ബുധനാഴ്‌ച, ഫെബ്രുവരി 22, 2012

കത്താതെ കത്തുന്ന മുടി : കാന്തപുരത്തോട്‌ ഒന്‍പത് ചോദ്യങ്ങള്‍

“മുടി വിവാദം” ഇനിയും അണഞ്ഞിട്ടില്ല അണയുന്ന മട്ടുമില്ല. കത്തിച്ചാല്‍ കത്തുമെന്നും , കത്തില്ലെന്നും , കത്തിച്ചു തെളിയിക്കണമെന്നും കത്തിക്കാതെ തന്നെ തെളിഞ്ഞതാണെന്നും എന്നൊക്കെ പറഞ്ഞു വിവാദം കത്തുന്നതിനിടയിലാണ് കാന്തപുരം ഉസ്താദിന്‍റെ ഏറ്റവും അടുത്ത കൂട്ടുക്കാരും 

കാലാകാലങ്ങളിലെ തെരഞ്ഞെടുപ്പ് വേളകളില്‍ മുസ്ലിം ലീഗെന്ന ആജന്മ ശത്രുവിനെ
 തോല്പ്പിക്കാന്‍ വേണ്ടി പിന്തുണ ചോദിച്ചാലും ഇല്ലെങ്കിലും പതിച്ചു നല്‍കാറുള്ള സി. പി . എമ്മിന്‍റെ ജീവിച്ചിരിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ആചാര്യനായ സാക്ഷാല്‍ സഖാവ് ( ഇടയ്ക്കു എപ്പോഴോ സ്നേഹം കൂടിയപ്പോള്‍ മൌലാനാ എന്ന് എ. പി. ഗ്രൂപുകാര്‍ വിളിച്ചതായി ഒരു ശ്രുതിയുണ്ടായിരുന്നു ) പിണറായി വിജയന്‍ തന്നെ മുടിവിവാദത്തില്‍ പങ്കു കൊണ്ട് എല്ലാ മുടിയും കത്തുമെന്നു പ്രസ്താവിച്ചു കളഞ്ഞിരിക്കുന്നു .
കാന്തപുരം മുസ്ലിയാരെ സംബന്ധിച്ചേടത്തോളം ഇത് ഓര്‍ക്കാപുറത്ത് കിട്ടിയ നല്ല ഒന്നാന്തരം അടിതന്നെയാണ്, അതാണ്‌ ഉസ്താതും സി . പി. എമ്മും തമ്മിലുള്ള ഇരിപ്പ് വശം. ഉസ്താതും സി. പി . എമ്മും തമ്മിലുള്ള ബന്ധമെന്ന് പറഞ്ഞാല്‍ അതൊരുതരത്തില്‍ അമേരിക്ക ഇസ്രായേല്‍ ബന്ധമാണ് . രണ്ടുപേരും പരസ്പരം വളര്‍ന്നു കാണണമെന്ന് അതിയായി ആഗ്രഹിക്കുന്ന അഭ്യുദയ കാംഷികള്‍ . മ്സുലിം ലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനം തകര്‍ന്നു അവിടെ സി . പി. എം കയറിയിരിക്കണമെന്നു ഉസ്താതും , മുസ്ലിം ലീഗിന്‍റെ ശര്റില്‍ നിന്നും സമുദായത്തെ രക്ഷിച്ചു ലീഗ് വിരോധിയായായ ഉസ്താതിന്‍റെ ഗ്രൂപ്പില്‍ സമുദായം അഭയം പ്രാപിക്കണമെന്നു ആഗ്രഹിക്കുന്നവരാണ് സി  .പി. എമ്മുകാരും . ഒരു കൊടുക്കല്‍ വാങ്ങല്‍ ബന്ധം .



 കാന്തപുരം ഗ്രൂപ്പ് ജന്മം കൊണ്ട കാലം മുതല്‍ മുസ്ലിം ലീഗിനെ പിന്തുണക്കുന്ന ഇ. കെ വിഭാഗത്തെ എതിര്‍ക്കാന്‍ എല്ലാ വിധ രാഷ്ട്രീയ പിന്തുണയും കൊടുത്തു വരുന്നത് സി. പി. എം ആണ് . പഴയ സമസ്തയുടെ കീഴില്‍ ഉണ്ടായിരുന്ന പല മദ്രസകളിലും ഇടച്ചുമര്‍ സ്ഥാപിച്ച് സമാന്തര മദ്രസ്സ സൃഷ്ടിച്ചതും നിലവിലുണ്ടായിരുന്ന പല മഹല്ലുകളും വിഭചിച്ചു സമാന്തര മഹല്ലും പള്ളികളും സ്ര്ഷ്ടിക്കപ്പെട്ടതിലും സി. പി. എമ്മിന്റെ സഹായം അകമഴിഞ്ഞതായിരുന്നു . തെരഞ്ഞെടുപ്പ് കാലങ്ങളില്‍ മലബാര്‍ മേഖലയില്‍ സി . പി. എമ്മിന്‍റെ ഏത് നേതാവ് വന്നാലും കരന്തൂരിലെ മര്‍കസില്‍ ഉസ്താദിനെ മുസാഫഹത്ത് ചെയ്യാതെ പോകാറില്ല. തെരഞ്ഞെടുപ്പ് കാലം അടുത്താല്‍ ടി. കെ ഹംസയടക്കമുള്ള ചില നേതാകള്‍ക്ക്  സുന്നി ബാധ കേറുന്നതും പതിവാണ്, തെരഞ്ഞെടുപ്പ് കാലം വന്നാല്‍ പിന്നെ ഞാന്‍ “സുന്നി”യാണെന്നും അതും നല്ല നൂറ്റിപ്പത്ത് “എ പി സുന്നിയാണെന്നും” പ്രഖ്യാപിക്കാറുള്ള ഹംസ സഖാവ് പിണറായിയുടെ പാര്‍ട്ടിയുടെ മലപ്പുറത്തെ ഖലീഫയാണ്.
തെരഞ്ഞെടുപ്പ് അടുക്കുന്ന വേളകളില്‍ സി. പി. എം സ്ഥാനാര്‍ഥി കളെയോ അവര്‍ പിന്തുണക്കുന്ന കാന്തപുരം ഗ്രൂപുകരായ ഇടതു സ്ഥാനാര്‍ഥി കളെയോ വിജയിപ്പിക്കാന്‍ വേണ്ടി പ്രത്യേക സ്വലാത്ത് സമ്മേളനങ്ങളും കാന്തപുരം ഗ്രൂപുകാര്‍ സാധാരണയായി നടത്തി വരാറുള്ളതാണ്. ഇത്രയും വിവരിച്ചത് അവര്‍ തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം വ്യക്തമാക്കാന്‍ വേണ്ടിയാണ് . കാന്തപുരം പ്രവാചകന്‍റെതെന്നു പറഞ്ഞു തിരുകേശം!!!(???) കൊണ്ടുവന്ന ഉടനെതന്നെ അതിന്‍റെ ആധികാരികത ചോദ്യം ചെയ്തു കൊണ്ട് ഇ. കെ . വിഭാഗം രംഗത്ത്‌ വന്നപ്പോഴും കാന്തപുരം പ്രതീക്ഷിച്ചിരുന്നത് ആരൊക്കെ എതിര്‍ത്താലും സി. പി. എം. ഞമ്മന്‍റെ കൂടെയുണ്ടാകുമെന്നാണ്.  ആ സുന്ദര മനോഹര സ്വപ്നമാണ് ഇപ്പൊ പൊളിഞ്ഞു പാളീസായിരിക്കുന്നത്.
മുടിപ്പള്ളിയോടു ചേര്‍ന്ന് കാന്തപുരം വിഭാവനം ചെയ്യുന്ന വാണിജ്യ   സമുച്ചയങ്ങള്‍ ( CONCEPT VIEW കടപ്പാട് സിറാജ് പത്രം )


 പിണറായിയുടെ പ്രസ്താവന വന്ന ഉടനെ അതിനെതിരെ രംഗത്ത്‌ വന്ന കാന്തപുരം മുസ്ലിയാര്‍ പറഞ്ഞത്. “നിരീശ്വര വാദിയായ പിണറായി മുസ്ലിം വിശ്വാസത്തില്‍ ഇടപെടേണ്ട എന്നാണു ഇടപെട്ടാല്‍ കയ്യും കെട്ടി നോകി നില്കില്ല എന്നും”  കാന്തപുരം മുസ്ലിയാര്‍ പറഞ്ഞതിനെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ തന്നെ ഞാന്‍ പിന്തുണക്കുന്നു . വിശ്വാസ കാര്യത്തില്‍ വിശ്വാസികള്‍ തന്നെയാണ് ഇടപെടേണ്ടത് അല്ലാത്തവര്‍ ഇടപെട്ടാല്‍ അത് കൂടുതല്‍ സങ്കീര്‍ണമാകുകയല്ലാതെ പരിഹരിക്കപ്പെടുകയില്ല . എന്നാല്‍ മുസ്ലിം ഇന്ത്യ ഒന്നാകെ ശരീഅത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഒന്നിച്ചുനിന്നപ്പോള്‍ ശരീഅത്തിനെ തെരുവ് തോറും വിമര്‍ശിച്ചു നടന്ന ഇ. എം.എസ്സിനെയും . സി. പി. എമ്മിനെയും പിന്തുണയ്ക്കുകയായിരുന്നു കാന്തപുരം മുസ്ലിയാര്‍ ചെയ്തത് അതിനു കാരണം മുസ്ലിം ലീഗ് ശരീഅത്തിനു വേണ്ടി നിലകൊള്ളുന്നു എന്നതായിരുന്നില്ലേ ? അതിനു ശേഷവും പലതവണ സി . പി. എം മുസ്ലിം വിശ്വാസത്തില്‍ കൈ കടത്താന്‍ ശ്രമിച്ചപ്പോഴും മദ്രസ്സ സംവിധാനത്തെ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴും എവിടെയായിരുന്നു അരിവാള്‍ സുന്നികള്‍ എന്ന് വിളിപ്പേരുള്ള കാന്തപുരം സുന്നികള്‍ ? അന്നൊന്നും കാണിക്കാത്ത വമ്പത്തരം ഇന്ന് പുറത്തെടുക്കുമ്പോള്‍ കൊതിക്കെറുവ് മൂത്ത കച്ചവടക്കാരനോട് തോന്നേണ്ട സഹതാപമാണ് തോന്നുന്നത്.


സമുദായത്തിന് പുറത്തുള്ളവരെക്കൊണ്ട് ഇവ്വിധം വിശ്വാസത്തില്‍ കൈ കടത്താനുള്ള അവസരം സൃഷ്ടിച്ചതും കാന്തപുരം മുസ്ലിയാര്‍ തന്നെ. ഇതുവരെ കേട്ട് കേള്‍വിപോലുമില്ലാത്ത പരമ്പരയില്‍ അവതരിപ്പിച്ച പ്രവാചക കേശമെന്നു പറയുന്ന കേശം കാന്തപുരം എന്ത് പറഞ്ഞാലും ശരിതെറ്റുകളെ ക്കുറിച്ച് ആലോചിക്കാതെ തൊണ്ട തൊടാതെ വിഴുങ്ങുന്ന അനുയായികളല്ലാതെ മുസ്ലിം സമുദായത്തില്‍ നിന്ന് ആരും ആ കേശം പ്രവാചക കേശമാണെന്ന് വിശ്വസിക്കുന്നില്ല. മേല്‍ പ്രതിപാതിച്ച കേശം ഒറിജിനല്‍ ആണെന്നു തെളിയിക്കുന്നതിന് മുന്‍പുതന്നെ കേശം സൂക്ഷിക്കാന്‍ പള്ളിയുണ്ടാകുന്നു എന്ന പേരില്‍ വ്യാപകമായ പിരിവു നടത്താന്‍ ശ്രമിച്ചതും , പള്ളിയോടു ചേര്‍ന്ന് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച വലിയ റിയല്‍ എസ്റ്റേറ്റ്‌ സംരഭങ്ങളുമോക്കെയാണ് മറ്റുള്ളവരെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നതെന്നും കാന്തപുരം മനസ്സിലാകേണ്ടിയിരിക്കുന്നു.
കേശം ഒരിജിനലാണെന്നു  തെളിയിക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പ് പള്ളിയും റിയല്‍ എസ്റ്റേറ്റ് ബിസിനസുമായി മുന്നോട്ടു പോകുന്ന കാന്തപുരവും അനുയായികളും സാധാരണക്കാരായ  വിശ്വാസികളുടെ ഒരു പാട് സംശയങ്ങള്‍ ദൂരീകരിക്കേണ്ടതുണ്ട്.



ഒരു വിശ്വാസി എന്ന നിലയില്‍ കാന്തപുരം മുസ്ലിയാര്‍ കൊണ്ട് വന്ന മുടിയുടെ ആധികാരികതയില്‍ എനിക്ക് ഒരു പാട് ചോദ്യങ്ങള്‍ ബാകിയാണ്. മുടി  ഒരിജിനലാണെന്ന് വാദിക്കുകയും വിശ്വസിക്കുകയും  മുടി സൂക്ഷിക്കാന്‍ നാല്പതു കോടിയുടെ പള്ളിക്ക് തറക്കല്ലിടുകയും പള്ളിയോടു ചുറ്റും നിര്‍മിക്കുന്ന റിയല്‍എസ്റ്റേറ്റ്‌ പ്രോജെക്റ്റുകള്‍ക്ക് പണപ്പിരുവു നടത്തുകയും ചെയ്യുന്നവര്‍ താഴെപറയുന്ന ചോദ്യങ്ങള്‍ക്ക് മറുപടി തരുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു,, മറ്റൊരു അര്‍ത്ഥത്തില്‍ അത് അവരുടെ ബാധ്യതയാണ് കാരണം ഇത് ഇസ്ലാമിന്‍റെ വിശ്വാസമാണ് ഇവിടെ മുസൈലിമത്തുല്‍ കദ്ധാബുമാര്ക് സ്ഥാനമില്ല.

ചോദ്യം:

1)     1)   : മുഹമ്മദ്‌ നബി (സ്വ) യുടെ ജീവിതവുമായി ബന്ധപ്പെട്ടു എഴുതിവെക്കപ്പെട്ട മുഴുവന്‍ ഹദീസുകളിലും ഗ്രന്ഥങ്ങളിലും നബി (സ) ചുമലിനു താഴെ മുടിയിറക്കിയിരുന്നതായി തെളിവിലെന്നിരിക്കെ കാന്തപുരത്തിന് മുടി കൊടുത്ത ഖസ്രജിയുടെ കൈവശമുള്ള മുടിക്കെട്ടുകളുടെ നീളം എഴുപത്തിയഞ്ച് സെന്റീമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെയാണ് ഇതെങ്ങനെ വന്നു  ….!!!!!  ???

ഖസ്രജിയുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന മുടികളില്‍ ചിലത്


2)      2) നബി (സ)യുടെ തിരു ശേഷിപ്പുകള്‍ സൂക്ഷിപ്പെട്ടിരിക്കുന്ന കേന്ദ്രങ്ങളെ ക്കുറിച്ച് പല ചരിത്ര ഗ്രന്ഥങ്ങളിലും രേഖകള്‍ ഉണ്ടെന്നിരിക്കെ കാന്തപുരം കൊണ്ടുവന്ന മുടിയടക്കം മുടിദാതാവ് ഖസ്രജിയുടെ കൈവശമുള്ള പതിനായിരക്കണക്കിനു മുടികളുടെ കെട്ടുകളെ കുറിച്ചും,  മറ്റൊരു മുടിദാതാവ് ജാലിയന്‍ വാലയുടെ കൈവശമുള്ള പതിനായിരക്കണക്കിന് മുടികളെ ക്കുറിച്ചും ഇതിനുമുന്‍പ്‌ എഴുതപ്പെട്ട ഇസ്ലാമികാമോ അല്ലാത്തതോ ആയ ഒരു ചരിത്ര ഗ്രന്ഥത്തിലും പരാമര്‍ഷമില്ലാതെ പോയത് എന്ത് കൊണ്ട് ??

3)  3)   കാന്തപുരത്തിന് മുടി കിട്ടിയെന്നു പറയുന്ന ഖസ്രജി , ജാലിയന്‍ വാലമാരുടെ കയ്യിലുള്ള മറ്റു ശേഷിപ്പുകള്‍ എന്ന് പറയപ്പെടുന്ന  നബി(സ)യുടെ കുപ്പായം , ഭക്ഷണം കഴിച്ച പാത്രങ്ങള്‍ , ഫാത്തിമാ ബീവി(റ;അ)യുടെ പുതപ്പ് , നബി (സ)യുടെ കാല്‍പാദം പതിഞ്ഞ കല്ല്‌ , ആയിരക്കണക്കിന് വര്ഷം മുന്‍പ് ജീവിച്ചു മരണപ്പെട്ട മുഹ്യദ്ധീന്‍ ശെഖിന്‍റെ  കളര്‍ ഫോട്ടോ  !!!!?????? അങ്ങനെ പലതും ഈ ശേഷിപ്പുകള്‍ ഒന്നുമെന്തേ ഇതിനുമുന്‍പ് എഴുതപ്പെട്ട ഒരു ചരിത്ര രേഖയിലും ഇല്ലാതെ പോയി ....???? 

4)      4) നബി (സ) യുടെ കേശമെന്നു പറഞ്ഞു കാന്തപുരവും ഖസ്രജിയും കൊണ്ടുവന്ന കേശത്തിന്റെ കൈ മാറ്റ പരമ്പര അവതരിപ്പിക്കാന്‍ മറു വിഭാഗം സുന്നികള്‍ ആവശ്യപ്പെട്ടപ്പോള്‍  അവതരിപ്പിച്ച കേശ കൈമാറ്റ പരമ്പര (സനദ്‌) പിന്നീട് ഖസ്രജിയുടെ വംശ  പരമ്പരയാണെന്നു മാറ്റിപ്പറയേണ്ടി വന്നത് എന്ത് കൊണ്ട് ??? കള്ളം ഇവിടെ തന്നെ വ്യെക്തമല്ലേ ...????

5)      5) കാന്തപുരത്തിനു കേശം കൈമാറിയ മറ്റൊരു ദാതാവ് മുംബൈയിലെ ജാലിയന്‍ വാലയുടെ കയ്യില്‍ ശേഷിപ്പുകളുടെ ആധികാരികത സംബന്ധിച്ചു ഒരു രേഖയും ഇല്ലെന്നു അദ്ദേഹം തന്നെ പറയുമ്പോള്‍ മഹാനായ നബി (സ) യുടെ പേരില്‍ തന്നെ ഇങ്ങനെയൊരു അവകാശവാദം നടത്താന്‍ ഒരു സത്യവിശ്വാസിക്ക്‌ എങ്ങനെ കഴിയും ???

6)      6 ) കാന്തപുരത്തിനു ഖസ്രജിയുടെ കയ്യില്‍നിന്നു കേശം ലഭിച്ചയുടനെ അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത വിശ്വാസികള്‍ക്ക് മുന്‍പില്‍ അതിന്‍റെ ആധികാരികത തെളിയിക്കുന്ന കൈമാറ്റ പരമ്പരയോ രേഖകളോ ഹാജരാക്കുന്നതിന് മുന്‍പ് കാന്തപുരം ചെയ്തത് മുടി സൂക്ഷിക്കാന്‍ എന്ന പേരില്‍ നാല്‍പ്പതു കോടി രൂപയുടെ പള്ളിയുടെ പ്രോജെക്റ്റ്‌ പ്രഖ്യാപിക്കുകയും പള്ളിക്ക് വേണ്ടി സീരിയല്‍ നമ്പര്‍ ഇല്ലാത്ത രശീതുകള്‍ അടിച്ചു വ്യാപകമായി പിരിവു നടത്തുകയും,  പള്ളിയോടു ചേര്‍ന്ന് നൂറു കണക്കിന്  കോടി രൂപയുടെ ഹോട്ടല്‍ , അപ്പാര്ട്ട്മെന്‍റ്, ഷോപ്പിംഗ്‌ കോംബ്ലെക്സുകള്‍ , തുടങ്ങി വിവിധ തരം വാണിജ്യ പ്രൊജക്റ്റ്‌കളുടെ ബ്ലു പ്രിന്‍റ് സഹിതം നിക്ഷേപം ക്ഷണിച്ചു കൊണ്ട് സ്വന്തം പത്രമായ സിറാജില്‍ പരസ്യം പ്രസിദ്ധീകരിക്കുകയും ചെയ്ത നടപടി വിശ്വാസത്തിന്‍റെ മറവു പിടിച്ചു നടത്താന് ഉദ്ദേശിക്കുന്ന വലിയ കച്ചവട താല്പര്യമാണെന്ന് വിശ്വാസികള്‍ സംശയിച്ചാല്‍ അവരെ എങ്ങനെ തെറ്റ് പറയാനാകും..? 

7)      7) മുടിദാതാവ് ഖസ്രാജി തന്നെ പ്രസിദ്ധീകരിച്ച നബി (സ) യുടെ തിരു ശേഷിപ്പുകളെ ക്കുറിച്ചുള്ള പുസ്തകത്തില്‍ ഇത്രയധികം പ്രവാചക കേശമടക്കം(!!????) പലതും സൂക്ഷിക്കുന്ന ഖസ്രജി എന്ത് കൊണ്ട് തന്‍റെ കൈവശമുള്ള ഈ പതിനായിരക്കണക്കിനു കേശ ങ്ങളെക്കുറിച്ച് പുസ്തകത്തില്‍ മൗനം പാലിച്ചു . നബി (സ) യുടെ കുപ്പായവും (??) ഫാതിമാബീവി(റ;അ)യുടെ പുതപ്പും (???), പിന്നെ  പതിനായിരക്കണക്കിനു തിരുകേശവും (??) സൂക്ഷിക്കുന്ന ജാലിയന്‍ വാലയെ ക്കുറിച്ചും ഖസ്രാജി തന്റെ പുസ്തകത്തില്‍ എന്തു കൊണ്ട് മൗനം പാലിച്ചു..???

8)    8)   നബി(സ)യുടെ കേശത്തിന് ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ടെന്നും അത് അഗ്നിക്കിരയാവുകയില്ലെന്നും അതിനു നിഴല്‍ കാണപ്പെടുകയില്ലെന്നും വിശ്വസിക്കുന്നവരാണ് സുന്നീ സമൂഹം ഇക്കാര്യം കാന്തപുരം തന്നെ തന്‍റെ സ്വന്തം പുസ്തകത്തില്‍ എഴുതുകയും , കാന്തപുരം വിഭാഗത്തിന്റെ പ്രസിദ്ധീകരണമായ “സുന്നി വോയിസ്‌” വാരികയിലും ഇത് എഴുതിയിട്ടുണ്ടെന്നിരിക്കെ സുന്നീ സമൂഹത്തിന്‍റെ ഇടയിലുള്ള എതിര്‍പ്പുകള്‍ ഒഴിവാകാന്‍  വേണ്ടിയും സംശയം ദൂരീകരിക്കാനും കാന്തപുരം എന്തുകൊണ്ട് അദ്ദേഹം തന്നെ പറയുന്ന പരീക്ഷണത്തിന്‌ തയ്യാറാവുന്നില്ല...??

a)  തന്‍റെ കൈവശമുള്ള മുടിയുടെ ആധികാരികത തെളിയിക്കാന്‍ ഇസ്ലാം നിര്‍ദേശിക്കുന്ന, കാന്തപുരം തന്നെ അംഗീകരിക്കുന്ന ,പരീക്ഷണത്തിനും, എതിര്‍ക്കുന്നവരെകൂടി കൂട്ടി മാധ്യമങ്ങളുടെയും  പരസ്പരം അംഗീകരിക്കുന്ന മധ്യസ്ഥരുടെയും സാന്നിധ്യത്തില്‍ ഒരു പരസ്യ  സംവാദത്തിനു പലതവണ സമസ്തയടക്കമുള്ളവര്‍  വെല്ലുവിളിച്ചിട്ടും എന്തുകൊണ്ട്  കാന്തപുരം തയ്യാറാവുന്നില്ല....???

9)      9 )  കാന്തപുരം ഇത്തരം പരീക്ഷണങ്ങള്‍ക്ക് തന്‍റെ കൈവശമുള്ള കേശം വിട്ടുകൊടുക്കാത്തതിന്‍റെ പിന്നില്‍ കേശം വ്യാജമാണെന്ന് തെളിഞ്ഞാല്‍ പിന്നെ കേശം സൂക്ഷിക്കാനെന്ന പേരില്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച പള്ളിയുടെ പിരിവുമായും പള്ളിക്ക് ചുറ്റും നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന വാണിജ്യ സമുച്ചയങ്ങളുടെ നിക്ഷേപ സമാഹരനവുമായും മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും ഇതിനകം പിരിച്ചെടുത്ത കോടികള്‍ തിരിച്ചു കൊടുക്കേണ്ടി വരുമെന്ന ഭീതിയും തുടങ്ങാന്‍ ഉദ്ദേശിച്ച ബിസിനസ്സ് സംരഭം പൂര്‍ത്തിയാകാന്‍ കഴിയുമോയെന്ന ഏതൊരു കച്ചവടക്കാരനും ഉണ്ടാകുന്ന സ്വാഭാവിക ഭീതി മാത്രമല്ലേ കാന്തപുരത്തിനും ഉള്ളതെന്ന് സാധാരണ ജനങ്ങള്‍ വിശ്വസിച്ചാല്‍ അവരെ കുറ്റം പറയാന്‍ കാന്തപുരത്തിനോ അനുയായികള്‍ക്കോ കഴിയുമോ ....????

a)      എന്തുവന്നാലും മുടിപ്പള്ളിയുമായും വാണിജ്യ പ്രോജെക്റ്റുകളുമായും മുന്നോട്ടു പോകുമെന്ന് പറയുന്ന കാന്തപുരവും അനുയായികളും അതിന്‍റെ നൂറിലൊന്നു ആവേശം സത്യം തെളിയിക്കാന്‍ കാണിക്കാത്തത് എന്ത്കൊണ്ട്..?      


63 അഭിപ്രായങ്ങൾ:

  1. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി തലക്ക് മീതെ തൂങ്ങുന്ന വാളുമായി ...വീണ്ടും യാത്ര തുടരുന്നു

    മറുപടിഇല്ലാതാക്കൂ
  2. മതപരമായ കാര്യങ്ങളെക്കുറിച്ച് അറിയണമെന്നുള്ളതിനാൽ ഞാനും മറുപടിക്കായി കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. കിടിലന്‍ ചോദ്യങ്ങള്‍..! ഇങ്ങനെ ഇങ്ങനെ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും ചോദ്യ ശരങ്ങള്‍ കൊണ്ട് "മുടി"ഞ്ഞ പള്ളി പണ്ടാരമടങ്ങട്ടെ. നിയ്യത്ത്‌ പോലെ തന്നെ കാര്യങ്ങള്‍ പോകുന്നു...മൌലാനാ പിണറായി ഉസ്താതിനു നന്ദി . ഈ കാര്യങ്ങള്‍ പൊതു മണ്ഡലത്തിലേക്ക് വലിച്ച്ചിട്ടതിനു...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. aniyaaa nee parayunnath palliye kurichanennorkkuka !!! palli ethayalum ath allahuvinte bhavanmakunnu!!
      allahu ninne rakshikkatte !!!!

      ഇല്ലാതാക്കൂ
    2. niskkarikkan ullathanu palli., athanu yathartha palli.. niskkarikkanullathanenkil ithra arbhadavum 40 kodiyum athil oru mudiyum okke? asathayathinu mel kettippokkiya palli nabi thakarthathayi charithrathil undu...Quraanil aa sambavam paramarshittundu

      ഇല്ലാതാക്കൂ
  4. salam bhai,ഖിയാമത് നാളുവരെ ഇതിനു ഉത്തരം കിട്ടുകയില്ല ....shaikkuna aaraa mon !!

    മറുപടിഇല്ലാതാക്കൂ
  5. മുസ്ലിം സമൂഹം കാത്തിരിക്കുന്നത് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ്....

    മറുപടിഇല്ലാതാക്കൂ
  6. എന്തുവന്നാലും മുടിപ്പള്ളിയുമായും വാണിജ്യ പ്രോജെക്റ്റുകളുമായും മുന്നോട്ടു പോകുമെന്ന് പറയുന്ന കാന്തപുരവും അനുയായികളും അതിന്‍റെ നൂറിലൊന്നു ആവേശം സത്യം തെളിയിക്കാന്‍ കാണിക്കാത്തത് എന്ത്കൊണ്ട്..?

    മറുപടിഇല്ലാതാക്കൂ
  7. ഇബ്‌ലീസ് ഒരുക്കിയ കെണി
    ഇസ്ലാമിക വിഷയങ്ങളില്‍ അവിശ്വാസിയായ പിണറായി വിജയന്‍ ഫത്‌വ കൊടുത്താല്‍ അത് സ്വീകരിക്കാന്‍ മാത്രം വിവരം കെട്ടവരല്ല മുസ്ലിംകള്‍ ..

    മുസ്ലിംകള്‍ക്ക് നബി(സ)യുടെ മുടി മാലിന്യമല്ല. അത് പവിത്രമാണ്. വേസ്റ്റ് എന്ന് പറഞ്ഞു കൊണ്ട് നബി(സ)യുടെ ആസാറുകളെ അധിക്ഷേപിക്കാന്‍ പിണറായി വിജയന്‍ വന്നാല്‍ മുസ്ലിമ്കളുടെ പ്രമാണങ്ങള്‍ വെച്ച് കൊണ്ട് മറുപടി പറയാന്‍ ഞങ്ങള്‍ മുസ്ലിംകള്‍ തയ്യാറാണ്..

    എന്നാല്‍ കാന്തപുരം മുസ്ലിയാര്‍ പൂജിക്കാന്‍ കൊണ്ട് വന്ന ഈ മുടി നബി(സ)യുടെ മുടി അല്ല. അത് ബോംബയ്ക്കാരന്‍ ജാളിയാവാല ഖസറജിക്ക് വിട്ട മുടിക്കെട്ടിലെ മുടിത്തുണ്ടമാണ്.....

    മറുപടിഇല്ലാതാക്കൂ
  8. ശയറെ മാര്‍ക്കറ്റിനെതിരെ പ്രസക്തമായ ചോദ്യങ്ങള്‍ ..ഒന്നിന് പോലും വ്യക്തമായ ഉത്തരം പ്രതീക്ഷിക്കണ്ട

    മറുപടിഇല്ലാതാക്കൂ
  9. ഇപ്പൊ കിട്ടും മറുപടി. കാത്തിരുന്നോ. "അരിയെത്ര?.. പയറഞ്ഞാഴി!" പോലുള്ള മറുപടികള്‍ തുരുതുരാ കിട്ടും. പിന്നെ കുറെ മുട്ടന്‍ തെറികളും.

    മറുപടിഇല്ലാതാക്കൂ
  10. മറുപടി ചിലപ്പോള്‍ ഇഷ്ട്ടിക ചീളായോ, കരിങ്കല്‍ ചീളായോ പ്രതീക്ഷിക്കാം. അതാണല്ലോ അവരുടെ രീതി..അതല്ലെങ്കില്‍ ഭരണി പ്പാട്ട്, കാത്തിരുന്നോളൂ

    മറുപടിഇല്ലാതാക്കൂ
  11. ഇവിടെ എല്ലാര്ക്കും മുടി കത്തിക്കണം എന്ന് ഭയങ്കര വാശി....മദീന മുനവറയില്‍ മരണപ്പെട്ടു കിടക്കുന്ന പ്രവാചകന്റെ ശരീരം ഇത് വരെ ദ്രവിചിട്ടില്ല എന്ന് വിശ്വസിക്കുന്നവരാണ് മുസ്ലിംകള്‍...അത് തെളിയിക്കാന്‍ അവിടെ കുഴിച്ചു നോക്കണം എന്ന് പറഞ്ഞാല്‍ നിങ്ങള്......‍ അന്ഗീകരിക്കുമോ?..

    പ്രവാചകന്റെ മുടിക്ക് പരിശുദ്ധി ഉണ്ട് എന്നും അത് മുക്കിയ വെള്ളം കുടിച്ചാല്‍ അസുഖം മാറും എന്നും സുന്നിയും മുജഹിടും ജമ'അതും ഒക്കെ വിശ്വസിക്കുന്നതാണ്‌...അല്ലെങ്കില്‍ വിസ്വസിക്കെണ്ടതാണ്.......ഇപ്പോള്‍ കാന്തപുരത്തിന്റെ അടുത്തുള്ള തിരുകേശം പ്രവാചകന്റെത് തന്നെയാണോ എന്നത് മാത്രമാണ് തര്‍ക്ക വിഷയം...അത് മുസ്ലിംകള്‍ തന്നെ ചര്‍ച്ച ചെയ്യുന്നതല്ലേ നല്ലത് പിണറായീ?...പിന്നെ സുന്നികള്‍ക്ക് വ്യക്തി പരമായ രാഷ്ട്രീയം ഉണ്ടാവുമെങ്കിലും കാന്തപുരം പറഞ്ഞാല്‍ അത് മാറ്റുന്നതിന് അവര്‍ക്ക് യാതൊരു തടസ്സവും ഇല്ല....ഏതായാലും ഒന്നിവിടെ വ്യക്തം .......കല്ല്‌ മുള്ള് മുരിക്ക് മൂര്‍ഖന്‍ മുതല്‍ കുപ്പി കഷണം വരെ ചേര്‍ന്നുള്ള സഖ്യമുന്നണി ഒരു ഭാഗത്തും മറു ഭാഗത്ത് കാന്തപുരം മാത്രവും...ഇനി ആരെങ്കിലും ഉണ്ടോ ഈ മുന്നണിയില്‍ ചേരാന്‍ ബാക്കി ....എന്നിട്ടും കാന്തപുരം എന്...ന ആണ്‍കുട്ടി ചങ്കൂറ്റത്തോടെ മുന്നോട്ടു , തിരുകേശ വിവാദത്തില്‍ എല്ലാ മുടിയും കത്തും എന്ന് പിണറായി പറഞ്ഞപ്പോള്‍ അത് പറയാന്‍ താന്‍ ആരുമല്ല, മതവിശ്വാസം പറയല്‍ വി...ശ്വാസികള്‍ ആണ് എന്ന് പറയാന്‍ ഇസ്ലാമിന്റെ ഭാഗത്ത് നിന്ന് ആരുണ്ടായി ....അതാണ്‌ കണ്ണുള്ളവര്‍ കാണേണ്ടത് ........ഇസ്ലാം പറയാന്‍ അര്‍ഹതയുള്ളവരുടെ കൈകളില്‍ തന്നെ ആല്ലഹു അതെത്തിച്ചു നല്‍കിയിട്ടുണ്ട് ......സത്യം അത് ഒന്നേയുള്ളൂ ..അസത്യം പലതുണ്ടാകും അവ കൂടി ചേര്‍ന്ന് മുന്നണിയാകും ..സത്യത്തിനെ എതിര്‍ക്കാന്‍ ...... ഇസ്‌ലാം അങ്ങേയറ്റം പവിത്രത കല്പിക്കുന്ന തിരുകേശമുള്‍പ്പെടെയുള്ള തിരുശേഷിപ്പുകളെ ആദരിക്കല്‍ വിശ്വാസിയുടെ കര്‍ത്തവ്യമാണ്. പുണ്യ പ്രവാചകരുടെ (സ) തിരു കേശം കത്തില്ലെന്നത് ഇസ്‌ലാമിന്റെ വിശ്വാസമാണ്. അതിനെതിരെ മാന്യതയില്ലാത്ത അഭിപ്രായ പ്രകടനം ആര് നടത്തിയാലും അത് എതിര്‍ക്കപ്പെടേണ്ടതാണ്. വിശ്വാസികളെ അവഹേളിക്കുന്ന വിധം തുടര്‍ പ്രസ്താവനകള്‍ നടത്തികൊണ്ടിരിക്കുന്ന ...പിണറായി വിജയന്‍ അതിരുവിടുകയാണ്. ഒരു സമൂഹത്തിന്റെ വിശ്വാസത്തെ പരിഹസിക്കാന്‍ നടത്തുന്ന ഹീനശ്രമങ്ങള്‍ അപലപനീയമാണ്. ഏത് മുടിയായാലും കത്തുമെന്നതും കടന്നു പ്രവാകരുടെ തിരുശേഷിപ്പുകളെ മാലിന്യമെന്ന് വിളിച്ചാക്ഷേപിക്കാന്‍ താങ്കള്‍ക്കധികാരമില്ല മിസ്റ്റര്‍ പിണറായി. മതത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറയുമ്പോള്‍ തന്നെ വിശ്വാസികളെ മുറിപ്പെടുത്തുന്ന ഇത്തരം പ്രസ്താവനകള്‍ കൊണ്ട് താങ്കളെന്താണ് ഉന്നം വെക്കുന്നത് ? തിരുശേഷിപ്പുകള്‍ക്ക് പ്രാധാന്യമുണ്ടോ എന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയക്കാര്‍ അല്ലെന്ന് താങ്കള്‍ മനസ്സിലാക്കുക. അതിനിവിടെ മതപണ്ഡിതന്മാരുള്ളപ്പോള്‍ രാഷ്ട്രീയക്കാരന്റെ കൈകടത്തല്‍ ആവശ്യമേ ഇല്ല. തിരുശേഷിപ്പുകള്‍ക്ക് പ്രാധാന്യമുണ്ടെന്നത് പ്രവാചക ചരിത്രം പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. ആ സത്യത്തിനു നേരെ യുക്തിയുടെ വിരട്ടുമായി വന്ന് വിശ്വാസികളെ വ്രണപ്പെടുത്താനുള്ള നീക്കം അത്യന്തം അപലപനീയമാണ്. വിശ്വാസികള്‍ തങ്ങളുടെ ജീവനേക്കാള്‍ നെഞ്ചേറ്റുന്ന പുണ്യപ്രവാചകരുടെ (സ) സര്‍വ്വസ്വവും അവര്‍ക്ക് വിലമതിക്കാനാവാത്തതാണ്. ചരിത്രത്തിന്റെ ഏടുകളില്‍ മായതെകിടക്കുന്ന തിരുശേഷിപ്പുകളുടെ പ്രധാന്യത്തെ വിളിച്ചോതുന്ന കനപ്പെട്ട രേഖകളെപോലും പുഛിക്കുന്ന വിധം താങ്കള്‍ തരം താഴ്ന്നിരിക്കുന്നു മിസ്റ്റര്‍ പിണറായി.'''''''''''''''''''''

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. pravachakante mudikku oru vidhathilulla punyamo porishayo illa. Pravachakante mudi mukkiya vellam kudichal asugham maarumayirunnenkil nabi patniyaya khadeeja beevi asugham vannu marikkunnathinu munpu mudi mukki kurach vellam 'sevichal' porayirunno???

      "പ്രവാചകന്റെ മുടിക്ക് പരിശുദ്ധി ഉണ്ട് എന്നും അത് മുക്കിയ വെള്ളം കുടിച്ചാല്‍ അസുഖം മാറും എന്നും സുന്നിയും മുജഹിടും ജമ'അതും ഒക്കെ വിശ്വസിക്കുന്നതാണ്‌"

      sunnikal vishwasikkunnundu, jamathe islamiyum mujahidukarum athu vishwasikkunnilla.

      ഇല്ലാതാക്കൂ
    2. സഹോദരന് തെറ്റിയതാണ്..നിങ്ങളുടെ പഴയ വിശ്വാസമൊക്കെ സക്കരിയ്യ സ്വലാഹി മാറ്റിയത് അറിഞ്ഞില്ലേ ..ഈ വീഡിയോ കാണുക : http://youtu.be/8XHHdl0sW4M

      ഇല്ലാതാക്കൂ
    3. CHODYANGALKKU MARUPADI THAROO ALLATHE
      ARIYETHRA ENNU CHOTHICHAL PAYARANJAZHI ENNA THARATHIL PRATHIKARIKKALLE

      ഇല്ലാതാക്കൂ
  12. ചേരമാന്മാരുടെ കാലത്ത് നിര്‍മിക്കപ്പെട്ട പള്ളികളില്‍പോലും ഒരു തിരുകേശം സ്ഥാപിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ അങ്ങനെ ഒരു ബുദ്ധി ഉദിച്ചതിന്റെ പിന്നില്‍ പ്രവാചകസ്നേഹമല്ല, അതിന്റെ വ്യാപാരസാധ്യതയിലുള്ള പ്രതീക്ഷ മാത്രമാണ്. അതുകൊണ്ടുതന്നെ മുഹമ്മദ്നബിയെ പോലെ മനുഷ്യസമൂഹത്തിന്റെ ഒരു വിമോചകനായകനെ കച്ചവടവത്കരിക്കുന്നതിനെതിരെ ,ഒരു സമുഹം ഒന്നായി പ്രതികരിക്കും ......

    മറുപടിഇല്ലാതാക്കൂ
  13. കാന്തപുരത്തിന്റെ കയ്യിലുള്ളത് യഥാര്‍ത്ഥ തിരുകെഷമാനെങ്കില്‍ ഇതിനെ കുറ്റംപറഞ്ഞു നടന്ന മുസ്ലിങ്ങളുടെ അവസ്തയെന്ത്? കാന്തപുരം പോട്ടെ.. അദ്ദേഹത്തിന്‍റെ കൂടെയുള്ള മറ്റു പണ്ഡിതന്മാര്‍ വിഡ്ഢികളാണോ ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് തന്നെയാണ് മുകളില്‍ ചോദിച്ചത് ഒറിജിനല്‍ ആണെങ്കില്‍ പിന്നെ തെളിയിക്കാന്‍ കാന്തപുരം ആരെയാണ് ഭയക്കുന്നത് .. അതല്ല കച്ചവടമാണ് ഉദ്ദേശമെങ്കില്‍ ഇപ്പൊ പറയുന്നത് തുടരുന്നത് തന്നെയാണ് നല്ലത് ..പക്ഷെ ഒന്ന് മാത്രം കാന്തപുരത്തിന്റെ അനികലെപ്പോലെ എല്ലാവരും വിഡ്ഢികളല്ല .

      ഇല്ലാതാക്കൂ
    2. കാന്തപുരത്തിന്റെ കയ്യിലുള്ളതിനെ പറ്റി അവർക്ക് സംശയമില്ലെങ്കിൽ പിന്നെ അവരെന്തിനു അത് കത്തിക്കണം. നിന്റെ സ്വന്തം തന്തയെ കുറിച്ച് നിനക്ക് നിന്റെ ഉമ്മ പറഞ്ഞത് വിശ്വാസമില്ലെങ്കിൽ അത് നിൻന്െ വീട്ടിൽ അല്ലെ പ്രശ്നം . അതിനു നീ നാട്ടുകാരുടെ തന്തക്ക് പറയണൊ /

      ഇല്ലാതാക്കൂ
    3. അതാ തെറികള്‍ വരാന്‍ തുടങ്ങുന്നു ...

      ഇല്ലാതാക്കൂ
  14. https://mail-attachment.googleusercontent.com/attachment/u/0?ui=2&ik=2769a0e20a&view=att&th=1359bdf959c3395e&attid=0.1&disp=inline&safe=1&zw&saduie=AG9B_P-J7Km4F_2M2XlT...

    മറുപടിഇല്ലാതാക്കൂ
  15. https://docs.google.com/file/d/0B-w0YKdLcx1VY2ZlOWExZGMtMGQxZS00N2QyLWJhODktNGJhMjBmZTNlZjY0/edit

    മറുപടിഇല്ലാതാക്കൂ
  16. ഇവിടെ പ്രസക്തമായ ഒന്‍പതു ചോദ്യങ്ങള്‍ പ്രതിപതിച്ചു...ഇതിനു ഉത്തരം നല്കാന്‍ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ നിര്ഭാന്തിതനാണ്....ഇവിടെ ഒന്നാമത്തെ ചോദ്യത്തിന് ഉത്തരം പറയാറുള്ളത് ഒരു കിതബിനെ ഉദ്ധരിച്ചു "മുടി നീളും" എന്നതാണല്ലോ....എങ്കില്‍ അവിടെ വീണ്ടും ഒരു ചോദ്യം...കേശ ദാധാവായ ജാലിയ വാലയുടെയും ഘശ്രജിയുടെയും അടുക്കലുല്ലത് അല്ലാതെ ലോകത്ത് പ്രവാജകന്റെതായി സ്ഥിരപ്പെട്ട ഒരട്ട മുടികള്‍ പോലും ഒരിഞ്ചു പോലും വളര്‍ന്നതായി ഇത് വരെ തെളീക്കാന്‍ സാധിക്കാതധ് എന്ത് കൊണ്ട് ...?. പിന്നെ രണ്ടാമതായി സനതിന്റെ കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ കാന്തപുരത്തിന്റെ മറുപടി 'പ്രശസ്തമായ ആളില്‍ നിന്നും ലഭിച്ചതാനെങ്കില്‍ സനദ് ചോദിക്കാന്‍ നടക്കുന്നവന്‍ ഇസ്ലാമില്‍ നിന്നും പുരതനെന്നാണ്..... എങ്കില്‍ ലോക ഹദീസ് പണ്ഡിതന്മാരായ ബുഖാരി, മുസ്ലിം അടക്കമുള്ള പണ്ഡിതന്മാര്‍ ഓരോ ഹദീസുകളും സ്വീകരിച്ചിരുന്നത് പ്രസ്തമായ ആളുകളും ജീവിതത്തില്‍ ഒരു കള്ളം പോലും പരയാതവരുമായ ആളുകളില്‍ നിന്നായിരുന്നു...എന്നിട്ടും അവര്‍ ചോദിച്ചു..നിങ്ങളോട ആര് പറഞ്ചു, അവരോട ആര് പറഞ്ചു എന്ന്..അങ്ങിനെ പ്രവജകരിലെക്ക് എത്തുന്ന കൃത്യമായ പരമ്പര പരനച്ചാല്‍ മാത്രമേ അത് വിസ്വസിചിരുന്നുല്ല്.....ഇതില്‍ നിന്നും നമുക്ക് മനസ്സിലാവുന്നത് പ്രസസ്തമായ ആളില്‍ നിന്ന് ലഭിച്ചടനെങ്കിലും സനദ് നിര്ഭാന്ധമാണ്.എന്നാണ്....അതല്ലെങ്കില്‍ കാന്തപുരത്തിന്റെ വിശ്വാസ പ്രകാരം ഹദീസ് പണ്ഡിതന്മാര്‍ ഇസ്ലാമിന് പുറത്താണോ............?

    മറുപടിഇല്ലാതാക്കൂ
  17. ഈ കേശ വിവധത്തില്‍ പ്രഥാനമായും കണ്ടു വരുന്നത് വ്യക്തികളുടെ വാക്കുകള്‍ അടിസ്താനമാക്കിയതാണ്...അഥവാ അമ്പലക്കടവ് ഫൈസി എന്ത് പറഞ്ചു,കാന്തപുരം എന്ത് പറഞ്ചു അല്ലെങ്കില്‍ പിണറായി എന്ത് പറഞ്ചു....സത്യത്തില്‍ പ്രവജകന്റെ തിരുകെഷമാണോ എന്ന് വിശ്വസിക്കേണ്ടത് പ്രമാണങ്ങളുടെയും ,രേഖകളുടെയും ,പ്രത്യകതകളുടെയും അടിസ്ഥാനത്തിലാണ്...യഥാര്‍ത്ഥത്തില്‍ ഒരാള്‍ പ്രവജകന്റെ മുടി ഉണ്ട് എന്നാ വാദവുമായി വന്നാല്‍ ആദ്യം അതിനു അടിസ്ഥാന രേഖ ഉണ്ടോ എന്നും കുറെ നീളമുള്ള മുടിക്കെട്ടുകലനെങ്കില്‍ അങ്ങനത്തെ മുടികള്‍ സുക്ഷിച്ചു വന്നതായി ചരിത്ര പുസ്തഗങ്ങളുടെ പിന്ഭാലമുണ്ടോ എന്നും പ്രവജകന്റെ മുടികള്‍ക്കുള്ള പ്രത്യകഥകള്‍ ആ മുടിക്ക് ഉണ്ടോ എന്നും പരിശോധിച്ച ശേഷമാണു ഉറപ്പ് വരുത്തേണ്ടത്.....

    മറുപടിഇല്ലാതാക്കൂ
  18. ഫസല്‍ പുകയൂര്‍ഫെബ്രുവരി 22, 2012 7:04 PM

    ഒരു പറ്റം പരമവിഡ്ഢികളായ അനുയായികള്‍ ഉള്ളടത്തോളം കാലം ഈ വ്യാജ പണ്ഡിതന് സ്വൊന്തം മുതല്മുടക്കില്ലാതെ ഇങ്ങനെ പല വ്യവസായഗലും തുടങ്ങാന്‍ സാദിക്കും. അതിനാല്‍ അവര്‍ മുടി വ്യവസായവു മായി മുന്നോട്ട് പോവും. തീര്‍ച്ച.

    മറുപടിഇല്ലാതാക്കൂ
  19. https://docs.google.com/open?id=0B-w0YKdLcx1VY2ZlOWExZGMtMGQxZS00N2QyLWJhODktNGJhMjBmZTNlZjY0

    മറുപടിഇല്ലാതാക്കൂ
  20. PDF file aayathu kondu direct post cheyyan pattilla.......So Everyone Plz Check This Link....

    https://docs.google.com/open?id=0B-w0YKdLcx1VY2ZlOWExZGMtMGQxZS00N2QyLWJhODktNGJhMjBmZTNlZjY0

    മറുപടിഇല്ലാതാക്കൂ
  21. മറുപടികൾ
    1. സുഹ്രത്തിന്റെ ഡോക്യുമെന്റ് ഞാന്‍ കണ്ട് അതില്‍ എന്താണ് എഴിതിയിരിക്കുന്നത് ..? ഒരു വെക്തിക്ക് തോന്നിയ കാന്തപുരത്തെ കുറിച്ചുള്ള അഭിപ്രായം ..പ്രായമായ ആളുകള്‍ ആളുകളെ പറ്റിക്കുമോ ..? അബൂദാബിയിലെ മന്ത്രി കുടുംബത്തിലെ അംഗത്തിന് ജനഗലെ പാട്ടിക്കെന്കേണ്ട ആവശ്യമുണ്ടോ എന്നൊക്കെയാണ് ഞാന്‍ കണ്ട ഡോകുമെന്റിലെ ചോദ്യങ്ങള്‍..... ...ഈ ചോദ്യങ്ങലെള്ളന്‍ ചോദിച്ച വെക്തിയുടെ വിവരത്തിനും വിവേകത്തിനും ബുദ്ധിക്കും അനുസരിച്ച് അയാളുടെ യുക്തിയില്‍ തോന്നിയ കാര്യങ്ങള്‍ ചോദിച്ചിരിക്കുന്നു .. ഒരു വിശ്വാസിക്ക് ഒരു കാര്യം വിശ്വസിക്കാന്‍ വേണ്ടത് ( പ്രത്യേകിച്ചും നബി തിരുമേനിയുമായി ബന്ദപ്പെട്ട കാര്യങ്ങള്‍ ) ആധികാരികമായ തെളിവുകളാണ് .. അല്ലാതെ വിവിഅരമില്ലാതവരുടെ കേവല യുക്തിയില്‍ നിന്നുള്ള ചോദ്യങ്ങള്‍ അല്ല ... സുഹ്രത്തെ താന്കള്‍ ഇമാമായി കാണുന്നത് ഖുറാന്‍ തന്നെയല്ലേ , താങ്കള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നത് ഹദീസുകള്‍ തന്നെയല്ലേ അല്ലാതെ .. എനിക്ക് താങ്കളുടെ ഈ മറുപടി കാണുമ്പോള്‍ ഭയമാണ് തോന്നുന്നത് .. നിങ്ങള്ക്ക് അല്ലാഹു സത്യം വെളിവാകി തരട്ടെ .. ഏതെന്കിലും നാലാംകിട വെക്തിയുടെ അഭിപ്രായത്തെ വേദ വാക്യമാകാതെ ഖുറാനും ഹദീസും അനുസരിച്ച് ജീവിക്കാന്‍ നോക്കൂ.

      ഇല്ലാതാക്കൂ
    2. Thangal post cheytha linkil parayunna " nabi thirumeni thante mudi vitharannam cheythirunnu ", " mudiyude allavumayi bandhappeta karyangalkku valla thellivumundo??? Etho viddikal ezhuthiya kithaballathe vyakthamaaya swaheeho hasano aaya valla hadeesum undo??

      ഇല്ലാതാക്കൂ
    3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

      ഇല്ലാതാക്കൂ
    4. താങ്കള്ക്ക് രസൂലുല്ലാ(സ്വ)നെക്കാള് വലുത് എ പി യാണോ ,സഹോദരാ??
      എന്തിനാണ് ഇങ്ങിനെ മസ്തിഷ്കം എ പിക്ക് നല്കിയിട്ടു ജീവിക്കുന്നത് സഹോദരാ?

      താങ്കള്ക്ക് സ്വയം ചിന്തിക്കാനുള്ള ബുദ്ധിയില്ലേ സഹോദരാ??

      സത്യത്തിനെതിര് കണ്ടാല്, ബോദ്യപ്പെട്ടാല് ഖലീഫമാരെ വരെ ചോദ്യം ചെയ്ത സ്വഹാബതിന്റെ അനുയായികളല്ലേ നമ്മള്??? ഇങ്ങനെ അന്തമായ വ്യക്തിപൂജ താങ്കളുടെ ആകിബത് ചീത്തയാക്കില്ലേ സുഹൃത്തേ??

      ഇല്ലാതാക്കൂ
    5. @salam chemmad .........ആ പോസ്റ്റില്‍ പല പ്രസക്തമായ ബാഗന്ഗലുമുന്ദയിരുന്നു അതെല്ലാം മാറ്റിവെച്ചു അതിലെ ഒരു ചെറിയ ഭാഗം മാത്രം പ്രസക്തമാക്കി താങ്ങള്‍ ഇവടെ പറഞ്ഞതില്‍ താങ്ങള്‍ക്ക്‌ വെറും കാന്തപുരം വിരോധം മാത്രമാണോ എന്ന് ഞാന്‍ സംശയക്കുന്നു ..............

      ഇല്ലാതാക്കൂ
    6. @ MUHSIN K MUHAMMED..........Rasooolullaade Sha'aril Barkkath Illa Ennu Thanne Vishwasikkunna Ningalude Chekannooori Vaadhathinu Njaan Marupadi Parayunnilla.....Marupadi Arhikkunnilla................

      ഇല്ലാതാക്കൂ
    7. @MR . അജ്ഞാതന്‍ ................ഇവടെ ഉസ്താദിന്റെ അനുയായികലാരും തന്നെ ഉസ്താദിനെ ഒരു തരത്തിലും വ്യക്തി പൂജയോ ഒന്നും നടത്തിയിട്ടില്ല .....അത് നിങ്ങളുടെ ഒരു അന്ധമായ വാദമാണ്.....വ്യക്തി പൂജ എന്നാല്‍ എന്ധാ സുഹൃത്തേ......അന്ധമായ കാന്തപുരം വിരോധം മാത്രമാണോ ഇതിനു പിന്നില്‍....?

      ഇല്ലാതാക്കൂ
  22. മരുബടി ഉണ്ടോ കരന്തൂരികളെ ???

    മറുപടിഇല്ലാതാക്കൂ
  23. ഇ വ്യാജ മുടിയില്‍ വിശോസിച്ചവരോട് മരിക്കനമെന്നുള്ള ചിന്ത ഉണ്ടോ?ഇ ഹതീസിന്റെ ഗൌരവം മനസിലാക്കുക ..അലി(റ) നിവേദനം: തിരുമേനി(സ) അരുളുന്നതായി ഞാന്‍ കേട്ടു. നിങ്ങള്‍ എന്റെ പേരില്‍ കള്ളം പറയരുത്. വല്ലവനും എന്റെ പേരില്‍ കള്ളം പറഞ്ഞാല്‍ അവന്‍ നരകത്തില്‍ പ്രവേശിച്ചു. (ബുഖാരി. 1. 3. 106)

    മറുപടിഇല്ലാതാക്കൂ
  24. പരിശുദ്ധ ഖുര്‍'ആന്‍ പറഞ്ഞത് നടക്കുക തന്നെ ചെയ്യും ...സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളംപേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെമാര്‍ഗത്തില്‍ നിന്ന്‌ (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവുംവെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത്‌ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്‌ വേദനയേറിയശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.(വി:ഖു:09:34)

    മറുപടിഇല്ലാതാക്കൂ
  25. മുത്ത്‌ റസൂല്‍ (സ)തങ്ങളുടെ മുടിയെ കുറിച്ച് ഹതീസുകള്‍ വായിക്കുക..ഇ ലിങ്കില്‍ ക്ലിക്ക് .. http://hidaya.do.am/forum/10-1275-1

    മറുപടിഇല്ലാതാക്കൂ
  26. കനതപുരം ചോദിക്കുന്ന മറ്റൊരു ചോദ്യം സനദ് കണ്ടാലെ നിങ്ങള്‍ വിശ്വസിക്കുകയുള്ളൂ എന്നാണ്...എന്നാല്‍ വ്യക്തമായ സനദ് കണ്ടാലെ വിശ്വസിക്കാവൂ എന്ന ആരും പറഞ്ചിട്ടില്ല... പ്രവജകന്റെ കേശമാനെണ്ണ്‍ സ്ഥിരപ്പെടാന്‍ ഒന്നുകില്‍ വ്യക്തമായ സനദ് വേണം...അതല്ല എങ്കില്‍ മറ്റൊരു മാര്‍ഗമുണ്ട് ഇസ്ലാമില്‍...അത് പ്രസിദ്ധമായി തലമുറകള്‍ സിയാറത്ത് ചെയ്ത് പോരുന്നു എന്നതാണ്... അഥവാ ഒരു പൊതുവായ സ്ഥലത്ത് തിരു കേശം വെക്കുകയും സമൂഹം തലമുറയായി കൈമാറി പോന്നതുമാണ്...എന്നാല്‍ ഇവിടെ കേശ ദാദാക്കളായ കസ്രജിയും ജളിയവലയും അവരുടെ വ്യക്തിപരമായ അധീനതയില്‍ സൂക്ഷിച്ചതകുമ്പോള്‍ തീര്‍ച്ചയായും അവര്‍ക്ക് പറയാന്‍ സാധിക്കും...അയാള്‍ക് ആര് കൊടുത്തു എന്നും അയാളുടെ മുന്തലമുരയില്‍ ആര് സൂക്ഷിച്ചു എന്നും...എന്നാല്‍ ജീവിച്ചിരിക്കുന്ന ഈ രണ്ടു പേരും ഇത് പറയാന്‍ തയ്യാറായാല്‍ നമുക്ക് അന്വേഷിക്കാം അവിടെ സിയാറത്ത് ഉണ്ടായിരുന്നോ എന്ന്...കാരണം ഈ കഴിന്ച്ച തലമുറയെ കുറിച്ച് അന്വേഷിക്കാന്‍ ഈ തലമുറക്ക് സടിക്കുമല്ലോ... ഈ വിഷയത്തിലും കാന്തപുരം പരാജയപ്പെട്ടു....

    മറുപടിഇല്ലാതാക്കൂ
  27. ഈ കേശ വിവാദം ജനങ്ങളില്‍ ഇത്രത്തോളം ഭീകരമായ രംഗം ശ്രഷ്ട്ടിചെത് കാന്തപുരവും കാന്തപുരത്തിന്റെ അനുയായികളും ആണെന്ന പറയാതിരിക്കാന്‍ വയ്യ...കാരണം എതിര്‍ക്കുന്നവരുടെ എതിര്‍പ്പില്‍ സത്യമുണ്ടോ എന്ന് അന്വേഷിക്കാതെ നാടുനീളെ ന്യായീകരണങ്ങള്‍ വെച്ചപ്പോള്‍ ഈ പ്രശ്നം ജനങ്ങള്‍ എല്ലാവരും അറിഞ്ചു എന്ന് മാത്രമല്ല കാന്തപുരത്തിന്റെ ശിഷ്യന്മാരുടെ നാവുകളില്‍ നിന്നും ഒരുപാട് സത്യങ്ങള്‍ പുറത്ത് വരുകയും ചെയ്തു.....ഈ സത്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ കാന്തപുരത്തെ കുഴിയില്‍ നിന്ന് കിണറിലേക്ക് തള്ളിയിടുകയായിരുന്നു എന്ന് നിങ്ങള്‍ക്ക് തന്നെ മനസ്സിലായിക്കാണുമല്ലോ.....
    അത് കൊണ്ട് തന്നെ കാന്തപുരം ഇനിയും ഇതില്‍ തന്നെ ഉറച്ച നില്‍ക്കുകയാണെങ്കില്‍ ജനങ്ങള്‍ക് നിങ്ങളിലുള്ള വിശ്വാസം ചോര്‍ന്ന്‍ കൊണ്ടേയിരിക്കും....അതിനാല്‍ ഒരു ചെറിയ മാര്‍ഗം നിര്ധേഷിക്കാം....ഇതിനു മുന്പും സുന്നികള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്....അതില്‍ പ്രതാനപ്പെട്ട ഒരു വിഷയമാണല്ലോ മാര്‍ക്കസ് പണയപ്പെടുത്തിയ വിഷയം...അത് ഒരുപാട് വിവാധങ്ങള്‍ക്ക് വഴി വെച്ചതാനെങ്കിലും അവസാനം കാന്തപുരം തന്നെ "ഞാന്‍ വഞ്ചിക്കപ്പെട്ടു " എന്ന് പറഞ്ചു തല്ക്കാലം ആ പ്രശ്നം ഒതുക്കുകയുണ്ടായി...അത് പോലെ ഈ മുടിയുടെ വിഷയത്തിലും ഞാന്‍ വന്ചിക്കപ്പെട്ടതനെന്ന സത്യം തുറന്നു പറയുകയും ആ മുടികള്‍ പിന്‍വലിച്ചു ഈ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കനമെണ്ണ്‍ അഭ്യര്‍ത്ഥിക്കുന്നു.....അതല്ലാതെ വീണ്ടും ഈ പ്രശ്നവുമായി മുന്നോട്ടു പോവാനാണ് ഭാവമെങ്കില്‍ രംഗം കൂടുതല്‍ വശ്ലാവുകയെ ഉള്ളു എന്നും അരീക്കുന്നു.........!!!.

    മറുപടിഇല്ലാതാക്കൂ
  28. പതാമത്തെ ഒരു ച്ദ്യം കൂടി അതില്‍ കൂട്ടട്ടെ
    10 . കഴിന്ച്ച കൊല്ലം പള്ളിയുടെ പേര്‍ SAHAREE MUBARKKU "മുടി പള്ളി " എന്നത് പേര്‍ മാറ്റനും
    മുടി കൊടുക്കാന്‍ നബി ഒറക്കത്തില്‍ വന്നു പറഞ്ച്ച മാതിരി പറഞ്ച്ചതാണോ

    മറുപടിഇല്ലാതാക്കൂ
  29. മറുപടി കാത്തിരിക്കുന്നവര്‍ നിരാശരാവേണ്ടി വരും... ഇത് മതപരമെന്നതിനേക്കാള്‍ .... കച്ചവടപരമാണ്... കച്ചവട ട്രിക്കുകളേ അതില്‍ പ്രതീക്ഷിക്കേണ്ടതുള്ളൂ.....

    ഇത് പ്രാചകന്‍റെ മുടിയാണെന്ന് തെളിഞ്ഞാല്‍ ഇതൊക്കെ സമ്മതിക്കാം എന്ന് കരുതുന്നവരും ഉണ്ട്. പക്ഷെ അപ്രകാരം തെളിഞ്ഞാല്‍ പോലും ഈ രൂപത്തില്‍ അതിനെ ഉപയോഗപ്പെടുത്താന്‍ ഒരു വകുപ്പുമില്ല. ഇസ്ലാമിനോട് വല്ല സ്നേഹവും ഉണ്ടെങ്കില്‍ ഇത്തരം ചൂഷണത്തില്‍നിന്ന് പിന്മാറുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പൊട്ടത്തരം പറയല്ലേ.......സുഹൃത്തേ.......തിരു നബിയുടെ ശ'ആറിനു ഒരു പ്രത്യേകതയുമില്ല എന്നാണോ പരയുന്ന്നധ് ? .......തിരു നബിയെ കുറിച്ച് പടിക്ക് സുഹ്ര്തെ .....തിരു നബിയെ സ്നേഹിക്കുന്നവര്‍ക്ക് ഈ ചേകന്നൂരി സിന്ധാന്തം ഒരിക്കലും അന്ഗീകരിക്കാന്‍ കഴിയില്ലേ....നിങ്ങള്‍ തിരു നബിയെ കുറിച്ച് പഠിക്കുക.......അള്ളാഹു നിങ്ങള്‍ക്ക് ഹിധയത് നല്‍കട്ടെ.....

      ഇല്ലാതാക്കൂ
  30. ഉത്തരം
    1 എന്റെ കൈവശമുള്ള മുടിയില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍
    ഞാന്‍ തെളിയിച്ചു തരാമെന്നു കസ്രജി ജനു : 30 നു
    കോഴിക്കോട്ടുനിന്നും ഉറക്കെ വിളിച്ചു പറഞ്ഞതും
    മലയാള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമാണ് , ആരും സമീപിച്ചതായി
    അറിഞ്ഞില്ല . അവസരമുണ്ടായിട്ടും എന്ത് കൊണ്ട് ഉപയോഗപ്പെടുത്തിയില്ല ?
    2 & 3 ചോദ്യങ്ങള്‍ തമ്മില്‍ ഒരു വിത്യാസവും ഇല്ല രണ്ടു ചോദ്യവും
    ഒന്നാണ് , അതിന്റെ ഉത്തരം കസ്രജി പരസ്യമായി വെല്ലുവിളിചിട്ട്ട്
    സമീപിക്കാന്‍ പറഞ്ഞതും രേഗകള്‍ കാണിക്കാന്‍ തയ്യാറാണെന്നും
    പറഞ്ഞിട്ടുണ്ട് , ജാലിയാവലയുടെ കയ്യില്‍ രെഗയില്ലെന്നു അമ്പലക്കടവ്
    പറഞ്ഞ "വെളിപ്പെടുത്തലല്ലെ " ?
    4 ഇല്ല കളവില്ല , സനത് ആവശ്യമുള്ളവര്‍ക്ക് കാണിച്ചു കൊടുത്തിട്ടുണ്ട്
    തരുന്ന ആളിന്റെ പരമ്പര അയാളിലുള്ള വിശോസ്യതയെ മനസ്സിലാക്കി
    കൊടുക്കാനാ , വിമര്‍ശകരാരും ഇന്നുവരെ പ്രസങ്ങിക്കുകയല്ലാതെ
    സനത് കാണാന്‍ വന്നിട്ടില്ലല്ലോ ?
    5 ജാലിയാ വാല അങ്ങിനെ പറഞ്ഞതായി എവിടയും കാണിച്ചു തരാന്‍
    കഴിയില്ല അയാളങ്ങനെ പറഞ്ഞു എന്ന് " അമ്പലക്കടവ് " പറഞ്ഞാല്‍
    അത് എങ്ങിനെ ആധികാരികമാവും ?
    6 കാന്തപുരം പറയുന്നത് വിശോസിച്ചവരാരും പള്ളി ഉണ്ടാക്കുന്നതില്‍
    സംശയം പ്രകടിപ്പിച്ചിട്ടില്ല ; കാന്തപുരം വിമര്‍ശകരാരും ആ പള്ളിക്ക്
    ഒരു നയാ പൈസ കൊടുത്തദായി അറിവില്ല , കുറെ പള്ളികളും
    സ്ഥാപനങ്ങളും കംപ്ലക്സുകളും ഉണ്ടാക്കി മാത്രക കാണിച്ച കാന്തപുരത്തെ
    വിശോസികള്‍ക്ക് ഒരു സംശയവുമില്ല ,
    7 ആ ബുക്ക് കസ്രജി എഴുതിയതല്ലെന്നും മറ്റൊരാള്‍ എഴുതിയത് കസ്രാജി
    പുന : പ്രസിധീകരിച്ചതാനെന്നും എന്തിനാ ഒളിപ്പിച്ചു വെക്കുന്നത് ? മറ്റൊരാളുടെ
    ക്രതിയില്‍ കൈ കടത്താന്‍ പാടില്ലെന്നരിയുന്ന കസ്രജി ഉടന്‍ സ്വൊന്തം ക്രതി
    പുറത്തിറക്കുന്നുണ്ട് , അപ്പോള്‍ വാഴിക്കാം
    8 കത്തുകയില്ലെന്ന് തീര്ച്ചയാ , പക്ഷെ കത്തിക്കല്‍ അതിനെ
    നിന്നിക്കലാകും , പ്രവാചക ശരീരം ചീഞ്ഞളിഞ്ഞു പോഴി എന്ന്
    മുന്‍പ് ജമാഅത് കാരന്‍ പറഞ്ഞപ്പോള്‍ ആരും മദീനയില്‍ പോഴി
    രസൂലിന്റെ രവുള പൊളിച്ചു മാന്തി കാണിച്ചു കൊടുത്തിട്ടില്ല , അത്
    അപകടകരമാണ് , b സംവാദത്തിനു കാന്തപുരം എന്നും റെഡിയാ
    മധ്യസ്തരെയും പറഞ്ഞിരുന്നു ചേളാരി ക്കാര്‍ക്ക് ലീഗ് നേതാക്കളെ
    വിശോസമില്ലെങ്കില്‍ പിന്നെ പിണറായിയുടെ കൂടെ കൂടട്ടെ .
    9 ഇത് കാന്തപുരമാ , എന്തെങ്കിലും ഒന്ന് തീരുമാനിചിട്ടുണ്ടെങ്കില്‍
    അത് നടപ്പില്‍ വരുത്തീട്ടെ തിരിച്ചു കയറൂ , കാലം സാക്ഷി ,ചരിത്രവും .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ................""കാന്തപുരം പറയുന്നത് വിശോസിച്ചവരാരും പള്ളി ഉണ്ടാക്കുന്നതില്‍
      സംശയം പ്രകടിപ്പിച്ചിട്ടില്ല "............. ;

      സുഹൃത്തേ ഞങ്ങള്‍ കാന്തപുരം എന്ത് പറയുന്നു എന്ന് നോകി നടക്കുകയല്ല വിശ്വസിക്കാന്‍ ഞങ്ങള്‍ അല്ലാഹും റസൂലും എന്ത് പറഞ്ഞു അതാണ്‌ ഞങ്ങള്‍ വിശ്വസിക്കുന്നത് അതിനപ്പുറം കാന്തപുരം പറയുന്നതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങാന്‍ ഞങ്ങള്‍ അങ്ങയെപ്പോലെ വിഡ്ഢിയായ അദ്ദേഹത്തിറെ അനുയായി അല്ലല്ലോ ..?

      പിന്നെ ഞാന്‍ ചോദിച്ചിരിക്കുന്നത് ഇവിടെ വെക്തമാണ് ആധികാരികമായ തെളിവുകള്‍ ആണ് അതിനു ഖസ്രജിയുടെ അടുത്തുണ്ട് , അദ്ദേഹം വെല്ലുവിളിച്ചുട്ടുണ്ട് എന്ന മറുപടിയല്ല വേണ്ടത് എന്താണ് താങ്കള്‍ക്കു അത് പറയാന്‍ കഴിയാത്തത് . ഒന്നാമത്തെ ചോദ്യത്തിലെ കാര്യം വെക്തമാണ് നബി( സ) മുടിയുടെ നീളം എങ്ങനെ ഇങ്ങനെ കൂടി അതിനു ഏതു പ്രാമാണിക ഗ്രന്ഥത്തിലാണ് തെളിവുള്ളത് .. അതിനു ഖസ്രജിയുടെ അടുത്ത് പോയി മനസ്സിലാകണമെന്നില്ല അങ്ങനെ ഗ്രന്ഥമുണ്ടെങ്കില്‍ അതിന്റെ പേര്‍ പറയൂ .

      കാന്തപുരം പറയുന്നതില്‍ വിശ്വസിച്ചവര്‍ക്കല്ല അല്ലാഹുവും അവന്റെ റസൂലും പറയുന്നത് വിശ്വസിച്ച എല്ലാവര്ക്കും ആ മുടിയിലും ആ പള്ളി നിര്‍മാണത്തിലും സംശയമുണ്ട്‌ ..

      .............. കാന്തപുരം വിമര്‍ശകരാരും ആ പള്ളിക്ക്
      ഒരു നയാ പൈസ കൊടുത്തദായി അറിവില്ല , കുറെ പള്ളികളും
      സ്ഥാപനങ്ങളും കംപ്ലക്സുകളും ഉണ്ടാക്കി മാത്രക കാണിച്ച കാന്തപുരത്തെ
      വിശോസികള്‍ക്ക് ഒരു സംശയവുമില്ല "" .................

      അത് തന്നെയാണ് പ്രശ്നം പിരിവു നടത്താന്‍ അതി സമര്‍ത്ഥനായ കാന്തപുരതിനു സ്ഥാപനങ്ങളും വാണിജ്യ സ്ഥാപനങ്ങളും സമുദായത്തിന്‍റെ പേരില്‍ പിരിവു നടത്തി ഉണ്ടാകാന്‍ കഴിവില്ല എന്ന് വിശ്വസിക്കുന്നവരല്ല ഇവിടെ ആരും. ആ കാര്യത്തിനു അദ്ദേഹം ലോകത്തിലെ തന്നെ വലിയ മാത്ര്കകളില്‍ ഒന്നാണ് ..

      പക്ഷെ ഒരു നല്ല വിശ്വാസി എന്ന നിലയിലാണ് അദ്ദേഹം മാതര്കയല്ലാത്തത് .അത് തന്നെയാണ് ഇവിടുത്തെ കാതലായ പ്രശ്നവും .

      ഒരു കാര്യം കൂടി
      ഇവിടെ ചോദിച്ച ചോദ്യങ്ങള്‍ക്ക് വേണ്ടത് ഖസ്രജിയുടെ അടുത്തുണ്ട് എന്നാ മറുപടിയല്ല ഇസ്ലാമിന്റെ ആധാര ശിലയായ ഖുര്‍ആനിന്റെയും ഹദീസിന്‍റെയും പ്രാമാണിക പിന്തുണയാണ് . അത് സമര്‍പ്പിക്കാന്‍ കഴിയുമോ..?

      അത് മാത്രമാണ് ഇവിടുത്തെ ചോദ്യം ..സുഹൃത്തിനു മനസ്സിലായിട്ടുണ്ടാകുമെന്നു വിശ്വസിക്കുന്നു..

      ഇല്ലാതാക്കൂ
    2. Oru Viswasa yogyanaaaya Pandithan Paranjal Pinne Adinu Sanadhinteyo, matttu telivukal onnum aavashyamilla ennu imam bukhari (r/a) parayunnu...........Endhu Parayunu ...MR.Salam...

      ഇല്ലാതാക്കൂ
    3. ഇവിടെ ആരാണ് വിശ്വാസ്യ യോഗ്യര്‍ ??? സ്വന്തം താല്പര്യത്തിനു വേണ്ടി സമസ്ത പിളര്‍ത്തിയ , ആളുകളുടെ കയ്യില്‍ നിന്നും ( എ . പി. ക്കാരടക്കം ) പണം തടിഇയ കള്ളന്‍ അബ്ദുല്‍ നൂറുമായി ബിസിനസ് ബന്ദം ഉള്ള , കമാലിയ മെഡിക്കല്‍ കോളേജിനു വേണ്ടി യതീം മക്കളുടെ പേരില്‍ പിരിച്ചെടുത്ത മര്‍കസ്‌ കോപ്ലെക്സ് കോഴിക്കോട്‌ സൗത്ത്‌ ഇന്ത്യന്‍ ബാങ്കില്‍ പലിശക്ക് നാലു കൊടി രൂപയ്ക്കു പണയം വെച്ച കാന്തപുരം മുസ്ലിയാര്‍ ആണോ വിശ്വാസ്യ യോഗ്യന്‍ . കാന്തപുരം പറയുന്നതെന്തും തൊണ്ട തൊടാതെ വിഴുങ്ങുന്ന യുക്തിയെ ക്കുറിച്ചോ ഇസ്ലാമിക പ്രമാണങ്ങളെ കുറിച്ചോ ചിന്തിക്കാതെ അന്ധമായി അദ്ധേഹത്തെ വിശ്വസിക്കുന്ന അനുയായികളല്ലാതെ അല്ലാഹുവിലും രസൂലിലും വിശ്വസിക്കുന്ന നിഷ്പക്ഷ മതികലായ ഒരാളും വിശ്വസിക്കാത്ത ഒരാളെ ഏതായാലും വിശ്വാസ യോഗ്യന്‍ എന്ന് പറയാന്‍ കഴിയില്ല .

      പിന്നെ ഇനിയുള്ളത് ഖസ്രജിയാണ് അദ്ദേഹം വിശ്വാസ്യയോഗ്യനാണോ അല്ലയോ എന്ന് പറയാന്‍ അദ്ധേഹത്തിന്റെ ജീവ ചരിത്രം എനിക്കറിയില്ല പക്ഷെ ഇവിടെ വിശ്വാസ്യ യോഗ്യതയുടെ മാനദണ്ഡം എന്താണെന്ന് ഇമാം ബുഖാരീ (റ) തന്നെ വെക്തമാകുന്നുണ്ട് ഒരി ചരിത്ര സംഭവത്തിലൂടെ
      " ഇമാം ബുഖാരി ഹദീസ്‌ ശേഖരിക്കാന്‍ ഒരു മഹാ പണ്ഡിതന്റെ അടുത്ത് പോയപ്പോള്‍ ( ഇസ്ലാമികമായി ഒരു കുഴപ്പവും ആരോപിക്കപീടാത്ത ആള്‍ ) അദ്ദേഹം തന്റെ ആടിന് തീറ്റ കൊടുക്കുകയായിരുന്നു തന്‍റെ കയ്യിലുള്ള പച്ച ഇല കാണിച്ചു മൃഗത്തെ തന്‍റെ അടുത്തേക്ക് വിളിക്കുകയും അടുത്ത് വന്ന മൃഗത്തിന് തന്‍റെ മറ്റേ കയ്യിലുള്ള ഉണക്ക ഇല കൊടുക്കുന്നതും ശ്രദ്ധയില്‍ പെട്ട ഇമാം ബുഖാരി (റ) അദ്ധേഹത്തിന്റെ അടുത്ത് നിന്നും ഹദീസ്‌ സ്വീകരിക്കാതെ തിരിച്ചു പോരുകയും ചെയ്തു . ഇത് ഇസ്ലാമിക പ്രമാണങ്ങളില്‍ എഴുതപ്പെട്ട ചരിത്രം .ജീവിതത്തില്‍ ഇത്ര മാത്രം സൂക്ഷ്മത പുലര്‍ത്തുന്ന ഒരാളെയാണ് ഇമാം ബുഖാരി ( റ) വിശ്വാസ്യ യോഗ്യന്‍ എന്ന് വിശേഷിപ്പിക്കുന്നത്.

      ഇവിടെ ഖസ്രജിയുമായി ബന്ധപ്പെട്ടു വിശ്വാസ്യത പരിശോദിക്കുംപോള്‍

      1) തന്‍റെ (ഖസ്രജിയുടെ )കുടുമ്പം പാരമ്പര്യമായി ഇങ്ങനെ ഈ പറയപ്പെടുന്ന കേശം സൂക്ഷിച്ചു വരുന്നില്ല എന്ന് അദ്ധേഹത്തിന്റെ സഹോദരന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.

      2) മര്‍കസ്‌ സമ്മേളനത്തില്‍ മുടിയുമായി ബന്ധപ്പെട്ടു ഖസ്രജി തന്നെ കേശ കൈമാറ്റ പരമ്പരയെന്നു പറഞ്ഞു പരിചയപ്പെടുത്തിയ രേഖ {സനദ്‌} പിന്നീട് അത് സനതല്ല എന്നും അത് അദേഹത്തിന്‍റെ വംശ പരമ്പരയാണെന്നും തെളിഞ്ഞില്ലേ . ഇത്രയും ആളുകളുടെ മുന്നില്‍ വെച്ച് ( എ. പി. ക്കാരുടെ അഭിപ്രായം അനുസരിച്ച് ലക്ഷങ്ങളുടെ മുന്നില്‍ വെച്ച് ) നബി (സ) യുടെ പേരില്‍ ഇങ്ങനെ ഒരു വ്യാജ രേഖ സനദാണെന്നു പറയാന്‍ ധൈര്യം കാണിച്ച ആ വലിയ മനുഷ്യന്‍ ആണോ വിശ്വാസ്യ യോഗ്യന്‍ ????!!!!
      അതിനപ്പുറം വിലയിരുത്താന്‍ അദ്ധേഹത്തെ എനിക്ക് വെക്തിപരമായി അറിയില്ല .

      ഇമാം ബുഖാരി (റ) വിശ്വാസ യോഗ്യതയ്ക്ക് നല്‍കിയ നിര്‍വചനം അനുസരിച്ച് മുടി കൊടുത്ത ആളും മുടി വാങ്ങിയ ആളും വിശ്വാസ്യ യോഗ്യരല്ല എന്ന് തെളിഞ്ഞിരിക്കെ ഇനി എന്താണ് നിങ്ങള്ക്ക് പറയാനുള്ളത് .

      ഉസ്താതിന്‍റെ മുടിക്കച്ചവടത്തിനു ചൂട്ടു പിടിക്കാന്‍ വിധിക്കപ്പെട്ട നിങ്ങളെക്കുറിച്ച് ഓര്‍ത്തു എനിക്ക് സഹതാപമാണ് വരുന്നത് .

      പിന്നെ മുടിക്കച്ചവടത്തിനു രസീറ്റ്‌ അച്ചടിച്ച സമയത്ത് നിങ്ങള്‍ നാട് നീളെ നടത്തിയ്‌ മുടി മുഖാമുഖം ഇപ്പൊ എവിടെ .. മുഖമില്ലാത്ത മുഖത്തിനു ഇപ്പൊ എന്ത് പറ്റി. വിശ്വാസികള്‍ക്ക് മുടിയെ ക്കുറിച്ച് കൂടുതല്‍ സംശങ്ങള്‍ ജനിക്കുന്ന ഈ സമയത്ത് അതിനു മറുപടി പറയേണ്ട മുഖാമുഖം ???!!! തൊഴിലാളികളെ കാണുന്നില്ലല്ലോ എവിടെ പ്പോയി .

      സംഗതി വെക്തം ഇനി മുഖാമുഖവുമായിപ്പോയാല്‍ ഉസ്താതിന്റെ കച്ചവടം പൂട്ടും.

      നിങ്ങളുടെ ഉസ്താത് നിങ്ങല്‍ക്ക് ബുദ്ധിയില്ലാത്തത് കൊണ്ട് എന്ത് പോട്ടത്തരം പറയുകയും അതെല്ലാം നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യും , നിങ്ങള്‍ അനുയായികളെപ്പോലെ മാലോകര്‍ മുഴുവന്‍ പൊട്ടന്മാര്‍ ആവെണ്ടേ ഇതെല്ലാം വിശ്വസിക്കാന്‍ . അതല്ലാത്ത കാലത്തോളം ഉസ്താതിനു എതിര്‍പ്പുകളില്ലാതെ മുടിക്കച്ചവടം നടത്താന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതേണ്ട.

      അല്ലാഹു നിങ്ങളെ കാത്തു രക്ഷിക്കട്ടെ , അള്ളാഹു നേരായ മാര്‍ഗത്തെ നിങ്ങള്ക്ക് മുന്നില്‍ തുറന്നു തരട്ടെ ..

      അമീന്‍.....

      ഇല്ലാതാക്കൂ
  31. നല്ല ചോദ്യം കാന്തപുരം മറുപടി പറയണം

    മറുപടിഇല്ലാതാക്കൂ
  32. സത്യം ജയിക്കട്ടെഫെബ്രുവരി 24, 2012 9:55 AM

    തിരുനബികേശം: ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍... ഈ സംശയങ്ങള്ക്ക് മറുപടി തരാമോ ??
    1) ശൈഖ് ഖസ്രജിയുടെ കയ്യില്നൂറു കണക്കിനു മുടി ഉണ്ട്എന്നു കാന്തപുരം എന്ത്കൊണ്ട്മറച്ചു വെച്ചു?
    2) നബി (സ) യുടെ മുടിക്ക്അര മീറ്റര്നീളം ഉണ്ടായിരുന്നോ? അങ്ങനെയെങ്കില്നിങ്ങള്അങ്ങനെ മുടി വളര്ത്താതാന്‍ തയ്യാറാവുമോ ?
    3) ഹജ്ജത്തുല്വിദാഅയില്അബൂതല്ഹ (റ) വിതരണം ചെയ്ത മുടിയാണിതെങ്കില്ആയിരക്കണക്കിനു സഹാബാക്കള്ക്കിടയില്നിന്ന് ഒരാള്ക്ക്നൂറു കണക്കിനു മുടി എങ്ങനെ കിട്ടി?
    4) ഇങ്ങനെ കിട്ടിയ മുടികള്1400 വര്ഷങ്ങള്കഴിഞ്ഞിട്ടും കുടുംബത്തിലെ മറ്റ് അംഗങ്ങള്ക്കിടയില്വീതം വെക്കപ്പെടാതിരിക്കുമോ?
    5) ലോകത്തെ പല ഭാഗങ്ങളിലും സൂക്ഷിക്കപ്പെട്ടിട്ടുള്ള ഒന്നോ രണ്ടോ മുടികള്പോലും ചരിത്രത്തില്പ്രസിധമായിട്ട്പോലും ഇത്ര വലിയ മുടിയുടെ ശേഖരം എന്തു കൊണ്ട്ഒരു ചരിത്ര രേഖകളിലും സ്ഥാനം പിടിച്ചില്ല?
    6) നബി (സ) യുടെ മുടി വളരുന്നുണ്ട് എങ്കില്കാരന്തൂര്മര്ക്കസില്തന്നെയുള്ള മറ്റെ മുടിയും ലോകത്തെ പല ഭാഗങ്ങളിലും ഉള്ള മറ്റ് മുടികളും എന്തു കൊണ്ട്വളരുന്നില്ല?
    7) അവയൊക്കെ അര ഇഞ്ചും ഒന്നര ഇഞ്ചും ഒക്കെയേ വലിപ്പമുള്ളല്ലോ?
    8) ശൈഖ് ഖസ്രജി 2008- ല്‍ പ്രസിദ്ധീകരിച്ച കിത്താബില് ഇന്ത്യ ഉള്പ്പടെ മറ്റു പല ഭാഗങ്ങളിലും സൂക്ഷിക്കപ്പെട്ട തിരുകേശങ്ങളെ സംബന്ധിച്ച് പരാമര്ശമുന്ടെങ്കിലും തന്റെ അടുത്തുള്ള മുടിക്കെട്ടിനെ കുറിച്ചു എന്തു കൊണ്ട്പരാമര്ശിച്ചില്ല ?

    മറുപടിഇല്ലാതാക്കൂ
  33. ഷമീര്‍ കോട്ടക്കല്‍ഫെബ്രുവരി 25, 2012 9:47 AM

    ഇത് പോലുള്ള അനാജാരങ്ങല്‍ക്കെതിരെ പ്രതികരിക്കുക എന്നത് ഒരു കമ്മ്യൂണിസ്റ്റ്‌ കാരന്റെ കടമയാണ്.....നട്ടെല്ലിനു ഉറപ്പുള്ളവര്‍ പ്രതികരിക്കും ...അതിനു കൊപിച്ചിട്ടു കാര്യമില്ല...

    മറുപടിഇല്ലാതാക്കൂ
  34. ഈ മുടി വിവാദം കേരളത്തില്‍ ആളിക്കതുകയനല്ലോ,,,,ഈ സാഹജര്യതിലും ഇതിനു കാരണക്കാരനായ എ പി അബൂബക്കര്‍ മുസ്ലിയാര്‍ മൌനം പാലിക്കുകയാണോ..........?മാത്രമല്ല ഇസ്ലാമിന്റെ ഭല പാഠങ്ങള്‍ പോലും അറിയാത്ത പിണറായിയും വി സ് ഉം എല്ലാം ഇസ്ലാമിന്റെയും പ്രവാജകന്റെയും മുകളില്‍ കുതിര കയറുന്നത് നിങ്ങള്‍ കാണുന്നില്ലേ.....? ഇനിയെങ്കിലും ഈ വിവാദം ഒന്ന് അവസാനിപ്പിച്ചു കൂടെ....?ഈ ഭൂമിയില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക് ഈ വിവാദം അവസാനിപ്പിക്കാന്‍ സാദിക്കുമെങ്കില്‍ അത് എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് മാത്രമാണ്..........ഈ വിവാദം അവസാനിപ്പിക്കാന്‍ രണ്ട് മാര്‍ഗങ്ങളാണ് ഉള്ളത്............ഒന്നുങ്കില്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി പറഞ്ചു അത് പ്രവാജകന്റെതാനെന്നു സ്ഥിരീകരിക്കുക.....അല്ലെങ്കില്‍ അത് പ്രവജകന്റെത് അല്ലാന്നു പറഞ്ചു പിന്‍വലിക്കുക.....രണ്ടിനാനെങ്കിലും എ പി അബൂബച്കേര്‍ മുസ്ലിയാര്‍ മാത്രം വിചാരിക്കണം....

    മറുപടിഇല്ലാതാക്കൂ
  35. ഒന്ന് കൂടി പറയട്ടെ....നിങ്ങള്‍ പറയുന്നത് കേശ കൈമാറ്റ സമയത്ത് ലോക പണ്ഡിതന്മാര്‍ ഉണ്ടായിരുന്നല്ലോ എന്നാണ്......എങ്കില്‍ അവര്‍ സാക്ഷ്യം വഹിച്ചു എന്നത് അത് പ്രവാജകന്റെതാണെന്ന് വിശ്വസിക്കുന്നു എന്ന് അര്‍ത്ഥമില്ല........അഥവാ അങ്ങിനെ അവര്‍ വിശ്വസിച്ചു എങ്കില്‍ പണ്ഡിതന്മാര്‍ എന്ന നിലക്ക് ഞങ്ങളുടെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ അവരും ഭാദ്യസ്തരാന്,,,,,,,,,,,,,

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Oru Viswasa yogyanaaaya Pandithan Paranjal Pinne Adinu Sanadhinteyo, matttu telivukal onnum aavashyamilla ennu imam bukhari (r/a) parayunnu...........Endhu Parayunu ..

      ഇല്ലാതാക്കൂ
    2. ഇവിടെ ആരാണ് വിശ്വാസ്യ യോഗ്യര്‍ ??? സ്വന്തം താല്പര്യത്തിനു വേണ്ടി സമസ്ത പിളര്‍ത്തിയ , ആളുകളുടെ കയ്യില്‍ നിന്നും ( എ . പി. ക്കാരടക്കം ) പണം തടിഇയ കള്ളന്‍ അബ്ദുല്‍ നൂറുമായി ബിസിനസ് ബന്ദം ഉള്ള , കമാലിയ മെഡിക്കല്‍ കോളേജിനു വേണ്ടി യതീം മക്കളുടെ പേരില്‍ പിരിച്ചെടുത്ത മര്‍കസ്‌ കോപ്ലെക്സ് കോഴിക്കോട്‌ സൗത്ത്‌ ഇന്ത്യന്‍ ബാങ്കില്‍ പലിശക്ക് നാലു കൊടി രൂപയ്ക്കു പണയം വെച്ച കാന്തപുരം മുസ്ലിയാര്‍ ആണോ വിശ്വാസ്യ യോഗ്യന്‍ . കാന്തപുരം പറയുന്നതെന്തും തൊണ്ട തൊടാതെ വിഴുങ്ങുന്ന യുക്തിയെ ക്കുറിച്ചോ ഇസ്ലാമിക പ്രമാണങ്ങളെ കുറിച്ചോ ചിന്തിക്കാതെ അന്ധമായി അദ്ധേഹത്തെ വിശ്വസിക്കുന്ന അനുയായികളല്ലാതെ അല്ലാഹുവിലും രസൂലിലും വിശ്വസിക്കുന്ന നിഷ്പക്ഷ മതികലായ ഒരാളും വിശ്വസിക്കാത്ത ഒരാളെ ഏതായാലും വിശ്വാസ യോഗ്യന്‍ എന്ന് പറയാന്‍ കഴിയില്ല .

      പിന്നെ ഇനിയുള്ളത് ഖസ്രജിയാണ് അദ്ദേഹം വിശ്വാസ്യയോഗ്യനാണോ അല്ലയോ എന്ന് പറയാന്‍ അദ്ധേഹത്തിന്റെ ജീവ ചരിത്രം എനിക്കറിയില്ല പക്ഷെ ഇവിടെ വിശ്വാസ്യ യോഗ്യതയുടെ മാനദണ്ഡം എന്താണെന്ന് ഇമാം ബുഖാരീ (റ) തന്നെ വെക്തമാകുന്നുണ്ട് ഒരി ചരിത്ര സംഭവത്തിലൂടെ
      " ഇമാം ബുഖാരി ഹദീസ്‌ ശേഖരിക്കാന്‍ ഒരു മഹാ പണ്ഡിതന്റെ അടുത്ത് പോയപ്പോള്‍ ( ഇസ്ലാമികമായി ഒരു കുഴപ്പവും ആരോപിക്കപീടാത്ത ആള്‍ ) അദ്ദേഹം തന്റെ ആടിന് തീറ്റ കൊടുക്കുകയായിരുന്നു തന്‍റെ കയ്യിലുള്ള പച്ച ഇല കാണിച്ചു മൃഗത്തെ തന്‍റെ അടുത്തേക്ക് വിളിക്കുകയും അടുത്ത് വന്ന മൃഗത്തിന് തന്‍റെ മറ്റേ കയ്യിലുള്ള ഉണക്ക ഇല കൊടുക്കുന്നതും ശ്രദ്ധയില്‍ പെട്ട ഇമാം ബുഖാരി (റ) അദ്ധേഹത്തിന്റെ അടുത്ത് നിന്നും ഹദീസ്‌ സ്വീകരിക്കാതെ തിരിച്ചു പോരുകയും ചെയ്തു . ഇത് ഇസ്ലാമിക പ്രമാണങ്ങളില്‍ എഴുതപ്പെട്ട ചരിത്രം .ജീവിതത്തില്‍ ഇത്ര മാത്രം സൂക്ഷ്മത പുലര്‍ത്തുന്ന ഒരാളെയാണ് ഇമാം ബുഖാരി ( റ) വിശ്വാസ്യ യോഗ്യന്‍ എന്ന് വിശേഷിപ്പിക്കുന്നത്.

      ഇവിടെ ഖസ്രജിയുമായി ബന്ധപ്പെട്ടു വിശ്വാസ്യത പരിശോദിക്കുംപോള്‍

      1) തന്‍റെ (ഖസ്രജിയുടെ )കുടുമ്പം പാരമ്പര്യമായി ഇങ്ങനെ ഈ പറയപ്പെടുന്ന കേശം സൂക്ഷിച്ചു വരുന്നില്ല എന്ന് അദ്ധേഹത്തിന്റെ സഹോദരന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.

      2) മര്‍കസ്‌ സമ്മേളനത്തില്‍ മുടിയുമായി ബന്ധപ്പെട്ടു ഖസ്രജി തന്നെ കേശ കൈമാറ്റ പരമ്പരയെന്നു പറഞ്ഞു പരിചയപ്പെടുത്തിയ രേഖ {സനദ്‌} പിന്നീട് അത് സനതല്ല എന്നും അത് അദേഹത്തിന്‍റെ വംശ പരമ്പരയാണെന്നും തെളിഞ്ഞില്ലേ . ഇത്രയും ആളുകളുടെ മുന്നില്‍ വെച്ച് ( എ. പി. ക്കാരുടെ അഭിപ്രായം അനുസരിച്ച് ലക്ഷങ്ങളുടെ മുന്നില്‍ വെച്ച് ) നബി (സ) യുടെ പേരില്‍ ഇങ്ങനെ ഒരു വ്യാജ രേഖ സനദാണെന്നു പറയാന്‍ ധൈര്യം കാണിച്ച ആ വലിയ മനുഷ്യന്‍ ആണോ വിശ്വാസ്യ യോഗ്യന്‍ ????!!!!
      അതിനപ്പുറം വിലയിരുത്താന്‍ അദ്ധേഹത്തെ എനിക്ക് വെക്തിപരമായി അറിയില്ല .

      ഇമാം ബുഖാരി (റ) വിശ്വാസ യോഗ്യതയ്ക്ക് നല്‍കിയ നിര്‍വചനം അനുസരിച്ച് മുടി കൊടുത്ത ആളും മുടി വാങ്ങിയ ആളും വിശ്വാസ്യ യോഗ്യരല്ല എന്ന് തെളിഞ്ഞിരിക്കെ ഇനി എന്താണ് നിങ്ങള്ക്ക് പറയാനുള്ളത് .

      ഉസ്താതിന്‍റെ മുടിക്കച്ചവടത്തിനു ചൂട്ടു പിടിക്കാന്‍ വിധിക്കപ്പെട്ട നിങ്ങളെക്കുറിച്ച് ഓര്‍ത്തു എനിക്ക് സഹതാപമാണ് വരുന്നത് .

      പിന്നെ മുടിക്കച്ചവടത്തിനു രസീറ്റ്‌ അച്ചടിച്ച സമയത്ത് നിങ്ങള്‍ നാട് നീളെ നടത്തിയ്‌ മുടി മുഖാമുഖം ഇപ്പൊ എവിടെ .. മുഖമില്ലാത്ത മുഖത്തിനു ഇപ്പൊ എന്ത് പറ്റി. വിശ്വാസികള്‍ക്ക് മുടിയെ ക്കുറിച്ച് കൂടുതല്‍ സംശങ്ങള്‍ ജനിക്കുന്ന ഈ സമയത്ത് അതിനു മറുപടി പറയേണ്ട മുഖാമുഖം ???!!! തൊഴിലാളികളെ കാണുന്നില്ലല്ലോ എവിടെ പ്പോയി .

      സംഗതി വെക്തം ഇനി മുഖാമുഖവുമായിപ്പോയാല്‍ ഉസ്താതിന്റെ കച്ചവടം പൂട്ടും.

      നിങ്ങളുടെ ഉസ്താത് നിങ്ങല്‍ക്ക് ബുദ്ധിയില്ലാത്തത് കൊണ്ട് എന്ത് പോട്ടത്തരം പറയുകയും അതെല്ലാം നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യും , നിങ്ങള്‍ അനുയായികളെപ്പോലെ മാലോകര്‍ മുഴുവന്‍ പൊട്ടന്മാര്‍ ആവെണ്ടേ ഇതെല്ലാം വിശ്വസിക്കാന്‍ . അതല്ലാത്ത കാലത്തോളം ഉസ്താതിനു എതിര്‍പ്പുകളില്ലാതെ മുടിക്കച്ചവടം നടത്താന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതേണ്ട.

      അല്ലാഹു നിങ്ങളെ കാത്തു രക്ഷിക്കട്ടെ , അള്ളാഹു നേരായ മാര്‍ഗത്തെ നിങ്ങള്ക്ക് മുന്നില്‍ തുറന്നു തരട്ടെ ..

      അമീന്‍.....

      ഇല്ലാതാക്കൂ
  36. അജ്ഞാതന്‍മാർച്ച് 05, 2012 3:58 AM

    muhammed nabiyude shareeratrhile oro avayavangalum allahu narakathe thott haramakki. appol nabiyude thirukesham avam ennum avula ennum parayumbol ath kathikkan parayunnath shariyano. adava ath yadarthyamenkil ath valiya thettalle. allahu haramakkiyath manushyan cheyyan padundo

    മറുപടിഇല്ലാതാക്കൂ
  37. muhammed nabi(s) yude shareeratrhile oro avayavangalum allahu narakathe thott haramakki. appol nabiyude thirukesham avam ennum avula ennum parayumbol ath kathikkan parayunnath shariyano. adava ath yadarthyamenkil ath valiya thettalle. allahu haramakkiyath manushyan cheyyan padundo. muslim samooham avahelikkapedunnu.

    മറുപടിഇല്ലാതാക്കൂ
  38. @akchadan.
    nabi(s) yude mudi kathukayillenn ellavarkkum ariyam ennal nabiyudethano mudi enn ariyan ouramgaseeb ee pareekshanangal ellam nadathi enn poonkavanam masikayil vannu. Ibnu abeethahir (r) ella pareekshanangalu nadathi ennum poonkavanam 2005 mayl parayunnund .swapnam kanunna pakara muslyarum pareekshikkum enn paranchu .kanthapuram usthad markasil vech pareekshichu enn nellikkuth muslyar paranju .appol ivarokke nabiye avahelichadano .allahu haramakkiyadhalle ivarokke cheydad enthan thankalude marupadi MR AGHJADAN

    മറുപടിഇല്ലാതാക്കൂ