തിങ്കളാഴ്‌ച, ജനുവരി 21, 2013

ശവപ്പെട്ടിക്ക് വില കൂട്ടി







മൗനം
അതയാളുടെ സ്ഥായീ ഭാവം ...

മഴ പെയ്തു ..
 പ്രളയം ... നാശം മാത്രം
അയാള്‍ മൗനം തുടര്‍ന്നു..
അവര്‍ പാടി അയാള്‍ "ദിവ്യന്‍"


ഭൂകമ്പം........
 കെട്ടിടങ്ങള്‍ക്ക് പകരം ,
പൊടിക്കാട് നിറഞ്ഞു ....
അയാള്‍ നിശബ്ദന്‍ ...
അവര്‍ പറഞ്ഞു അയാള്‍ "ശുദ്ധന്‍ "




കാറ്റും ...വരള്‍ച്ചയും കടന്നു ..
മൗനം തന്നെ
അവര്‍ പറഞ്ഞു ...
അങ്ങ് മൗനം വെടിയണം...


പട്ടിണി...
മണ്ണിനു മനുഷ്യന്‍ ....വളമായിക്കൊണ്ടിരുന്നു....
അവര്‍ അലറി "അങ്ങ് മൗനം വെടിയൂ"


അയാള്‍ മൊഴിഞ്ഞു
"ശവപ്പെട്ടിക്കു വിലകൂട്ടി "
"ശവക്കല്ലറക്ക് നികുതി ചുമത്തും"


അവര്‍ പ്രാര്‍ഥിച്ചു...
ഇനിയൊരിക്കലും ..
അയാള്‍ വാ തുറക്കരുതേ....!!!












3 അഭിപ്രായങ്ങൾ:

  1. ഹി ഹി ഹി ഹീ , മ്മളെ മന്‍മോഹന്‍ ജിയെ പോലെ ഒരാള്‍ ആവും അയാള്‍ അല്ലേ

    മറുപടിഇല്ലാതാക്കൂ
  2. മൗനം ചിലപ്പോൾ ഹൃദ്യം......
    ചിലപ്പോൾ ഹൃദയ ഭേദകവും

    ശുഭാശംസകൾ......

    മറുപടിഇല്ലാതാക്കൂ
  3. മൗനം ചിലപ്പോൾ എല്ലാം ആണ്
    മറ്റുചിഅലപ്പോൾ ഒന്നുമാല്ലതെയാകുന്നു

    മറുപടിഇല്ലാതാക്കൂ