തിങ്കളാഴ്‌ച, ഓഗസ്റ്റ് 29, 2011

കെ.എം ഷാജിയുടെ ഗണേശോല്‍സവത്തിലെ കൈവെട്ടു കാരുടെ വെടിക്കെട്ട്‌


കഴിഞ്ഞ രണ്ടാഴ്ചയായി എന്‍റെ ചില ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ അയച്ചുതരുന്ന മെയിലുകളും ഫെയ്സ്ബുക്ക്‌ അടക്കമുള്ള  ചില സോഷ്യല്‍ സൈറ്റുകളിലെ ചിലരുടെ കലാപരിപാടികളുമാണ് എന്നെ ഇത്തരത്തിലൊരു കടുംകൈക്ക്  പ്രേരിപ്പിച്ചത്...റമളാന്‍ മാസത്തിലെ അവസാനത്തെ പത്തല്ലേ ...ലൈലതുല്‍ഖദറിന്‍റെ രാവിനോക്കെ സാധ്യത ഉള്ളതെല്ലേ എന്നൊക്കെ വിചാരിച്ചു കുറെയൊക്കെ കേട്ടില്ല കണ്ടില്ല എന്ന് നടിച്ചു....അതിനുമില്ലേ ചില പരിമിതികളൊക്കെ...? 

 എത്രയെന്നു വെച്ചിട്ടാണ് ഇതൊക്കെ കണ്ടുംകേട്ടും മിണ്ടാതിരിക്കുക.

സംഗതി ഇത്രയേയുളൂ വരുന്ന സെപ്റ്റംബര്‍ ആറാം തിയതി വൈകുന്നേരം  കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് നീര്‍വേലിക്കു അടുത്തുള്ള കറയറ്റ എന്ന സഥലത്ത് നടക്കാന്‍ പോകുന്ന ഗണേശോല്‍സവത്തില്‍ “മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്‍നറും അഴീക്കോട് എം. എല്‍ .എയുമായ കെ. എം ഷാജി  മുഖ്യപ്രഭാഷകാനായി പങ്കെടുക്കുന്നു”.
“അതിലിപ്പോ എന്തിരിക്കുന്നു ഇതിലും വലിയ ഉത്സവങ്ങള്‍ക്ക് ഷാജിയേക്കാള്‍ മുന്തിയ ഇനം മുസ്ലിം നേതാക്കളൊക്കെ പങ്കെടുക്കാറുള്ളതല്ലേ” എന്നൊക്കെ ചോദിച്ചു  നിസാരമാക്കാന്‍ വരട്ടെ  സംഗതി നിസാരമല്ല എന്നാണു കഴിഞ്ഞ രണ്ടുമൂന്നു ആഴ്ചകളായിട്ട് എനിക്കും മറ്റുപലര്‍ക്കും വന്നുകൊണ്ടിരിക്കുന്ന മെയിലുകളുടെ  ബാഹുല്യവും ഫെയ്സ്ബുക്കിലെ ചര്‍ച്ചകളും 
സൂചിപ്പിക്കുന്നത്..
മറ്റുപല മുസ്ലിം  നേതാക്കളും അമ്പലത്തിലും ചര്‍ച്ചിലുമൊക്കെ നടക്കുന്ന പരിപാടികളില്‍ അതിഥികളായി പങ്കെടുക്കാറുള്ളതല്ലേ പിന്നെന്താ ഷാജിയുടേത്‌ മാത്രം ഇത്ര ബഹളമാകാന്‍ കാരണം ഷാജിക്കെന്താ കൊമ്പുണ്ടോ ? എന്നൊക്കെ കൈരളിക്കാരന്‍റെ സ്ലാങ്ങില്‍ ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ..
  വേറുംകൊമ്പല്ല നല്ല ഒന്നാന്തരം കൊമ്പുള്ള മുട്ടനൊരു ഒറ്റയാന്‍ തന്നെയാണ് കെ . എം  ഷാജിയെന്നു ആരും സമ്മതിച്ചില്ലെങ്കിലും ഇപ്പൊ ഷാജിക്കെതിരെ വാളെടുത്ത് ഉറഞ്ഞു തുള്ളുന്ന കൈവെട്ടുകാരെങ്കിലും സമ്മതിക്കും .


മുസ്ലിം സമുദായത്തെ സകലമാന ശത്രുക്കളില്‍ നിന്നും രക്ഷപ്പെടുത്താന്‍ വേണ്ടി കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇരുട്ടിന്‍റെ മറവില്‍ കവാത്ത് നടത്തിക്കൊണ്ടിരുന്ന പാവപെട്ട മനുഷ്യ സ്നേഹികളായ ഒരു പറ്റം  ചെറുപ്പക്കാരെ തീവ്രവാദികളെന്നു വിളിച്ചു ആക്ഷേപിക്കലാണ് ഈ ഷാജിയടക്കമുള്ളവരുടെ പ്രധാന പരിപാടി...   തിരൂരും താനൂരുമൊക്കെ സമുദായത്തെ പ്രധിരോധിക്കാന്‍ വേണ്ടി ഇരുട്ടിന്‍റെ മറവില്‍ ഏറെ കഷ്ട്ടപ്പാട്സഹിച്ചാണ് ബൈക്കില്‍ പോയി പലരെയും വെട്ടിയതും അതേ ഇരുട്ടില്‍ തന്നെ സ്വന്തം തടി സലാമാത്താകാന്‍ കര്‍ണാടകയിലേക്കും കുടകിലേക്കുമൊക്കെ മുങ്ങിയത്. ഈ കഷ്ട്ടപ്പാട് വല്ലതും ഷാജി മനസ്സിലാകിയിരുന്നോ...? പിറ്റേന്ന് വെട്ടിയവരെ തെരഞ്ഞ് ആര്‍. എസ്.എസ്കാര്‍ വടിവാളുമായി വീട്ടില്‍ വന്നപ്പോള്‍  മകനോട്‌ ഐക്യദാര്‍ഡ്യം പ്രക്യാപിച്ച   ഉമ്മയും ബാപ്പയും സ്വന്തം ശരീരംകൊണ്ട് വടിവാളിനെ പ്രധിരോധിച്ചപ്പോള്‍ അതിനെ ധീരതയെന്നു വിശേഷിപ്പിക്കുന്നതിനു പകരം സ്വന്തം മാതപിതാകള്‍കു നേരെ വരുന്ന ആക്രമണത്തെ പോലും പ്രധിരോധിക്കാന്‍ ധൈര്യമില്ലാതവരെന്നു പറഞ്ഞു കളിയാക്കിയവനാണ്  ഈ ഷാജി .
ഇത് മാത്രമാണോ ...? കൊല്ലത്തില്‍ രണ്ടു വീതം പേര്മാറ്റിക്കളിക്കുന്ന ഈ പാവപ്പെട്ട കൈവെട്ടു സഹോദരന്മാരെ കിട്ടുന്ന അവസരത്തിലോക്കെ ആക്രമിച്ചാണ് കേരളത്തില്‍ ഷാജി ഒരു മതേതര ഇമേജ്‌ നേടിയെടുത്തത് . ഇവരോട് ഇത്രയൊക്കെ ക്രൂരത ചെയ്ത ഷാജിയെ ഒന്ന് തോണ്ടാനെങ്കിലും കിട്ടുന്ന അവസരം ഇവര്‍ വെറുതെ കളയണമെന്നാണോ  നിങ്ങള്‍ പറഞ്ഞു വരുന്നത്.
കേരളീയ സമൂഹത്തില്‍  നിലപാട് കൊണ്ട് സ്വന്തമായ ഇരിപ്പിടം നേടിയ യുവനേതാവാണ് കെ . എം . ഷാജി.  ഇന്ത്യ ടുഡെ നടത്തിയ ഒരു സര്‍വേയില്‍ കേരളത്തില്‍ നിലപാട് കൊണ്ട് യുവാകള്‍ക്ക് ഏറ്റവും സ്വീകാര്യനായ യുവനേതാവായി തെരഞ്ഞെടുക്കപ്പെട്ടതും ഷാജിതന്നെ . ജമാഅത്തെ ഇസ്ലാമി , എന്‍ ഡി എഫ് , പി . ഡി പി . തുടങ്ങിയ മുസ്ലിം സമുദായത്തില്‍ നിന്നു തന്നെയുള്ള തീവ്രവാദികളോ തീവവാദികളെ സഹായിക്കുന്നവരോ ആയ എല്ലാവരെയും  ശക്തമായ ഭാഷയില്‍ എതിര്‍ക്കുകയും സമൂഹത്തിലും പ്രത്യേകിച്ചും മുസ്ലിം സമുദായത്തിന്‍റെ പൊതുമനസ്സില്‍ ഇത്തരം ഗ്രൂപ്പുകളെ ഒറ്റപ്പെടുത്തുന്നതില്‍ കെ . എം ഷാജിയുടെ പങ്കു വളരെ വലുതാണ്‌ .

സമുദായത്തിന്‍റെ രക്ഷമാത്രമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും പ്രത്യേകിച്ച് രാഷ്ട്രീയമോ മതപരമോ ആയ വൈരുദ്ധ്യങ്ങളൊന്നും ഞങ്ങള്‍ക്ക് പ്രശ്നമല്ലെന്നും പറഞ്ഞു പ്രവര്‍ത്തനം തുടങ്ങിയ എന്‍ . ഡി. എഫില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടാണെങ്കിലും കുറെ മുലിംലീഗുകാരും അതില്‍ പെട്ട് പോയിരുന്നു. പാണക്കാട് കുടുംബത്തിന്‍റെ പൂര്‍ണ്ണ പിന്തുണയോടെ കെ.എം ഷാജി നടത്തിവന്ന നിരന്തരമായ തീവ്രവാദവിരുദ്ധ പ്രചാരണമാണ് മുസ്ലിംലീഗില്‍ നിന്നും എന്‍. ഡി. എഫി ലേക്കുള്ള ഒഴുക്ക് പൂര്‍ണ്ണമായും തടഞ്ഞത് . മാത്രമല്ല  മുസ്ലിംലീഗിനെ പൂര്‍ണ്ണമായും എന്‍ . ഡി എഫി. നെതിരെയാക്കാനും ഷാജിയുടെ പ്രവര്‍ത്തനം തന്നെയാണ് ഒരു പരിതിവരെ വഴിവെച്ചത് .
തിരൂര്‍ താനൂര്‍ പ്രദേശങ്ങളില്‍  ഏതാനും വര്‍ഷങ്ങള്‍ക് മുന്‍പ്‌ ചില അനിഷ്ട്ട സംഭവങ്ങള്‍ ഉണ്ടായതിന്‍റെ പാശ്ചാത്തലത്തില്‍ ജമാഅത്തെ ഇസ്ലാമിയെയും എന്‍.ഡി.എഫ്. പി.ഡി.പി. തുടങ്ങിയ തീവ്രവാദ സ്വഭാവം വെച്ച് പുലര്‍ത്തുന്ന സംഘടനകളെയും മാറ്റിനിര്‍ത്തി മറ്റു മുഴുവന്‍ മുസ്ലിം യുവജന സംഘടനകളുടെയും കൂട്ടായ്മ ഉണ്ടാകിയെടുക്കാനും ഷാജിക്ക് കഴിഞ്ഞു.
രണ്ടായിരത്തി ആറിലെ നിയമസഭാ  തെരഞ്ഞെടുപ്പില്‍ മറ്റെല്ലാ മണ്ഡലങ്ങളിലും ( തലശ്ശേരി ഒഴികെ) മുസ്ലിംലീഗിനും യു ഡി എഫി നും പിന്തുണ നല്‍കിയ  എന്‍ .ഡി .എഫു കാര്‍ അവരുടെ മുഴുവന്‍ സംഘടനാ മെഷിനറിയും ഉപയോഗിച്ചാണ് ഇരവിപുരത്ത്  കെ എം .ഷാജിയെ എതിര്‍ത്തത് അന്നത്തെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‍റെ കൊട്ടിക്കലാശത്തില്‍ എന്‍. ഡി എഫു കാര്‍ എനിക്ക്  വോട്ടു ചെയ്യുന്നത് എനിക്ക് പൊരുത്തമില്ലാത്ത കാര്യമാണെന്ന് പാണക്കാട് സാദിഖലി തങ്ങളെ സാക്ഷിനിര്‍ത്തിയാണ് ഷാജി പ്രഖ്യാപിച്ചത് .
പല പേരുകള്‍ സ്വീകരിച്ചിട്ടും, രാഷ്ട്രീയ പാര്‍ട്ടിയായി മാറിയിട്ടും സംഘടനയുടെ തലപ്പത്ത്‌ ഹൈന്ദവ നാമധാരികളെ പ്രതിഷ്ട്ടിച്ചിട്ടും കേരളീയ പൊതുമനസ്സില്‍ കൈവെട്ടുകാര്‍ക്ക് ഇടം നേടാന്‍ കഴിയാത്തതിന്‍റെ കാരണങ്ങളിലൊന്ന് കെ . എം ഷാജിയാണെന്ന് മറ്റാരെക്കാളും ഇ.അബൂബക്കറിനും പി.കൊയക്കുമൊക്കെ അറിയാവുന്നത് കൊണ്ടാണ് ഒരു ഉത്സവത്തില്‍ പ്രഭാഷകനായത്തിന്‍റെ പേരില്‍ ഷാജിക്കെതിരെയുള്ള ഈ ആസൂത്രിത നീക്കം.   
         

തീവ്രവാദത്തിനെതിര സന്ധിയില്ലാത്ത നിലപാട് സ്വീകരിച്ചുവരുന്ന കെ . എം ഷാജിയെ ഐ.ബി യുടെ ചാരനായും,  അമേരിക്കന്‍ ചാരനായും മൊസാദിന്റെ ഏജന്റായും  , ആര്‍ . എസ്. എസി ന്‍റെ പണിയാളാണെന്നുമൊക്കെ പറഞ്ഞു സമുദായതിനകത്തു മാര്‍ക്ക്ചെയ്യാന്‍ വേണ്ടി പോപ്പുലര്‍ഫ്രണ്ടും , ജമാഅത്തെഇസ്ലാമിയും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിരന്തരം പരിശ്രമിച്ചുവരികയാണ്.ഇതേ ഗൂഡലക്ഷ്യത്തിന്‍റെ ഭാഗമായാണ് ഷാജിക്കെതിരെ ഇപ്പോള്‍ നടക്കുന്ന ഈ പ്രചാരണവും. ഒരു ക്ഷേത്രത്തില്‍ നടക്കുന്ന ഗഗണേശോല്സവത്ത്തില്‍ മുഖ്യ പ്രഭാഷകനായി പങ്കെടുക്കുന്നു എന്നതിന്‍റെ പേരില്‍ കെ . എം ഷാജിയെ ആര്‍. എസ്. എസ് കാരനായി ചിത്രീകരിക്കാന്‍ പേനയുന്തുന്നവര്‍ ഒരുകാര്യം മനസ്സിലാകിയാല്‍ നല്ലാതാണ്, കെ.എം ഷാജി മുസ്ലിം യൂത്ത്‌ലീഗിന്‍റെ പ്രസിഡന്‍റ് എന്നത് പോലെതന്നെ കണ്ണൂര്‍ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എം. എല്‍. എ കൂടിയാണ് , പിന്നെ മറ്റൊരു കാര്യം,  ക്ഷേത്രത്തിലോ ഹൈന്ദവഉത്സവത്തിലോ പ്രഭാഷകനാകുന്ന  ആദ്യത്തെ മുസ്ലിം നേതാവാണോ കെ. എം ഷാജി ....?
കേരളത്തിലെ പേരുകേട്ടതും അല്ലാത്തതുമായ ഹൈന്ദവ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ ക്ഷണിക്കപ്പെട്ട അതിഥികളായി പല മുസ്ലിം പണ്ഡിതന്മാരും പങ്കെടുക്കുകയും അവിടെ ഇസ്ലാമിന്‍റെ ആശയം പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്,  ഓച്ചിറ ക്ഷേത്രത്തില്‍ നടന്ന വലിയ ഉത്സവത്തോട് അനുബന്ദിച്ചു നടന്ന പരിപാടിയില്‍ പ്രമുഖ മുജാഹിദ്‌ പണ്ഡിതന്‍ പങ്കെടുത്തു ഇസ്ലാമിനെ പരിചയപ്പെടുത്തുകയുണ്ടായി, മുസ്ലിംലീഗിന്‍റെ  തന്നെ നേതാവും പണ്ഡിതനുമായ അബ്ദുസ്സമദ് സമദാനി നിരവധി ഹൈന്ദവ ചടങ്ങുകളില്‍ പങ്കെടുക്കുകയും അവരുടെ വേദങ്ങളെക്കുറിച്ച് പോലും സംസാരിക്കാറുണ്ട്. മാത്രമല്ല ശിവരാത്രി ദിവസം ആലുവാ മണപ്പുറത്ത് നടക്കുന്ന ശിവരാത്രി മഹോത്സവത്തില്‍ എല്ലാ വര്‍ഷവും ഓരോ മുസ്ലിം പണ്ഡിതന്‍ ക്ഷണിക്കപ്പെടാറുണ്ട്, ക്ഷണിക്കപ്പെടുന്നവര്‍ പങ്കെടുക്കുകയും അവിടെ ഇസ്ലാമിനെ പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മുജാഹിദ്‌ നേതാവ്‌ ഹുസൈന്‍ മടവൂര്‍ . സുന്നി ഇ. കെ സമസ്ത നേതാവ്  ഡോക്ടര്‍ . ബഹാവുദ്ധീന്‍നദവി  തുടങ്ങിയ നിരവധി പണ്ഡിതന്മാര്‍ പങ്കെടുത്തിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത ഈ ബോധം ഇപ്പൊ എവിടുന്നാണ് കൈവെട്ടു കുഞ്ഞാടുകള്‍ക്ക് വന്നത് .
മാത്രമല്ല ഇതുമായി ബന്ധപ്പെട്ടു ഹിമാലയന് നുണകളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത് , ഇസ്ലാമിന് വേണ്ടി ജീവിക്കാന്‍ തയ്യാറാവാതെ  രക്തസാക്ഷിയാകാന്‍ നടക്കുന്ന ഇവര്‍ പരിശുദ്ധ റമളാന്‍ മാസമാണെന്നു പോലും നോക്കാതെയാണ്  നുണക്കെട്ടുകള്‍ അഴിച്ചുവിടുന്നത്. ഒരു ക്ഷേത്രത്തോടു ബന്ധപ്പെട്ടു സംഘടിപ്പിക്കപ്പെടുന്ന ഗണേശോത്സവം ആര്‍. എസ്. എസ്സു കാര്‍ സംഘടിപ്പിക്കുന്നു എന്നാണു ഇവര്‍ പ്രച്ചരിപ്പിച്ചുകൊണ്ടിരിക്കുന്നത്, ഷാജി പങ്കെടുക്കുന്ന അതേ വേദിയില്‍ പങ്കെടുക്കുന്ന വിശ്വഹിന്ദു പരിഷത്തിന്‍റെ വനിതാ നേതാവിന്റെ പേര്‍ ഉയര്ത്തിക്കാണിച്ചു ഷാജി ആര്‍. എസ്. എസ് ആയിരിക്കുന്നു എന്നും ഇവര്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു. ഇവര്‍ പ്രചരിപ്പിക്കുന്ന ഹിമാലയന്‍ നുണ വെടിക്കെട്ടുകള്‍ക്ക് ബലം കിട്ടാന്‍ വേണ്ടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഷാജി അഴീക്കോട് മത്സരിച്ചപ്പോള്‍ പ്രചാരണത്തിനായി ഉപയോഗിച്ച അതേ പോസ്റ്റര്‍ എഡിറ്റുചെയ്തു അതില്‍ ആര്‍. എസ്. എസ് പ്രവര്‍ത്തകന്‍ വാളും പിടിച്ചു നില്‍കുന്ന പടം കൊടുത്ത്‌ പ്രചരിപ്പിക്കുകയാണ് . ഷാജി പങ്കെടുക്കാന്‍ പോകുന്ന പരിപാടിയുടെ പ്രചരണാര്‍ത്ഥം ആര്‍.എസ്. എസ്സുകാര്‍ അടിച്ച പോസ്റ്റര്‍ എന്ന നിലയിലാണ് ഇപ്പോള്‍ ഇവര്‍ അത് പ്രചരിപ്പിക്കുന്നത്. പരിശുദ്ധ റമളാന്‍ മാസത്തില്‍ ഇവര്‍ നടത്തുന്ന നുണപ്രചാരണത്തിന് ഇവര്‍ ഉപയോഗിക്കുന്ന പോസ്റ്റര്‍ തെളിവ് സഹിതം ഞാന്‍  ചുവടെ കൊടുക്കുന്നു .


(RSS കാര്‍ ഷാജിയുടെ പരിപാടിയുടെ പ്രചരണാര്‍ത്ഥം അച്ചടിച്ചു എന്ന് പറഞ്ഞു SDPI ക്കാര്‍ പ്രചരിപ്പിക്കുന്ന പോസ്റ്റര്‍)


( ഷാജി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഴീക്കോട്‌ മത്സരിച്ചപ്പോള്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന് അച്ചടിച്ച പോസ്റ്റര്‍ ) 
ഷാജിക്കെതിരെ ഉറഞ്ഞു തുള്ളുന്നവര്‍ ഒന്ന് മനസ്സിലാകിയാല്‍ കൊള്ളാം എട്ടു പതിറ്റാണ്ടോളം കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടും ആര്‍. എസ്. എസ്സിനെ ഒരിക്കല്‍ പോലും നിയമസഭയിലെത്തിക്കാതെ പ്രധിരോധിച്ചത്‌ ഇവിടുത്തെ ഹൈന്ദവ സമൂഹമാണ്‌, കേരളത്തില്‍ സ്വന്തം വളര്‍ച്ചക്ക് നിലമൊരുക്കാന്‍വേണ്ടി ആര്‍.എസ്.എസ്സിന്റെ വളര്‍ച്ച ആഗ്രഹിക്കുന്ന ഏക വിഭാഗം നിങ്ങള്‍ മാത്രമാണ്. പാണക്കാട് തങ്ങളും ബാഫഖി തങ്ങളും പൂകോയ തങ്ങളുമൊക്കെ കേരളത്തില്‍ ഉയര്‍ത്തിപ്പിടിച്ച മതേതര പാരമ്പര്യം, അവരുടെ പാരമ്പര്യം അത്പോലെ കാത്തു സൂക്ഷിക്കാനുള്ള ബാധ്യത  അവരുടെ പ്രസ്ഥാനത്തിന്‍റെ അനുയായിയായ ഷാജിക്കുണ്ട്. നിങ്ങള്‍ എത്രതന്നെ മാര്‍ക്ക്‌ചെയ്യാന്‍ ശ്രമിച്ചാലും തീവ്രവാദത്തിനെതിരെ പോരാടുന്ന കെ.എം. ഷാജിക്ക് പിന്തുണ നല്കാന്‍ ഉല്ബുദ്ധ മുസ്ലിംസമൂഹവും കേരളത്തിലെ പൊതുസമൂഹവും കൂടെയുണ്ടാകും. അതിന്‍റെ തെളിവാണല്ലോ മുസ്ലിംലീഗിനും കോണ്‍ഗ്രസിനും വലിയ സ്വാദീനം അവകാശപ്പെടാനില്ലാത്ത സി പി എമ്മിന്‍റെ ശക്തികോട്ടയായ അഴീക്കോട്‌ മണ്ഡലത്തില്‍ ജില്ലയിലെ കരുത്തുറ്റ നേതാവായ പ്രകാശന്‍ മാസ്റ്ററോടു ഷാജിക്ക് വിജയിക്കാന്‍ കഴിഞ്ഞത്.

ഷാജിക്കെതിരെ ഹിമാലയന്‍ നുണകള്‍ പ്രചരിപ്പിച്ചു സായൂജ്യമടയാമെന്നല്ലാതെ കേരളത്തില്‍ നിങ്ങള്ക്ക് വേര് പിടിക്കുമെന്ന് വെറുതെ പകല്‍ കിനാവ്‌ കാണേണ്ടതില്ല.അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ മതേതരത്വം ആഗ്രഹിക്കുന്ന കേരളീയ സമൂഹത്തിനു കാഴിയുക തന്നെ ചെയ്യും . സ്വന്തം മുഖത്തിന്‍റെ വൈകൃത്യം മറക്കാന്‍ സംഘടനയുടെ തലപ്പത്ത്‌ മനോജ് കുമാറിനെയോ സിജി ഉണ്ണിയെയോ പ്രതിഷ്ടിച്ചത് കൊണ്ട് കാര്യമില്ല. നിങ്ങളുടെ മനസ്സിലുള്ള വ്രണം തിരിച്ചറിയാന്‍ മാത്രം പ്രബുദ്ധത കേരളീയ സമൂഹത്തിനുണ്ട്

40 അഭിപ്രായങ്ങൾ:

 1. posted on Thursday 25 August 2011
  കെ എം ഷാജി ഉത്സവത്തിന്‌ പോകുമ്പോള്‍ ....
  http://parappanadan.blogspot.com

  മറുപടിഇല്ലാതാക്കൂ
 2. നന്നായി പറഞ്ഞു ... പക്ഷെ ഇത് കൊണ്ടൊക്കെ അവര്‍ക്ക് ബോധം വെക്കുമോ എന്ന് കണ്ടറിയണം......

  മറുപടിഇല്ലാതാക്കൂ
 3. ആര്‍ എസ്എസ് നിയസഭയില്‍ എത്തിയില്ലേലും അവര്‍ക്ക് ഷാജിയെ പോലെയുള്ളവര്‍ എത്തിയാല്‍ മതി . അത് അവര്‍ ഭംഗിയയാട്ടു ചെയ്യുന്നുമുണ്ട് . അഴിക്കോട് മുസ്ലിം ലീഗിനും കോണ്‍ഗ്രസ്സിനും സ്വാധീനം ഇല്ലങ്കില്‍ എന്താ ആര്‍എസ് എസ് നും ബി ജെ പി കും സ്വാധീനം ഉണ്ടല്ലോ . അതോപോരെ , അവര്‍ ജയിപ്പിച്ചു വെട്ടോളും. നിയമ സഭയിലും പുറത്തും അവരുട് കാര്യങ്ങള്‍ നോക്കുകയും അവര്‍ക്ക് വേണ്ടി മുസ്ലിം സങ്കടനകലുടെ മേല്‍ കുതിരകയരിയുകയും ഇതുപോലെയുള്ള അവരുടെ പരിപാടികളില്‍ പങ്കെടുത്തു അവര്‍ക്കെ സമൂഹത്തില്‍ ഒരു സ്വീകാര്യത നേടി കൊടുത്താലും മതിയല്ലോ ?. അത് ലീഗ് നേതാക്കള്‍ക്ക് അറിയവുന്നതെ കൊണ്ടാണ് ലീഗിനും കോണ്‍ഗ്രസ്സിനും സ്വാധീനം ഇല്ലാത്തിടത്ത് നിര്‍ത്തിയത് . സ്വന്തം പാര്ട്ടിക്കാര് തന്നെ വോട്ടു ചെയ്യില്ലന്നരിയാം . പിന്നെ കൈവേട്ടുസങ്കടന എന്നൊക്കെ പറയുന്നത് കേട്ടു . വേശ്യകള്‍ ചാരിത്ര്യ പ്രസംഗം നടത്തുന്നത് പോലെ പ്രസങ്ങിക്കല്ലേ . ഒരധ്യാപകനെ ചവീട്ടി കൊന്നത് ജനങ്ങള്‍ ഇത് വരെ മറന്നട്ടില്ല. മാത്രമല്ല പ്രമുഖ നേതാക്കളെ സദസ്സില്‍ ഇരുത്തി സാക്ഷി പറയുന്നവരെ ഭീക്ഷനിപെടുത്തിയതും. അഞ്ചു പേര്‍ ഈ അടുത്ത സമയം ബോംബ്‌ പൊട്ടി മരിച്ചതും ഞങ്ങള്‍ ആരും അറിയതിരുന്നട്ടില്ല. ഈ അടുത്ത സമയത്ത് ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍ പോലീസ് മേധാവികള്‍ മൊഴികൊടുത്തത്‌ ഈ ഷാജിയും കൂട്ടരും വര്‍ഗീയ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചന്നാണ് . അതുകൊണ്ട് ഞങ്ങള്‍ ബോംബ്‌ പര്ടിയെന്നും ലഹള പര്ടിയെന്നും ചവിട്ടികൊല്ലല്‍ പര്ടിയെന്നും ഒക്കെ വിളിച്ചോട്ടെ സഹിബെ ?. പിന്നെ ചാരപണി അയാള്‍ തന്നെ ഒരഭിമുകത്ത്തില്‍ പറഞ്ഞതാ . അല്ലാതെ വേറെ ആരെങ്കിലും പറഞ്ഞതല്ല.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹേ മിസ്റ്റര്‍...... കെ.എം ഷാജിയെ പൊതുസമൂഹം ചര്‍ച്ച ചെയ്യുന്നത് ജനങ്ങളുടെ ഇടയില്‍ ധീരനായ യുവ നേതാവായിട്ടാണ്...അതാണ് ഇന്ത്യ ടുടെ അങ്ങനെ തിരഞ്ഞെടുത്തത്. ഇനി ഇന്ത്യ ടുടെ സര്‍വ്വെയില്‍ പങ്കെടുത്തവരെല്ലാം ആര്‍.എസ്.എസ് കാരോ എന്തോ.....
   ഷാജിയെ എതിര്‍ക്കുന്നവര്‍ ആരാണ് എന്ന് ജനങ്ങള്‍ക്കറിയാം ..
   വഖഫ് സ്വത്തില്‍ അന്തിയുറങ്ങുന്ന ഒ.അബ്ദുറഹിമാന്റെ കുഞ്ഞാടുകളും
   സ്വന്തം പാര്‍ട്ടിയുടെ പേര് പോലും നിശ്ചയിക്കാന്‍ കെല്‍പ്പില്ലാത്തവരുമാണ്...
   ഇങ്ങനെയൊക്കയാ..നിങ്ങളെ ജനങ്ങള്‍ കാണുന്നത്.....

   ഇല്ലാതാക്കൂ
 4. ഡിയര്‍ സലാം ചെമ്മാട് അഭിനന്ദങ്ങള്‍......നന്നായിരിക്കുന്നു. നേര്‍ക്ക് നേര്‍ മറുപടി പറയാനും ഇവര്‍ക്ക് കഴിയില്ലെ.അനോണിയായി വന്നാല്‍ ആരും അറിയില്ലല്ലോ.ഇവരാണോ മുസ്ലിം സംരക്ഷകര്‍.....

  മറുപടിഇല്ലാതാക്കൂ
 5. അങ്ങനെ ഷാജിയും സമാധാനത്തിന്റെ അപ്പോസ്തലനായി, എന്തായാലും പോസ്റ്റ്വായിച്ചാൽ ഷാജിയില്ലെങ്കിൽ കേരളമെങ്ങാനു ഭീകരവാദികൾ കയ്യേറിയേനേ എന്നു തോന്നിപ്പോകും.

  മറുപടിഇല്ലാതാക്കൂ
 6. kittandavanu kittandathu kittathe urakam varilla.....athepolanu,,muslim leagilo allathayo shajiye pole islamine muslim janathaye samrakshikunavarku allahu anbhavam kodukumbole padikullu,,,kanam ,,,,,,,
  SHAJIYANU REAL MUSLIM,,,,
  SHAji avananu nale mahsharayil vicharana koodathe swargathileku pokunavan,,,avanum avante kootalikalum RSS karumanu aa orota samooham,,swargathinu avakashikalayavar avarallathe vere aravan,,,,???? kathayil CHODYAMUNDO,,,sahibe

  മറുപടിഇല്ലാതാക്കൂ
 7. എന്‍. ഡി എഫു കാരെ വിമര്ഷിക്കുന്നവര്‍ക്കൊന്നും രാഷ്ട്രീയം അറിയില്ല എന്ന ധാരണ ആദ്യം നിങ്ങള്‍ രണ്ടു പേരും മാറ്റിയാല്‍ കൊള്ളാം ...തങ്ങളെ അനുകൂലിക്കുന്നവര്‍ മാത്രം മഹാ പണ്ഡിതന്മാര്‍ എന്ന് ധരിക്കേണ്ടി വരുന്നത് മനസ്സില്‍ ബാധിച്ച മഞ്ഞപ്പിതം മൂലമാണ് .....പിന്നെ ഷാജി യുടെ കാര്യം .....ഷാജി കേരള രാഷ്ട്രീയത്തില്‍ വളര്‍ന്നത്‌ എന്‍ ഡി എഫിന്റെ നിലപാടിനെ സാന്ദര്‍ഭികമായി മാത്രം വിമര്ഷിച്ചല്ല നിങ്ങളുടെ നിലപാടുകളെ എല്ലാ സമയാത്തും ഒരുപോലെ വിമര്‍ശിച്ചാണ്..... ആര്‍ . എസ്.എസിനെ കേരളത്തില്‍ തോല്പിച്ചത് നിങ്ങലാനെന്ന ഒരു തോന്നല്‍ നിങ്ങള്കുണ്ട് ...എന്നാല്‍ കേരളത്തിലെ മതേതര മനസ്സാണ് RSS നെ തോല്പ്ച്ചത് ...നിങ്ങളുടെ സാമീപ്യം RSS പോലും ആഗ്രഹിക്കുന്ന അവരുടെ വളമാണ്.... പിന്നെ കഴിഞ്ഞ ഇരുപതു കൊല്ലമായല്ലോ കവാത് നടത്താന്‍ തുടങ്ങിയിട്ട് ഇത്രയും വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ സമുദായത്തിന് എന്ത് നേട്ടമാണ് ഉണ്ടാകിയത് ....മറ്റെല്ല മുസ്ലിം സംഘടനകളും അവരവരുടേതായ പങ്കും വിദ്യാഭ്യാസ സാമ്പത്തിക മേഖലകളില്‍ അവരുടെതായ് പംന്ക് വഹിക്കുകയും സമുദായ നവോധാനത്തില്‍ ഒട്ടന്വതി കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുമ്പോള്‍ ....കഴിഞ്ഞ ഇരുപതു പതിറ്റാണ്ട് കൊണ്ട് കേരളീയ സമൂഹത്തില്‍ ഇസ്സ്താര്‍ന്ന ഒരു സമുദായത്തിന് തീവ്രവാദികള്‍ എന്ന് പെരുണ്ടാകി തന്നതല്ലാതെ എന്ത് നേട്ടമാണ് നിങ്ങള്‍ക്കും മദനിക്കുമൊക്കെ പറയാനുള്ളത് ....സ്വന്തം മുഖത്തെ വൈക്ര്യതം മറ്റുള്ളവരുടെ അന്ജ്തയാനെന്നു കേട്ടിവേച്ചാല്‍ അത് വിശ്വസിക്കാന്‍ SDPI, NDF, PFI , യുടെ കണ്ണ് പൊട്ടന്‍ മാര്‍ക്ക് മാത്രമേ കഴിയൂ

  മറുപടിഇല്ലാതാക്കൂ
 8. കേരളത്തില്‍ തീവ്രവാദം ഇല്ലാതാക്കാന്‍ അല്ലാഹു ഷാജിയെ നേരെ ഇറക്കിയതാണെന്നു തോന്നും ലേഖനം വായിച്ചാല്‍

  മറുപടിഇല്ലാതാക്കൂ
 9. ഡേയ് ലേകഖന്‍ , ഗണേശ ഉത്സവം വര്‍ഷങ്ങളായി നടത്തുന്നതും അതും നോര്‍ത്ത് ഇന്ത്യയില്‍ പ്രചരിപ്പിച്ചു കലാപങ്ങള്‍ വഴി കേരളത്തില്‍ വെരോടാത്ത തീവ്ര ഹിന്ദുത്വ ദര്‍ശനം വിവിടയിടങ്ങളില്‍ പകര്‍ന്നു നല്കിയതും ഒക്കെ ആര്‍ എസ് എസ് കാരാണ് ,,ഈ റമളാന്‍ കാലത്ത് അത് ഈ കേരളത്തില്‍ പ്രചരിപ്പിക്കാന്‍ ഷാജി ഒരു നല്ല കാര്യം ചെയ്തു ..ആയിരം രാവിനെക്കാള്‍ പ്രതിഫലം ഉള്ളത് . അല്ലാഹുവിന്റെ ശാപം ഉണ്ടാവട്ടെ ഇത് സത്യമാണെങ്കില്‍

  മറുപടിഇല്ലാതാക്കൂ
 10. സലാം ചെമ്മാട സംഗ പരിവരങ്ങളെ പ്രകീര്‍ത്തിച്ചു നോക്കൂ ഷാജി ചെട്ടനെന്നല്ല സലാമിനും കിട്ടും ഇന്ത്യ ടുടയിലെ സര്‍വെയില്‍ ഒന്നാംസ്ഥാനം

  മറുപടിഇല്ലാതാക്കൂ
 11. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 12. muslim leegu kaaran ambalathil paripaadikku poyathu sahikkaathadhu amuslimkalkalla muslimkale iruttil vilakkoodhi padana claas nadathi sewikkunnawarkaanu aadhyamaayonnumalla pothu paripaadiyil muslim leagu nethaakal pokunnathu thummiyaal therikkunna matha wishosamalla leegu kaarkennu sudaapikal manasilaakatte

  മറുപടിഇല്ലാതാക്കൂ
 13. ഷാജിയെ ഇത്രക്ക് വെള്ള പൂശാന്‍ ..മാച്ചു ന്റെ അളിയനാണോ ഷാജി ?????

  മറുപടിഇല്ലാതാക്കൂ
 14. പണം പറ്റി സമുദായത്തെ ഒറ്റുന്നവരുടെ വിവരങ്ങള്‍ പുറത്തു വന്നില്ലെ ?. ഇവനൊക്കെ ഈ പണിയൊക്കെ നിര്‍ത്തി അമേരികയില്‍ ചെന്നാല്‍ ഉറപ്പായട്ടും അവര്‍ മുസ്ലിം രാജ്യങ്ങളെ തകര്‍ക്കാനുള്ള ഗ്യാങ്ങില്‍ ഉറപ്പായട്ടും ജോലി കൊടുക്കും. കുടുതല്‍ പണവും കിട്ടും . ബഷീര്‍ താന്‍ പറഞ്ഞ ഈ ഞങ്ങള്‍ കേരളത്തില്‍ നിരവദി സമ്മേളനങ്ങളും പ്രതിഷേധ പരിപാടികളും നടത്തിയട്ടുണ്ടേ . അത് ആരും കാണാതെ വീടിനകത്തിരുന്നല്ല നടത്തിയത്. മനപ്പുര്‍വമം അല്ല പേര് വരാതിരുന്നത് . സാങ്കേതികമായ പ്രശ്നം കൊണ്ടാണെ . എന്റെ കമെന്റ് ഒന്നും കൂടി "
  ആര്‍ എസ്എസ് നിയസഭയില്‍ എത്തിയില്ലേലും അവര്‍ക്ക് ഷാജിയെ പോലെയുള്ളവര്‍ എത്തിയാല്‍ മതി . അത് അവര്‍ ഭംഗിയയാട്ടു ചെയ്യുന്നുമുണ്ട് . അഴിക്കോട് മുസ്ലിം ലീഗിനും കോണ്‍ഗ്രസ്സിനും സ്വാധീനം ഇല്ലങ്കില്‍ എന്താ ആര്‍എസ് എസ് നും ബി ജെ പി കും സ്വാധീനം ഉണ്ടല്ലോ . അതോപോരെ , അവര്‍ ജയിപ്പിച്ചു വെട്ടോളും. നിയമ സഭയിലും പുറത്തും അവരുട് കാര്യങ്ങള്‍ നോക്കുകയും അവര്‍ക്ക് വേണ്ടി മുസ്ലിം സങ്കടനകലുടെ മേല്‍ കുതിരകയരിയുകയും ഇതുപോലെയുള്ള അവരുടെ പരിപാടികളില്‍ പങ്കെടുത്തു അവര്‍ക്കെ സമൂഹത്തില്‍ ഒരു സ്വീകാര്യത നേടി കൊടുത്താലും മതിയല്ലോ ?. അത് ലീഗ് നേതാക്കള്‍ക്ക് അറിയവുന്നതെ കൊണ്ടാണ് ലീഗിനും കോണ്‍ഗ്രസ്സിനും സ്വാധീനം ഇല്ലാത്തിടത്ത് നിര്‍ത്തിയത് . സ്വന്തം പാര്ട്ടിക്കാര് തന്നെ വോട്ടു ചെയ്യില്ലന്നരിയാം . പിന്നെ കൈവേട്ടുസങ്കടന എന്നൊക്കെ പറയുന്നത് കേട്ടു . വേശ്യകള്‍ ചാരിത്ര്യ പ്രസംഗം നടത്തുന്നത് പോലെ പ്രസങ്ങിക്കല്ലേ . ഒരധ്യാപകനെ ചവീട്ടി കൊന്നത് ജനങ്ങള്‍ ഇത് വരെ മറന്നട്ടില്ല. മാത്രമല്ല പ്രമുഖ നേതാക്കളെ സദസ്സില്‍ ഇരുത്തി സാക്ഷി പറയുന്നവരെ ഭീക്ഷനിപെടുത്തിയതും. അഞ്ചു പേര്‍ ഈ അടുത്ത സമയം ബോംബ്‌ പൊട്ടി മരിച്ചതും ഞങ്ങള്‍ ആരും അറിയതിരുന്നട്ടില്ല. ഈ അടുത്ത സമയത്ത് ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍ പോലീസ് മേധാവികള്‍ മൊഴികൊടുത്തത്‌ ഈ ഷാജിയും കൂട്ടരും വര്‍ഗീയ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചന്നാണ് . അതുകൊണ്ട് ഞങ്ങള്‍ ബോംബ്‌ പര്ടിയെന്നും ലഹള പര്ടിയെന്നും ചവിട്ടികൊല്ലല്‍ പര്ടിയെന്നും ഒക്കെ വിളിച്ചോട്ടെ സഹിബെ ?. പിന്നെ ചാരപണി അയാള്‍ തന്നെ ഒരഭിമുകത്ത്തില്‍ പറഞ്ഞതാ . അല്ലാതെ വേറെ ആരെങ്കിലും പറഞ്ഞതല്ല. "

  നിസാമുദീന്‍

  മറുപടിഇല്ലാതാക്കൂ
 15. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

   ഇല്ലാതാക്കൂ
 16. നിങ്ങളെ എതിര്ത്താ ല്‍ അതെങ്ങനെയാണ് സമുദായത്തിന് എതിരാവുന്നത്....സമുദായത്തെ ഒറ്റിക്കൊടുക്കലാകുന്നത് നാല് കുട്ടികള്‍ മെഴുതിരി വെട്ടത്തില്‍ കൂടിയിരുന്നെന്ന്‍ വെച്ച് നിങ്ങളാണോ മുസ്ലിം സമുദായം ..അങ്ങനെ സമുദായത്തിന്റെ മൊത്തം കുത്തക നിങ്ങള്‍ അവകാശപ്പെടെണ്ട...അതിനു ബന്ടപ്പെട്ടവര്‍ ഉണ്ട് ...പിന്നെ നിങ്ങളെ എതിര്ക്കു ന്നവരെ മുഴുവന്‍ ആര്‍, എസ്.എസ് എന്ന് വിളിച്ചാല്‍ നിങ്ങള്ക്ട രക്ഷപ്പെടാമെന്നു നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ വിദ്ധിത്തം ഒന്നുകൊണ്ടു മാത്രമായിരിക്കും .. നിങ്ങളെ എതിര്ക്കു ന്ന നിരവധി പണ്ഡിതന്മാര്‍ കേരളത്തില്‍ ഉണ്ടു അവരെ എല്ലാം നിങ്ങള്ക്ക് . ആര്‍ എസ് ,എസ് എന്ന് വിളിക്കാന്‍ ധൈര്യമില്ല .പിന്നെ രാഷ്ട്രീയത്തില്‍ നിങ്ങള്ക്കെ തിരെ ശക്തമായ നിലപാടെടുക്കുന്ന ഷാജിയെയും മുനീരിനെയും ആര്‍ എസ് എസ് എന്ന് വിളിച്ചു ..നിങ്ങള്ക്കെ്തിരെയുള്ള പ്രചാരണം അവസാനിപ്പിക്കാമെന്ന് നിങ്ങള്‍ കരുതേണ്ട ..നിങ്ങളെ എതിര്ക്കു ന്നതിന്റെ പേരില്‍ നിങ്ങള്‍ ആര്‍ എസ്. എസ് എന്നല്ല അമേരിക്ക എന്ന് വിളിച്ചാലും ഞങ്ങള്ക്ക ത് പ്രശ്നമല്ല ഞങ്ങള്‍ ഞങ്ങളുടെ നിലപാട് തുടരും ....”കൊതിക്കെറുവ്” എന്ന നിങ്ങളുടെ വികാരം മനസ്സിലാകാന്‍ ഞങ്ങള്ക്ക്ത പറ്റും ...പിന്നെ നിങ്ങളുടെ ഭീഷണിക്കു വഴങ്ങി ഞങ്ങള്‍ നിങ്ങള്കെ്കെതിരെയുള്ള നിലപാടും പ്രചാരണവും നിര്ത്തു്മെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ നിങ്ങള്ക്ക് തെറ്റി ...അങ്ങനെ ഭയപ്പെട്ട് പിന്മാറാന്‍ ഞങ്ങള്‍ എന്‍ ഡി എഫിന്റെ ഭീരുക്കളല്ല .....
  പിന്നെ ഷാജി എന്റെ് അളിയനാണോ എന്ന് ചോദിച്ച അന്ജാതനോട് ..നിങ്ങളുടെ നിലപാടിനെ എതിര്ക്കാ ന്‍ ഷാജിക്ക് എന്റെറ പെങ്ങളെ കെട്ടിച്ചു കൊടുക്കണമെന്നില്ല , ഇസ്ലാമിന്റെ യഥാര്ത്ഥപ സന്ദേശവും , പ്രവാചകന്റെ ആദ്യാപനവും ശെരിക്കു പഠിക്കുകയും ..തന്നെപ്പോലെ തന്റെ അയല്വാനസിയെയും തന്റെ കൂടെ ജീവിക്കുന്ന സമൂഹത്തെയും സ്നേഹിക്കാന്‍ ഒരു മനസ്സും..സ്വന്തം രാജ്യത്തോട് അളവറ്റ സ്നേഹവുമുന്ടെങ്കില്‍ .. പിന്നെ സ്വന്തമായ ഒരു കാഴ്ചപ്പാടും , നിലപാടും ഉണ്ടെങ്കില്‍ . ആ നിലപാട് ഉറക്കെ പറയാനുള്ള ധൈര്യമുണ്ടെങ്കില്‍ ...അതാണ്‌ ഞാന്‍ ചെയ്യുന്നത്....

  മറുപടിഇല്ലാതാക്കൂ
 17. good, but please leave Jamaate Islami Hind, because it is not participated in this issue, it is taking action for the prosperous of Muslim & public especially, please leave them

  മറുപടിഇല്ലാതാക്കൂ
 18. ആര്‍ എസ് എസ് കാര്‍ പ്രഭാഷണത്തിനു വിളിച്ചാല്‍ പോലും പോകുന്നതില്‍ തെറ്റൊന്നുമില്ല . ഷാജി ഇല്ലെങ്കില്‍ ഈ സമുദായം തീവ്രവാദികളെ കൊണ്ട് എടങ്ങെ റായി പോകുമെന്ന് തീര്‍ച്ചയാണ് . ഷാജിയുടെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം എന്തുകൊണ്ടും മാതൃകാപരമാണ് .. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് തീവ്രവാദികളുടെ ഒഫീസുകലളില്‍ ചെന്ന് വോട്ടു ചോദിക്കുന്നത് വെറും ആരോപണമായി കണ്ടാല്‍ മതി . അല്ലെങ്കിലും ആ സമയത്ത് ആരായാലും ജയിക്കണം എന്നല്ലേ ചിന്തിക്കൂ . അതൊന്നും രാഷ്ട്രീയത്തില്‍ കാര്യമാക്കണ്ട എല്ലാം നിഷേധിക്കാനും നിഷേധിക്കാതിരിക്കാനും രാഷ്ട്രീയത്തില്‍ ഇടമുണ്ട് . ധാര്‍മിക ചിന്തയൊക്കെ മതത്തില്‍ മാത്രം ഒതുക്കി നിര്‍ത്തിയാല്‍ മതി .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് തീവ്രവാദികളുടെ ഒഫീസുകലളില്‍ ചെന്ന് വോട്ടു ചോദിക്കുന്നത് വെറും ആരോപണമായി കണ്ടാല്‍ മതി . അല്ലെങ്കിലും ആ സമയത്ത് ആരായാലും ജയിക്കണം എന്നല്ലേ ചിന്തിക്കൂ . അതൊന്നും രാഷ്ട്രീയത്തില്‍ കാര്യമാക്കണ്ട എല്ലാം നിഷേധിക്കാനും നിഷേധിക്കാതിരിക്കാനും രാഷ്ട്രീയത്തില്‍ ഇടമുണ്ട് . ധാര്‍മിക ചിന്തയൊക്കെ മതത്തില്‍ മാത്രം ഒതുക്കി നിര്‍ത്തിയാല്‍ മതി

   parakkandi sayippe,,, rashtreeyathil thanthakku pirakkaika akam ennano????

   ഇല്ലാതാക്കൂ
 19. aanum pennum ketta njatha.... dhairyamayi swantham name veipeduthi ezhuthooo... aaa olichum,mezhukuthiri vettatilumulla pathum pathungiyumulla swabavam ningal ozhivakkilallo,,,kaivettu moorachikale....theevravadhikal.... njngal RSS inekkal ethirkkunnu NDFineyum,sudappiyeyum ..........

  മറുപടിഇല്ലാതാക്കൂ
 20. shaji ആണത്തമുള്ളവനാ. പക്ഷെ പങ്കെടുക്കുന്നത് ശഷികല ടീച്ചറുടെ കൂടെ അയതാണു സഹിക്കാത്തത്.

  മറുപടിഇല്ലാതാക്കൂ
 21. <<<>>> ഷാജി അഴികൊട് എം എല്‍ എ ആണെന്ന് പോലും വിവരമില്ലാതെ ചുമ്മാ വായിൽ തോന്നിയതും വച്ച് ഒരു പോസ്റ്റിട്ട തങ്കളോടൊക്കെ സഹതാപമെ ഉള്ളൂ>>>>>


  ചുമ്മ അറിവിനായി ഇത് കൂടെ
  K.P.Mohanan S/o P R Kurup, M.L.A
  Kuthuparamba, Vadakara, Kerala, India.

  മറുപടിഇല്ലാതാക്കൂ
 22. Salam C Chemmad Salam C Chemmad 1 ) @@@<<>>@@@
  heading il.......
  യാദ്രിചികമായി സംഭവിച്ചതെന്ന് തോന്നുന്നു...""ഷാജിയുടെ ഗനെശോല്സവം"" enn...അതേതായാലും ഷാജിക്ക് ഒരു അലങ്കാരമായി...pinne.കൈവെട്ടുകാര്‍ എന്ന് അഭിസംഭോധന ചെയ്യുന്നതിന്....
  ആദ്യമായി ഒരു കൃതജ്ഞത താങ്കളെ അറിയിക്കുന്നു...ലോകത്തിനു മുഴുവന്‍ അനുഗ്രഹമായി സൃഷ്ടിക്കപ്പെട്ട (ഖുര്‍ആന്‍)ഒരു പ്രവാചകനെ ഇകഴ്താന്‍ ശ്രമിക്കുന്നതിലൂടെ മാനവരാശി ക്കുള്ള അനുഗ്രഹത്തിന്റെ ഒഴുക്കിനാണ് ഒരാള്‍ തടസ്സം നില്‍ക്കുന്നത്...അത്തരം ഒരാളുടെ നീക്കത്തിന് തടയിടുന്നത് മാനവികതയോടും മനുഷ്യതതോടും ഉള്ള ബാധ്യത യാണ്...അത്തരം ഒരു ചരിത്ര നിയോഗത്തില്‍ ഏര്‍പ്പെട്ടവര്‍ ആരായാലും അവരെ അങ്ങനെ വിളിക്കുന്നത് അഭിമാനിക്കാനുള്ള ഒരു വക മാത്രമായേ കാണാനാവു.....ദൈവത്തില്‍ നിന്നും അവതീര്‍ണമായ മഹത്തായ ഒരാശയത്തിന്റെ പ്രാചാരകനെ വൃത്തികെട്ട ചീതവാകുകളിലൂടെ അവമതിക്കാന്‍ ശ്രമിച്ചവന് കൊടുത്ത താക്കീതും ...നിരപരാധിയായ ഒരു അധ്യാപകനെ ജീവന്‍ പോവുന്നത് വരെ ചവിട്ടുകയും കുത്തുകയും ചെയ്ത ഭീകരതയെയും താരതമ്മ്യപ്പെടുതാന്‍ ശ്രമിക്കുന്നത് പ്രിയ സുഹൃത്തുക്കള്‍ ഒഴിവാക്കുക....
  <<>>...ഇത്തരം പ്രയോഗങ്ങള്‍ താങ്കളുടെ ഭാഷ ഉപയോഗത്തിന്റെ അജ്ഞതയെ യാണ് സൂചിപ്പിക്കുന്നത്...പലയിടത്തും..ഇതിന്റെ ഉദാഹരണങ്ങള്‍ കാണാം....(വാളെടുത്ത് ഉറഞ്ഞു തുള്ളുന്ന ,,,രണ്ടു വീതം പേര്മാറ്റിക്കളിക്കുന്ന,,,ഷാജിക്കെതിരെ ഉറഞ്ഞു തുള്ളുന്നവര്‍,,കൈവെട്ടു കുഞ്ഞാടുകള്‍ക്ക്....etc )....

  മറുപടിഇല്ലാതാക്കൂ
 23. <<>>
  കൊറേ കേട്ടപ്പോള്‍ താങ്കള്‍ ലൈലത്തുല്‍ ഖദര്‍ ഉം വിട്ടു ഈ പണിക്ക് ഇറങ്ങിയല്ലേ...കൊറേ മെയില്‍ ഉം കിട്ടി കൊറേ കാണുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ താങ്കളുടെ ഈമാന്‍ പോയ്പ്പോയോ....
  3)<<< ഗണേശോല്‍സവത്തില്‍ “മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്‍നറും കൂത്ത്‌പറമ്പ് എം. എല്‍ .എയുമായ കെ. എം ഷാജി മുഖ്യപ്രഭാഷകാനായി പങ്കെടുക്കുന്നു”>>>
  <<>>....ഇത് രണ്ടും താങ്കളുടെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അഭാവം കൊണ്ടാണ് എന്ന കരുതണോ.....അല്ല താങ്കളുടെ ഈ കത്തി പോലെ തന്നെ മറ്റൊരു അബദ്ദമായി കരുതണോ...???( ഷാജി അഴികൊട് എം എല്‍ എ യും ശശികല ആര്‍ എസ്‌ എസ് നേതാവുമാനെണ്ണ്‍ ദയവായി അറിയുക....വിശ്വ ഹിന്ദു പരിഷത്ത് അതിന്റെ മറ്റൊരു മുഖമാണെന്നും .)
  4) <<<< വേറുംകൊമ്പല്ല നല്ല ഒന്നാന്തരം കൊമ്പുള്ള മുട്ടനൊരു ഒറ്റയാന്‍ തന്നെയാണ് കെ . എം ഷാജിയെന്നു >>>എന്താ ലീഗ് കാര്‍ ഇങ്ങനെ????..അവര്‍ അവരുടെ നേതാക്കളെ ഒക്കെ മൃഗങ്ങളോടാനല്ലോ...താരതംമ്യപ്പെടുതുന്നത്...
  5) <<>>
  ആരൊക്കെയാണ് അങ്ങനെ തടി സലാമാതാക്കിയത്???....ഏതെങ്കിലും ഒരു പി എഫ് ഐ പ്രവര്‍ത്തകന്റെ പേര് പറയാമോ....തിരുരും താനൂരും ഒക്കെ എത്ര ആളെ വെട്ടിയിട്ടുണ്ട്...ലിസ്റ്റ് ഉണ്ടോ...???ഷാജിയുടെ പ്രസംഗം തൊള്ള തൊടാതെ വിളമ്പിയിട്ടു തിരിച്ചു ചോദ്യം വരുമ്പോ ഉത്തരം മുട്ടി അപമാനിതനാവണ്ട...
  ആര്‍ എസ് എസ് ഭീകരന്മാര്‍ വടിവാളുമായി സ്ത്രീകളെ ആക്രമിക്കാന്‍ വന്നത് താങ്കള്‍ക്കു ഒരു വിഷയമേ അല്ല....താങ്കള്‍ക്കു അവരെ ന്യായീകരിക്കാന്‍ ഉണ്ടാവും....അത് അവരെ ചെയ്തതിനു തിരിച്ച ചെയ്യുന്നതല്ലേന്ന്‍...പതിനായിരത്തോളം ഇന്ത്യന്‍ പൌരന്മാരെ ചുട്ടതും വെട്ടിക്കൊന്നതുമായ, രാഷ്ട്ര പിതാവിനെ കൊല്ലുകയും..ഇന്ത്യന്‍ പതാകയെ അപമാനിക്കുകയും ഭരണഘടനയെ തള്ളിപ്പറയുകയും ചെയ്യുന്നവര്‍ക്കെതിരെ ഒരു മുന്നണി ഉയര്‍ന്നു വരുമ്പോ..അവരെ എതിര്‍ക്കാന്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രുക്കള്‍ക്കെതിരെ താങ്കളും കൂടുന്നു....

  മറുപടിഇല്ലാതാക്കൂ
 24. ‎6)<<>>

  അറ്റ്‌ ലീസ്റ്റ് ഷാജി യുടെ പ്രസംഗങ്ങളില്‍ നിന്നെങ്കിലും സംഘടനെ യെ കുറിച്ച മനസ്സിലാക്കിയെങ്കില്‍ താങ്ങള്‍ ഇങ്ങനെ ഒരു പ്രയോഗം നടത്തില്ലായിരുന്നു...(മയമ, കയ്മ, തൈമ....)സംഘടന ...താഴെ തട്ടില്‍ നിന്നും അടിത്തറ ഉറപ്പിച്ചാണ് ഉയര്‍ന്നു വന്നത്,,,,അത് എല്ലാ സംസ്ഥാനംഗളിലും വ്യത്യസ്ത പേരില്‍ തന്നെയാണ് പ്രവര്‍ത്തിച്ചത്....അത് കൂടി ചേര്‍ന്ന്...ഒറ്റ പേര്‍ വെച്ചതാണ്..പോപ്പുലര്‍ ഫ്രണ്ട്...)
  ഇനി താങ്കളുടെ അറിവിലേക്ക്.....1937 ലാണ് എം എസ്‌ എഫ് രൂപപ്പെടുന്നത്...ലെബനോ മുസ്ലിം സ്ടുടെന്റ്സ്കോണ്‍ഫറന്‍സ്, അലിഗഡ് യുനിവേര്സിട്ട്ടി യുണിയന്‍ ,ഓള്‍ ബംഗാള്‍ മുസ്ലിം സ്ടുടെന്റ്റ്‌ ലീഗ്..തുടങ്ങിയ ഗ്രൂപ്പ്‌കല്‍ ചേര്‍ന്നാണ് അത് രൂപീകരിച്ചത്.....പിന്നെ എസ്‌ ഡി പി ഐ എന്നതും പി എഫ് ഐ എന്നതും രെജിസ്റ്റെര്‍ട് പേരുകള്‍ ആണ്....ഐ യു എം എല്‍ എന്ന പേര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്‌ പറഞ്ഞാല്‍ അറിയില്ല...കാരണം....അവിടെ മുസ്ലിം ലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്നൊരു പാര്‍ട്ടി യാനുല്ലത്....
  7) <<<>>> ....ഹഹഹഹ്ഹഹ്ഹഹ താങ്കള്‍ എപ്പോഴെങ്കിലും ഇന്ത്യ ടുഡേ വായിച്ചിട്ടുണ്ടോ....അവരുടെ വരികല്ല്ക്കിടയില്‍ താങ്കള്‍ക്ക് ഒന്നും തിരിഞ്ഞില്ലേ....അതിന്റെ മാനേജ്‌മന്റ്‌ ആരാണ് എന്നറിയാമോ.....വ്യക്തമായ ഫസ്സിസ്റ്റ് അനുകൂല ചവര്‍ ആണത്....അവര്‍ ഷാജി യെ ""ബല്ല്യ ആള്‍" ന്നു പറഞ്ഞിനു പോലും....പിണറായിക്ക് അമേരിക്ക പറയുന്നത് വേദവാക്യം...""".സലാം നെ"" പോലുള്ള ലീഗ് കാര്ക്ക്ക് ഇന്ത്യ ടുഡേ യുടേത് വേദ വാക്യം.....തൊഗാഡിയ ഷാജിയെ കുറിച്ച എന്തെങ്കിലും നല്ലത് പറയുമോ എന്ന് നോക്കിയിരിക്ക്.....
  8)<<>> തീവ്ര വാദികളെ സഹായിക്കുന്നവര്‍ എന്ന പറഞ്ഞത് കുഞ്ഞാലികുട്ടി സാഹിബ്‌ നെയാണോ.....(മുനീര്‍....)
  9) <<>>> ...താങ്കള്‍ ഒരു രസികന്‍ തന്നെ.......ഒഴുക്ക് പൂര്ണമായു തടഞ്ഞത്രേ....ഇന്നും...ആളുകള്‍...ഒഴുകിക്കൊണ്ടിരിക്കുന്നു സുഹൃത്തേ,,,,

  മറുപടിഇല്ലാതാക്കൂ
 25. 1൦)<<< ജമാഅത്തെ ഇസ്ലാമിയെയും എന്‍.ഡി.എഫ്. പി.ഡി.പി. തുടങ്ങിയ തീവ്രവാദ സ്വഭാവം വെച്ച് പുലര്‍ത്തുന്ന>>>ജമാഅത്തെ ഇസ്ലാമിയും..???? മാഷിനു ചോര കൊടുത്തവര്‍..??ഇവരൊക്കെ തീവ്രവാദികള്‍...ആര്‍ എസ് എസ് മാത്രം ദേശ സ്നേഹികള്‍....ഭേഷ്...
  11)<<>>എതിര്‍ത്തപ്പോള്‍ ഷാജി തോല്‍ക്കുകയും ചെയ്തു.....അഴികൊട് ഉം എതിര്‍ മിന്നനിക്ക് വോട്ട് ചെയ്തിരുന്നേല്‍...കഥ മാറിപ്പോയേനെ....3൦൦0 ത്തോളം വോട്ട് ഒറ്റക്ക് നേടിയിരുന്നു എസ്‌ ഡി പി ഐ.....
  ഷാജി യുടെ ഭൂരിപക്ഷം നാനൂറ്റി എന്പതും....
  <<< അതിന്‍റെ തെളിവാണല്ലോ മുസ്ലിംലീഗിനും കോണ്‍ഗ്രസിനും വലിയ സ്വാദീനം അവകാശപ്പെടാനില്ലാത്ത സി പി എമ്മിന്‍റെ ശക്തികോട്ടയായ അഴീക്കോട്‌ മണ്ഡലത്തില്‍ ജില്ലയിലെ കരുത്തുറ്റ നേതാവായ പ്രകാശന്‍ മാസ്റ്ററോടു ഷാജിക്ക് വിജയിക്കാന്‍ കഴിഞ്ഞത്.>>>താങ്കളുടെ രാഷ്ട്രീയ അജ്ഞത ഒരിക്കല്‍ കൂടി തെളിയുകയാനിവിടെ...ഇപ്പോഴത്തെ ഡി സി സി പ്രസിഡന്റ്‌ പി രാമകൃഷ്ണന്റെ പ്രവര്‍ത്തനകേന്ദ്ര മായിരുന്ന പാപ്പിനിശ്ശേരി അടക്കം കോണ്‍ഗ്രസ്‌ നും അതിനെക്കാള്‍ എത്രയോ ഇരട്ടി മുസ്ലിം ലീഗ് നും ശക്തിയുള്ള മണ്ഡലമാണ് അഴികൊട്....ഈ മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തും ഭരിക്കുന്നത് യു ഡി എഫ് ആണ്....ചിലത് ഒരിക്കലും എല്‍ ഡി എഫ് നു തൊടാന്‍ പോലും കിട്ടിയിട്ടില്ല....ഒരു തവണ അഴികൊട് യു ഡി എഫ് ന്റെ മണ്ഡലവും ആയിരുന്നു....മണ്ഡല്‍ പുനര്നിര്നയത്തിനു ശേഷം ഇത്തവണ...ഒരു ഈസി സീറ്റ്‌ ആയിരുന്നു അത്.....കഴിഞ്ഞ ലോഖ്സഭ തിരഞ്ഞെടുപ്പില്‍ സുധാകരനെ എസ്‌ ഡി പി ഐ പിന്തുണച്ചപ്പോള്‍...ഒരിക്കല്‍ പോലും യു ഡി എഫ് പ്രധിനിധികള്‍ ബൂത്തില്‍ ഇരിക്കതിരുന്ന ചില സിപിഎം ശക്തി കേന്ദ്രങ്ങളില്‍ എസ്‌ ഡി പി ഐ ചുണക്കുട്ടികള്‍ കാവല്‍ നിന്നപ്പോ സിപിഎം നു കള്ളവോട്ടുകള്‍ ചെയ്യാന്‍ കഴിഞ്ഞില്ല....ഫലം വംഭിച്ച ഭൂരിപക്ഷമായിരുന്നു....അഴികൊട് മണ്ഡലത്തില്‍ മാത്രം പതിനായിരത്തോളം വോട്ട് ന്റെ ഭൂരിപക്ഷം.......അതാണ്‌ ഷാജി നാനൂറ്റി എണ്‍പത് വോട്ട് ആക്കി ""ഉയര്‍ത്തിയത്"""!!!!!!മാത്രവുമല്ല....ആരാണ് താങ്കളോട് പ്രകാശന്‍ മാഷ്‌ ശക്തനായ സ്ഥാനാര്‍ഥിയാണ് എന്ന പറഞ്ഞത്??...അയാളുടെ മകളുടെ കാമുകന്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ ആരോപണ വിധേയനായ മാഷ്‌ ഇത്തവണ തോല്‍വി സാധ്യധയുള്ള സ്ഥാനാര്തിയായിരുന്നു....ഇത്തരം ഒരു ക്രിമിനല്‍ കേസ് നെ പ്രകാശന്‍ മാസ്റ്റര്‍ ക്കെതിരെ ഉയര്‍ത്തിക്കൊണ്ട് വരാനുള്ള രാഷ്ട്രീയ ബോധവും ആര്‍ജ്ജവവും പോലും ലീഗ് നുണ്ടായിരുന്നില്ല....10,൦൦൦ ത്തില്‍ നിന്നും 48൦ ലേക്കുള്ള ദൂരമാണ്ഷജിയുടെ ജനസമ്മതിയുടെ അളവ്കോല്‍.......

  മറുപടിഇല്ലാതാക്കൂ
 26. 12)<<>>..ഇത് ഷാജി തന്നെ ഒരു ചാനല്‍ അഭിമുഘതില്‍ സമ്മതിച്ചതാണ്...പിന്നെ താങ്കല്ല്ക് എന്താണ്....
  13)<<< സംഘടനയുടെ തലപ്പത്ത്‌ ഹൈന്ദവ നാമധാരികളെ>>>ഹൈന്ദവ ""നാമധാരി"" കള്‍..????താങ്കള്‍ ആരാണ് അവരുടെ ഹൈന്ദവതയെ ചോദ്യം ചെയ്യാന്‍....
  ???.അവര്‍ വെറും നാമധാരികള്‍ ആണത്രേ....എന്തെങ്കിലും വിളിച്ച പറയുന്നതിന് മുമ്പ് വാക്കുകളുടെ അര്‍ഥം ശ്രദ്ധിക്കുക....അപ്പോള്‍ താങ്കളുടെ ഭാഷയില്‍ യഥാര്‍ത്ഥ ഹിന്ദുക്കള്‍ ആരാണ്??? ആര്‍ എസ് എസ് കാരോ?
  14)<<>>
  താങ്കളെ ആരോ തെതിധരിപ്പിചിരിക്കുന്നു.ഇത് ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവമല്ല....അവിടത്തെ നല്ലവരായ അമ്പല കമ്മറ്റി അവര്‍ക്ക് സ്ഥലവും നല്‍കിയില്ല. പരിപാടിയില്‍ പങ്കെടുക്കുന്ന ശശികലയും മാധവന്‍ മാഷും കാബ സുരേന്ദ്രനും ജയസൂര്യ പാലയും ആര്‍ എസ് എസ് അംഗങ്ങള്‍ ..ഷാജി മാത്രമേ പ്രാസംഗികരില്‍ ആര്‍ എസ് എസ് അല്ലാതായി ഉള്ളൂ ..ഏഴോളം ക്രിമിനല്‍ കേസ് കളില്‍ പ്രതി യായ നിതിന്‍ രാജ് പോലെയുള്ള അറിയപ്പെടുന്ന ആര്‍ എസ് എസ്സുകാര്‍ ചേര്‍ന്ന് നടത്തുന്നതാണ് ഈ പരിപാടി ..കൂടതല്‍ സംശയം ഉള്ളവര്‍ എസ് കെ എസ് എസ് എഫിന്‍റെ ഇമാമുമാര്‍ ഉള്ള നീര്‍വേലി പള്ളി കമ്മിറ്റിയുമായി ബന്ധപ്പെടുക.അതുകൊണ്ടുതന്നെ സര്‍കാരിന്റെ പുറംപോക്ക് സ്ഥലത്താണ് ഈ ഉത്സവം .
  15) <<>>....അല്ല...ഒരു പാട് മുസ്ലിം നേതാകള്‍ ഹിന്ദു വേദികളില്‍ പങ്കെടുത്തിട്ടുണ്ട്...അവര്‍ ഹിന്ദു വേദികളില്‍ ചെന്ന്‍ പ്രസങ്ങിച്ചത് എന്താണെന്ന്‍ താങ്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്...അവരൊക്കെ പങ്കെടുത്തത്ഹിന്ദു വേദികളില്‍ ആണ് ആര്‍ എസ് എസ് വേദികളില്‍ അല്ല.....അറബിക്കടലില്‍ മുസല്ല ഇട്ട നിസ്കരിച്ചാല്‍ പോലും ആര്‍ എസ് എസ് നെ വിശ്വസിക്കരുത് എന്ന പറഞ്ഞ സി എച് ന്റെ പാര്‍ട്ടി യുടെ യുവനേതാവ് ആ പാര്‍ടി യുടെ ലാബെലില്‍ ഉത്തരെണ്ട്യയില്‍ പൌരന്മാരെ കൂട്ടക്കൊല നടത്താന്‍ തുടക്കമിട്ട ഗനെശോല്സവം പോലുള്ള പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് എതിര്‍ക്കപ്പെടുന്നത്....അമ്പല കമ്മറ്റി പോലും കൈവെടിഞ്ഞ ഈ പരിപാടിയെ ഹിന്ദു സഹോദരന്മാരുടെ പരിപാടി എന്ന പറയാമോ...?
  16)പോസ്റ്റര്‍...>>.ബുദ്ധി എവിടെയും കൊണ്ട് പണയം വെക്കാത്ത ആര്‍ക്കും മനസ്സിലാവും അത് പ്രതീകാത്മകമാക്കി ഉണ്ടാക്കിയതാണ് എന്ന്.ആ ഒരു തീം ന്റെ അവകാശം പോലും ആര്‍ എസ് എസ് കാര്‍ക്ക് എഴുതിക്കൊടുക്കാന്‍ താങ്കള്‍ക്ക് എന്താ ഇത്ര താല്പര്യം അവരോട്????
  ൧൪)<<>>നിങ്ങള്‍ ""വജ്ജഹ്ത്"" ന്റെ അര്‍ഥം പഠിച്ചാല്‍ നന്നായിരിക്കും.....

  മറുപടിഇല്ലാതാക്കൂ
 27. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 28. 16)<<<>>>താങ്കള്‍ ഈ വാക്കുകള്‍...ഒരു പത്ത്‌തവണ എങ്കിലും വായിച്ച നോക്കുന്നത് നന്ന്....താങ്കള്‍ക്ക് ഏറ്റവും വലിയ അബദ്ധം പറ്റിയത് ഇവിടെയാണ്‌....അന്തിയോളം വെള്ളം കൊരിയിട്റ്റ് കലം ഉടച്ചവനെ പോലെയാവുന്ന്‍ നിങ്ങള്‍ ഇവിടെ....അതായത് ആര്‍ എസ്സെസ് നിയമ സഭയില്‍ എതാതതില്‍ താങ്കള്‍ക്കും സന്തോഷം ഉണ്ട്....അതിനു താങ്കള്‍ അഭിനന്ദിക്കുന്നത് ഹിന്ദു സമുദായത്തെ ആണ്..ആ നല്ലവരായ ഹിന്ദു സുഹൃത്തുക്കളെ നാമും അഭിനന്ദിക്കുന്നു...ഒരു പാട്....അവരാണ് ഈ രാജ്യത്തിന്റെ മതേതരത്വത്തിന്റെ വക്താക്കള്‍....അല്ലാതെ ആര്‍ എസ് എസ് അല്ല...താകളുടെ നേതാവ് ഷാജി പങ്കെടുക്കുന്നത് ആ മതെതര വിശ്വാസികള്‍ പോലും എതിര്‍ക്കുന്ന ആര്‍ എസ് എസ് ന്റെ പരിപാടിയിലാണ്....<<<>>>ആര്‍ എസ് എസ് ന്റെ പരിപാടിയില്‍ പങ്കെടുത് അതിനെ വിജയിപ്പിക്കുന്നതും വളര്‍ത്തുന്നതും....ഷാജി തന്നെയാണ്.....പി എഫ് ഐ അല്ല.......<<>>>താങ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ തീവ്ര വാദത്തിനെതിരെ "ഉറഞ്ഞു തുള്ളുന്ന" (സോറി ഇത് എന്റെ വാക്കല്ല..) ഷാജി എന്തെ ആര്‍ എസ് എസ് ന്റെ ഭീകരതക്ക് എതിരെ സംസാരിക്കാതെ അവരെ കൂട്ട് പിടിച് ഒരു മുസ്ലിം നവ മുഖ്യ ധാര മുന്നേറ്റത്തെ തടയാന്‍ ശ്രമിക്കുന്നു..????? ഒരേ സമയം ആര്‍ എസ് എസ് നെ ഇകഴ്ത്തിപ്പരയുകയും എതിര്‍ക്കുകയും..എന്നാല്‍ അവരുടെ പരിപാടി വിജയിപ്പിക്കാന്‍ പോവുന്ന നേതാവിനെ (താങ്കളുടെ) ന്യായീകരിക്കാന്‍ കഴിയുന്നതുമായ മേയ് വഴക്കം...ഞാന്‍ ഇത് വരെ കണ്ടിട്ടില്ലാത്തതും...ഒരു പാട് തവണ പറഞ്ഞു കേട്ടതുമായ ഒരു നാലാം കിട സര്‍ക്കസ് അഭ്യാസിയെക്കാള്‍ മികച്ചത് തന്നെ....അസാധ്യം!!!!
  17)<<>>
  എത്ര ആള്‍ക്കാരെ മുസ്ലിം ലീഗ് ഇല്‍ ഇങ്ങനെ ഉയര്തിക്കാനിക്കാന്‍ ഉണ്ട്...?മനോജ്‌ കുമാര്‍ ബി എസ്‌ പി സംസ്ഥാന പ്രസിഡന്റ്‌ ഉം സിജി ഉണ്ണി സേവ ദള്‍ സ്റ്റേറ്റ് കമ്മറ്റി അംഗവും..ഡി സി സി അംഗവും ആയിരുന്നു.മറ്റൊരു എസ്‌ ഡി പി ഐ നേതാവായ ഗോപിനാഥന്‍ മുന്‍ സബ് കളക്ടര്‍ ഉം ആയിരുന്നു......
  താങ്കള്‍ എന്താണ് എസ് ഡി പി യെയും പി എഫ് ഐ യും കൂട്ടിക്കുഴക്കുന്നത്.???..താങ്കളുടെ അറിവിലേക്ക്.....ഇവയില്‍ ആദ്യതെത് രാഷ്ട്രീയ പാര്‍ട്ടി യും..രണ്ടാമതെത് മത സംഘടനയും ആണ്.......അവര്‍ യഥാര്‍ത്ഥ ഹിന്ദുക്കളെ മിത്രങ്ങള്‍ ആയും.....ഇന്ത്യ യുടെ ശത്രുക്കളായ ആര്‍ എസ് എസ് നെ ശത്രുക്കളായും കാണുന്നു........
  താങ്കളെ പോലുള്ളവരുടെ മൂര്‍ച്ചയില്ലാത്ത കത്തികള്‍ ഈ മുന്നേറ്റ പ്രസ്ഥാനത്തിന്റെ വക്താക്കളെ മുറിപ്പെടുതുന്നതിനു പകരം....അതിന്റെ തുരുമ്പ് അതിനെ വിഷമെല്പ്പിക്കാന്‍ ശ്രമിക്കയാണ്.....താങ്കളുടെ കഴിവിനെ കൊറേ കൂടി പരിപോഷിപ്പിച് ഈ സത്യപ്രസ്ഥാനത്തിന് ഉപകരിക്കുന്നതാക്കാന്‍ ഉപയോഗിചൂടെ .....അള്ളാഹു കാക്കട്ടെ..
  .....അള്ളാഹു കാക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
 29. "ഇന്ത്യ ടുഡെ നടത്തിയ ഒരു സര്‍വേയില്‍ കേരളത്തില്‍ നിലപാട് കൊണ്ട് യുവാകള്‍ക്ക് ഏറ്റവും സ്വീകാര്യനായ യുവനേതാവായി തെരഞ്ഞെടുക്കപ്പെട്ടതും ഷാജിതന്നെ " India today സര്‍ട്ടിഫിക്കറ്റ്‌ കൊടുത്ത മറ്റൊരു മഹാനാണ് നരഭോജി നരേന്ദ്ര മോടി..... ഇതൊരു കാവ്യനീതിയാണ്.... കുപ്രസിദ്ധമായ ഗുജറാത്ത്‌ കലാപത്തിലൂടെ രണ്ടായിരത്തിലതികം മുസ്ലിംകളെ കൊന്നു തള്ളിയ ഹിറ്റ്ലര്‍ മോഡിയും അവരുടെ വെറുപ്പിന്റെ പ്രത്യശാസ്ത്രത്ത്തിന്റെ അറിഞ്ഞോ അറിയാതെയോ പ്രചാരകരാനെന്നു ആരോപിക്കപ്പെടുന്ന ഒരു വ്യക്തിക്കും മുസ്ലിം വിദ്വേഷം കൊണ്ട് കുപ്രസിദ്ധമായ ഇന്ത്യ ടുഡേ സര്‍വേയില്‍ ഉയര്‍ത്തിക്കാട്ടുക എന്നത് .... ഇതൊരു അഭിമാനം ആയി ഉയര്തികാട്ടണ്ട മാഷേ...അഭാമാനമാണ് . മഹാനായ സി എച്ച് പറഞ്ഞ പോലെ "സംഘപരിവാര്‍ എന്നെ അപ്രിഷ്യാറ്റ് ചെയ്യുന്നെങ്കില്‍ അതിനര്‍ത്ഥം എനിക്കെവിടെയോ തെറ്റ് പറ്റിയിട്ടുണ്ട് എന്നാണു- അപ്പോള്‍ ഞാന്‍ എതിര്‍ ദിശയിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കും"

  മറുപടിഇല്ലാതാക്കൂ
 30. @ Boling Blood 4 Justice ഈ എളിയവന്‍ കുറിച്ചിട്ട ഒരു അഭിപ്രായത്തെ ഇത്ര വിശാലമായി വായിക്കുകയും അത് വിലയിരുത്തുകയും ചെയ്ത സുഹൃത്തിന് നന്ദി.
  പിന്നെ നിങ്ങളും മറ്റൊരു സുഹ്ര്തും ചൂണ്ടിക്കാണിച്ചത് പോലെ ഷാജിയെ കൂത്തുപറമ്പ് എം . എല്‍ .എ എന്ന് വിശേഷിപ്പിച്ചത്‌ തികച്ചും അബദ്ധതത്തില്‍ സംഭവിച്ച ഒരു പിഴവാണ് ..അത് ചൂണ്ടിക്കാണിച്ചതിനു നന്ദി പറയുന്നു ..പറ്റിപ്പോയ അബദ്ധതിനു ക്ഷമയും ചോദിക്കുന്നു ....അത് ഞാന്‍ തിരുത്തിയിട്ടുമുണ്ട്..പിന്നെ ഈ പോസ്റ്റില്‍ തന്നെ മറ്റു പലസ്ഥലത്തും ഞാന്‍ ഷാജിയെ അഴീകോട് എം .എല്‍ . എ എന്ന് വിശേഷിപ്പിക്കുന്നുണ്ട് അതിലൂടെ തന്നെ അത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് നിങ്ങള്‍ മനസ്സിലാകുമെന്ന് കരുതുന്നു ...

  പിന്നെ താങ്കള്‍ എന്റെ ഭാഷാ പരിജ്ഞാനത്തെ വല്ലാതെ പരിഹസിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. മലയാള ഭാഷയിലെ മഹാ പണ്ഡിതനും മഹാഭാഷാ ജ്ഞാനിയുമായ അങ്ങയുടെ അത്ര തന്നെ ഭാഷാ നൈപുണ്യം മറ്റുള്ളവര്‍ക്ക് ഉണ്ടാവണമെന്ന് അങ്ങ് ദയവു ചെയ്തു ശഠിക്കരുത്...കാരണം ഞാനൊരു സാധാരണക്കാരനാണ്..സ്കൂളില്‍ പഠിക്കുമ്പോള്‍ അറബി ഭാഷ ഐശ്ചിക വിഷയമായി എടുത്താണ് ഞാന്‍ വിദ്യ അഭ്യസിച്ചത് ..അത് കൊണ്ട് തന്നെ മലയാള ഭാഷയിലെ വലിയ തോതിലുള്ള വ്യാകരണങ്ങലെക്കുറിച്ചും വൃത്തങ്ങളെക്കുറിച്ചും മറ്റും എനിക്ക് വലിയ ജ്ഞാനമില്ല ....
  അങ്ങയെപ്പോലുള്ള മലയാള ഭാഷയിലെ മഹപണ്ഡിത ശിരോമണികള്‍ മാത്രമേ സ്വന്തമായി ബ്ലോഗുണ്ടാകാനും അഭിപ്രായം പറയാനും പാടുള്ളൂ എന്ന് ദയവു ചെയ്തു വാഷിപിടിക്കല്ലേ ...നമ്മള്‍ സാധാരണക്കാര്‍ക്കും അഭിപ്രായം പറയേണ്ടേ ...

  പിന്നെ താങ്കള്‍ അധ്യാപകന്റെ കൈ വെട്ടിയത്തില്‍ അഭിമാനിക്കുന്നു എന്ന് പറഞ്ഞു കാണുന്നു .... അദ്ധ്യാപകന്‍ ചെയ്തത് തെറ്റല്ല എന്ന് ആര്‍ക്കും അഭിപ്രായമില്ല ..പക്ഷെ ഒരു ജനാതിപത്യ വെവസ്ഥയില്‍ ശിക്ഷാ നടപടികള്‍ നടപ്പിലാകാനുള്ള അധികാരം ഇസ്ലാമിക വിധിപ്രകാരം ആര്കാനെന്നു പോലും അറിയാത്ത അങ്ങയുടെ അറിവില്ലായ്മയെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല ..പക്ഷെ വിവരക്കെടിനെ അഭിമാനമായിക്കാണല്ലേ ..... എന്‍ . ഡി . എഫിന്റെ മീടിങ്ങിനു പോകാന്‍ നുനപരയുന്നതില്‍ തെറ്റില്ല എന്ന് പഠിപ്പിച്ചു തരുന്ന ഏതാനും ചില നേതാകന്മാരുടെ വായില്‍ നിന്ന് വീഴുന്നത് അത് പോലെ തൊണ്ട തൊടാതെ വിഴുങ്ങി ശീലിച്ച നിങ്ങള് ഇത് പോലുള്ള തെമ്മാടിതരങ്ങളില്‍ അഭിമാനിചില്ലന്കില്‍ അല്ലെ അത്ഭുതപ്പെടാനുള്ളൂ .....

  പിന്നെ താങ്കള്‍ പറഞ്ഞ സംഗടനയുടെ വളര്‍ച്ചയെ ക്കുറിച്ച് .... കേരളത്തില്‍ എവിടെ എന്ന് കടിച്ചാല്‍ നോര്‍ത്ത്‌ ഇന്ത്യ എന്ന് പറയും ...അവിടെ എവിടെ എന്ന് ചോദിച്ചാല്‍ കേരളമെന്നു പറയുന്ന നിങ്ങളുടെ പോസ്റ്റര്‍ സംഗടന ..നിങ്ങള്‍ക്ക്‌ പോസ്റ്റര്‍ ഒട്ടിക്കാന്‍ ഒന്നോരണ്ടോ പേര്‍ പല സ്ഥലങ്ങളിലും ഉണ്ടെന്നല്ലാതെ എവിടെയാണ് നിങ്ങള്‍ നിരനായകം എന്ന് പ്രയാവുന്നവര്‍ ..രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ സ്ഥിതിക്ക് അണികള്‍ കൊഴിഞ്ഞു പോകാതിരിക്കാന്‍ കരനാടകയിലും മറ്റും പത്തു പേര്‍ പങ്കെടുക്കുന്ന പ്രകടനത്തിന്റെ ഫോട്ടോ കാണിച്ചാല്‍ ഇതൊരു ബല്യ ആഗോള പ്രതിഭാസമാണെന്ന് കരുതാന്‍ ...അതിനു എന്‍ . ഡി എഫു .കാരന്‍ തന്നെ യാവണം ....

  നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ

  മറുപടിഇല്ലാതാക്കൂ