തിങ്കളാഴ്‌ച, ഓഗസ്റ്റ് 27, 2012

ഓണം ആഘോഷിക്കാത്തവരെ നാട് കടത്തണോ ! നിലവിളക്ക് കൊളുത്താത്തവരെ തൂക്കിക്കൊല്ലണോ !



മുസ്ലിംകളെക്കൊണ്ട് ഓണം ആഘോഷിപ്പിക്കാനും, പരസ്പരം കാണുമ്പോള്‍ ഹസ്തദാനം ചെയ്ത് സലാം പറയുന്നതിന് പകരം കൈകൂപ്പി നമസ്കാരം പറയിപ്പിക്കാനും,  ഭൂരിപക്ഷ സമൂഹം നല്ല കാര്യമായി ആചരിച്ചു വരുന്ന നിലവിളക്ക് കൊളുത്തല്‍ ബിസ്മി ചൊല്ലുന്നതിനു പകരമായി ചെയ്യിപ്പിക്കാനും ഇവിടെ കുറെ ആളുകള്‍ ഓരിയുടുന്നത് കണ്ടു ... ഇവിടെ പാവങ്ങളായ ഞങ്ങള്‍ ഈ പറഞ്ഞതൊന്നും ചെയ്യാതെ തന്നെ മറ്റൊരു മനുഷ്യനും ദ്രോഹം ചെയ്യാതെ എല്ലാവര്ക്കും നന്മ വരണം എന്നാഗ്രഹിച്ചു കൊണ്ട് മറ്റൊരാള്‍കും ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ സ്വന്തം വിശ്വാസം ആത്മാര്‍ഥമായി അനുഷ്ടിച്ചു പോകണമെന്ന് ആഗ്രഹിക്കുന്ന  ഇന്ത്യാക്കാരായി ജീവിച്ചു പോകാന്‍ സമ്മതിക്കുമോ ആവോ ...????



 ഇവിടെ ഇന്ത്യന്‍ ഭരണ ഘടന അനുസരിച്ച് മറ്റൊരാള്‍ക്ക്‌ ബുദ്ധിമുട്ടില്ലാതെ ഏതൊരു മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശമുണ്ട് .. അത് പോലെ തന്നെ സംസ്കാരത്തിന്‍റെ പേരിലാണെങ്കിലും ഇത് പോലെ ചെയ്യാനും മറ്റൊരാളേയും ബുദ്ധിമുട്ടിക്കാതെ ചെയ്യാതിരിക്കാനുമുള്ള അധികാരം ഏതു പൌരനും ഈ രാജ്യത്തെ ഭരണഘടന അനുവാദം നല്‍കുന്നുണ്ട് . ചുരുക്കിപ്പറഞ്ഞാല്‍ ഓണം ആഘോഷിക്കാനും ആഘോഷിക്കാതിരിക്കാനും ഒരാള്‍ക് അധികാരമുണ്ട് ... ആഘോഷിച്ചവനോ .. ആഘോഷിക്കാത്തവനോ ഇവിടെ തെറ്റ് ചെയ്തതായി ഭരണഘടനയോ ഇന്ത്യന്‍ ശിക്ഷാ നിയമമോ പറയുന്നില്ല ... മാത്രമല്ല ഈ രണ്ടു കാര്യത്തിന്‍റെ പേരിലും ജയിലിലിടാനും അവകാശമില്ല ... പക്ഷെ ഓണാഘോഷത്തിന്‍റെ  ഭാഗമായി കള്ളുകുടിച്ചു വഴിയെ പോകുന്നവനെ തല്ലിയാല്‍ ഇപ്പറഞ്ഞ അവകാശമെല്ലാം തീരും അവിടെ പോലീസ് പിടിച്ചു ജയിലിലിടുകയും ചെയ്യും  കാരണം മറ്റൊരു പൌരന്‍റെ  അവകാശത്തിനു നേര്‍ക്കുള്ള കടന്നു കയറ്റം .....അത് തന്നെ .





അത് പോലെത്തന്നെയാണ് ഓണം ആഘോഷിക്കുന്ന ഒരുത്തനെ അതില്‍ നിന്ന് തടയലും തെറ്റാണ് അപ്പോഴും പോലീസിനു പണിയാവും .. ഇവിടെയും പൌരന്റെ അവകാശത്തിനു വിഘ്നം വരുന്നു എന്നത് കൊണ്ട് തന്നെ .... എന്നാല്‍ മുസ്ലിംകളായ മുസ്ലിംകളെക്കൊണ്ടോക്കെ പ്രത്യേകിച്ചും മുസ്ലിം ലീഗ് നേതാകന്മാരെക്കൊണ്ട്  ഓണം ആഘോഷിപ്പിക്കാനും നിലവിളക്ക് കത്തിപ്പിക്കാനുംഹസ്തദാനം ചെയ്യുന്നതിന് പകരം കൈ കൂപ്പിക്കാനുമൊക്കെ  കാവി നിറം കണ്ണിനു ബാധിച്ച ചിലരും മറ്റു ചില രാഷ്ട്രീയക്കാരുമൊക്കെ കുറെ കാലമായി നടക്കുന്നു ...ഇപ്പൊ അതിനു കൂട്ടായി വിദ്യാഭാസക്കച്ചവടം നടത്തുന്ന ഒരു ഭിഷഘ്വരനും മുസ്ലിം ലീഗ് ദാനം നല്‍കിയ അധ്യാപകപ്പണികൊണ്ട് ആളായ മറ്റൊരു ഡോക്ടറേറ്റ്‌ കാരനും ഇറങ്ങിയിരിക്കുന്നു .

ഇടക്കെങ്കിലും ഇതില്‍ ബി.ആര്‍.പി. ഭാസ്കര്‍ സാറിനെപ്പോലെയുള്ളവരും വല്ലാതെ തിടുക്കം കാണിക്കുന്നുണ്ട് ... മുസ്ലിം ലീഗ് മന്ത്രിമാര്‍ക്കോ , മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ക്കോ (എല്ലാവര്‍ക്കുമല്ല താല്പര്യമില്ലാത്തവര്‍ക്ക് ) ഇത്തരം ഒരു ചടങ്ങില്‍ പങ്കാളിയാകുന്നതില്‍ താല്പര്യമില്ലെങ്കില്‍ താല്പര്യമില്ലാത്തവര്‍ അത് ചെയ്യേണ്ട എന്ന് വെച്ചാല്‍ പോരെ ... ആ മാറിനില്‍ക്കല്‍ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന ഒരു പൌരന്‍റെ അവകാശമല്ലേ .... 
ഇവിടെ ഏതെങ്കിലും വ്യക്തി ഒരു സാംസ്കാരികമോ മതപരമോ ആയ ഒരു കാര്യം സ്വന്തം ആശയത്തെയോ ആദര്‍ശത്തെയോ കാരണമാക്കി ചെയ്യാതിരുന്നാല്‍ അത് ആര്‍ക്കാണ് ബുദ്ധിമുട്ടുണ്ടാകുന്നത് ... ഇവിടെ അതിനുള്ള സ്വാതന്ത്ര്യം മുസ്ലിംകള്‍ക്കോ മുസ്ലിം ലീഗ് മന്ത്രിമാര്‍ക്കോ ഇല്ലേ ... അവരും ഈ രാജ്യത്തെ പൌരന്മാരല്ലേ ....മറ്റുമതസ്ഥര്‍ക്കോ സമൂഹത്തിനോ യാതൊരു പ്രയാസവുമില്ലാതെ സ്വന്തം വിശ്വാസ ആചാരങ്ങള്‍ അനുഷ്ടിക്കുകയും ... താല്പര്യമില്ലാത്ത ആചാരങ്ങളില്‍നിന്ന് വിട്ടുനില്കാന്‍ താല്‍പര്യപ്പെടുകയും ചെയ്യുന്നവരെ തീവ്രവാദിയും സങ്കുചിതക്കാരനും ആക്കാന്‍ ശ്രമിക്കുന്നത് എന്ത് ലാഭം കിട്ടാനാണ് .



ആഘോഷിക്കുന്നവര്‍ ആഘോഷിക്കട്ടെ  വിളക്ക് കൊളുത്തുന്നവര്‍ കൊളുത്തട്ടെ താല്പര്യമില്ലത്തവര്‍ മാറി നില്കട്ടെ ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചാല്‍ പോരെ ..... താല്പര്യമില്ലത്തവര്‍ അത് ചെയ്തേ തീരൂ എന്ന് കെ.ടി.ജലീലിനു എന്താണിത്ര വാശി .... ഒരു കാര്യം ഇവിടെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു  ഞങ്ങള്‍ക്ക് മാനസികമായി യോജിപ്പില്ലാത്ത കാര്യങ്ങള്‍ (  നിലവിളക്ക് കൊളുത്തല്‍, സലാം പറയുന്നതിന് പകരം കൈകൂപ്പല്‍ , ഓണം അതിന്‍റെ ആചാരങ്ങളോടു കൂടി നിര്‍ബന്ധമായി ആഘോഷിക്കല്‍ ഉള്‍പ്പെടെ താല്പര്യമില്ലാത്ത എല്ലാ കാര്യങ്ങളും  ) ഏതാനും ചിലര്‍ നിര്ബന്ധിച്ചതിന്‍റെ പേരില്‍ ഞങ്ങള്‍ ആചരിക്കാന്‍ ഉദ്ദേശിക്കുന്നില്ല ....ആചാരങ്ങള്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ ചെയ്യട്ടെ .. ഞങ്ങളെ എന്തിനു നിര്‍ബന്ധിക്കുന്നു .... ഞങ്ങളുടെ ആശയവുമായി യോജിക്കാത്ത കാര്യം മറ്റൊരാള്‍ക്കും , മറ്റൊരു സമുദായത്തിനും ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ ചെയ്യതിരിക്കുന്നതിന്‍റെ  പേരില്‍ ഞങ്ങള്‍ തീവ്രവാദികള്‍ ആകുന്നു എങ്കില്‍ ഞങ്ങള്‍ അതില്‍ അഭിമാനിക്കുന്നു .... 


നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നതിന് പകരം എല്ലാവരും സാംസ്കാരിക കൈമാറ്റത്തിന് വേണ്ടി ബിസ്മി ചൊല്ലി ഉദ്ഘാടനം ചെയ്യണമെന്നോ ... പരസ്പരം കൈകൂപ്പുന്നതിനു പകരം കൈകൊടുത്തു സലാം പറയണമെന്നോ ഇവിടെ ആരെങ്കിലും പറഞ്ഞോ ..... അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അപ്പൊ കാണാമായിരുന്നു സാംസ്കാരിക ഭീകരന്മാരെയും തീവ്രവാദികളെയും .... സാംസ്കാരിക കൈമാറ്റവും ആചാരവും ഒക്കെ ഒരു വശത്തേക്ക് മാത്രമേ പാടുള്ളൂ എന്നാണല്ലോ കണക്ക് ... അത്കൊണ്ട് ആളെ വിട് മാഷേ ... വെറുതെ സമയം മെനക്കെടുത്താതെ വേറെ വല്ല പണിയും നോക്ക് .... മതേതരത്വത്തിന് വളാഞ്ചേരിയില്‍ നിന്നും , എം.ഇ.എസ് ആസ്ഥാനത്തു നിന്നും കൊടുക്കുന്ന സര്‍ട്ടിഫിക്കറ്റ് തല്‍കാലം ഞങ്ങള്‍ക്ക് വേണ്ട . ഏതു ... അത് തന്നെ ... 



28 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി

      ഇല്ലാതാക്കൂ
  2. മറുപടികൾ
    1. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി

      ഇല്ലാതാക്കൂ
  3. "കേരളത്തിന്റെ ഒരറ്റത്ത് മുസ്ലിംകള്‍ കല്യാണത്തിനു താലികെട്ട് ഒരാചാരമായി നടത്തിപ്പോരുന്നു എന്നാല്‍ മറ്റേ അറ്റത്തുള്ളവര്‍ക്ക്‌ അത് ചിന്തിക്കാനേ പറ്റുന്നില്ല , അപ്പോള്‍ ഇസ്ലാം മതത്തില്‍ ഒരിടത്ത്‌ അനുവദനീയമായ കാര്യം മറ്റൊരിടത്ത് നിഷിദ്ധമാവുന്നത് എങ്ങിനെ??" ഇത് നമ്മുടെ" വലിയ വിവരമുള്ളവന്‍"‍ആയ ഒരു എം എല്‍ എ യുടെ ചോദ്യം!! ഒരു മുസ്ലിമും 'വലിയ വിവരമുല്ലവനുമായ' ഇയാളൊക്കെ ഇസ്ലാമിനെ മനസ്സിലാക്കുന്നത് ഇത്തരത്തിലാനെങ്കില്‍ പിന്നെ അന്യ മതസ്ഥര്‍ ഇസ്ലാമിനെ വിലയിരുത്താന്‍ ഇത്തരം മാനദണ്ഡം ഉപയോഗിക്കുന്നത് എങ്ങിനെ തിരുത്താന്‍ കഴിയും?!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി

      ഇല്ലാതാക്കൂ
  4. വിവരമില്ലായ്മ ഒരു കുറ്റമാല്ലതതുകൊണ്ട് എന്തായാലും വധ ശിക്ഷ വിധിക്കാന്‍ പറ്റില്ലല്ലോ ............

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ... വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും

      ഇല്ലാതാക്കൂ
  5. അപ്പോള്‍ കാണുന്ന ആളെ അപ്പാ എന്ന് വിളിക്കുന്ന ആ ജലീലിനോടോന്നും വേദം ഓതിയീട്ടു കാര്യമില്ല

    മറുപടിഇല്ലാതാക്കൂ
  6. മതം, രാഷ്ട്രീയം, വാണിജ്യം ഇവ മൂന്നും മൂന്നു വഴിക്ക് തന്നെ പോകണം. അതിനു അനുവദിക്കുകയും വേണം. എല്ലാം കൂട്ടിച്ചേര്‍ത്തു കൊയ്യുന്നവര്‍ക്ക് സമൂഹനന്മയെ പറ്റി ചിന്തിക്കാന്‍ കഴിയില്ല.
    പോസ്റ്റിന്റെ തലവാചകം കുറച്ച് കട്ടിയായി പോയി.

    മറുപടിഇല്ലാതാക്കൂ
  7. അന്യ മതസ്ഥരുടെ ആഘോഷങ്ങളില്‍ സൗഹൃദം പങ്കിടാം..പക്ഷെ ആഘോഷങ്ങളില്‍ പങ്കു ചേരരുത് !!

    ഓണത്തിന്‍റെ ഐതിഹ്യം, മഹാബലിയുടെ ഭരണത്തില്‍ അസൂയാലുക്കളായ ഇന്ദ്രന് താഴെയുള്ള ദൈവങ്ങള്‍ വിഷ്ണുവിന് തെറ്റിധാരണ ഉണ്ടാകുന്ന പരാതി കൊടുക്കുകയും, അതിന്‍റെ അടിസ്ഥാനത്തില്‍ വാമനന്‍ എന്ന വിഷ്ണുവിന്‍റെ അവതാരം ഭൂമിയില്‍ എത്തുകയും,വിദ്യകള്‍ ഉപയോഗിച്ച് , മഹാബലിയെ പാതാളത്തിലേക്ക് താഴ്ത്തുകയും, തുടര്‍ന്ന് മഹാബലിക്ക് വര്‍ഷം തോറും നാട
    ് സന്ദര്‍ശിക്കാനുള്ള അവസരം കൊടുക്കുകയും ചെയ്യുന്നതാണ് .
    ആ സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് ഓണം ആഘോഷിക്കപ്പെടുന്നത്.

    ഈ ഐതിഹ്യത്തിന്‍റെ പ്രത്യേകത :

    ഒന്ന്) ഏക ദൈവ വിശ്വാസത്തിനു എതിരാണ്.

    രണ്ട്‌) വാമനന്‍ വിഷ്ണുവിന്‍റെ അവതാരമാണ് എന്ന വിശ്വാസമാണ് ഇതില്‍ ...ദൈവത്തിനു അവതാരമുണ്ട് എന്ന സങ്കല്‍പം തന്നെ ഇസ്ലാമിന് അന്യമാണ്. ...

    മൂന്ന്) മഹാബലി എന്ന താഴെക്കിടയില്‍ ഉള്ള ഒരു വ്യക്തി നാടിന്‍റെ രാജാവ് ആവുകയും, നല്ലൊരു ഭരണം കാഴ്ച വെക്കുകയും ചെയ്ത സാഹചര്യത്തില്‍ അത് സമ്മതിക്കാനാവാത്ത ബ്രാഹ്മണ്യമാണ്‌ ഇതിനു പിന്നില്‍ ...ഇത് ഏക മാനവികതയ്ക്കെതിരാണ് ..ഇതും ഇസ്ലാമിന് അംഗീകരിക്കാനാവില്ല...

    പക്ഷെ ... ഇന്ത്യയെ പോലെ, കേരളത്തെ പോലെ ഒരു ബഹുസ്വര സമൂഹത്തില്‍ ഒരു വിഭാഗം ആളുകള്‍ വളരെ സന്തോഷത്തോടെ നടത്തുന്ന ആഘോഷ പരിപാടിയെ , ആ സഹോദരന്മാരുടെ സന്തോഷം എന്ന നിലയ്ക്ക് ഒരു ആശംസ നല്‍കുന്നതിലും, സൗഹൃദം പങ്കിടുന്നതിലും തെറ്റില്ല ...അല്ലാതെ നമുക്ക് ഓണം ആഘോഷിക്കാന്‍ കഴിയില്ല ...ആചാരങ്ങളില്‍ പങ്കു ചേരാനും പാടില്ല ...ഓണവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളുടെ രീതിയും തീര്‍ത്തും ഹിന്ദുത്വമാണ് ...

    അത് പോലെ ഓണത്തിനോട് അനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികളില്‍ പങ്കെടുക്കാവുന്നതാണ് ...അവിടെ മതപരമായി നന്മയും സൗഹൃദവും എല്ലാം ചര്‍ച്ചയും ചെയ്യാം ...എന്നല്ലാതെ ഒരിക്കലും അവരുടെ പുരാണങ്ങള്‍ അംഗീകരിക്കാനാവില്ല .

    അവനവന്‍റെ വിശ്വാസം സ്വാതന്ത്ര്യ പൂര്‍വ്വം ആചരിക്കാനുള്ള എല്ലാ അധികാരവും ഇന്ത്യന്‍ ഭരണ ഘടന നല്‍കുന്നതാണ് . ഒരു ആചാരവും നിര്‍ബന്ധിതമായി ആഘോഷിക്കപ്പെടെണ്ടതില്ല. ചില വിഭാഗത്തിന്‍റെ മാത്രം ആഘോഷങ്ങള്‍ ദേശീയ വല്‍കരിക്കുന്നത് ശരിയല്ല .ഒരു വ്യക്തിയുടെ അഭിപ്രായത്തിന്‍റെ മുകളില്‍ നിര്‍ബന്ധം വരുന്നുണ്ടെങ്കില്‍ ...അത് സ്നേഹം കൊണ്ടുള്ള നിര്‍ബന്ധമായാലും ദേഷ്യം കൊണ്ടുള്ള നിര്‍ബന്ധമായാലും ശരി, അത് തീര്‍ത്തും ഫാസിസമാണ്‌ -എ.എ.മുഹമ്മദ്‌ ഫൈസി ഓണംപിള്ളി ( ജനറല്‍ സെക്രട്ടറി ,എസ്‌.കെ.എസ്‌.എസ്‌.എഫ്. കേരള )

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങെയുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി ..

      ഇല്ലാതാക്കൂ
    2. ഇന്ത്യന്‍ ഭരണഘടനാ മാറ്റെണ്ടിവരുന്ന ഒരു അവസ്ഥ എന്റെ മുസ്ലിം സഹോദരങ്ങള്‍ ഇന്ത്യയില്‍ ഉണ്ടടാക്കണോ ? മൂന്നില്‍ രണ്ടു ഭൂരിപക്ഷം കിട്ടിയാല്‍ ഭരണഘടനാ മാറ്റാം. നിങ്ങളുടെ ഇത്തരത്തിലുള്ള നിലപാടുകാരണം നിഷ്പക്ഷമായി നില്‍ക്കുന്ന എന്നെപ്പോലുള്ള ഹിന്ദുക്കള്‍ സംഘടിച്ചാല്‍ അത് ഭാവിതലമുറക്ക്‌ വലിയ വില നല്‍കേണ്ടിവരും?

      ഇല്ലാതാക്കൂ
    3. ഇന്ത്യന്‍ ഭരണഘടനാ മാറ്റെണ്ടിവരുന്ന ഒരു അവസ്ഥ എന്റെ മുസ്ലിം സഹോദരങ്ങള്‍ ഇന്ത്യയില്‍ ഉണ്ടടാക്കണോ ? മൂന്നില്‍ രണ്ടു ഭൂരിപക്ഷം കിട്ടിയാല്‍ ഭരണഘടനാ മാറ്റാം. നിങ്ങളുടെ ഇത്തരത്തിലുള്ള നിലപാടുകാരണം നിഷ്പക്ഷമായി നില്‍ക്കുന്ന എന്നെപ്പോലുള്ള ഹിന്ദുക്കള്‍ സംഘടിച്ചാല്‍ അത് ഭാവിതലമുറക്ക്‌ വലിയ വില നല്‍കേണ്ടിവരും?

      ഇല്ലാതാക്കൂ
    4. സുഹ്രത്തെ ഭൂരിപക്ഷം കൊണ്ട് ന്യുനപക്ഷത്തിന്റെ അവകാശം ഹനിക്കലല്ല ജനാതിപത്യം ന്യൂന പക്ഷത്തെയും മാനിക്കലാണ് ... ഇവിടെ മുസ്ലിംകള്‍ വിലക്ക് കൊളുതിയില്ല എന്ന് കരുതി ഹിന്ദുവിന് എന്താണ് പ്രശ്നം ... ഹിന്ടുവിനോട് ആരെങ്കിലും നിസ്കരിക്കാന്‍ പറഞ്ഞോ .....? മുസ്ലിംകള്‍ അവരുടെ ആശയവും ആചാരവും നോക്കി മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ ജീവിക്കുന്നതില്‍ എവിടെയാണ് ഇവിടുത്തെ നല്ല ഹിന്ദുക്കള്‍ക് പ്രശ്നമുണ്ടാകുന്നത് .... മതെതരത്വമെന്നാല്‍ മറ്റു മതങ്ങളെ പിന്‍ പറ്റ്ല്‍ അല്ല മറിചു എല്ലാവരെയു അവരുടെ വിശ്വാസ പ്രകാരം ജീവിക്കാന്‍ അനുവദിക്കുക എന്നതാണ് ... ഇന്ത്യന്‍ ഭരണ ഘടന മാറ്റും എന്നൊക്കെ പറഞ്ഞു പേടിപ്പിക്കണോ ... അതാണോ ശെരിയായ മതേതരത്വം ... അങ്ങനെയാണെങ്കില്‍ ഈ ലോകത്തെ എല്ലാ രാജ്യങ്ങളുടെയും ഭരണ ഘടന മാറ്റേണ്ടി വരും ...കാരണം എല്ലായിടത്തും എല്ലാവരും ഭൂരിപക്ഷമാല്ലല്ലോ .. ന്യുന പക്ഷവുമല്ല .... താങ്കളുടെ ഈ അഭിപ്രായം അങ്ങേയറ്റം അപക്വമായി പ്പോയി എന്ന് പറയേണ്ടി വന്നതില്‍ ഖേദിക്കുന്നു ... ഇവിടെ ഹിന്ദുവിനോട് അവന്റെ ആചാരം ചെയ്യേണ്ട എന്നല്ല പറഞ്ഞത് ... വിലക്ക് കൊളുത്താന്‍ താല്പര്യമുള്ള മുസ്ലിം കളോട് കൊളുത്തെണ്ട എന്നും പറഞ്ഞില്ല ... കൊളുത്താന്‍ താല്പര്യമില്ലാത്തവരെ നിര്‍ബന്ധിക്കരുത് എന്ന് മാത്രമാണ് പറഞ്ഞത് ... കാരണം ഓരോ പൌരനും അവന്റെ വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ ഈ രാജ്യത് കഴിയും അത് കൊണ്ട് തന്നെയാണ് ഞന ഇന്ത്യാകാരനായതില്‍ അഭിമാനിക്കുന്നത് .. പിന്നെ ഭരണഗടന മാറ്റി വെക്തി സ്വാതന്ത്ര്യം ഹനിക്കും എന്നൊക്കെ പറയുന്നത് ... അത് അപ്പൊ നോക്കാം ...

      ഇല്ലാതാക്കൂ
  8. നിലവിളക്ക് കൊളുത്തല്‍ ഹൈന്ദവാചാരം; അനാവശ്യ വിവാദമരുത് -എസ്.കെ.എസ്.എസ്.എഫ്
    കോഴിക്കോട്: വിവിധ സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിശ്വാസ ആചാര വൈരുധ്യങ്ങള്‍ നിലനിര്‍ത്തുന്നതിലും അവയോട് യോജിക്കുന്നതിനും വിയോജിക്കുന്നതിനും രാജ്യത്തെ ഓരോ പൗരനും അവകാശമുണ്ടെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
    ഇന്ത്യക്ക് ഏക ശിലാരൂപിതമായ ഒരു സംസ്കാരം ഇല്ലെന്നത് ചരിത്ര വസ്തുതയാണ്. എന്നാല്‍, നിലവിളക്ക് കൊളുത്തല്‍ ഉള്‍പ്പെടെയുള്ള ഹൈന്ദവാചാരങ്ങളുടെ പേരില്‍ അനാവശ്യ വിവാദമുണ്ടാക്കുന്നത് സാമുദായിക സ്പര്‍ധ ഉടലെടുക്കാനാണ് നിമിത്തമാവുക. നിലവിളക്ക് കൊളുത്തല്‍ ചടങ്ങ് ദീപാരാധനയുമായി ബന്ധപ്പെട്ട ഹൈന്ദവ വിശ്വാസത്തില്‍നിന്ന് കടന്നുവന്നതാണ്. വിദ്യാരംഭം സരസ്വതീപൂജയുമായും ബന്ധപ്പെട്ടതാണ്. തീവ്രമതേതര വാദികളായി ചമയാന്‍ തിടുക്കം കാട്ടുന്നവര്‍ പറയുന്ന കാര്യങ്ങള്‍ സ്വന്തമായി വിശ്വാസവും അതിലധിഷ്ഠിതമായി ജീവിതം നയിക്കുകയും ചെയ്യുന്നവര്‍ക്ക് ബാധകമാകില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിപ്രായത്തിനു നന്ദി

      ഇല്ലാതാക്കൂ
    2. ഇസ്ലാമായി ജനിച്ചതുകൊണ്ട് അല്ലെങ്കില്‍ ആ മതം സ്വീകരിച്ചതുകൊണ്ട് ഒരു ഭാരതീയന്‍ എങ്ങനെ ഭാരതിയനല്ലാതാകും? ഭാരതിയത ഒരു സംസ്കാരവും മതം ഒരു വിശ്വാസവുമാണ്. അതു തമ്മില്‍ ക്‌ുട്ടിക്കുഴക്കേണ്ടതില്ല. ഇസ്ലാം മതം സ്വീകരിച്ചതുകൊണ്ട് ഒരു ഭാരതിയനെന്തിന് അറബ്സംസ്കാരവും വേഷവും സ്വീകരിക്കണം? അറബ് സംസ്കാരം ഇസ്ലാം മതമുണ്ടാകുന്നതിനു മുമ്പുതന്നെയുള്ളതല്ലേ? ഇസ്ലാം മതം അവിടെ ജന്മംകൊണ്ടതുകൊണ്ട് അവര്‍ ആ സംസ്കാരത്തില്‍ തുടരുന്നു അത്രമാത്രം.

      ഭാരതിയ മുസ്ലിങ്ങള്‍ക്ക് ഭാരതിയ സംസ്കാരം നിലനിര്‍ത്തിക്കൊണ്ട് ഇസ്ലാം മതവിശ്വാസികളായി ജീവിച്ചുക്‌ുടെ? പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കാതെ അവരുമായി ഒത്തൊരുമയോടെ സാഹോദര്യമനോഭാവമുള്‍കൊ‍ണ്ട് ജീവിച്ചുക്‌ുടെ? ലോകത്തിന്റെ ഏതു കോണില്‍പോയാലും മുസ്ലിങ്ങള്‍ മാത്രം എന്തിനിങ്ങനെ പ്രത്യേക വിഭാഗമായി നിലകൊണ്ട് മറ്റുള്ളവരാല്‍ അവഗണിക്കപ്പെടണം?

      ഇല്ലാതാക്കൂ
    3. താന്കള്‍ അജ്ഞാതനായി തന്നെ തുടരുന്നത് എന്താണെന്ന് മനസ്സിലാവുന്നില്ല ..... താന്കള്‍ ഇസ്ലാമിനെ ഒട്ടും മനസ്സിലാകിയിട്ടില്ല എന്ന് വേണം മനസ്സിലാകാന്‍ ..... താന്കള്‍ ആദ്യം ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം താന്കള്‍ തന്നെ അവസാനമായി പറയുന്നുമുണ്ട് ------"ലോകത്തിന്റെ ഏതു കോണില്‍പോയാലും മുസ്ലിങ്ങള്‍ മാത്രം എന്തിനിങ്ങനെ പ്രത്യേക വിഭാഗമായി നിലകൊണ്ട് മറ്റുള്ളവരാല്‍ അവഗണിക്കപ്പെടണം?" ഇങ്ങനെ പ്രത്യേകമായി രൂപം പ്രാപിക്കുന്നതല്ല കൃത്യമായ ഒരു ജീവിത രീതി മുസ്ലിംകള്ക് ഇസ്ലാം നിര്‍വചിച്ചിട്ടുണ്ട് ...ഒരാളെ അഭിസംബോദന ചെയ്യുന്നത് മുതല്‍ ഭാര്യയോട് കിടപ്പറയില്‍ പെരുമാറേണ്ടത് വരെ ... വസ്ത്രം ധരിക്കുന്നത് മുതല്‍ ഷൌച്യാലയത്തില്‍ പോകുന്നത് വരെ ...എല്ലാം കൃത്യമായി നിര്‍വചിച്ചിട്ടുള്ള ഒരു മതത്തിന്റെ അനുയായി ലോകത് എല്ലായിടത്തും ഒരേ ജീവിത രീതി പിന്തുടരുമ്പോള്‍ അതെങ്ങനെയാണ് അറബികളുടെ രീതിയാവുന്നത് .. അത് ഇസ്ലാമിന്റെ രീതിയാണ് അറബികള്‍ അത് പിന്തുടരുന്നു എന്ന് മാത്രമാണ് .... ഈ രാജ്യത്ത് ജീവിക്കുന്നതിനു എന്താണ് ഇസ്ലാം വിശ്വാസം തടസ്സം നില്‍കുന്നത് .... മരിച്ചു ഒരു മുസ്ലിം എന്നത് പൊട്ടു തൊട്ടു അമ്പലത്തില്‍ പോയി പിന്നീട് പള്ളിയില്‍ പോയി നിസ്കരിച്ചു വരുന്നവന്‍ എന്നാണോ നിങ്ങള്‍ വിവക്ഷിക്കുന്നത് ... അങ്ങനെയാണെങ്കില്‍ എല്ലാ മതസ്തരുടെയും ആചാരങ്ങളും കലര്ന്നതാനല്ലോ ഭാരത സംസ്കാരം ... എന്നാല്‍ പിന്നെ നിങ്ങളും വരൂ നമുക്കൊന്ന് പള്ളിയില്‍ പോയി വരാം എന്ന് ഞാന്‍ പറഞ്ഞാല്‍ എന്താണ് നിങ്ങളുടെ പ്രതികരണം ... ഒരു മുസ്ലിമിന് ഈ രാജ്യത്തു ജീവിക്കാന്‍ ഒരു ഇന്ത്യാക്കരനാനെന്ന അഭിമാനത്തോടെ ജീവിക്കാന്‍ വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ ആരുടേയും തിട്ടോരം വേണ്ട ... കാരണം ഈ രാജ്യം സ്വാതന്ത്ര്യം നേടിയത് ഓരോ ഭാരതീയനും അവന്റെ ജീവനും രക്തവും നല്‍കിയിട്ടാണ് ആ കുഴി മാന്തിനോക്കിയാല്‍ അവിടെ ഹിന്ദുവും കാണും , മുസ്ലിമും കാണും , .. അവര്‍ എല്ലാവരും വിശ്വാസികള്‍ ആയിരുന്നു ... അവര്‍ അവരുടെ വിശ്വാസത്തില്‍ ഉറച്ചു നിന്നവരാനാണ് ഹിന്ദുവും മുസ്ലിമും സഹോദരന്മാരയിരുന്നു .... അവരുടെ വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട് തന്നെ ഈ രാജ്യത്തിന്‌ വേണ്ടി ജീവന്‍ നല്‍കാന്‍ അവര്‍ക്ക് കാഴിഞ്ഞെന്കില്‍ ഒരു വിഭാഗത്തെ മാത്രം ഇങ്ങനെ ഒരം ചേര്‍ത്ത് നിര്‍ത്തി മേനി പറഞ്ഞാല്‍ നിങ്ങള്ക്ക് സന്തോഷം കിട്ടുമെങ്കില്‍ അത് നടക്കട്ടെ ... പക്ഷെ ഞങ്ങള്‍ ഈ രാജ്യത്ത് ഞങ്ങളുടെ വിശ്വാസങ്ങള്‍ ( ഓരോ പൌരനും ഹിന്ദുവും , മുസ്ലിമും , ) മുറുകെ പിടിച്ചു കൊണ്ട് തന്നെ ഈ രാജ്യത് ജനിക്കാന്‍ കഴിഞ്ഞതിലെ അഭിമാനത്തോടെ ഇന്ത്യാക്കാരന്‍ എന്നാ അഭിമാനത്തോടെ ജീവിക്കും .... അതില്‍ കണ്ണ് കടിക്കുന്ന്വര്‍ക്ക് തല്‍കാലം ആ കണ്ണ് ദാനം കൊടുക്കുകയെ നിവര്‍ത്തിയുള്ളൂ

      ഇല്ലാതാക്കൂ
  9. secularism പറഞ്ഞു ചിലര്‍ മേനി നടിക്കുംപോള്‍ ഇങ്ങനെയൊക്കെ പലതും ഓര്‍മിപ്പിച്ചത് നന്നായി .ഇന്ത്യയുടെ പാരമ്പര്യം ഏതെന്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ അടയാളങ്ങള്‍ അല്ല.നിലവിളക്കും നിറപറയും വിശ്വാസപരമായ ചില പശ്ചാത്തലങ്ങള്‍ ഉള്ളതാണെന്ന് ആര്‍ക്കാണ് അറിയാത്തത് .ഇത്തരം ആചാരങ്ങള്‍ കൊള്ളാനും തള്ളാനും സ്വാതന്ത്ര്യമുള്ള ഇന്ത്യയില്‍ ഇവയുടെ പേരില്‍ വിവാദമുണ്ടാക്കി സ്പര്‍ധ കൂട്ടുന്നത്‌ ആര്‍കും നന്നല്ല .ദീപാരാധനയും അഗ്നിപൂജയും അംഗീകരിക്കാന്‍ ആവാത്ത ജനതയോട്‌ അത് തന്നെ ചെയ്യണം എന്ന് സ്നേഹബുധ്യാ നിര്‍ബന്ധിക്കുന്നത് ഫഷിസമാണ് ,എന്തിനതു വേണം ഇവിടെ ഹിന്ദു മുസ്ലിം മൈത്രി അവരവരുടെ വിശ്വാസവും ആചാരവും അവയുടെ തനിമയില്‍ നില നിര്‍ത്തി തന്നെ സാധ്യമാണല്ലോ .നൂറ്റാണ്ടുകളായി നാമത് അനുഭവിക്കുന്നു .അല്ലെങ്ങിലും വ്യതസ്ത സമൂഹങ്ങള്‍ അവരുടെ വിശ്വാസങ്ങളെ നിര്‍ഭയം നിലനിര്‍ത്താന്‍ നമ്മുടെ രാജ്യത്തു സാധിക്കുന്നത്‌ തന്നെയല്ലേ ഇന്ത്യയുടെ മഹത്വവും അഭിമാനവും .ചാര്‍വകന്മാര്‍ ഉള്‍പടെ നാനാവിധ വൈരുധ്യങ്ങള്‍ നമ്മുടെ ചരിത്രത്തിന്റെ പരംപര്യമയിരിക്കെ എന്തിനു അനാവശ്യ വിവാദങ്ങള്‍ ?ജലീലിന് നിലവിളക്കല്ല നില നില്പാണ് പ്രശ്നം .അത്തരം മിര്‍ ജഫര്മാര്‍ അമിത രാജ്യഭക്തി കാട്ടി രാജ്യത്തെ ഒറ്റുകൊടുത്തു ജയിക്കുമ്പോള്‍ സ്വന്തം സ്വത്വം നിലനിര്‍ത്തി എന്നാല്‍ സമൂതിരിക്കും പഴശ്ശികും ഒപ്പം നിന്ന് പൊരുതിമരിച്ച മരയ്ക്കാര്‍,ഉന്നിമൂസമാരുടെ സമുദായം അനുഭവിക്കുന്ന ഒറ്റപ്പെടല്‍ വ്യഥ ആരും കാണാതെ പോവരുത് -ഷെജീര്‍.എ.എസ്-

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വെളിച്ചം ദൈവമാണ്, ഈശ്വരനാണ്, അല്ലാഹുവാണ്. വെള്ളിവെളിച്ചവും ദൈവവും തമ്മില്‍ വളരെയേറെ ബന്ധങ്ങളില്ലേ? ഒരു നല്ല തുടക്കത്തിനു വിളക്ക് തെളിയിച്ചു പ്രകാശം പരത്തി തുടങ്ങുന്നതിന്റെ മാഹാത്മ്യം ആര്‍ക്കാണ് നിഷേധിക്കാന്‍ സാധിക്കുക. പ്രകാശം നിഷിദ്ധമാണെന്ന് ഖുറാനില്‍ പറഞ്ഞിട്ടുണ്ടോ? ഹിന്ദുക്കള്‍ ചെയ്യുന്നതുകൊണ്ട് അത് മുസ്ലിം ചെയ്തുക്‌ുടാ എന്ന്‍ സങ്കുചിത മനോഭാവമുള്ള ചില മുസ്ലിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം. അതു മറ്റുള്ളവരില്‍ അടിച്ചേല്പ്പി ക്കാനും അവര്‍ ശ്രമിക്കുന്നുണ്ടാകാം. എവിടെയും മുഖ്യധാരയില്‍നിന്നു മാറിനില്ക്കാനാണല്ലോ ചില മുസ്ലിങ്ങള്ക്കു താത്പര്യം! അതിന്റെ ഭവിഷ്യത്തുകള്‍ അവര്‍ മാത്രമല്ല മുസ്ലിംസമുദായത്തില്‍പ്പെട്ട എല്ലാവരും അനുഭവിക്കുന്നുമുണ്ടല്ലോ.

      ഇല്ലാതാക്കൂ
    2. പ്രകാശം ആണ് ഉദ്ദേശ്യം എങ്കില്‍ എന്ത് കൊണ്ട് മെഴുകുതിരി കത്തിച്ചു ഉദ്ഘാടനം ചെയ്യുന്നില്ല?

      ഇല്ലാതാക്കൂ
  10. നമുക്ക്‌ ഓണം എന്താണെന്ന് നോക്കാം.. http://chandrikadaily.com/nomislm.html

    മറുപടിഇല്ലാതാക്കൂ
  11. ജലീല്‍ പറഞ്ഞത് പോകട്ടെ,ആരെയാണ് നിങ്ങളുടെ മത പണ്ഡിതന്മാരായി പുറത്തുള്ളവര്‍ കാണേണ്ടത്. പ്രവാചകന്റെ മുടി വിറ്റു നടക്കുന്ന കാന്തപുരതെയോ, വിപ്ലവകരമായ ചിന്തകള്‍ കൊണ്ടുവന്ന ചേകന്നൂര്‍ മൌലവിയെയോ ഈ .കെ യെയോ. വ്യഭിചാരത്തില്‍ ഇല്ലാത്ത മതനിന്ദ നിലവിളക്കില്‍ കാണുന്ന കുഞ്ഞലിക്കുട്ടിയിലൂടെയോ? ആരിലൂടെ ഞങ്ങള്‍ ഇസ്ലാമിനെ മനസ്സിലാക്കണം. ഒരു മുസല്‍മാന്‍ ആദ്യമായി ചെയ്യേണ്ടത് നാമധാരികളായ മുല്ലമാരാല്‍ വളച്ചൊടിക്കപ്പെട്ട ഖുറാന്‍ വചനങ്ങളിലൂടെ പോകാതെ അതിന്റെ അന്തസത്ത ഉള്‍ക്കൊള്ളുകയാണ്. ഖുറാന്‍ ഒരിക്കലും മറ്റുള്ളവരെ വേദനിപ്പിക്കാനോ തിരസ്കരിക്കാണോ പറയില്ല എന്ന് ഉറച്ചു വിശ്വസിക്കുക. സമൂഹത്തില്‍ മനുഷ്യനെ സംസ്കാരവും മൂല്യവും ഉള്ള സഹജീവികളെ ഉള്‍ക്കൊള്ളുന്ന മാതൃകാ ജീവികളായി ഉയര്‍ത്തുകയാണ് ഖുറാന്റെ ലക്‌ഷ്യം. അല്ലാതെ മതത്തിനു വേണ്ടി ഒരു മതം സൃഷ്ടിച്ചതല്ല.നിലവിളക്ക് കത്തിക്കുന്ന മുസല്മാനെക്കാള്‍ നിലവിളക്ക് കത്തിക്കതിരുന്നാല്‍ സ്വര്‍ഗത്തില്‍ വേഗം ഇടം ലഭിക്കുമെന്ന് കരുതുന്നത് നാല് ഹിന്ദുക്കളെ വെടിവെച്ചോ നാല് ഷിയാ മുസ്ലിങ്ങളെ ബോംബിട്ടോ കൊന്നാല്‍ ജനനത്തില്‍ സുന്ദരികളുടെ കൂടെ കഴിയാമെന്നു വ്യമോഹിക്കുന്ന തീവ്രവാദിയുടെ പോലത്തെ മൌഡ്യം ആണ്. ഇത്തരം മുസ്ലിംകള്‍ വീണ്ടു വിചാരത്തിനു തയ്യാറാവണം.

    മറുപടിഇല്ലാതാക്കൂ
  12. Ramesh@ മുസ്ലിംകളെ ഒന്നടങ്കം ആക്ഷേപിക്കുകയാനി താന്കള്‍ ചെയ്തത്..മുസ്ലിം എന്ന് പറഞ്ഞു രണ്ടാമത്തേതിന് തീവ്ര വാദം എന്ന് പറയുന്ന നിങ്ങലെപോലത്തെ തീവ്ര വാദികളെ വെടിവെച്ചോ ബോംബു ഇട്ടോ അല്ല,ജീവനോടെ കുഴിച്ചു മൂടണം..താങ്ങള്‍ക്ക്‌ ധൈര്യമുണ്ടെങ്കില്‍ ഇന്ന് വരെ ഈ ഭാരതത്തില്‍ നടന്ന ബോംബ്‌ സ്ഫോടനങ്ങള്‍/വെടി വെപ്പുകളുടെ പ്രതികളുടെ ലിസ്റ്റു മുസ്ലിംങ്ങള്‍ ഇത്ര, ഹിന്ദുക്കള്‍ ഇത്ര എന്നാ ലിസ്റ്റു കൊണ്ട് വരാന്‍ സാധിക്കുമോ?എന്നിട്ട് പറയാം ബാക്കി...

    മറുപടിഇല്ലാതാക്കൂ
  13. ഇവിടെ രമേഷിനു എങ്ങിനെയാണ് വേദനിച്ചത്...മനസ്സിലായില്ല..

    മറുപടിഇല്ലാതാക്കൂ