ഞായറാഴ്‌ച, സെപ്റ്റംബർ 22, 2013

.........ചവറ്റുകൂനയിലെ പ്രകാശം ......




















പൂരപ്പുഴ കഴിഞ്ഞപ്പോഴേ  ട്രെയിനിന്‍റെ  വേഗത കുറഞ്ഞു .... മഞ്ഞ പ്രതലത്തില്‍ കറുപ്പ് നിറം കൊണ്ട് പരപ്പനങ്ങാടി എന്നെഴുതിയത് കാണാനായി കണ്ണുകളെ ഞാന്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു ... ട്രെയിനിന്‍റെ വേഗത പിന്നെയും കുറഞ്ഞു വന്നു .. ഹൃദയത്തിന്‍റെ താളം മുറുകുന്നു ... രണ്ടു മാസത്തെ ബാംഗ്ലൂര്‍ വാസത്തിനു ശേഷം  നാട്ടിലേക്ക്.. ... എന്റെ പരപ്പനങ്ങാടി കാണാന്‍ .... എന്റെ സ്വന്തം ചെമ്മാട് കാണാന്‍ കൊതിയാകുന്നു .....
ട്രെയിനിന്‍റെ ശബ്ദം ഹൃദയ മിടിപ്പ് പോലെ പതിഞ്ഞ താളത്തിലായി  .... ഹൃദയത്തില്‍ സന്തോഷത്തിന്‍റെ പെരുമ്പറ ...

“ എവിടെ പരപ്പനങ്ങാടി എന്നെഴുതിയ്‌ ആ ബോര്‍ഡ്‌ ? !!! ” എന്റെ കണ്ണുകള്‍ പരതുകയാണ് ..

നല്ല വിശപ്പുണ്ട് രാത്രി ഒന്നും കഴിച്ചിട്ടില്ല .....കഴിക്കണമെന്ന് പലപ്പോഴും തോന്നി ....പക്ഷെ കഴിച്ചില്ല ... ബാംഗൂര്‍ ജീവിതത്തിനിടയില്‍ ആരോചകമായിപ്പോയ ഹോട്ടല്‍ ഭക്ഷണം കഴിക്കാന്‍  തോന്നിയില്ല... ഉമ്മന്‍റെ കൈകൊണ്ടു പരത്തിയ പത്തിരിയും ബീഫ്കറിയും  കണ്ണില്‍ നിരവധി തവണ വസന്തം വിരിയിച്ചപ്പോള്‍ വിശപ്പ്‌ സഹിക്കാനുള്ള ക്ഷമ എവിടെ നിന്നോ കിട്ടിയത് പോലെ ....

ട്രെയിന്‍ പതുക്കെ ഇരമ്പി നിന്നു... ഒരു സാമാന്യ്‌ മലയാളിളുടെ ആര്‍ത്തിയോടെ മുന്നില്‍  കണ്ടവരെയൊക്കെ ഉന്തി തള്ളി ഞാന്‍ പുറത്തെത്തി ...പ്ലാറ്റ്ഫോമില്‍ വലിയ തിരക്കില്ല ..ഞായറാഴ്ച ആയത് കൊണ്ടാകും ....


നേരം പുലര്‍ന്നു വരുന്നതിന്‍റെ കുളിര്‍മ ശരീരത്തിലും ..എന്റെ ഹൃദയത്തിലും ഒരു പോലെ ....
വിശപ്പ്‌ കൂടുന്നു ...                                                                                  
ആദ്യ ബസ്സ്‌ തന്നെ കിട്ടാന്‍ സ്റ്റാന്റിലേക്ക് ഓടി ...
ബസ്സില്‍ ആദ്യം കയറിയത് ഞാന്‍ തന്നെ .... ബാസ്സെടുക്കാന്‍ ഇനിയും പത്തു മിനിട്ടുണ്ടെന്നു കണ്ടക്ടര്‍ ...

എന്റെ കത്തുന്ന വയറിന്‍റെ വിശപ്പ്‌ കണ്ടക്ടര്‍ക്ക് അറിയില്ലല്ലോ ...!! ഉമ്മാന്‍റെ കൈകൊണ്ടു പരത്തിയ പത്തിരിയും ...ചൂടുള്ള ബീഫ്കറിയും !!! ഹോ ഓര്‍ക്കുമ്പോഴേ വിശപ്പ്‌ കൂടുന്നു ....... !!!!
ഞാനെത്ര കണ്ണുരുട്ടിയിട്ടും എന്‍റെ  വാച്ചിലെ സൂചികള്‍ വേഗത്തില്‍ മുന്നോട്ടു ചലിക്കാത്ത  നിരാശയില്‍ വെറുതെ കണ്ണിനെ പുറത്തേക്കെടുത്ത് വെച്ചു....


ബസ്റ്റാന്റിന്‍റെ മൂലയില്‍ കുന്നുകൂടി ക്കിടക്കുന്ന ചവറുകൂനക്കരുകില്‍ നാലഞ്ചു പട്ടികള്‍ കടിപിടി കൂടുന്നു ..
.ഒരു നിമിഷം....!!!

ഞാന്‍ ഒന്നുകൂടി സൂക്ഷിച്ചു നോക്കി എല്ലും തോലും മാത്രമായ ഒരു ഇരുണ്ട മനുഷ്യരൂപം ... കണ്ണുകള്‍ക്ക്‌ പകരം ഭയപ്പെടുത്തുന്ന രണ്ടു കുഴികള്‍ മാത്രം ...
കൂടിയിട്ട ചവറുകള്‍ക്കിടയില്‍ അവര്‍ എന്തോ വാരി തിന്നുന്നു ..... ആര്‍ത്തിയോടെ  ...
തൊട്ടടുത്ത്‌ കടിപിടി കൂടുന്ന പട്ടികളെയോ...
അവരെ പരിഹാസത്തോടെ തുറിച്ചു നോക്കുന്ന ലോകത്തെ തന്നെയോ അവര്‍ കാണുന്നില്ല ...

ചവറുകൂനക്കിടയിലേക്ക്  തിരുകിയ അവരുടെ കൈകള്‍ ഓരോ തവണയും അവരുടെ മുഖത്തിന്‌ നേരെ തിരിച്ചു വന്നു .. കയ്യില്‍ എന്തിന്‍റെയോ അവശിഷ്ടവുമായി ...
ഞാന്‍ കണ്ടു........കുഴിയിലേക്ക് വീണുപോയ ആ കണ്ണുകളില്‍ വല്ലാത്ത പ്രകാശം .... വിശപ്പ്‌ മാറിയതിന്‍റെ ..സംതൃപ്തിയുടെ ...

ഇപ്പൊ എനിക്ക് വിശക്കുന്നില്ല ....

ബസ്സ് എന്നെയും കൊണ്ട് ചെമ്മാട്ടേക്ക് പാഞ്ഞു ....

ഉമ്മ പത്തിരിയും ബീഫ്കറിയും എന്റെ പ്ലേറ്റിലേക്ക് വിളമ്പിയപ്പോഴും... എന്‍റെ മനസ്സില്‍ അവരുടെ കണ്ണുകളായിരുന്നു ..... ആ കണ്ണിലെ പ്രകാശമായിരുന്നു .. വിശപ്പ്‌ മാറിയ .. സംതൃപ്തിയുടെ പ്രകാശം ....

  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ