വ്യാഴാഴ്‌ച, ഒക്‌ടോബർ 03, 2013

പാത്തുമ്മക്കുട്ടി ഫാത്തിമ ആയാല്‍ പ്രശ്നങ്ങള്‍ തീരുമോ ?






പെണ്‍കുട്ടികളെ എല്ലാവരും പതിനാറില്‍ തന്നെ കെട്ടിക്കണം എന്ന് മുസ്ലിം സംഘടനകള്‍ ഫതവ ഇറക്കിയ രൂപത്തിലുള്ള വിവാദങ്ങള്‍ തികച്ചും അനവസരത്തിലുള്ളതാണ് .ഇന്നത്തെ കേരളയീയ മുസ്ലിം സമൂഹത്തില്‍ പതിനെട്ടിന് മുന്‍പ്‌ വിവാഹം കഴിപ്പിക്കുക എന്നത് വളരെ അപൂരവങ്ങളില്‍ അപൂര്‍വമായ ഒരു കാഴ്ചയാണ്.ഞാന്‍ ഒരു പെണ്‍കുട്ടിയുടെ പിതാവല്ല പക്ഷെ ഞാന്‍ രണ്ടു സഹോദരിമാരുടെ സഹോദരനാണ് ഞാന്‍ ഒരിക്കലും എന്റെ സഹോദരിയെ അവളുടെ ബിരുദം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ്‌ കെട്ടിച്ചയക്കാന്‍ ഉദ്ധേശിക്കുന്നേയില്ല, ഇത് തന്നെയാണ് കേരളീയ മുസ്ലിം ഉമ്മത്തിന്റെ സാമാന്യ ബോധവും ...


ഒരു പ്രത്യേക സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ടു ഉണ്ടായേക്കാവുന്ന നിയമ പ്രശങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടി , രാജ്യത്തിന്‍റെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച വിവാഹ പ്രായ ഏകീകരണ വിധിന്യായം  നിയമപരമായി പുനപ്പരിശോധനാ ഹര്‍ജി കൊടുക്കാനാണ് തീരുമാനിച്ചത് , ഒരു രാജ്യത്തിന്റെ നിയമം അനുസരിച്ച് പ്രവര്ക്കത്തിക്കുന്ന സംഘടനകള്‍ക്കോ വെക്തികള്‍ക്കോ ..രാജ്യത്തിന്‍റെ പരമോന്നത നീതിപീടത്തെ നിയമപരമായി സമീപിക്കാന്‍ പാടില്ല എന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക? മുസ്ലിം സംഘടനകള്‍ സമീപിക്കാന്‍ തീരുമാനിച്ചത് ഇന്ത്യയുടെ സുപ്രീം കോടതിയെ ആണ് ... അല്ലാതെ പാകിസ്ഥാന്‍റെയോ , അമേരിക്കയുടെതോ, ചൈനയുടെതോ അല്ലല്ലോ,  വിധി പുനപ്പരിശോധനാ ഹര്‍ജികള്‍ രാജ്യത്ത് സര്‍വസാധാരണമായി നടക്കുന്ന ഒന്നാണെന്നിരിക്കെ  മുസ്ലിം സംഘടനകള്‍ക്ക് മാത്രം അത് പാടില്ല എന്ന് ശഠിക്കുന്നത് എന്ത് ന്യായമാണ് ??.........



 വിവാഹ പ്രായത്തിന്റെ പേരില്‍ മ്സുലിം സംഘടനകളെ  കാമവെറിയന്മാരാക്കാന്‍ ശ്രമിക്കുന്നവരോടും അതിനു സമുദായത്തിനകത്തു നിന്നും ചൂട്ടു പിടിക്കുന്നവരോടും ഒരു കാര്യം സൂചിപ്പിക്കട്ടെ , സമുദായ രാഷ്ട്രീയത്തിന്റെ തണലില്‍ നിന്നിട്ടും അല്ലാതയയൂം ഈ സമുദായത്തെ ഇന്ന് കാണുന്ന ഈ വിദ്യാഭ്യാസവും അല്ലാത്തതുമായ നേട്ടം നേടിത്തന്നതിനു പിന്നില്‍ മുക്കാല്‍ പങ്കും ഈ സമുദായ സംഘടനകള്‍ക്കാണ്. സ്ത്രീ വിദ്യാഭ്യാസത്തിനു എതിരാണ് ഈ സമുദായ സംഘടകള്‍ എന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ...ഇവര്‍ നടത്തുന്ന കോളേജുകളും സ്കൂളുകളും കാണാതെ പോകരുത് അതൊന്നും ബോയ്സ് ഒണ്ലി അല്ല .... ....

പാത്തുമ്മക്കുട്ടി ഫാത്തിമ ആയത് കൊണ്ടൊന്നും സമുദായത്തിന് പ്രശ്നങ്ങള്‍ തീരില്ല .... പാത്തുമ്മക്കുട്ടി ഫാത്തിമ ആയപ്പോള്‍ തളര്‍ച്ചയും വളര്ച്ചയം ഉണ്ടായിട്ടുണ്ട് .... പാത്തുമ്മക്കുട്ടിമാരില്‍ ഉണ്ടായിരുന്ന ഈമാനിക വെളിച്ചത്തിന്‍റെ  പത്തിലൊന്ന് മിക്ക ഫാത്തിമമാരിലും ഇല്ല എന്നതും നേട്ടം തന്നെയല്ലേ..!!?? സ്വന്തം ശരീരം അന്യപുരുഷന് കാണുന്നത് മറക്കാന്‍ സ്ത്രീ സഹജമായ ലജ്ജ കാരണം വാതില്പൊളിക്ക് മറഞ്ഞു നിന്ന പാത്തുമ്മക്കുട്ടിമാരില്‍ നിന്നും ... മറ്റുള്ളവര്‍ കാണാന്‍വേണ്ടി അണിഞ്ഞൊരുങ്ങി മേക്കപ്പിട്ടു (എല്ലാവരെയുമല്ല , നല്ല രീതിയില്‍ പങ്കെടുക്കുന്നവരെ വിസ്മരിക്കുന്നില്ല ) ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുത്തു സമുദായ നേതാക്കളെ അപമാനിക്കുന്ന ഫാത്തിമാമാരിലേക്ക് സമുദായം ഒരുപാട് വളര്‍ന്നിരിക്കുന്നു!!?? ...

ഇവിടെ ഒരു മതസംഘടനയും പതിനാറില്‍ കെട്ടിക്കാന്‍ ആഹ്വാനം ചെയ്തിട്ടില്ല .  ഞാന്‍ എന്റെ സഹോദരിമാരെ കെട്ടിക്കുകയുമില്ല .പക്ഷെ ചിലപ്പോഴെങ്കിലും പതിനെട്ടെന്ന കണക്ക് കാത്തിരിക്കേണ്ട സാഹചര്യം അല്ല ഉണ്ടാവുന്നത് . അത് അപൂര്‍വമായ ശാരീരിക വളര്‍ച്ച അവ്വാം ... ശാരീരികമോ മാനസികമോ ആയ വൈകല്യമാവാം ... പിന്നെ എല്ലാവരും പഠിച്ചു ഫാസ്റ്റ് ക്ലാസ്സ് വാങ്ങുന്നവരുമല്ലല്ലോ ..തോറ്റു തൊപ്പിയിടുന്നവരുമില്ലേ..?? .പിന്നെ പുറത്തു പറയാന്‍ പറ്റാത്തതായ പല കാരണങ്ങളുമാകാം.. സ്വന്തം രക്ഷിതാക്കള്‍ക്ക് തോന്നുന്ന സംരക്ഷണ ബോധമൊന്നും ഈ പറയുന്ന സ്ത്രീ വാദികള്‍ക്കോ ...ഫാത്തിമമാര്‍ക്കോ ഉണ്ടാവില്ലല്ലോ ??
പതിനെട്ടിലോ, ഇരുപതിലോ, ഇരുപത്തിയെട്ടിലോ കെട്ടിക്കുന്നവര്‍ക്ക് കെട്ടിക്കാം പക്ഷെ മുസ്ലിം സംഘടനകള്‍ കോടതിയെ സമീപിക്കാന്‍ പാടില്ല എന്നൊന്നും പറയാന്‍ ഇവിടെ ആരും വളര്‍ന്നിട്ടില്ല ...കാരണം അത് ഒരു ഇന്ത്യന്‍ പൌരന്‍റെ അവകാശമാണ് ...

പിന്നെ മറ്റൊരു വാദം ഉന്നയിക്കുന്നത്  സ്ത്രീധനത്തിനും . മദ്യത്തിനും.. വിവാഹ ആര്ഭാടത്തിനും സംഘടനകള്‍ ഐക്യപ്പെടണം എന്ന് ... ആ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു ... പക്ഷെ ഈ പറഞ്ഞത് മുസ്ലിം സംഘടനാ നേതാക്കളുടെ മാത്രം കടമയൊന്നുമല്ല.. സ്വന്തം മക്കളെ കള്ളുകുടിക്കുന്നതില്‍ നിന്ന് തടയുക .. സ്വന്തം വീട്ടില്‍ ആര്‍ഭാട രഹിത വിവാഹം നടത്തുക ...സ്വന്തം മക്കള്‍ സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്യാതിരിക്കുക എന്ന മിനിമം കാര്യം ഈ ചാനല്‍ ചര്‍ച്ചാ വീരന്മാരും അതിനു കൊടിപിടിക്കുന്നവന്മാരും തീരുമാനിക്കാന്‍ തയ്യാറുണ്ടോ ? എന്നിട്ട് പോരെ മതസംഘടനകളെ അവരുടെ ദൌത്യം പഠിപ്പിക്കുന്നത്‌ ...അതെല്ലാവരും കൂട്ടായി തന്നെ ഏറ്റെടുക്കേണ്ട ചുമതലയാണ് .....

പാത്തുമ്മക്കുട്ടി ഫാത്തിമ ആയാല്‍ തീരുന്നതല്ല സമുദായത്തിന്‍റെ പ്രശ്നങ്ങള്‍ .എന്ന് കരുതി ഈ സംഘടനകള്‍ ആരും ശൈശവ വിവാഹതെയോ മൈസൂര്‍ കല്യാണത്തെയോ പ്രോത്സാഹിപ്പിക്കുന്നില്ല .. മറിച്ചു ഒരു പരിധി വരെയെങ്കിലും ആ അവസ്ഥ മാറിയതില്‍ ഈ സമുദായ സംഘടനകള്‍ക്ക് വലിയ പങ്കുണ്ടെന്ന് കൂടി വിമര്‍ശനം ഉന്നയിക്കുന്നവര്‍ ഓര്‍ക്കണം ..       


6 അഭിപ്രായങ്ങൾ:

  1. https://www.facebook.com/profile.php?id=100002256640016,,,സ്ത്രീകളുടെ മധുരപ്പതിനേഴു മാറി, മധുരപ്പതിനൊന്നിലെക്കും,മധുരപ്പതിമൂന്നിലെക്കും ,എത്തി നിൽക്കുന്ന കാലമാണ് ഇതെന്ന് പ്രിയ സുഹൃത്തുക്കൾ മറക്കേണ്ട ..

    മറുപടിഇല്ലാതാക്കൂ
  2. പതിനാറിൽ പരസ്പര സമ്മതത്തോടെയുള്ള ബന്ധമാവാം എന്നാൽ വിവാഹം പാടില്ല എന്ന് പറയുന്നത്‌ സദാചാര മൂല്യത്തിന്‌ കത്തിവെക്കലാകുന്നു.

    മറുപടിഇല്ലാതാക്കൂ
  3. പതിനാറിൽ പരസ്പര സമ്മതത്തോടെയുള്ള ബന്ധമാവാം എന്നാൽ വിവാഹം പാടില്ല എന്ന് പറയുന്നത്‌ സദാചാര മൂല്യത്തിന്‌ കത്തിവെക്കലാകുന്നു.

    മറുപടിഇല്ലാതാക്കൂ
  4. പാത്തുമ്മക്കുട്ടി -മേരിക്കുട്ടി -കല്യാണിക്കുട്ടി പിന്നെ ചില വർത്തമാനങ്ങളും
    അല്ലെ പ്രിയ
    http://snehithan0.blogspot.in/2013/10/blog-post_3.html

    മറുപടിഇല്ലാതാക്കൂ
  5. അല്ലെങ്കിലും അനാവശ്യ വിവാദമുണ്ടാക്ക് ആളാവാന്‍ ശ്രമിക്കുന്ന ഇത്തിരിപ്പോന്ന രാഷ്ട്രീയ ശിശുക്കള്‍ക്ക് എന്ത് ശരീഅത്ത്.ഏറ്റവും കുറഞ്ഞത് ഫിറോസും അഷ്റഫലിയും ബി.പോക്കര്‍ സാഹിബിന്‍റെ ചരിത്രമെങ്കിലും ഒന്ന് വാഴിക്കണമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  6. മുസ്‌ലിംകളുടെ അല്ലെങ്കിൽ മുസ്‌ലിം സ്ത്രീയുടെ പരിഹരിക്കെപ്പെടേണ്ട അടിസ്ഥാന വിഷയം കല്ല്യാണപ്രായം നിശ്ചയിക്കലെല്ലന്ന് മനസില്ലാക്കാനും അതനുസരിച്ച പൊതുസമൂഹത്തിൽ അജണ്ടകൾ അവതരിപ്പിക്കാനുമുള്ള വിവേകമില്ലാതെപ്പോയ, ഞങ്ങളാണ് മുസ്‌ലിം സ്ത്രീയുടെയും മുസ്ലിംകളുടെയും സംരക്ഷകർ എന്ന് വരുത്തിതീർക്കാൻ വെഷം കെട്ടീയിറങ്ങിയ സംഘടക്കാർ ഇസ്‌ലാമിന്റെ ശത്രുക്കൾക്കും കപട മുസ്ലിം സ്നേഹകാർകും സമുദായത്തെയും ഇസ്‌ലാമിനെ തന്നെയും തേജോവധം ചെയ്യാനും പരിഹസിക്കാനുമുള്ള വടി കൊടുത്തു എന്ന് മാത്രം

    മറുപടിഇല്ലാതാക്കൂ