തിങ്കളാഴ്‌ച, ജനുവരി 13, 2014

.... ആപ്പ് വെക്കുന്ന ആപ്പ്ഇത്രയും വലിയ സ്വീകാര്യത ആം ആത്മി പാര്‍ട്ടിക്ക് കിട്ടിയത് എന്ത് കൊണ്ട് എന്ന് നിലവിലെ രാഷ്ട്രീയ നേതൃത്വം ഒരു വിചിന്തനത്തിന് തയ്യാറാവേണ്ടിയിരിക്കുന്നു .....  നിലവിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെയും ആശയമില്ലായ്മ കൊണ്ടല്ല ആം ആത്മി പാര്‍ട്ടി ഇത്രയും വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നത് ... മറിച്ചു നിലവിലെ  രാഷ്ട്രീയം  കൈകാര്യം ചെയ്യുന്ന കൈകളുടെ പരിശുദ്ധിയില്‍ സാധാരണക്കാര്‍ക്ക് അത്ര വിശ്വാസം പോര എന്നതാണ് കാരണം ..... നൂറ്റാണ്ടുകളുടെ പഴക്കവും ... ആദര്‍ശ പോരാട്ടത്തിന്‍റെ കെട്ടുകണക്കിന് ചരിത്രവും ഉള്ള പല പാര്‍ട്ടികളെയും നേതാക്കളെയുമാണ്‌ ജനം ചൂലെടുത്ത് ഓടിച്ചത് ഇനിയും ഒരുപാട് പേരെ ഓടിക്കാന്‍ കാത്തിരിക്കുന്നത് .... 


നേതാവ് സഞ്ചരിക്കുന്ന വിദേശ കാറിന്‍റെ, ആഡംഭര സൌകാര്യത്തിന്‍റെ പത്രാസിലും, സന്ദര്‍ശിക്കുന്ന വിദേശ രാജ്യങ്ങളുടെ എണ്ണത്തിലും, സഞ്ചരിക്കുന്ന വിമാനത്തിന്‍റെ സൗകര്യങ്ങളിലും  "വിജ്രിമ്ഭിതരാകുന്ന" മണ്ടന്‍ അനുയായികളുടെ കാലം കഴിഞ്ഞെന്നു ഇനിയെങ്കിലും ഓര്‍ത്താല്‍ ബാക്കിയുള്ളവരെയെങ്കിലും പിടിച്ചു നിര്‍ത്താം.ഓരോ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും അതിന്‍റെ പേരില്‍ പുട്ടടിക്കാവുന്ന പണത്തിന്‍റെ കണക്കെടുക്കന്ന കാലവും കഴിഞ്ഞിരിക്കുന്നു .... സാധാരണക്കാര്‍ക്ക് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ നേതാക്കന്മാരുടെ ഗീര്‍വാണ പ്രസംഗത്തിനു കാത്തിരിക്കേണ്ട ആവശ്യം പുതിയ തലമുറക്കില്ല .... 


നേതാക്കന്മാര്‍ കാര്യങ്ങള്‍ അറിയുന്നതിന് മുന്‍പേ അണികള്‍ ഓരോ വിഷയത്തിലും  പരീക്ഷ എഴുതി പാസ്സാകുന്ന കാലമാണ് .... അത് തിരിച്ചറിയാനും തിരുത്താനും തയ്യാറായില്ലെങ്കില്‍ നിലവില്‍ കാലിനടിയിലെ മണ്ണ് ഒഴുകിപ്പോകുന്നത് പോലും അറിയില്ല ...രാഷ്ട്രീയത്തിലെ സാമ്പത്തിക ഭാവിയില്‍ കണ്ണും നട്ടു പൊതു പ്രവര്‍ത്തക വേഷം കെട്ടുന്നവരെ ചാണകം മുക്കി അടിക്കാന്‍ ഓരോ പാര്‍ട്ടിയും തയ്യാറാവാത്ത പക്ഷം ഓരോ മണ്ഡലത്തിലും ഷീല ദീക്ഷിത് മാര്‍ ജനിച്ചു കൊണ്ടേയിരിക്കും .......പണ്ടെന്നോ ആനപ്പുറത്തിരുന്ന തഴമ്പിന്റെ പേരും പറഞ്ഞു മുണ്ട്  പൊക്കിക്കാണിക്കാനാണ് പരിപാടിയെങ്കില്‍ ഇന്നത്തെ ന്യുജനറേഷനറിയാം എന്ത് ചെയ്യണമെന്നു ... ദല്‍ഹിയിലും ... അറേബ്യന്‍ നാടുകളിലും ഒക്കെ ആ ഒരു തിരിച്ചറിവിന്‍റെ കാറ്റ് വീശിയതാണ് ... അത്തരം കാറ്റില്‍ കടപുഴകാതിരിക്കാന്‍ സ്വന്തം ചുവട്ടിലെ മണ്ണുറപ്പിക്കുക ..... അത് കാശ് കൊടുത്തല്ല ... ആനുകൂല്യങ്ങള്‍ ഇട്ടു കൊടുത്തുമല്ല ... ആദര്‍ഷത്തിന്‍റെ , സത്യസന്തതയുടെ , കര്‍ത്തവ്യ ബോധത്തിന്‍റെ  വളമിട്ടാവണം .... അല്ലെങ്കില്‍ ഉപ്പൂപ്പാന്‍റെ ആനയുടെ ചാരിത്ര്യം പറഞ്ഞിരിക്കുന്ന ഒരു പാട് ബഷീറുമാരുടെ മോങ്ങലിനു നാം സാക്ഷിയാകേണ്ടി വരും ....

3 അഭിപ്രായങ്ങൾ:

 1. ഉള്ളി വിലകുറക്കാന്‍ , ഉള്ളിയുടെ ഉപയോഗം കുറക്കുക, രണ്ടു രൂപയുടെ അറിവെക്കാന്‍ ആയിരത്തിഇരുനൂറു രൂപയുടെ ഗ്യാസ് , അരിയുടെ ഉപയോഗവും കുറച്ചാല്‍ ഗ്യാസും ലാഭം ,,വിദ്യാഭ്യാസം ചെലവ് കുറക്കാന്‍ അതും വേണ്ടെന്നു വെക്കാന്‍ പറയുമോ ആവോ ...!!!!

  മറുപടിഇല്ലാതാക്കൂ
 2. ക്ഷ്യ സാധനങ്ങളുടെ വിലകുറക്കാന്‍ പട്ടിണി കിടക്കുക ... ശവപ്പെട്ടിക്കു മാത്രം വില കൂടുന്നതില്‍ സര്കാരിനു ഒന്നും ചെയ്യാനാകില്ല അതൊരു ആഗോള പ്രതിഭാസമാണ്

  മറുപടിഇല്ലാതാക്കൂ
 3. പാഠം പഠിക്കാത്ത വങ്കന്മാര്‍
  നേതാക്കന്മാരും അനുയായികളും

  മറുപടിഇല്ലാതാക്കൂ