തിങ്കളാഴ്‌ച, ഓഗസ്റ്റ് 29, 2011

കെ.എം ഷാജിയുടെ ഗണേശോല്‍സവത്തിലെ കൈവെട്ടു കാരുടെ വെടിക്കെട്ട്‌


കഴിഞ്ഞ രണ്ടാഴ്ചയായി എന്‍റെ ചില ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ അയച്ചുതരുന്ന മെയിലുകളും ഫെയ്സ്ബുക്ക്‌ അടക്കമുള്ള  ചില സോഷ്യല്‍ സൈറ്റുകളിലെ ചിലരുടെ കലാപരിപാടികളുമാണ് എന്നെ ഇത്തരത്തിലൊരു കടുംകൈക്ക്  പ്രേരിപ്പിച്ചത്...റമളാന്‍ മാസത്തിലെ അവസാനത്തെ പത്തല്ലേ ...ലൈലതുല്‍ഖദറിന്‍റെ രാവിനോക്കെ സാധ്യത ഉള്ളതെല്ലേ എന്നൊക്കെ വിചാരിച്ചു കുറെയൊക്കെ കേട്ടില്ല കണ്ടില്ല എന്ന് നടിച്ചു....അതിനുമില്ലേ ചില പരിമിതികളൊക്കെ...? 

തിങ്കളാഴ്‌ച, ഓഗസ്റ്റ് 22, 2011

മന്മോഹന്‍ജീ... നിതീഷിനെ കണ്ടുപഠിക്കൂ
ഓരോ ദിവസവും പുതിയ അഴിമതിക്കഥകള്‍ പ്രസവിക്കപ്പെടുകയും...
ഭരണാധികാരികള്‍ പലരും ജയിലിലേക് നിര്‍ബന്ധിത തീര്‍ത്ഥാടനത്തിനു നിയോഗിക്കപ്പെടുകയും ചെയ്യുന്ന ഒരു രാജ്യമാണല്ലോ നമ്മുടെ പാവം ഇന്ത്യാ മഹാരാജ്യം . കൊണ്ഗ്രസ്സിനെയും  ബി.ജെ .പി യെയും മാറി മാറി പരീക്ഷിച്ചിട്ടും പുറത്ത് വന്നുകൊണ്ടിരിക്കുന്ന അഴിമതിക്കഥകളില്‍ ആരുടെ പേരിനോട് ചേര്‍ന്നാണ് കൂടുതല്‍ അക്കങ്ങളുള്ളതെന്നു നോക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണല്ലോ നാം.


വെള്ളിയാഴ്‌ച, ഓഗസ്റ്റ് 05, 2011

വല്ലഭന്.... ഇളനീരുമായുധം


ഇത് വായിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും തോന്നാം ഇയാളെന്താ പൂരം കഴിഞ്ഞിട്ടാണോ വെടിപോട്ടിക്കുന്നതെന്ന്  എന്നാല്‍ സംഗതി അതല്ല കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേ  കയര്‍ എടുക്കേണ്ടല്ലോ എന്നായിരുന്നു ഈ വിഷയത്തില്‍ എന്‍റെ നിലപാട്.