും നാണംകെട്ടു തോറ്റു തൊപ്പിയിട്ടു. മുപ്പത്തിയെട്ടു സീറ്റ് നേടിയപ്പോഴേക്കും പന്ത്രണ്ടു സ്ഥാനങ്ങള് കോണ്‍ഗ്രസിനു കൈവഷപ്പെടുത്താമെങ്കില്‍ ലീഗിന് എന്ത് കൊണ്ട് അഞ്ചെണ്ണം കൊടുത്തു കൂടാ എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടുന്ന കോണ്‍ഗ്രസ്സ്കാരന് പറയാനുള്ള ഏക ന്യായം സാമുദായിക സന്തുലനമാണ്.  ലീഗിന് ഒരു മന്ത്രിയെക്കൂടി കൊടുത്താല്‍ പിന്നെ കേരളത്തിലെ സാമുദായിക സന്തുലനതിന്‍റെ കാര്യം പറയേണ്ട. കേരളത്തിന്‍റെ സാമുദായിക സന്തുലനം തകരാതെ സംരക്ഷിച്ചു നിര്‍ത്തുന്നത് തന്നെ കോണ്‍ഗ്രസ്‌ ആണല്ലോ , കോണ്‍ഗ്രെസ്സും ചെന്നിത്തലയും ഇല്ലെങ്കില്‍ കാണാമായിരുന്നു കേരളത്തിന്‍റെ കാര്യം . കേരളം ബാക്കിയുണ്ടാവുമായിരുന്നോ എന്തോ ??? 


സാമുദായിക സന്തുലനത്തെക്കുറിച്ച് തൊള്ള തുറക്കുന്ന മഹാന്മാര്‍ ഇത് വരെ എവിടെയായിരുന്നു..??? ജനസംഖ്യയില്‍ ഏറ്റവും വലിയ ന്യുനപക്ഷമായ മുസ്ലിം സമുദായം ഇന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍ ആദിവാസികളെക്കാള്‍ താഴ്ന്ന ജീവിത നിലവാരം പുലര്ത്തിയിട്ടും ജനസംഖ്യാ ആനുപാതികമായി കിട്ടേണ്ടതല്ല , മറിച്ചു അധിക്കാരത്തിന്‍റെ ഇടനാഴികളില്‍ നിന്നും വലിച്ചെറിയുന്ന അപ്പക്കഷണം പോലും അനര്‍ഹര്‍ തട്ടിയെടുക്കുന്നത് കണ്ടും പുഴുക്കളെപ്പോലെ ജീവിതം ഉന്തിനീക്കുമ്പോഴും ഒരു സാമുദായിക സന്തുലന വാദിയും തൊള്ള തുറന്നത് കേട്ടിട്ടില്ല. അമ്പതു വര്ഷം കോണ്‍ഗ്രസ്‌ പാര്‍ട്ടി രാജ്യം ഭരിച്ചിട്ടും എവിടെയാണ് ഈ സമുദായത്തിന്റെ കാര്യത്തില്‍ സന്തുലനം ഉറപ്പു വരുത്താനായത്..??
കേരളത്തിന്‌ പുറത്തു ഏതെങ്കിലും ഒരു സംസ്ഥാനത്ത് ജനസംഖ്യാ ആനുപാതികമായിട്ടല്ല മറിച്ചു നാമാമാത്രമായെങ്കിലും മുസ്ലിം പ്രാധിനിത്യം ഉറപ്പു വരുത്താന്‍ ഈ സന്തുലനം പറയുന്നവരുടെ പാര്ട്ടിക്കാര്‍ ശ്രമിച്ചിട്ടുണ്ടോ ??മുസ്ലിം ലീഗിന് കിട്ടേണ്ട തികച്ചും ന്യായമായ ആവശ്യം കൊടുക്കാതിരിക്കാന്‍ കോണ്‍ഗ്രസ്‌ പറയുന്ന ന്യായം സാമുദായിക സന്തുലനതിന്റെ തോതാണ് അടിസ്ഥാനമെങ്കില്‍ ജനസംഖ്യില്‍ പതിനെട്ടു ശതമാനത്തെ പ്രധിനിധീകരിക്കുന്ന ക്രിസ്ത്യന്‍ സമുദായത്തിനു ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ പ്രാധിനിത്യം മുഖ്യമന്ത്രിയടക്കം അഞ്ചു പേരും ഇനി സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്ന അനൂപ്‌ ജേക്കബും അടങ്ങിയതാണ്. എന്നാല്‍ ജനസംഖ്യയുടെ മൂന്നില്‍ ഒന്ന് വരുന്ന  മുസ്ലിം സമുദായത്തിന് അഞ്ചു മന്ത്രിമാര്‍ മാത്രം മതി എന്ന് ശഠിക്കുന്നതിലെ ന്യായമാണ് ഉമ്മചായാ, ചെന്നിത്തല നായരേ ബുദ്ധിയുള്ള മനുഷ്യന്മാര്‍ക്ക് മനസ്സിലാകാത്തത് , ഇവിടെയാണ് നിങ്ങള്‍ പറയുന്ന സാമുദായിക സന്തുലനത്തെ അളക്കുന്ന അളവുകോല്‍ എന്താണെന്ന് കേരളീയ സമൂഹത്തോട് പറയേണ്ടത്. അതല്ല മുസ്ലിം സമുദായത്തില്‍ നിന്ന് ഒരു മന്ത്രിയുണ്ടാവുന്നതിലെ അസഹിഷ്ണുതയാണ് കാരണമെങ്കില്‍ നിങ്ങള്‍ അതിനു കനത്ത വില കൊടുക്കേണ്ടിവരുന്ന കാലം വിദൂരമല്ല .


ചില കോണ്‍ഗ്രസ്‌ നേതാകന്മാരുടെ പ്രസ്താവന കേട്ടാല്‍ തോന്നും വിട്ടു വീഴ്ചയും ത്യാഗവുമൊക്കെ മുസ്ലിം ലീഗിന്റെ മാത്രം തറവാട്ടു സ്വത്താണെന്ന് സമുദായത്തിന്റെയും പാര്‍ട്ടിയുടെയും ആവശ്യത്തില്‍ വിട്ടുവീഴച്ചയില്ലാതെ സമരം ചെയ്ത സി,എച്ച്. മുഹമ്മദ്‌ കോയയുടെ പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിച്ചു അധിക്കാരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്‌താല്‍ കുഞ്ഞാലിക്കുട്ടി സാഹിബേ നേതാവെന്ന് മാത്രം  വിളിച്ചു അങ്ങയുടെ വീട്ടുപടിക്കല്‍ വരുന്ന അതേ പ്രവര്‍ത്തകര്‍ തന്നെ അങ്ങേക്ക് മൂര്‍ദ്ദാബാദ് വിളിച്ചു വരുന്ന കാലം വിദൂരമല്ല.


മുസ്ലിംലീഗിന്  അഞ്ചാം മന്ത്രി വരുന്നതില്‍ അസഹിഷ്ണുത പുലര്‍ത്തുന്ന അച്ചുതാനന്ദന്‍ പണ്ടേ താന്‍ മുസ്ലിം സമുദായത്തിനെതിരെയുള്ള കമ്മ്യുണലിസ്റ്റ് ആണെന്ന് തെളിയിച്ച വെക്തിയാണ് , മലബാറിലേക്ക് കൂടുതല്‍ സ്കൂളുകള്‍ ഇ.ടി. മുഹമ്മദ്‌ ബഷീര്‍ അനുവദിച്ചപ്പോള്‍ അതിനെതിരെ കോടതിയില്‍ പോയും , മലപ്പുറത്തെ കുട്ടികള്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയപ്പോള്‍ കോപ്പിയടിച്ചാണെന്നു പറഞ്ഞും , ഇ,അഹമ്മദ്‌ സാഹിബിനു കേന്ദ്രമന്ത്രി സ്ഥാനം കൊടുത്തപ്പോള്‍ മുസ്ലിംലീഗ് മന്ത്രിക്കു കേന്ദ്രത്തില്‍ മന്ത്രി സ്ഥാനം കൊടുക്കാന്‍ പാടില്ലെന്ന് പറഞ്ഞും തന്‍റെ മുസ്ലിം വിരുദ്ധത അദ്ദേഹം പലപ്പോഴും പ്രകടിപ്പിച്ചത് കൊണ്ട് ഇതിലും കൂടുതല്‍ എന്തോ പറയേണ്ടിയിരുന്ന മഹാന്‍ ഇത്രയെങ്കിലും പറഞ്ഞു നിര്‍ത്തിയതില്‍ നമുക്ക് സമാധാനിക്കാം.  പക്ഷെ അതിനിടയിലും പാര്‍ട്ടിക്കാര്‍ക്ക് വേണ്ടാത്തവനാണെങ്കിലും, അങ്ങയോട് ഞാന്‍ ഒന്ന് ചോദിക്കട്ടെ കഴിഞ്ഞ മന്ത്രിസഭയില്‍ അങ്ങയുടെ മന്ത്രിസഭയില്‍ കേരളത്തിലെ ജനസംഖ്യുടെ മൂന്നില്‍ ഒന്നുള്ള മുസ്ലിം സമുദായത്തെ പ്രധിനിധീകരിക്കാന്‍ എത്ര മന്ത്രിമാര്‍ ഉണ്ടായിരുന്നു..?? ക്രിസ്ത്യന്‍ മന്ത്രിമാരോ .???. പ്രായക്കൂടുതല്‍ കൊണ്ട് ഓര്മ വരുന്നില്ലെങ്കില്‍ ഒര്മിപ്പിക്കാം രണ്ടേ രണ്ടു മുസ്ലിം നാമധാരികള്‍ അതായത് ഇടതു മന്ത്രി സഭയിലുണ്ടായിരുന്ന ക്രിസ്ത്യന്‍ മന്ത്രിമാരെക്കാള്‍ പകുതി . അങ്ങയുടെ ഉള്ളിലുള്ള സാമൂഹ്യ രക്ഷകന്‍ അന്നൊന്നും മിണ്ടുന്നത്‌ കണ്ടില്ല . പിന്നെ ഇപ്പൊ തൊള്ള തുറക്കുന്നതിന്റെ ഗുട്ടന്‍സ് ഞമ്മക്കും തിരിയും . ബെസ്റ്റ്‌ കണ്ണാ ബെസ്റ്റ്‌;കേരളത്തിലെ മുഖ്യമന്ത്രിയുടെ മകന്‍ , കെ.പി.സി.സി. പ്രസിഡണ്ട്, പിന്നെ നാഷണല്‍ കൊണ്ഗ്രെസ്സ് ഇന്ദിര സംസ്ഥാന പ്രസിഡണ്ട്, അതിനു ശേഷം ഡി.ഐ.സി.(കെ) സംസ്ഥാന പ്രസിഡണ്ട് , പിന്നെ എന്‍.സി.പി. സംസ്ഥാന പ്രസിഡണ്ട്, മന്ത്രിയായിരിക്കെ എം.എല്‍.എ ആവാന്‍ മത്സരിച്ചു തോറ്റ കേരള രാഷ്ട്രീയത്തിലെ ഏക വ്യക്തി അങ്ങനെ ഒട്ടേറെ വിശേഷണങ്ങള്‍ക്ക് അര്‍ഹനാണ് സാക്ഷാല്‍ കെ.മുരളീധരന്‍. ഭൂതകാലം സംഭവ ബഹുലമൊക്കെ ആയിരുന്നെങ്കിലും കേരള രാഷ്ട്രീയത്തില്‍ ഒരു ഗതിയും പര ഗതിയും കിട്ടാതെ തേരാ പാരാ നടന്ന  കെ.മുരളീദരന്‍റെ പ്രസക്തി നഷ്ടപ്പെട്ടിട്ട് കാലം കുറച്ചായി. കൂടെ നിന്ന സ്വന്തക്കാര്‍ക്കു പോയിട്ട് സ്വന്തം പേരില്‍ ഒരു എം.എല്‍.എ. ടിക്കെറ്റ് തരപ്പെടുത്തിയ ബുദ്ധിമുട്ട് കെ.മുരളീദരനു മാത്രമേ അറിയൂ. സ്വന്തം കാര്യം തന്നെ നടക്കാന്‍ മറ്റുള്ളവരുടെ കാലു പിടിക്കേണ്ട ഗതികേടുള്ള കെ.മുരളീദരനെ അണികള്‍ വിട്ടുപോയിട്ടു കാലം കുറച്ചായി. അങ്ങനെയുള്ള ഒരാള്‍ കേരള രാഷ്ട്രീയത്തിലെ പൊതു മണ്ഡലത്തിലേക്ക് ഒരു തിരിച്ചു വരവ് ആഗ്രഹിച്ചു കൊണ്ട് നിലവില്‍ സജീവമായി ചര്‍ച്ച ചെയ്യുന്ന ഒരുകാര്യത്തില്‍ മൊത്തത്തില്‍ കോണ്‍ഗ്രസ്സുകാര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന അഭിപ്രായം പറഞ്ഞുകൊണ്ട് കൊണ്ഗ്രസ്സുകാരുടെ ഹൃദയത്തില്‍ കയറിപ്പറ്റാന്‍ മുരളീധരന്‍ ആഗ്രഹിച്ചാല്‍ ഗതികെട്ടവന്‍റെ നിലനില്‍പ്പിന് വേണ്ടിയുള്ള കസര്‍ത്ത് എന്നല്ലാതെ എന്ത് പറയാന്‍.അഞ്ചാം മന്ത്രി വിവാദത്തില്‍ കാര്യങ്ങള്‍ ഈ വിധം വഷളാക്കിയതിന്‍റെ ഏറ്റവും വലിയ ഉത്തരവാദിത്തം മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് ഇ.അഹമ്മദിനും അന്നത്തെ സംസ്ഥാന സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കും തന്നെയാണെന്നാണ് എന്റെ അഭിപ്രായം . തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയ ലീഗിന് ഒരു ഉപമുഖ്യമന്ത്രിയടക്കം അഞ്ചു മന്ത്രിമാരെ ചോദിക്കാനുള്ള അവകാശവും ആദ്യ ചര്‍ച്ചയില്‍ തന്നെ അത് ചോദിച്ചിരുന്നു എങ്കില്‍ ലഭിക്കാവുന്ന സാഹചര്യവും, മുഴുവന്‍ പ്രവര്‍ത്തകരും അത് ആഗ്രഹിച്ചിട്ടും , അഹമ്മദ്‌ സാഹിബിനു കേന്ദ്രത്തില്‍ കാബിനറ്റ് മന്ത്രി സ്ഥാനം കിട്ടാനും , രഹൂഫ്‌ എന്ന അളിയന്‍ വലിച്ചെറിഞ്ഞ ഐസ്ക്രീമില്‍ തടികേടാകാതെ വ്യവസായ വകുപ്പും ഐ,ടി വകുപ്പും ഉറപ്പിക്കാന്‍ ആദ്യ ഘട്ട ചര്‍ച്ചകളില്‍ അഞ്ചാം മന്ത്രിയെക്കുറിച്ച് മിണ്ടാതിരിക്കുകയും ചെയ്തു. പിന്നെ മന്ത്രിക്കു വേണ്ടി ചരിത്രത്തില്‍ കേട്ട് കേള്‍വിയില്ലാത്ത വിതത്തില്‍ പാണക്കാട് തങ്ങളെ കോട്ടയത്തേക്ക് കൊണ്ട്പോയതിന്‍റെയും മുഴുവന്‍ ഉത്തരവാദിത്തവും നിങ്ങള്ക്ക് രണ്ടു പേര്‍ക്കും മാത്രമാണ് .അത് കൊണ്ട് തന്നെ കേരളീയ സമൂഹത്തില്‍ പാണക്കാട് തങ്ങളുടെ വാകിന് വില നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ അതിനു നിങ്ങള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരോട് മറുപടി പറയേണ്ടി വരികതെന്നെ ചെയ്യും.


ലാസ്റ്റ്‌ പീസ്‌: അങ്ങാടിപ്പുറത്തെ യൂത്ത്‌ ലീഗുകാര്‍ കുഞാപ്പയുടെ വീടിനു മുന്നില്‍ നടത്തിയ പ്രകടനം കേരളത്തിലെ തൊണ്ണൂറു ശതമാനം മുസ്ലിം യൂത്ത് ലീഗുകാരുടെയും വികാരമായി കാണുന്നതാണ് കുഞ്ഞപ്പാന്‍റെ തടിക്കു നല്ലത് .   

Related post: 

18 അഭിപ്രായങ്ങൾ:

 1. അഞ്ചാം മന്ത്രി മാത്രമല്ല, ഒഴിവു വരുന്ന രാജ്യ സഭാ സീറ്റും ലീഗിന് അവകാശപ്പെട്ടതെന്ന് വെട്ടിത്തുറന്ന് പറഞ്ഞ ഈ. ടി മുഹമ്മദ്‌ ബഷീര്‍ സാഹിബിന്റെ ആര്ജ്ജവത്തിനു ആയിരം ലൈക്‌....മുന്നണി നേതൃത്വം കാര്യങ്ങള്‍ മനസ്സിലാക്കുന്നില്ലെന്കില്‍ പോകട്ടെ എന്ന് വെക്കണം...ഹല്ലാ പിന്നെ , ഇതും പറഞ്ഞു പാണക്കാട്ട് തങ്ങളെ മുമ്പ് കോട്ടയത്തേക്ക് കൊണ്ട് പോയത് പോലെ ചര്‍ച്ചകള്‍ക്കായി തെക്കോട്ടോ, വടക്കോട്ടോ വലിച്ചിഴക്കരുത്, എല്ലാവരും പാണക്കാട്ടേക്ക് വരട്ടെ..അതാണ്‌ പാരമ്പര്യം...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി .

   ഇല്ലാതാക്കൂ
 2. http://shajitharangal.blogspot.com/2012/04/blog-post.html ഈ പോസ്റ്റും വന്നു വായിച്ചു അഭിപ്രായം പറയുമല്ലോ സലാം

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍ഏപ്രിൽ 02, 2012 4:12 PM

  visit this blog
  http://wwwmallutube.blogspot.com/

  മറുപടിഇല്ലാതാക്കൂ
 4. അജ്ഞാതന്‍ഏപ്രിൽ 02, 2012 4:13 PM

  visit this blog
  http://wwwmallutube.blogspot.com/

  മറുപടിഇല്ലാതാക്കൂ
 5. അജ്ഞാതന്‍ഏപ്രിൽ 02, 2012 4:14 PM

  visit this blog
  http://wwwmallutube.blogspot.com/

  മറുപടിഇല്ലാതാക്കൂ
 6. അദ്ദേഹത്തിനു വല്ല കാര്യമുണ്ടോ ഇക്കാര്യത്തിൽ ഇടപെടാൻ... മുൻപ് ആ സ്ഥാനത്തിരുന്നവർക്ക് ഇത് പോലെ നാണം കെടേണ്ടി വരാതിരുന്നത് ഇത് പോലെയുള്ള കാര്യങ്ങളിൽ നിന്ന് അകന്ന് നിന്നത് കൊണ്ടാണു.... എന്തായാലും അദ്ദേഹത്തെ മുന്നിൽ നിർത്തിയുള്ള മുസ്ലീം ലീഗിന്റെ കളി മ്ലേഛകരമായി പോയി. ഈ സംഭവം കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ എന്നും ഒരു കറുത്ത ഏടാക്കി എഴുതി വെപ്പിച്ച ലീഗിലെ നേതാക്കാളാണു കേരള ജനതയോടും ലീഗ് പ്രവർത്തകരോടും മറുപടി പറയേണ്ടി വരിക...

  സാമുദായിക നേതാക്കളുടെ അടുത്ത് ചെന്ന് താണു നിൽക്കുന്ന ജനപ്രതിനിധികളെ കുറ്റി ചൂലിനടിക്കുവാൻ കേരളീയർ തന്റേടം കാട്ടുന്ന സമയം വരുമ്പോൾ മാത്രമേ ഇത് പോലെയുള്ള പൊറാട്ട് നാടകങ്ങൾ അവസാനിക്കുകയുള്ളൂ :(

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

   ഇല്ലാതാക്കൂ
 7. നല്ല നിരീക്ഷണം. തങ്ങള്‍മാരും സാഹിബുമാരും കൂടി വിലപേശി ഒരു മന്ത്രിസ്ഥാനം കൂടി കിട്ടിയിട്ട് കേരളത്തിലെ ജനങ്ങള്‍ക്ക് എന്ത് മെച്ചമാണ് ഉണ്ടാകാന്‍ പോകുന്നത് എന്ന് കൂടി വ്യക്തമാക്കണം. പുതിയ മന്ത്രിക്ക് വേണ്ടി എത്ര കോടികള്‍ ഖജനാവില്‍ നിന്ന് ചെലവിടണം? സ്ടാഫില്‍ സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും തിരുകി നിറയ്ക്കണം. മന്ത്രിയെന്ന നിലയില്‍ അനുമതി കൊടുക്കുന്ന പദ്ധതികള്‍ക്ക് വിലപേശി കോര്‍പറേറ്റ് മുതലാളിമാരില്‍ നിന്ന് ലക്ഷങ്ങളും കൊടികളും കോഴ വാങ്ങണം. ഇതൊക്കെയല്ലേ നടക്കാന്‍ പോകുന്നത്. ഇതൊക്കെ നടന്നാലും സാധാരണ പൌരന്മാരായ മുസ്ലീങ്ങളുടെ സ്ഥിതി ഒന്നും മെച്ചപ്പെടാന്‍ പോകുന്നില്ല. പിന്നെ അഹമ്മദ് കേന്ദ്ര മന്ത്രിസ്ഥാനം വിട്ടുകൊടുക്കില്ല ഒരിക്കലും. അതും വിദേശകാര്യം! അല്‍ഹിന്ദ് ട്രാവല്‍സ് ഉള്ളിടത്തോളം മൂപ്പര്‍ വിദേശ "കാര്യ" സഹമന്ത്രി തന്നെയായിരിക്കും. ലീഗുകാര്‍ ഒന്നാലോചിക്കുക, എത്ര ആഞ്ഞു പിടിച്ചാലും അഖിലേന്ത്യാ തലത്തില്‍ രണ്ടു എം.പി.മാരില്‍ കൂടുതല്‍ കിട്ടുമോ? പിന്നെ ഒരു കാര്യം കൂടി ലീഗ് മന്ത്രിമാരുടെ എണ്ണം കൂടുന്നതും കൊര്‍പ്പരെഷനുകളിലെ ചെയര്‍മന്മാരായി ലീഗുകരെ മിക്കതിലും നിയമിക്കുന്നതും എല്ലാം സാമുദായിക ധ്രുവീകരണം ഉണ്ടാക്കില്ലെങ്കിലും ജനങ്ങള്കിടയില്‍ ഒരു തരാം വര്‍ഗ്ഗീയ കാഴ്ചപ്പാട് ഉണ്ടാക്കുവാന്‍ ഉതകും. യു.ഡി.എഫിന് ജയ്‌ വിളിക്കുന്നതിനു മുന്പ് ഒന്ന് ആലോചിക്കുക. പണ്ട് തിരൂരങ്ങാടിയില്‍ ആദര്ഷധീരനെ(???!!!) ജയിപ്പിച്ചതുപോലെ കോട്ടയത്തോ പത്തനംതിട്ടയിലോ മറ്റോ ഒരു ലീഗുകാരന്‍ കാക്കയെ യു.ഡി.എഫുകാര്‍ ജയിപ്പിച്ചു തരുമോ? പുതിയ മന്ത്രിക്കു വേണ്ടി കണക്കു പറയുമ്പോള്‍ ഒന്നുകൂടി ആലോചിക്കണം - നിലവില്‍ മന്ത്രിസ്ഥാനത് ഇരിക്കാന്‍ ഇപ്പോഴത്തെ മന്ത്രിമാരില്‍ എത്രപേര്‍ക്ക് യോഗ്യതയുണ്ടെന്നു. മലയാളികളുടെ ഒരു യോഗം!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ബ്ലോഗ്‌ വായിച്ചതിനും വിലയിരുതിയത്തിനും നന്ദി

   ഇല്ലാതാക്കൂ
 8. അജ്ഞാതന്‍ഏപ്രിൽ 03, 2012 12:39 PM

  ക്കര്യമൊക്കെ ശരിയാ ,നേത്ര്ത്വതിനു ചങ്കൂറ്റം പോര എന്നാണ് അണികള്‍ പറയുന്നത് .അതില്‍ ഇത്തിരി സത്യമില്ലാതില്ല താനും .അതിനാല്‍ ഇനിയും കാലു പിടിക്കാന്‍ പോകാതെ തീരുമാനമെടുക്കെമ്ട സമയമായി എന്ന് തോന്നുന്നു .ഇല്ലെങ്കില്‍ അണികള്‍ ഒന്നൊന്നായി കൊഴിഞ്ഞു പോകുന്നത് നേതാക്കള്‍ നിസ്സഹായരായി നോക്കി നില്‍കേണ്ടി വരും.തീര്‍ച്ച .ജാഗ്രതെയ്‌!

  മറുപടിഇല്ലാതാക്കൂ
 9. വെഷമം മനസ്സിലാക്കാം...
  പക്കേ ഈകഴിഞ്ഞ സര്‍ക്കാരിണ്ടേ നെഞ്ഞെത്തോട്ടു പാഞ്ഞുകയറുന്നത് എന്തിനാകോയാ..??
  സഖാക്കള്‍ മതംനോക്കിയല്ല മന്ത്രിയാക്കുന്നത്...
  പിന്നെ പാലോളിയുംഎളമരവും പേര്കൊണ്ടേ മുസ്ലിമാകുന്നോള്ളൂ..
  അതില്‍ ചൊറിയാന്‍ നിക്കണ്ടാന്നര്‍ത്തം..

  ലീഗിന് അഞ്ചാംമന്ത്രിവേണം അത്അണികളെ തൃപ്തി പെട്ത്താന്‍
  കുഞ്ഞാലിക്കു ഭരണംകാക്കണം അത് സ്വന്തംതടി കാക്കാന്‍...
  അത്രേ ഉള്ളൂ ഇവിടെ കൊയപ്പോം...
  അതില്‍ അച്ചുദാനന്തനെ ഒന്ന് തോണ്ടിപ്പോയലെ ഇങ്ങക്ക് ഒറക്കംവരൂ...

  കാശു കൊടുത്താല്‍പിണറായിയില്‍ കിട്ടാത്തത്പാണക്കാട്ടുകിട്ടും അതാണ്‌അലി വണ്ടിപാണക്കാട്ടെക്ക് വിട്ടേ ...
  വാഹബിണ്ടേവണ്ടിയും അങ്ങോട്ടാണല്ലോപോയെ ..
  ന്താ ഓര്‍ക്കുന്നില്ലേ..??

  അടിവര:-കാല് പിടിച്ചു എരക്കുന്ന ലീഗിണ്ടേ ഗതി ശത്രുക്കള്‍ പോലും സഹിക്കൂല...


  ...*

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മതം നോക്കി മന്ത്രിയെ നിശ്ചയിക്കാത്തവര്‍ എന്തിനാണാവോ പെരുന്നയില്‍ നായന്മാരെ പോലെ മുസ്ലിം ലീഗിന് ഒരു മന്ത്രി യുണ്ടായാല്‍ ഹിന്ദുക്കള്‍ സഹിക്കില്ല എന്ന് പറഞ്ഞു മോങ്ങുന്നത് .. ആ മോങ്ങുന്ന വികാരം തന്നെയാണ് ഇവിടെ പറഞ്ഞത് .. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി ...

   ഇല്ലാതാക്കൂ
  2. പക്കേ ഈകഴിഞ്ഞ സര്‍ക്കാരിണ്ടേ നെഞ്ഞെത്തോട്ടു പാഞ്ഞുകയറുന്നത് എന്തിനാകോയാ..??
   സഖാക്കള്‍ മതംനോക്കിയല്ല മന്ത്രിയാക്കുന്നത്...പിന്നെ എന്തിനാണാവോ അഭിസാരിക മാമന്‍ സന്തുലിതാവസ്ഥതകരുമെന്ന് വിളിച്ചുകൂവുന്നത് .....

   ഇല്ലാതാക്കൂ
 10. ഇപ്പോള്‍ ഉള്ള 4 എണ്ണം തന്നെ അധികമാ പിന്നെയാ 5

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ബിജു ഭായി സംഗതി മനസ്സിലായി ...എന്നാലും അഭിപ്രായത്തിനു നന്ദി

   ഇല്ലാതാക്കൂ
 11. ഈ സമ്പവം ആദ്യമേ അങ്ങ് ഇല്ലാ തരില്ല എന്ന് പറഞിരുന്നെങ്കിൽ ഒരു പ്രശ്നവുമുണ്ടാകില്ലായിരുന്നു

  മറുപടിഇല്ലാതാക്കൂ
 12. aashamsakal..... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM....... vaayikkane.......

  മറുപടിഇല്ലാതാക്കൂ